Saturday, February 17, 2018

പ്രവാചകന്മാർ തെറ്റ് ചെയ്യുമോ?

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
        *മൗലവിയും കെട്ട്യോളും*      
                     8⃣

.......................................................
 *മൗലവി*: അല്ല... എന്തിനാ ഈ പഴയ ശബാബ് വാരിക ഇവിടെ എടുത്ത് വെച്ചിരിക്കുന്നത്.?

 *കെട്ട്യോള്*: അത് - അതിലൊരു സംശയം ഉണ്ട്. നിങ്ങർ വരുമ്പോൾ ചോദിക്കാൻ വേണ്ടി വെച്ചതാണ്.......?

*മൗലവി*: 2009 മെയ് മാസത്തെ ഈ ശബാബ് വാരികയിൽ എന്താ നിനക്ക് സംശയം -

 *കെട്ട്യോള്*: പറയാം..... അതിൻ്റെ ഇരുപത്തിരണ്ടാമത്തെ പേജ്മറിക്കൂ - ഇതിൽ പറയുന്നു." പല വീഴ്ചകളും നബി(സ)യിൽ നിന്നുണ്ടായപ്പോൾ കടുത്ത ഭാഷയിൽ അല്ലാഹു നബി തങ്ങളെ തിരുത്തിയതായി കാണാം"
- ഇത് അഹ് ലുസുന്നയുടെ വിശ്വാസത്തിന് എതിരെ ല്ലെ. - തന്നെയുമല്ല ബുദ്ധിക്ക് പോലും ഉൾകൊള്ളാൻ കഴിയുമോ.....?

*മൗലവി*: അതിലെന്താ പ്രശ്നം നബി നമ്മേ പോലെ ഒരു മനുഷ്യനല്ലേ - തെറ്റ് പറ്റുക എന്നത് സ്വാഭാവികവുമല്ലേ- ?

 *കെട്ട്യോള്*: നബി നമ്മേ പോലെ ഒരു സാധാരണ മനുഷ്യനോ....?  എന്താ പടച്ചോനെ ഈ മുജാഹിദുകളുടെ അവസ്ഥ.!
ഞാൻ ചോദികട്ടെ - നബി(സ)ക്ക് വഹ് യ് ലഭിച്ചിരുന്നു. ജിബ്രീലി (അ)നെ കാണാൻ സാധിച്ചിരിരുന്നു.?
നിങ്ങൾക്ക് അത് സാധ്യമാണോ?

*മൗലവി*: അതെങ്ങനെ... മുഹമ്മദ് നബി പ്രവാചകനല്ലെ.- ?

 *കെട്ട്യോള്*: അപ്പോൾ നിങ്ങളെല്ലെ പറഞ്ഞത് നമ്മെ പോലെ ഒരു മനുഷ്യനാണെന്ന് - നിങ്ങൾക്ക് എൻ്റെ മുമ്പിൽ തന്നെ എത്ര വീഴ്ചകളും അദ്ധങ്ങളും പറ്റുന്നു - തങ്ങൾക്കും അതുപോലെ പറ്റും എന്നല്ലെ നിങ്ങൾ പറഞ്ഞത്തതിൻ്റെ അർത്ഥം.?!

*മൗലവി*: അത് - അത് - ഞാൻ അത്രക്ക് ചിന്തിച്ചിട്ടില്ല -
 *കെട്ട്യോള്*: എന്നാൽ ഇനി നിങ്ങൾ പറയു- ഈ ശബാബ് വാരികയിൽ എഴുതിയ ആശയം ശരിയാണോ....?

*മൗലവി*:  അത് ശബാബിൽ വന്നതല്ലേ - ശരിയാകും , വലിയ വലിയ മൗലവിമാർ എഴുതിയതല്ലേ......!:: ?

 *കെട്ട്യോള്*: അപ്പോൾ നബിയിൽ നിന്നും വീഴ്ച സംഭവിക്കാം. മൗലവിമാർക്ക് വീഴ്ചകൾ ഒന്നും പറ്റൂല അല്ലേ.?

*മൗലവി*: അല്ല - അങ്ങിനെ ഞാൻ പറഞ്ഞോ.?

 *കെട്ട്യോള്*: പിന്നെ നിങ്ങൾ പറഞ്ഞതിൻ്റെ അർത്ഥം എന്താണ്.....?
      ഞാനൊന്ന് ചോദിക്കട്ടെ - നിങ്ങളുടെ ബുദ്ധി മുജാഹിദ് ആപ്പീസിൽ പണയപ്പെടുത്തിട്ടില്ലെങ്കിൽ ആലോചിക്ക് -
ഖുർആൻ പറഞ്ഞത് - وما ينطق عن الهوى ان هو الا وحي يوحى

നബി തങ്ങൾ അല്ലാഹുവിൽ നിന്നുള്ള വഹ് യ് കൊണ്ടല്ലാതെ സ്വന്തമായി ഒന്നും പറയുക ഇല്ലന്നെല്ലേ - ?
وما اتاكم الرسول فخذوه
റസൂൽ(സ) എന്താണ് നിങ്ങൾക്ക്‌ എത്തിച്ച് തന്നത് അത് നിങ്ങൾ അംഗീകരിക്കണം - (ഖുർആൻ)

അപ്പോൾ നബി തങ്ങളിൽ നിന്നും വീഴ്ചയും പിഴവും പറ്റുമെന്ന് പറഞ്ഞാൽ അതിനർത്ഥം ആ പിഴവ് നിങ്ങൾ അംഗീകരിക്കണമെന്നല്ലേ -
ഇത് മനസ്സിലാക്കാൻ ഇത്ര വലിയ ബുദ്ധി വേണോ?

*മൗലവി*: അത് ശരിയാണ്., എന്നാൽ പിന്നെ അച്ചടിപ്പിശകായിരിക്കും.
😞😩
.................
 _പാവം മൗലവി സ്വന്തം കെട്ടിയ പെണ്ണിൻ്റെ മുമ്പിൽ പോലും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല. അത്രക്കും ബാലിശമാണ് മുജാഹിദ് ആശയമെന്ന് ഒരു പക്ഷ അദ്ദേഹത്തിന് തോന്നിക്കോളണം എന്നില്ല._
..................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...