Saturday, February 17, 2018

മദ്ഹബ്: ഖബറിൽ ഖുർആൻ ഇമാം ഇവിടെ ശാഫിഈ ഇമാം ഇത് വൈരുദ്യമല്ലെ?

*.  മദ്ഹബ്

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

⭕ *ചോദ്യം* 3⃣3⃣5⃣
*ഖബറില്‍ പോയാല്‍ ഖുർആൻ ഇമാമാണ് എന്ന് പറയുന്ന സുന്നികള്‍ ഇവിടെ വെച്ച് ശാഫി ഇമാമിനെ ഇമാമാകുന്നു ഇത് വെെരുദ്ധ്യമല്ലെ❓*

*✅ഉത്തരം*

*വെരുദ്ധ്യമല്ല* കാരണം

1.  ഖുർആനില്‍ തന്നെ മഹാന്‍മാരുടെ പ്രാർത്ഥന പറഞ്ഞപ്പോള്‍ ഞങ്ങളെ മുത്തഖീങ്ങള്‍ക്ക് ഇമാമാക്കണം എന്ന് ദുആ ചെയ്യണമെന്ന് പറഞ്ഞു ഇതില്‍നിന്നും മഹാന്‍മാർ ഇമാമാവുമെന്ന് മനസ്സിലാക്കാം.

2:പള്ളിയിലെ  ഉസ്താദിനെ ഇമാം എന്ന് പറഞ്ഞാല്‍ ഖുർആൻ ഇമാമാവുന്നതിനു വിരുദ്ധമല്ലാ.

3:ഇപ്രകാരം ഭരണാധികാരിയെ ഇമാം എന്ന് പറഞ്ഞാല്‍ ഖുർആൻ ഇമാമാണ് എന്നതിന് എതിരല്ല.

4. 'നബി(സ) പറഞ്ഞു ദീന്‍ നസ്വീഹത്താണ്
*🔺അവർ ചോദിച്ചു ആർക്ക്❓*  നബി(സ) പറഞ്ഞു അല്ലാഹുവിനും , റസൂലിനും , മുസ്ലിംങ്ങളുടെ ഇമാമുമാർക്കും (സ്വഹീഹ് മുസ്ലിം)👇

*📚ഇതിനെ വ്യാഖ്യാനിച്ച് ഇമാം നവവി മുഹദിസുല്‍ ഉലമ(റ) പറഞ്ഞു ഗവേഷകരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യണം ഇമാമുമാർക്കുള്ള നസ്വീഹത്താണ് (ശറഹുല്‍ മുസ്ലിം 1/315)*: وقد يتأول ذلك على الأئمة الذين هم علماء الدين ، وأن من نصيحتهم قبول ما رووه ، وتقليدهم في الأحكام ، وإحسان   الظن بهم .
 شرح مسلم للامام النووي                                     . ومن جملة أئمة المسلمين أئمة الاجتهاد ، وتقع النصيحة لهم ببث علومهم ، ونشر مناقبهم ، وتحسين الظن بهم . فتح الباري
*📖ഇപ്രകാരം ശെെഖുല്‍ ഇസ്‌ലാം ഹാഫിള്ഇബ്നു ഹജർ അസ്ഖലാനി പറഞ്ഞത് സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് (ഫത്ഹുല്‍ ബാരി 1/268)ലും കാണാം*

ഇതിൽ നിന്നും മുജ്തഹിദുകളായ ഇമാമുമാരെ തഖ്ലീദ് ചെയണമെന്നും അങ്ങിനെയുള്ള ഇമാമുമാർക്ക് നസ്വീഹത്ത് ദീനാണെന്നും അത് നബി(സ) പറഞ്ഞതാണെന്നും മനസ്സിലാക്കാം

5:*ബനൂഇസ്റാഈലെ പണ്ഡിതന്മാരെ നാം ഇമാമാക്കിയെന്ന് ഖുർആനില്‍ കാണാം*
*ഇതൊന്നും ഖുർആൻ ഇമാമാവുന്നതിനു വിരുദ്ധമല്ല പിന്തുടരപ്പെടുന്നവർ എന്ന അർത്ഥത്തിൽ എല്ലാം ഇമാമാാർ തന്നെ ഇത് മനസ്സിലാക്കാനുള്ള ബുദ്ധി അല്ലാഹു വഹാബികള്‍ക്ക് നല്‍കട്ടെ...*
*ഇതില്‍ നിന്നും ഖുർആൻ ഇമാമാണെന്ന് പറയുന്നതിനു പുറമേ മഹത്തുക്കളെ സംബന്ധിച്ചും ഇമാമുമാരാണ് എന്ന് ഖുർആനിലും ഹദീസിലും മഹാന്‍മാരുടെ വചനത്തിലും നമ്മുടെ നാട്ടു നടപ്പ് അനുസരിച്ചും പറയാറുണ്ട് എന്ന് മനസ്സിലാക്കാം*
ഇതൊന്നും ചിന്തിക്കാത്ത ചില വഹാബി കുഞ്ഞാടുകള്‍ ഇമ്മിണി വലിയ ചോദ്യമായി ഖുർആൻ മാത്രമല്ലെ ഇമാം എന്ന് ചോദിക്കുകയാണ് വിവരമില്ലാത്ത പടുജാഹിലുകള്‍

🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ  *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
*മുഹമ്മദ് റഫീഖ് (pmna)00966562185368*

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...