Monday, February 12, 2018

മുജാഹിദ് മൗലവി സുന്നി യിലേക്ക്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


👌🏻ഒരോ സുന്നികളും വായിച്ചിരിക്കേണ്ട അഭിമുഖം👌🏻
👉🏻ഇരുപതോളം വർഷം വഹാബിസ വിഷമദ്യം കഴിക്കുകയും ശേഷം റബ്ബിന്റെ തൗഫീഖ് കൊണ്ട് അഹ് ലുസ്സുന്നഃയിലേക്ക് കടന്ന് വന്ന *എടക്കുളം അബൂബക്കർ മൗലവിയുമായി*
ലേഖകനും ഗാനരചയിതാവും ഇരപത്തഞ്ചോളം വിത്യസ്ത Whatsapp ഗ്രൂപ്പുകളുടെ(ജന്നതുൽ മിന്ന )ചീഫ് അഡ്മിനുമായ വി.എം.എച്ച് സഖാഫി വണ്ടൂരും പ്രഗൽഭ പ്രഭാഷകൻ സുഹൃത്ത് ജാബിർ സഖാഫി വാണിയന്നൂരും നടത്തിയ അഭിമുഖസംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
മൗലവിയുടെ വീട്ടിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്,ഹിദായത്തിന്റെ പ്രകാശം മൗലവിയുടെ മുഖത്ത് തിളങ്ങുന്നുണ്ട്,അത്യാദങ്ങളോടെ ഞങ്ങളെ അവർ ഹർഷാരവം ചെയ്തു...സംഭാഷണമാരംഭിച്ചു
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
❓മൗലവിയുടെ കുടുംബം❓
✅പാരമ്പര്യസുന്നീകുടുംബത്തിൽ തന്നെയാണ് ജനനം,പിതാവിന്റെ പേര് മുഹ്യദ്ധീൻ കടുത്ത സുന്നീ ആശയക്കാരൻ✅
❓എത്രാം വയസ്സിലാണ് വഹാബിസത്തിൽ ചേക്കേറിയത്❓
✅1⃣9⃣ആം വയസ്സിലാണ് സലഫിസത്തിൽ പ്രവേശിക്കുന്നത്✅
❓അവരുടെ ഏതൊക്കെ പളളികളിലാണ് താങ്കൾ സേവനം ചെയ്തത്❓
✅നാട്ടിൽ അഥവാ എടക്കുളം സലഫി മസ്ജിദിൽ ഖത്വീബായി സേവനമനുഷ്ടിച്ചതിന് ശേഷം തവനൂർ ദാറുൽഹുദാ മദ്രസ,തിരൂർ ഫാത്തിമ മാദാ കോളേജിനടുത്തുളള മസ്ജിദ്,അല്ലൂർ എന്നീ സലഫി കേന്ദ്രങ്ങളിൽ ഖത്വീബും മുഅല്ലിമുമായി സേവനമനൂഷ്ടിച്ചിട്ടുണ്ട്✅
❓താങ്കൾ മൗലവി ഗ്രൂപ്പിലാണോ മടവൂരി ഗ്രൂപ്പിലാണോ പ്രവർത്തിച്ചത്❓
✅മൗലവി ഗ്രൂപ്പ് ✅
❓സലഫിസത്തിൽ വഹിച്ചിരുന്ന സ്ഥാനം❓
✅കുറ്റിപ്പുറം മണ്ഡലം KNMവൈ.പ്രസിഡണ്ട്ായി പ്രവർത്തിച്ചിട്ടുണ്ട്✅
❓ഏതെങ്കിലും ഉന്നത സലഫികളുമായി ബന്ധമുണ്ടായിരുന്നോ❓
✅തീർച്ചയായും,വഹാബീ അപ്പോസ്തലൻമാരായ ഉമർ മൗലവി,ഏപി അബ്ദുൽഖാദർ മൗലവി,ഉമർ സുല്ലമി,കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു✅
❓അവരോടൊപ്പമുളള എന്തെങ്കിലും അനുഭവങ്ങൾ❓
✅ധാരാളമുണ്ട്,ഒന്ന് പറയാം കൊട്ടപ്പുറം സംവാദം കഴിഞ്ഞ ഉടനെ എപി അബ്ദുൽ ഖാദർ മൗലവിയെ കാണാനിടയായി,നാൽപത് കുടുംബങ്ങൾ സുന്നിയായല്ലോ എന്ന് ചോദിച്ചപ്പോൾ അദ്ധേഹത്തിന്റെ മറുപടി തെറിയഭിഷേകങ്ങൾ കൊണ്ടായിരുന്നു✅
❓വഹാബിസത്തിൽ ഭിന്നിപ്പ് വരാൻ കാരണം❓
✅പ്രധാനമായും സാമ്പത്തീക പ്രതിസന്ധിയാണ്,സൗദി ലോകസംഘടന റാബിത്വ യിലെ ഒരു വിഭാഗമാണ് ദാറുൽ ഇഫ്തഃ,ദഅ്വക്ക് പണം നൽകുന്ന സംഘമാണ് അത്,അതിൽ ഒരംഗമായിരുന്ന ഹുസൈൻ മടവൂർ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന വിവാദങ്ങളിൽ നിന്നാണ് വഹാബിസം പിളരുന്നത്✅
❓അപ്പോൾ ജിന്ന് പിശാച് സിഹ്റ് വിഷയങ്ങൾ❓
✅അതൊക്കെ പിളർപ്പിന് ശേഷം ഉൽഭവിച്ചതാണ്✅
❓സുന്നത്ത് ജമാഅത്തിലേക്ക് വരാനുളള പ്രധാനകാരണം❓
✅പ്രധാനമായും രണ്ട് കാരണങ്ങളാണ്,ഒന്ന് ഒരുദിനം ഒരു വഹാബി മരിച്ചു..ബന്ധുക്കൾ എത്താൻ വൈകുന്നത് കാരണം സംസ്കാരച്ചടങ്ങും നീണ്ടു,പക്ഷെ ഈ സമയമത്രയും നാട്ടുവർത്തമാനങ്ങളല്ലാതെ ഒരൂ ഖുർആനിന്റെ മധുരശബ്ദം പോലും അവിടെ ഉയർന്ന് കേട്ടില്ല,നാളെ എന്റെയും അവസ്ഥ ഇതായിരിക്കുമല്ലോ എന്ന എന്റെ ചിന്ത അഹ്ലുസ്സുന്നയോട് അടുക്കാൻ കാരണമായി,രണ്ടാമതായി ആയിടക്കാണ് അലവി സഖാഫി യുടെ പ്രസംഗം തിരൂരിൽ വെച്ച് ആസ്വദിക്കാനായത്,അതോടെ ഹഖായ മാർഗം അഹ്ലുസ്സുന്നയാണെന്ന് ഞാൻ ഊട്ടിയുറപ്പിച്ചു✅
❓മുജാഹിദ് ഐക്യത്തെക്കുറിച്ച് എന്ത് പറയുന്നു❓
✅ഐക്യ മാമാങ്കം നടത്തി എന്നല്ലാതെ തൗഹീദിൽ ഇപ്പോഴും അവർ ഏകാപിപ്രായക്കാരല്ല
മാത്രമല്ല തലമൂത്ത നേതാക്കളായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ,സകരിയ്യ സ്വലാഹി,ഹുസൈൻ സലഫി,മുജാഹിദ് ബാലുശ്ശേരി,ഫൈസൽ മൗലവി എന്നവരില്ലാത്ത ഐക്യത്തിന് ഒരു പ്രസക്തിയുമില്ല✅
❓അക്ബർ വിഷയത്തിലടക്കം പല വിഷയത്തിലും ലീഗ് സലഫികളെസഹായിക്കുന്നല്ലോ,നിങ്ങൾ എന്ത് പറയുന്നു❓
✅സലഫിസം തന്നെയാണ് ലീഗ്,അതിൽ സംശയമില്ല.തലമൂത്ത എല്ലാ ലീഗ് നേതാക്കളും സലഫി ആശയക്കാരാണ്✅
❓സുന്നികളും അസുന്നികളും തമ്മിലുളള പ്രധാന തർക്ക വീഷയമാണല്ലോ ഇസ്തിഗാസഃ,തവസ്സുൽ അതിൽ നിങ്ങൾക്കിഷ്ടപ്പെട്ട തെളിവ്❓
✅وابتغو اليه الوسيلةഎന്ന അല്ലാഹുവിന്റെ വാക്ക് തന്നെ,ഇതിനുമപ്പുറം ഒരു തെളിവ് വേണോ
മഴ പെയ്യിപ്പിക്കുന്നതും മറ്റും അല്ലാഹു സ്വന്തമല്ല മദ്ധ്യവർത്തികളെ വെച്ചാണ്,എന്നത് പോലെസഹായങ്ങളേകാൻ അല്ലാഹു വെച്ച മദ്ധ്യവർത്തികളാണ് അമ്പിയാ ഔലിയാക്കൾ✅
❓വഹാബിസത്തിൽ പെട്ട് പോയവരോട് ചെറിയൊരുപദേശം❓
✅പത്ത് ലക്ഷം ഹദീസ് പഠിച്ച ഇമാമീങ്ങൾ ഇസ്തിഗാസ ചെയ്തവരാണ്,അവരെയും അവരെ പിന്തുടരുന്ന സുന്നികളെയും മൂശ്രികാകാൻ നൂറ് ഹദീസ് പോലും പഠിക്കാത്ത മൗലവിമാർക്കെന്തവകാശം....ചിന്തിക്കുക
പഠിക്കുക✅
📣📣📣📣📣📣📣
കൂടുതൽ വിവരങ്ങൾക്ക് മൗലവിയെ ബന്ധപ്പേടാവുന്നതാണ്
📲 9936456594

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....