https://m.facebook.com/story.php?story_fbid=pfbid02WBYYL6JnSzWLq1vaoYm26VkL72G3AVnadbASxZxHr98sAjTqQAtLz5onDxd6GsGul&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 24/313
➖➖➖➖➖➖➖➖➖➖➖
നബിദിനാഘോഷം : മുജാഹിദ് വൈരുദ്ധ്യങ്ങൾ (ഒമ്പത്)
➖➖➖➖➖➖➖➖➖➖➖
✍️Aslam saquafi payyoli
*നബിദിനാഘോഷം ശിർക്ക്...!?*
നബി (സല്ലല്ലാഹു അലൈഹിവസല്ലമ) യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണ്. അതിനാൽ അവിടുത്തെ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ള നബിദിനാഘോഷം ശിർക്കാകുന്നു. ഇതാണ് മൗലവിമാരുടെ പുതിയ ഗവേഷണം. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്.
മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:
" തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്."
(ശബാബ് 2019
നവംബർ 15 പേജ് 31)
അല്ലാഹുവല്ലാത്തവരുടെ പൊരുത്തം അത് നബി (സ)യുടേത് ആണെങ്കിൽ പോലും ആഗ്രഹിക്കാൻ പാടില്ല, അത് ശിർക്കാണെന്ന മൗലവിമാരുടെ പുതിയ കണ്ടെത്തലിന് മതപരമായി യാതൊരു അടിസ്ഥാനവും ഉദ്ദരിക്കാനില്ല. മാത്രമല്ല, ഈ ചിന്താഗതി ഖുർആൻ വിരുദ്ധമാണ്.
വിശുദ്ധ ഖുർആൻ പറയുന്നു:
"അല്ലാഹുവും അവൻെറ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ."
(തൗബ: 62 )
സ്വഹാബികൾ നബി(സ) യുടെ പൊരുത്തം കാംക്ഷിച്ചിരുന്നുവെന്ന്
മൗലവിമാരുടെ വരികളിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും.
" ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്. "
(ശബാബ് വാരിക
2019 നവംബർ പേ: 14)
" റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ്. (തുർമുദി) "
(അൽമനാർ മാസിക
2008 ഡിസംബർ പേജ് 50
കെ എൻ എം മുഖപത്രം)
അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നു.
ഇതോടെ നബിദിനാഘോഷം ശിർക്കാണെന്ന വാദവും നിർവീര്യമായി.