Wednesday, April 4, 2018

മരിച്ചവർക്ക് ഖുർആൻ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ



ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ്  (ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രബലപ്പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു :-

ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇപ്രകാരമാണ് മയ്യിത്തിന് ചേരും ഇമാം അഹമദ് (റ)  പറഞ്ഞു എല്ലാ നന്മകളും ചേരും അതിന് വ്യക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എതിർപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദ് യ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഅ് (പണ്ഡിതരുടെ ഏകോപനം) ആകുന്നു. .....

മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖിനാഅ് 4 /441

ഹമ്പലീ മദ്ഹബ് :-

അർത്ഥം:

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;

അർത്ഥം:

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിമീങ്ങൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാൽ അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ് :-

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ് :-

ഖാളീ ഇയാള്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈന്ദപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു :-

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഇമാം നവവി റ തന്നെ പറയുന്നു :-

.ﻭَﻗَﺎﻝَ ﺟَﻤَﺎﻋَﺔٌ ﻣِﻦْ ﺃَﺻْﺤَﺎﺑِﻨَﺎ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺑُﻬَﺎ ، ﻭَﺑِﻪِ ﻗَﺎﻝَ ﺃَﺣْﻤَﺪُ ﺑْﻦُ ﺣَﻨْﺒَﻞٍ . ﻭَﺃَﻣَّﺎ ﺍﻟﺼَّﻠَﺎﺓُ ﻭَﺳَﺎﺋِﺮُ ﺍﻟﻄَّﺎﻋَﺎﺕِ ﻓَﻠَﺎ ﺗَﺼِﻠُﻪُ ﻋِﻨْﺪَﻧَﺎ ﻭَﻟَﺎ ﻋِﻨْﺪَ ﺍﻟْﺠُﻤْﻬُﻮﺭِ ، ﻭَﻗَﺎﻝَ ﺃَﺣْﻤَﺪُ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺏُ ﺍﻟْﺠَﻤِﻴﻊِ ﻛَﺎﻟْﺤَﺞِّ
ﺍﻟﻜﺘﺎﺏ :  ﺷﺮﺡ ﺻﺤﻴﺢ ﻣﺴﻠﻢ ‏( 7/90 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ ، 1234 - 1278 ﻡ ‏) .
ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു  ഖുർആൻ പാരായണത്തിന്റെ  പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.

അഹ്മദ് ബ്നു ഹന്ബൽ അവർകൾക്കും  പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്ക്കാരത്തിന്റെയും (മയ്യിത്ത് നിസ്ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹമ്പൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത് ' ( ശറഹ്  മുസ്ലിം)

പുത്തൻ വാദികളുടെ ശൈഖായ  ഇബ്നുതൈമിയ :-

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....