🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
മുഹ്യുദ്ധീൻ ശൈഖ് ഇസ്തിഗാസ വിരോധിയോ
വഹാബികളുടെ തട്ടിപ്പിന് മറുപടി ഇസ്തിഗാസ നടത്തരുത് അത് ശിർക്ക് ആണെന്ന് മുഹയിദ്ധീൻ ഷെയ്ഖ് പറഞ്ഞിട്ടുണ്ടോ?
🔸 ഉത്തരം:
അത് പച്ച കള്ളമാണ്.കല്ല് വച്ച നുണ.
🔸 മുഹയിദ്ധീൻ ഷെയ്ഖ് , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ് ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല,
ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:
)
അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ് നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)
......................................................
اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)
എന്ന് മാത്രമല്ല ഇവർ കൊണ്ടുവന്ന വാചകത്തിൽ മരണപ്പെട്ടുപോയവരോടുള്ള ശുപാർശതേട്ടമോ ഇസ്തിഗാസയോ പറഞ്ഞിട്ടേയില്ല. അതുണ്ടെങ്കിൽ
അതാണ് മൌലവിമാർ കൊണ്ടുവരേണ്ടത്. അപ്രകാരം അഭൌതിക സഹായതെട്ടം ശിർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ ഒരു വാചകം കാണിച്ചു തരുവാൻ സകല ഇബ്ലീസിസ് & വഹാബികളെയും വെല്ലു വിളിക്കുന്നു.
ഇനി എന്താണ് ശൈഖ്അവർകൾ പറഞ്ഞത് എന്ന് നോക്കാം.
നീ അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും അന്യായം പറയരുത്.
എന്ന് പറഞ്ഞതിൽ , മക്കൾ പിതാവിനോട് , യാചകൻ മുതാളിയോട് , കടത്തിൽ വലഞ്ഞവൻ പണക്കാരനോട് , പരാതി പറഞ്ഞാൽ അത് ശിർക്ക് ആണെന്ന് വഹാബികൾ പറയുമോ? എന്നാൽ ആദ്യം മുശ്രിക് ആവുക വഹാബീസ് ദമ്മാജുകൾ ആയിരിക്കും. കാരണം അവർ അങ്ങനെ ചോദിക്കുന്നവരും ചോദിക്കണം എന്ന് പറയുന്നവരും ആണ്.
ഇവിടെ അബൗതികം എന്നോ മരിച്ചവർ എന്നോ പറഞ്ഞിട്ടില്ല.
മേൽ വാചകം മനസ്സിലാവണമെങ്കിൽ സ്വഹാബികളുടെ ജീവിത നടപടികൾ നാം പഠിക്കേണ്ടതുണ്ട്.
അബുദർദ് (റ) പറയുന്നത് കാണുക. എന്നെ റസൂലുല്ലാഹി(സ) വിളിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ എനിക്ക് ബൈഅത്ത് ചെയ്യാമോ , നിങ്ങള്ക്ക് സ്വർഗ്ഗമുണ്ട്. ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ കൈ നീട്ടി ,നബി(സ) എന്റെ മേൽ നിബന്ധന പറഞ്ഞു. ജനങ്ങളോട് ഒരു വസ്തുവും ചോദിക്കരുത് . ഞാൻ അതെ എന്ന് പറഞ്ഞു.
തങ്ങൾ പറഞ്ഞു ,
നിന്റെ ചാട്ടവാർ വീണാൽ നീ അത് ഇറങ്ങി എടുക്കണം.
ഇമാം അഹ്മദ്
الباني
ഈ ഹദീസ് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.- حدثنا أبو المغيرة حدثنا صفوان عن أبي اليمان وأبي المثنى أن أبا ذر قال : بايعني رسول الله صلى الله عليه وسلم خمسا وأوثقني سبعا وأشهد الله علي تسعا أن لا أخاف في الله لومة لائم ؛ قال أبو المثنى قال أبو ذر فدعاني رسول الله صلى الله عليه وسلم فقال: هل لك إلى بيعة ولك الجنة ؟ قلت: نعم ، وبسطت يدي... فقال رسول الله وهو يشترط علي: أن لا تسأل الناس شيئا ...قلت: نعم..قال: ولا سوطك إن يسقط منك حتى تنزل إليه فتأخذه ...- طرف الحديث : لا تسأل الناس شيئا ولا سوطك وإن سقط منك حتى تنزل إليه فتأخذه....أخرجه أحمد في مسنده من رواية أبي ذر رضي الله عنه، وصححه الألباني في تحقيق الجامع الصغير
ഇബ്നുമാജഹ് (റ) റിപ്പോർട് , സൗബാൻ(റ) നിന്നും , നബി(സ) പറഞ്ഞു ആരാണ് എന്നിൽ നിന്നും ജനങ്ങളോട് ഒരു കാര്യവും ചോദിക്കുകയില്ല എന്ന് കരാർ ചെയ്യുക, അവനു സ്വർഗ്ഗമുണ്ട്.
ഞാൻ അതെ എന്ന് പറഞ്ഞു.
അവർ ഒന്നും ചോദിക്കാറില്ല. അവരുടെ ചാട്ടവാർ വീണാൽവരെ വണ്ടിയിൽ നിന്നും ഇറങ്ങി അതെടുക്കും.
ഒരാളോടും അത് എടുക്കു എന്ന് പറയില്ല.( ഇബ്നു മജഹ് അൽബാനി സ്വഹീഹ് ആക്കി.)
അത്തർഗീബ് ഹാഫിളുൽ മുന്തിരി അബു ദാവൂദിന്റെ റിപ്പോർട്ടിൽ ആ കരാർ ചെയ്ത സ്വഹാബികൾ സ്വന്തം ചാട്ടവാർ വീണാൽ വരെ സ്വയം എടുക്കാാണ് ഉള്ളത്. ഒരാളോടും ചോദിക്കാറില്ല എന്നുണ്ട്.
وأخرجه ابن ماجه في سننه عن ثوبان رضي اللهعنه قال، قال رسول الله صلى الله عليه وسلم : ومن يتقبل لي بواحدة أتقبل له بالجنة ؟ قلت: أنا... قال: لا تسأل الناس شيئا ...قال: فكان ثوبان يقع سوطه وهو راكب فلا يقول لأحد ناولنيه حتى ينزل فيأخذه ... قال الشيخ الألباني رحمه الله : صحيح ..- وحديث ثوبان رضي الله عنه أورده المنذري في الترغيب والترهيب ، وعزاه لأحمد وابن ماجه والنسائي وأبي داود ، ولفظه : ... عن ثوبان رضي الله عنه قال، قال رسول الله صلى الله عليه وسلم: من تكفل لي أن لا يسأل الناس شيئا أتكفل لهبالجنة ؟ فقلت : أنا...فكان لا يسأل أحدا شيئا...قال الشيخ الألباني رحمه الله : صحيح ..وفي سنن ابن ماجه :... عَن ثوبان؛ قَالَ: قال رَسُول اللَّهِ صَلَى اللَّهُ عَلَيْهِ وَسلَّمْ: من يتقبل لي بواحدة أتقبل له بالجنة؟ . قلت: أنا. قَالَ : لا تسأل الناس شيئاً....قال، فكان ثوبان يقع سوطه، وهو راكب، فلا يقول لأحد ناولنيه. حتى ينزل فيأخذه
ഈ പറഞ്ഞതിന്റെ അർഥം വടി വീണാൽ മറ്റൊരാളോട് എടുക്കാൻ പറയല ശിര്ക് ആണെന്ന് "പാവം" വഹാബികൾ പറയുമോ?
എന്നാൽ സകല വഹാബികളും മുശ്രിക്കുകൾ തന്നെ.
ഇതിന്റെ അർഥം ഭൌതികമായ എല്ലാ കാര്യത്തിലും, ദാരിദ്ര്യത്തിൽ പോലും ഒരാളോടും സഹായം ചോദിക്കാതെ ക്ഷമ കൈകൊണ്ടു ഒരു ഡോക്ടറെ പോലും കാണാതെ രോഗാവസ്ഥയിൽ ക്ഷമിച്ചു അല്ലാഹുവിന്റെ ഖളാഇല് തൃപ്തിയായി കഴിയുന്ന , ഉന്നതമായ തവക്കുലിലേക്കുള്ള സൂചനായാണെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.
ഈ അവസ്ഥയിൽ അല്ലാഹു എന്ന ചിന്തയല്ലാതെ മറ്റൊരു ചിന്തയും ഉദിക്കാതെ ഉന്നതമായ ഫാനാഇന്റെ അവസ്ഥയിലേക്കുള്ള സൂചനയാണ് എന്ന് ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്.
അതാണ് അല്ലാഹ് എന്ന ചിന്തയല്ലാത്ത മറ്റൊരു ചിന്ത എനിക്ക് വന്നാൽ ഞാൻ മൂർതദ്ധാണ് എന്ന് വിധിക്കുന്നു എന്ന് ചില മഹാന്മാർ പറഞ്ഞത്.
അതിൽ റിദ്ധത്ത് എന്ന അർഥം സാദാരണ പറയാറുള്ള ഇസ്ലാമിൽ നിന്നും പുറത്ത് പോവൽ അല്ല ,
മറിച്ച് അവരുടെ ഉന്നത സ്ഥാനത് നിന്നും താഴെ പദവിയിലേക്കുള്ള ചാട്ടമാണ്.
കാരണം അല്ലാഹു എന്ന ചിന്ത അല്ലാത്ത ഒരു സമയം വരൽ അവർക്ക്
ഉന്നത സ്ഥാനത്തെ തൊട്ട് തെറ്റലാണ്.
ഇപ്രകാരം ഭൌതിക കാര്യത്തിൽ അല്ലാഹു അല്ലാത്തവരോട് പരാതി പറയൽ ഉന്നത സ്ഥാനത്തെ തൊട്ടും ശ്രേഷ്ടമായ സ്ഥാനത്തെ തൊട്ടും താഴ്ന്ന സ്ഥാനത്തേക്ക് തെറ്റലാണ്.
അതിനെ ആരിഫീങ്ങൾ ശിര്ക് എന്നോ കുഫ്ർ എന്നോ ഫൈസ്ഖ് എന്നോ റിദ്ധത്ത് എന്നോ പ്രയോഗിക്കും. അതിന്റെ സാദാരണ ഉപയോഗിക്കുന്ന അർഥം അവിടെ ഉദ്ദേശമില്ല.മറിച്ചു ഉന്നത സ്ഥാനത്തെ തൊട്ടു തെറ്റൽ എന്ന അർത്ഥമാണ് ഉദേശം.
കണ്ണ് കാണാത്ത സ്വഹാബിയോട് നബി (സ) ആദ്യം പറഞ്ഞത് നീ ക്ഷമിച്ചാൽ ഉത്തമമാണ് എന്നാണ്.
അപ്പോൾ അദ്ദേഹം കാഴ്ച തിരിച്ചു വേണം എന്ന് പറഞ്ഞു.
അപ്പോൾ നബി(സ), തവസ്സലും, ശുപാർശ തേടലും ,ഇസ്തിഗാസയും അടങ്ങുന്ന ദുഅ പഠിപ്പിച്ചു കൊടുത്തു. രണ്ടു റക്കാഅത്ത് നിസ്കരിചു അവർ അങ്ങനെ ചെയ്ത് കാഴ്ച കിട്ടി.
ചുരുക്കത്തിൽ ഭൌതിക കാര്യത്തിൽ പോലും , ചാട്ടവാർ വീണാൽ പോലും ഒരാളോട് പരാതി പറയാതെ
അല്ലാഹുവിന്റെ ഖളാഇൽ തൃപ്തിയാവുന്ന ഉന്നതമായ തവക്കുലിന്റെ മർതബയിലേക്കുള്ള സൂചനയും പരിശീലനവുമാണ് മുഹയിദ്ധീൻ ഷെയ്ഖ് തന്റെ മുരീദൻമാർക്ക് നൽകുന്നത്.
അത് നബി(സ) പഠിപ്പിച്ചതിൽ നിന്നും അവർ മനസിലാക്കിയതാണ്.
ഈ വിഷയം ഇമാം ഗസ്സാലി(റ) ഇഹ്യ ഉലൂമുദ്ധീനിൽ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.
ഈ മഹത്തായ സ്ഥാനത്തെ തൊട്ടു തെറ്റുന്നതിനെ ഫിസ്ഖ് എന്നോ ശിർക്ക് എന്നോ റിദ്ധത്ത് എന്നോ കുഫ്‌റ് എന്നോ പ്രയോഗിക്കുന്നത്, അതിന്റെ ഗൌരവം മുരീദുമാർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി , നല്ലതല്ല എന്ന അർത്ഥത്തിനു അവർ ഉപയോഗിക്കുന്ന സാങ്കേതിക പ്രയോഗമാണ്.
അതിന്റെ സാദാരണ പ്രയോഗം ഉദ്ദേശമല്ല.
ഇത് ഇബ്നു ഹജർ(റ) ഫതാവയിൽ പറഞ്ഞിട്ടുണ്ട്.
സ്വന്തം കാര്യം സ്വന്തം കൊണ്ട് നിർവഹിക്കുക. ആരോടും പരാതി പറയാതെ ക്ഷമിച്ചു കഴിയുക എന്നതുമാണ് അതിൽ ഉള്ളത്.
ഇബ്രാഹിം നബി(അ)മിനെ തീയിൽ ഇട്ടപ്പോൾ ജിബ്‌രീൽ (അ) വന്നു ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന് , ഇബ്രാഹിം നബി(അ) പറഞ്ഞു , നിങ്ങളുടെ സഹായമല്ല , എനിക്ക് അല്ലാഹു മതി.
ഇതിന്റെ അർഥം ജിബ്‌രീലിനോടോ , ചാട്ടവാർ വീണാൽ സുഹൃത്തിനോടോ ചോദിക്കൽ ശിർക്ക് ആണ് എന്നല്ല, മറിച്ച് ഒരാളോടും ഇറക്കാതെ എല്ലാം ക്ഷമിച്ചു സഹിച്ചു പ്രതെയ്കമായ ജീവിതമാണ് .
ഇത് മനസ്സിലാക്കാൻ വഹാബിയാവാഞാൽ മതി.
അല്ലാതെ അഭൌതിക സഹായം തേടലോ , മഹാന്മാരുടെ മരണശേഷമോ , ജീവിതകാലത്തോ അവരോടു സഹായം തേടലോ, ഇസ്തിഗാസ നടത്തലോ ശിർക്കാണെന്ന് ഇതിൽ എവിടെയും പറഞ്ഞിട്ടേയില്ല.
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
No comments:
Post a Comment