Friday, November 28, 2025

മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات

 *മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ *

اذامات

Aslam Kamil Saquafi parappanangadi

1:*കണ്ണു പൂട്ടുക*

ـഒരാൾ മരണപ്പെട്ടാൽ കണ്ണ്

പൂട്ടിക്കൊടുക്കൽ സുന്നത്താണ്

അവൻറെ നോട്ടം വികൃതമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂ ത്വൽഹ റ എന്ന സ്വഹാബിയുടെ അരികിലേക്ക് കടന്നുവന്നു.അദ്ദേഹം മരണപ്പെട്ടിരുന്നു.അദ്ദേഹത്തിൻറെ കണ്ണ് തുറന്നിരിക്കുന്നു. അപ്പോൾ തിരുനബി صلى الله عليه وسلم അദ്ദേഹത്തിൻറെ കണ്ണ് പൂട്ടി കൊടുത്തു.അവിടുന്ന് പറഞ്ഞു ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ തുടരുന്നതാണ്. അതായത് ആത്മാവിനെ കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കും.

فَإِذَا مَاتَ غُمِّضَ) نَدْبًا لِئَلَّا يَقْبُحَ مَنْظَرُهُ، وَرَوَى مُسْلِمٌ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «دَخَلَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ. ثُمَّ قَالَ: إنَّ الرُّوحَ إذَا قُبِضَ تَبِعَهُ الْبَصَرُ» وَشَقَّ بَصَرُهُ بِفَتْحِ الشِّينِ وَضَمِّ الرَّاءِ: شَخَصَ. قِيلَ إنَّ الْعَيْنَ أَوَّلُ شَيْءٍ يَخْرُجُ مِنْهُ الرُّوحُ، وَأَوَّلُ شَيْءٍ يَشْرَعُ إلَيْهِ الْفَسَادُ 

2 :കണ്ണു പൂട്ടി കൊടുക്കുമ്പോൾ ഇങ്ങനെ പറയൽ സുന്നത്താണ് .

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

.........

قَالَ فِي الْمَجْمُوعِ: وَيُسَنُّ أَنْ يَقُولَ عِنْدَ إغْمَاضِهِ: بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -

................

3 :*താടി കെട്ടൽ*

വീതിയുള്ള ശീല കൊണ്ട് മയ്യത്തിന്റെ താടി കെട്ടി കൊടുക്കൽ സുന്നത്താണ് .തലയുടെ ഭാഗത്താണ് കെട്ടു വരേണ്ടത്.വായ  തുറന്നിട്ടാൽ വായിലേക്ക് പ്രാണികളും മറ്റും കടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 (وَشُدَّ لَحْيَاهُ بِعِصَابَةٍ) عَرِيضَةٍ تَعُمُّهُمَا وَيَرْبِطُهَا فَوْقَ رَأْسِهِ لِئَلَّا يَبْقَى فَمُهُ مَفْتُوحًا فَيَدْخُلَ فِيهِ الْهَوَامُّ

4:*കെണുപ്പുകൾ മയമാക്കുക.*

മരണപ്പെട്ട വ്യക്തിയുടെ കെണുപ്പുകൾ മയമാക്കി കൊടുക്കൽ സുന്നത്താണ് .

തണ്ടം കയ്യിനെ തോളൻ കയ്യിലേക്ക് മടക്കുകയും

പിന്നെ നിവർത്തുകയും ചെയ്യുക.

തണ്ടങ്കാലിന് തുടയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക

തുടയെ പള്ളയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക.

അപ്രകാരം വിരലുകളും മയമാക്കണം.

കുളിപ്പിക്കൽ എളുപ്പമാവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ആത്മാവ് വിട്ടുപിരിഞ്ഞ അതിനുശേഷം ശരീരത്തിൽ ചൂട് നിലനിൽക്കും അതുകൊണ്ട് കെണുപ്പുകൾ മയമാക്കിയാൽ പിന്നീട് അത് മയമായി നിൽക്കും.

ഇല്ലെങ്കിൽ പിന്നീട് അത്  മയമാക്കാൻ  സാധ്യമല്ല.

 (وَلُيِّنَتْ مَفَاصِلُهُ) بِأَنْ يَرُدَّ سَاعِدَهُ إلَى عَضُدِهِ ثُمَّ يَمُدَّهُ وَيَرُدَّ سَاقَهُ إلَى فَخِذَيْهِ، وَفَخِذَيْهِ إلَى بَطْنِهِ وَيَرُدَّهُمَا وَيُلَيِّنَ أَصَابِعَهُ، وَذَلِكَ لِيَسْهُلَ غُسْلُهُ فَإِنَّ فِي الْبَدَنِ بَعْدَ مُفَارَقَةِ الرُّوحِ بَقِيَّةَ حَرَارَةٍ فَإِذَا لُيِّنَتْ الْمَفَاصِلُ حِينَئِذٍ لَانَتْ، وَإِلَّا فَلَا يُمْكِنُ تَلْيِينُهَا بَعْدَ ذَلِكَ 

5:*ശരീരം മുഴുവനും  മൂടണം.*

മരണപ്പെട്ടതിനുശേഷം

മയ്യത്തിന്റെ ശരീരം മുഴുവനും

വസ്ത്രം കൊണ്ട് മറക്കൽ സുന്നത്താണ് .

ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

തിരുനബി സല്ലല്ലാഹു അലൈഹി വസല്ലമ വഫാത്തായപ്പോൾ വസ്ത്രം കൊണ്ട് മൂടപ്പെട്ടു .

യമനിൽ ഒരു കോട്ടം വസ്ത്രമായിരുന്നു അത്.

മൂടുന്ന വസ്ത്രം നേരിയ വസ്ത്രം ആവേണ്ടതാണ്.

മയ്യത്തിന്റെ ശരീരം ചൂടാക്കുകയും മയ്യത്തിലേക്കു വേഗത്തിൽ നാശം വരാതിരിക്കാനാണ്

ഇത് ചെയ്യേണ്ടത് മയ്യത്ത് ധരിച്ചിരുന്ന വസ്ത്രം ഊരിയതിനുശേഷം ആണ് . മൂടിയ വസ്ത്രത്തിന്റെ രണ്ട് അറ്റങ്ങളും തലയുടെയും കാലിന്റെയും താഴ്ഭാഗത്തേക്ക് തിരികി വെക്കേണ്ടതാണ്.

മയ്യത്തിന്റെ ശരീരം വെളിവാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 ഇഹ്റാം ചെയ്തവൻ ആണെങ്കിൽ

കഫൻ ചെയ്യൽ നിർബന്ധമുള്ള ഭാഗങ്ങൾ മാത്രമേ മറക്കാൻ പാടുള്ളൂ.

അതായത് മുഖം മറക്കരുത് 

(وَسُتِرَ جَمِيعُ بَدَنِهِ) إنْ لَمْ يَكُنْ مُحْرِمًا (بِثَوْبٍ) فَقَطْ لِخَبَرِ الصَّحِيحَيْنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - سُجِّيَ حِينَ مَاتَ بِثَوْبِ حِبَرَةٍ» وَهُوَ بِالْإِضَافَةِ وَكَسْرِ الْحَاءِ الْمُهْمَلَةِ وَفَتْحِ الْبَاءِ الْمُوَحَّدَةِ نَوْعٌ مِنْ ثِيَابِ الْقُطْنِ تُنْسَجُ بِالْيَمَنِ، وَسُجِّيَ غُطِّيَ 

(خَفِيفٍ) لِئَلَّا يُحْمِيَهُ فَيُسْرِعَ إلَيْهِ الْفَسَادُ وَيَكُونُ ذَلِكَ بَعْدَ نَزْعِ ثِيَابِهِ، وَيُجْعَلُ طَرَفَاهُ تَحْتَ رَأْسِهِ وَرِجْلَيْهِ لِئَلَّا يَنْكَشِفَ.

أَمَّا الْمُحْرِمُ فَيُسْتَرُ مِنْهُ مَا يَجِبُ تَكْفِينُهُ مِنْهُ 

6:*വയറിൽ മേൽ വല്ലതും വെക്കുക.*

മയ്യത്തിന്റെ വയറിന്മേൽ അല്പം ഭാരമുള്ള വസ്തു വെക്കൽ സുന്നത്താണ് ഇരുമ്പിന്റെ ഇനങ്ങളിൽ പെട്ട വല്ലതും വെക്കണം. അല്ലെങ്കിൽ മണ്ണ് കട്ടയോ പിന്നെ മറ്റു എളുപ്പമായ വസ്തുക്കളോ വെക്കണം.

വയറു വീർക്കാതിരിക്കാൻവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശൈഖ് അബു ഹാമിദ് റഎന്നവർ 20 ദിർഹം തൂക്കം വരുന്ന വസ്തുവാണ്

വെക്കേണ്ടത് എന്ന് കണക്കാക്കി .

ഇത് ചുരുങ്ങിയ ഭാരമാണ്. ഇതിനേക്കാൾ അല്പം എറുന്നതിന് വിരോധമില്ല.

വസ്ത്രത്തിന്റെ മുകളിൽ വെക്കുന്നതാണ് നല്ലത്.

മുസ്ഹഫിനെ ഭാരം വെക്കാൻ വേണ്ടി ഉപയോഗിക്കരുത്. അപ്രകാരം തന്നെ ഹദീസിന്റെ ഗ്രന്ഥങ്ങളും ആദരവുള്ള വിജ്ഞാനത്തിന്റെ ഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെടേണ്ടതാണ്.

(وَوُضِعَ عَلَى بَطْنِهِ شَيْءٌ ثَقِيلٌ) كَسَيْفٍ وَمِرْآةٍ وَنَحْوِهِمَا مِنْ أَنْوَاعِ الْحَدِيدِ ثُمَّ طِينٍ رَطْبٍ ثُمَّ مَا تَيَسَّرَ لِئَلَّا يَنْتَفِخَ فَيَقْبُحَ مَنْظَرُهُ، وَقَدَّرَ الشَّيْخُ أَبُو حَامِدٍ ذَلِكَ بِزِنَةِ عِشْرِينَ دِرْهَمًا.

قَالَ الْأَذْرَعِيُّ: وَكَأَنَّهُ أَقَلُّ مَا يُوضَعُ وَإِلَّا فَالسَّيْفُ يَزِيدُ عَلَى ذَلِكَ. وَالظَّاهِرُ أَنَّ السَّيْفَ وَنَحْوَهُ يُوضَعُ بِطُولِ الْمَيِّتِ، وَأَنَّ الْمَوْضُوعَ يَكُونُ فَوْقَ الثَّوْبِ كَمَا جَرَتْ بِهِ الْعَادَةُ. 

وَيُنْدَبُ أَنْ يُصَانَ الْمُصْحَفُ عَنْهُ احْتِرَامًا لَهُ وَيَلْحَقُ بِهِ كُتُبُ الْحَدِيثِ وَالْعِلْمِ الْمُحْتَرَمِ كَمَا بَحَثَهُ الْإِسْنَوِيُّ

7:*കട്ടിൽ പോലത്തെ വെക്കൽ*

മയ്യത്തിനെ കട്ടിലിന്റെ മേലിലോ ഉയരമുള്ള മറ്റു വസ്തുവിന്റെ മേലിലോ വെക്കൽ സുന്നത്താണ് .

ഭൂമിയിലെ തണുപ്പ് ഏൽക്കാതിരിക്കാനും അപ്പോൾ നനവ് തട്ടി മയ്യത്ത് പകർച്ച വരാതിരിക്കാനുമാണിത്

വിരിപ്പ് വിരിച്ചു കൊടുക്കാതിരിക്കേണ്ടതാണ്

കാരണം വിരിപ്പിന്റെ ചൂട് തട്ടി മയ്യത്തിന് പകർച്ചവരും .

 (وَوُضِعَ عَلَى سَرِيرٍ وَنَحْوِهِ) مِمَّا هُوَ مُرْتَفِعٌ: كَدَكَّةٍ لِئَلَّا يُصِيبَهُ نَدَاوَةُ الْأَرْضِ فَيَتَغَيَّرَ بِنَدَاوَتِهَا، فَإِنْ كَانَتْ صُلْبَةً قَالَ فِي الْكِفَايَةِ جَازَ وَضْعُهُ عَلَيْهَا: يَعْنِي مِنْ غَيْرِ ارْتِكَابِ خِلَافِ الْأَوْلَى، وَلَا يُوضَعُ عَلَى فِرَاشٍ لِئَلَّا يُحْمَى فَيَتَغَيَّرَ 

8:*വസ്ത്രങ്ങൾ ഊരുക*

മരിക്കുമ്പോൾ ഉണ്ടായിരുന്ന ശരീരത്തിലെ വസ്ത്രങ്ങൾ ഊരി എടുക്കേണ്ടതാണ്.

വസ്ത്രം ഊരാതിരുന്നാൽ മയ്യത്ത് വേഗം ജീർണത വരും എന്നതുകൊണ്ടാണ്.

മയ്യത്തിന്റെ ശരീരം കാണാത്ത നിലക്കാണ് അത് ഊരി എടുക്കേണ്ടത്.

*വസ്ത്രങ്ങൾ ഊരിയെടുക്കുമ്പോഴും  കുളിപ്പിക്കുമ്പോഴും മയ്യത്തിന്റെ  ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.* 

*ഔറത്ത് മുട്ടു പുക്കിളിന്റെ  ഇടയിലുള്ള സ്ഥലമാണ്.*

*ഇന്ന് കുളിപ്പിക്കുന്ന പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നാണ് മനസ്സിലായത് -

അതുകൊണ്ട് പ്രത്യേകം അത്തരം ഹറാമുകൾ വരുന്നത് സൂക്ഷിക്കേണ്ടതാണ്.*

(وَنُزِعَتْ) عَنْهُ (ثِيَابُهُ) الْمَخِيطَةُ الَّتِي مَاتَ فِيهَا بِحَيْثُ لَا يُرَى شَيْءٌ مِنْ بَدَنِهِ لِئَلَّا يُسْرِعَ فَسَادُهُ.

قَالَ الْأَذْرَعِيُّ: وَهَذَا فِيمَنْ يُغَسَّلُ لَا فِي شَهِيدِ الْمَعْرَكَةِ، وَيَنْبَغِي أَنْ يَبْقَى عَلَيْهِ الْقَمِيصُ الَّذِي يُغَسَّلُ فِيهِ إذَا كَانَ طَاهِرًا، إذْ لَا مَعْنَى لِنَزْعِهِ، ثُمَّ إعَادَتِهِ. نَعَمْ يُشَمَّرُ إلَى حَقْوِهِ لِئَلَّا يَتَنَجَّسَ بِمَا قَدْ يَخْرُجُ مِنْهُ كَمَا أَشَارَ إلَيْهِ بَعْضُهُمْ اهـ.

وَلَوْ قُدِّمَ هَذَا الْأَدَبُ عَلَى الَّذِي قَبْلَهُ كَانَ أَوْلَى

10* ഖിബ്ലയിലേക്ക് മുന്നിടീക്കുക*

മരണപ്പെട്ടാൽ മയ്യത്തിനെ ഖിബിലയിലേക്ക് തിരിച്ചു കിടത്തേണ്ടതാണ്.

മുഖവും കാൽപാദത്തിന്റെ ഉള്ളവും ഖിബ് ലയിലേക്ക് തിരിയുന്ന നിലക്ക് മലർത്തി കിടത്തേണ്ടതാണ്.

 (وَوُجِّهَ لِلْقِبْلَةِ) إنْ أَمْكَنَ (كَمُحْتَضَرٍ) أَيْ كَتَوَجُّهِهِ وَتَقَدَّمَ.

قَالَ الْأَذْرَعِيُّ: وَقَدْ يُفْهَمُ مِنْ هَذَا أَنَّهُ يَكُونُ عَلَى جَنْبِهِ،

 وَالظَّاهِرُ أَنَّ الْمُرَادَ هُنَا إلْقَاؤُهُ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ إلَى الْقِبْلَةِ، وَيُومِئُ إلَيْهِ قَوْلُهُمْ: وَيُوضَعُ عَلَى بَطْنِهِ شَيْءٌ ثَقِيلٌ

11: * സ്നേഹമുള്ളവർ നിർവഹിക്കണം*

ഇതെല്ലാം  നിർവഹിക്കേണ്ടത്

മഹറമുകളായ

കുടുംബങ്ങളിൽ  മയ്യത്തിനോട് ഏറ്റവും കൃപയുള്ളവരാണ്.

മയ്യത്ത് പുരുഷനാണങ്കിൽ പുരുഷന്മാരാണ് ഇത് നിർവഹിക്കേണ്ടത്. 

മയ്യത്ത് സ്ത്രീയാണെങ്കിൽ സ്ത്രീകൾ നിർവഹിക്കേണ്ടതാണ്.

 സ്ത്രീകളെ മഹറുകളായപുരുഷന്മാർക്കും

 പുരുഷന്മാരെ മഹർകളായ സ്ത്രീകൾക്കും നിർവഹിക്കാവുന്നതാണ്.

ആരുമില്ലാത്ത ഘട്ടങ്ങളിൽ

അന്യ പുരുഷനും പുരുഷനെ അന്യ സ്ത്രീയും  നിർവഹിക്കാമോ സ്പർശനമില്ലാതെ കണ്ണുപൂട്ടിക്കൊണ്ട് നിർവഹിക്കാവുന്നതാണ്.

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ നിർവഹിക്കുന്നതിന് യാതൊരു കുഴപ്പവും ഇല്ല .

 (وَيَتَوَلَّى ذَلِكَ) كُلَّهُ (أَرْفَقُ مَحَارِمِهِ) أَيْ الْمَيِّتِ لِوُفُورِ شَفَقَتِهِ، وَيَتَوَلَّاهُ الرِّجَالُ مِنْ الرِّجَالِ وَالنِّسَاءُ مِنْ النِّسَاءِ، فَإِنْ تَوَلَّاهُ الرِّجَالُ مِنْ نِسَاءِ الْمَحَارِمِ أَوْ النِّسَاءِ مِنْ رِجَالِ الْمَحَارِمِ جَازَ كَذَا فِي زِيَادَةِ الرَّوْضَةِ. قَالَ الْأَذْرَعِيُّ: وَفِيهِ إشَارَةٌ إلَى أَنَّهُ لَا يَتَوَلَّى ذَلِكَ الْأَجْنَبِيُّ مِنْ الْأَجْنَبِيَّةِ وَلَا بِالْعَكْسِ، وَلَا يَبْعُدُ جَوَازُهُ لَهُمَا مَعَ الْغَضِّ وَعَدَمِ الْمَسِّ اهـ.

وَهُوَ ظَاهِرٌ، وَكَالْمَحْرَمِ فِيمَا ذَكَرَ الزَّوْجَانِ بَلْ أَوْلَى، وَفِي إطْلَاقِ الْمَحْرَمِ عَلَى الرَّجُلَيْنِ وَالْمَرْأَتَيْنِ مُسَامَحَةٌ.

12:*മരണം ഉറപ്പായാൽ വേഗം കുളി നിർവഹിക്കേണ്ടതാണ്.*

മരണത്തിൻറെ അടയാളങ്ങളിൽ വല്ലതും പ്രത്യക്ഷമാവാൻ കൊണ്ടാണ് മരണം ഉറപ്പിക്കൽ .

കാൽപാദം തായുക .

മൂക്ക് ചെരിയുക ,ചെന്നി കുഴിയുക ഇതെല്ലാം അതിൻറെ അടയാളങ്ങളാണ്.

നബി സല്ലല്ലാഹു അലൈഹി വസല്ലമ ത്വൽഹത്ത് എന്ന വരെ രോഗം സന്ദർശിക്കാൻ വന്നപ്പോൾ പറഞ്ഞു.

ഇദ്ദേഹത്തിന് മരണം വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അങ്ങനെ മരണം വന്നാൽ കർമ്മങ്ങൾ നിങ്ങൾ വേഗം ചെയ്യണം.

ഒരു വിശ്വാസിയുടെ ബോഡിയും കുടുംബത്തിന് ഇടയിൽ ഹബ്സ് ഇടുന്നത് അനുയോജ്യമല്ല.

അബൂദാവൂദ് -

മരിച്ചു എന്ന് സംശയമാണെങ്കിൽ മരണം ഉറപ്പുവരുത്തുന്നതുവരെ പിന്തിക്കേണ്ടതാണ്.

(وَيُبَادَرُ) بِفَتْحِ الدَّالِ نَدْبًا (بِغُسْلِهِ إذَا تُيُقِّنَ مَوْتُهُ) بِظُهُورِ شَيْءٍ مِنْ أَمَارَاتِهِ كَاسْتِرْخَاءِ قَدَمٍ وَمَيْلِ أَنْفٍ وَانْخِسَافِ صُدْغٍ؛ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - عَادَ طَلْحَةَ بْنَ الْبَرَاءِ، فَقَالَ «إنِّي لَا أَرَى طَلْحَةَ إلَّا قَدْ حَدَثَ فِيهِ الْمَوْتُ، فَإِنْ يُؤْتَى بِهِ فَعَجِّلُوا بِهِ فَإِنَّهُ لَا يَنْبَغِي لِجِيفَةِ مُؤْمِنٍ أَنْ تُحْبَسَ بَيْنَ ظَهْرَانَيْ أَهْلِهِ» رَوَاهُ أَبُو دَاوُد، فَإِنْ شُكَّ فِي مَوْتِهِ أُخِّرَ وُجُوبًا كَمَا قَالَهُ فِي الْمَجْمُوعِ إلَى الْيَقِينِ بِتَغَيُّرِ الرَّائِحَةِ أَوْ غَيْرِهِ.

1.മയ്യത്തിനെ കുളിപ്പിക്കലും 2.കഫൻ ചെയ്യലും 

3.മയ്യത്തിന് മേൽ നിസ്കരിക്കലും

4. മയ്യത്തിന് ചുമന്നു കൊണ്ടു പോകലും 

5.മറമാടലും ഫർള് കഫായയാണ് - (സാമൂഹിക ബാധ്യത )

അതിൽ ഇജ്മാഉണ്ട് . സ്വഹീഹായ ഹദീസുകളിൽ അത് കൊണ്ട് കൽപ്പനയുണ്ട് - ആത്മഹത്യ ചെയ്തവനും നിയമം ഇത് തന്നെ -

ഇസ്ലാമിന്റെ രാഷ്ട്രത്തിൽ ദിമ്മിയ്യായ അവിശ്വാസിയും നിയമം ഇപ്രകാരമാണ്. എന്നാൽ കുളിപ്പിക്കൽ ,മയ്യത്ത് നിസ്കരിക്കൽ എന്നിവ അവനുവേണ്ടി നിർവഹിക്കപ്പെടില്ല.

അവ രണ്ടും ശഹീദല്ലാത്ത മുസ്ലിമിൽ മാത്രമേ നിർവഹിക്കുകയുള്ളൂ.

(وَغُسْلُهُ) أَيْ الْمَيِّتِ (وَتَكْفِينُهُ وَالصَّلَاةُ عَلَيْهِ) وَحَمْلُهُ (وَدَفْنُهُ فُرُوضُ كِفَايَةٍ) لِلْإِجْمَاعِ عَلَى مَا حَكَاهُ فِي أَصْلِ الرَّوْضَةِ وَلِلْأَمْرِ بِهِ فِي الْأَخْبَارِ الصَّحِيحَةِ فِي غَيْرِ الدَّفْنِ، وَقَاتِلُ نَفْسِهِ كَغَيْرِهِ كَمَا مَرَّ سَوَاءٌ فِي ذَلِكَ الْمُسْلِمُ وَالذِّمِّيُّ إلَّا فِي الْغُسْلِ وَالصَّلَاةِ، فَمَحَلُّهُمَا فِي الْمُسْلِمِ غَيْرِ الشَّهِيدِ 

[مغني المحتاج]

അവലംബം :

 മിൻഹാജ് നവവി റ 

മുഗ്നിൽ മുഹ്താജ് ഇമാം ശിർ ബീനീ റ

Aslam KamilSaqafi

Parappanangaadi

.........................

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=hqrc

Monday, November 24, 2025

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല 

ബൈബിളിൽ:

യേശു (ഏശോ) ദൈവമല്ല :

എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.  

---

⭐ 1. യേശു ദൈവത്തെ ആരാധിക്കുന്നു — ദൈവം ആരെയും ആരാധിക്കില്ല

യോഹന്നാൻ 20:17

> “ഞാൻ എന്റെ പിതാവിന്റെ അടുക്കൽ കയറുന്നു; നിങ്ങളുടെ ദൈവത്തിന്റെ അടുക്കലും എന്റെ ദൈവത്തിന്റെ അടുക്കലും.”

➡️ യേശു പറയുന്നു: “എന്റെ ദൈവം” — ദൈവത്തിന് ദൈവം ഉണ്ടാവില്ല.

---

⭐ 2. യേശു ദൈവത്തേക്കാൾ താഴ്ന്ന സ്ഥാനത്തിൽ

യോഹന്നാൻ 14:28

> “പിതാവ് എന്നേക്കാൾ മഹത്താൻ.”

➡️ ദൈവം ഒരാൾക്കാൾ മഹത്തനാണെങ്കിൽ, ആ വ്യക്തി ദൈവമല്ല.

---

⭐ 3. ദൈവം എല്ലാം അറിയുന്നു — യേശു അറിയുന്നില്ല

മർക്കോസ് 13:32

> “ആ ദിവസം… ആരും അറിയുന്നില്ല; പുത്രനും അറിയുന്നില്ല; പിതാവ് മാത്രം.”

➡️ എല്ലാം അറിയാത്തവൻ ദൈവമാകാനാവില്ല.

---

⭐ 4. യേശു പ്രാർത്ഥിച്ചു — ദൈവം ആരോടും പ്രാർത്ഥിക്കില്ല

മത്തായി 26:39

> “അവൻ മുഖം താഴ്ത്തി വീണു പ്രാർത്ഥിച്ചു: പിതാവേ…”

➡️ പ്രാർത്ഥിക്കൽ ഒരു താഴ്ന്നവന്റെ പ്രവൃത്തി; ദൈവം പ്രാർത്ഥിക്കില്ല.

---

⭐ 5. യേശുവിന്റെ ശക്തി ദൈവത്തിൽ നിന്നാണ്

യോഹന്നാൻ 5:30

> “ഞാൻ സ്വമേധയാ ഒന്നും ചെയ്യാൻ കഴിയുന്നില്ല.”

➡️ ദൈവം “എനിക്ക് കഴിയില്ല” എന്ന് പറയുന്നില്ല.

---

⭐ 6. യേശു ദൈവത്തിന്റെ ദൂതൻ / പ്രവാചകൻ

യോഹന്നാൻ 17:3

> “നീ ഒരേയൊരു സത്യദൈവവും നീ അയച്ച യേശുക്രിസ്തുവും.”

➡️ ഇവിടെ:

ഒരു സത്യദൈവം = പിതാവ്

യേശു = അയച്ച ദൂതൻ

---

⭐ 7. യേശു മനുഷ്യനായി വിളിക്കുന്നു

യോഹന്നാൻ 8:40

> “ദൈവത്തിൽ നിന്നു സത്യം പറഞ്ഞ ഒരു മനുഷ്യൻ ഞാൻ.”

➡️ നേരിട്ട് — “മനുഷ്യൻ ഞാൻ”.

---

⭐ 8. യേശു ഭക്ഷിച്ചു, ഉറങ്ങി, ക്ഷീണിച്ചു, മരിക്കാൻ വിധേയനായി

➡️ ഇവ എല്ലാം മനുഷ്യഗുണങ്ങൾ, ദൈവത്തിന്റെ ഗുണങ്ങൾ അല്ല.

ഉദാഹരണം — മത്തായി 4:2

> “അവന്‌ വിശന്നു.”

➡️ ദൈവത്തിന് വിശപ്പുണ്ടാകില്ല.

---

⭐ 9. യേശു ദൈവത്തെ വിളിച്ചത് “എൻ ദൈവമേ, എൻ ദൈവമേ”

മത്തായി 27:46

> “എൻ ദൈവമേ, എൻ ദൈവമേ, നീ എന്നെ എന്തു വേണ്ടി ഉപേക്ഷിച്ചു?”

➡️ ഇത് യേശു ദൈവമല്ലെന്നതിന്റെ ഏറ്റവും ശക്തമായ തെളിവുകളിൽ ഒന്ന്.

---

⭐ 10. ദൈവം അമരൻ — യേശു മരണപ്പെട്ടു

1 തിമൊത്തെയോസ് 6:16

> “അവൻ (ദൈവം) മാത്രം അമരനാണ്.”

➡️ യേശുവിന് മരണം സംഭവിച്ചു → അതിനാൽ ദൈവമാകാനാവില്ല.

---

സമാപനം (Summary)

ബൈബിൾ സ്വയം പറയുന്നത് പ്രകാരം:

വിഷയം യേശു ദൈവം

അറിയൽ ചിലത് അറിയുന്നില്ല എല്ലാം അറിയുന്നു

ശക്തി ദൈവത്തിൽ ആശ്രയിക്കുന്നു സ്വയം സമ്പൂർണ്ണ ശക്തി

സ്ഥാനം ദൈവത്തേക്കാൾ താഴെ ഏറ്റവും ഉയർന്ന സ്ഥാനം

ആരാധന ദൈവത്തെ ആരാധിച്ചു ആരെയും ആരാധിക്കില്ല

മരണം മരണപ്പെട്ടു അമരൻ

ദൈവം ഉള്ളത് “എന്റെ ദൈവം” എന്ന് പറഞ്ഞു ദൈവത്തിന് ദൈവമില്ല

---

Sunday, November 23, 2025

ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?

ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?

 അങ്ങനെയാണെങ്കിൽ പലരും ദൈവമാവണം

ബൈബിളിൽ “ദൈവപുത്രൻ” (Son of God) എന്ന പദം യേശുവിനുമാത്രമല്ല, മറ്റു പലരെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

ഈ പദം ഹെബ്രു–ബൈബിൾ പരമ്പരയിൽ “ദൈവത്തിന് അടുപ്പമുള്ളവർ”, “ദൈവാനുയോജ്യർ”, “ദൈവത്തിന്റെ ആളുകൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.

---

📌 ബൈബിളിൽ “ദൈവപുത്രൻ” എന്ന് വിളിക്കപ്പെട്ടവർ

1️⃣ ആദം

ലൂക്കാ 3:38

> “...അദാം, ദൈവപുത്രൻ”

➡️ ആദത്തെ ദൈവം സൃഷ്ടിച്ചതിനാൽ ഈ പദം ഉപയോഗിക്കുന്നു.

---

2️⃣ സാധാരണ ധാർമ്മികർ / നീതിമാന്മാർ

ഹോഷേയ 1:10

> “...അവരെ ദൈവപുത്രന്മാർ എന്നു വിളിക്കും.”

➡️ ദൈവത്തിന് അനുസരിക്കുന്ന ജനതയെയാകെ “ദൈവപുത്രന്മാർ” എന്നു വിളിക്കുന്നു.

---

3️⃣ ഇസ്രായേൽ ജാതി (ആഖില രാഷ്ട്രം)

നിയാമാവ്‌ 4:22

> “ഇസ്രായേൽ എന്റെ പഞ്ചായത്തൻ, എന്റെ മുതൽകുഞ്ഞ് ആണ്.”

➡️ പൂർണ്ണ ദേശത്തെ “ദൈവത്തിന്റെ പുത്രൻ” എന്ന് കാണുന്നു.

---

4️⃣ രാജാക്കന്മാർ (പ്രത്യേകിച്ച് ദാവീദ് വംശം)

2 ശമൂവേൽ 7:14 — ദാവീദിന്റെ പുത്രനെ കുറിച്ചു:

> “ഞാൻ അവന്നു പിതാവ് ആയിരിക്കും; അവൻ എനിക്കു പുത്രൻ ആയിരിക്കും.”

➡️ രാജാവിന് ദൈവത്തോട് ഒരു സംബന്ധ പദവി.

Psalm 2:7

> “നീ എന്റെ പുത്രൻ…”

➡️ ഇതും “ദൈവാധികാരം ലഭിച്ച ഭരണാധികാരി” എന്ന അർത്ഥത്തിൽ.

---

5️⃣ ദൂതന്മാർ (Angels)

ജോബ് 1:6

> “ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ ഹാജരായി…”

➡️ ഇവിടെ “ദൈവപുത്രന്മാർ” = ദൂതന്മാർ.

---

6️⃣ സമാധാനം സ്ഥാപിക്കുന്ന ആളുകൾ

മത്തായി 5:9

> “ശാന്തി സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടും.”

➡️ സാധാരണ വിശ്വാസികൾക്കുള്ള ഒരു പദവി.

---

7️⃣ വിശ്വാസികൾ (ക്രിസ്ത്യാനികൾ) പൊതുവായി

റോമർ 8:14

> “ദൈവത്തിന്റെ ആത്മാവ് നയിക്കുന്ന ഏവരും ദൈവപുത്രന്മാരാണ്.”

➡️ വിശ്വാസമുള്ളവർ എല്ലാവരും “ദൈവപുത്രന്മാർ”.

---

📌 നിർണയം

ബൈബിളിൽ “ദൈവപുത്രൻ” എന്ന പദം യേശുവിനുമാത്രമല്ല, താഴെ പറയുന്നവർക്ക് ഉപയോഗിക്കുന്നു:

ആർക്കെല്ലാം? രേഖകൾ

ആദം ലൂക്കാ 3:38

ഇസ്രായേൽ ജനത നിയാമാവ്‌ 4:22

രാജാക്കന്മാർ 2 ശമൂവേൽ 7:14, Psalm 2:7

ദൂതന്മാർ ജോബ് 1:6

വിശ്വാസികൾ/നീതിമാന്മാർ ഹോഷേയ 1:10, റോമർ 8:14

സമാധാനസ്ഥാപകർ മത്തായി 5:9

➡️ അതുകൊണ്ട് “ദൈവപുത്രൻ” എന്ന പദം ബൈബിളിൽ ഉപമയായാണ്—ദൈവത്തിന് പ്രിയപ്പെട്ടവർ/അടുപ്പമുള്ളവർ/ദൈവത്തെ അനുസരിക്കുന്നവർ എന്ന അർത്ഥത്തിൽ.

---

Saturday, November 22, 2025

ഭാര്യയെ അടിക്കുകയോ* വിമർശകർക്ക് മറുപടി .............

 *ഭാര്യയെ അടിക്കുകയോ*

വിമർശകർക്ക് മറുപടി

.............

Aslam Kamil parappanangadi

ചോദ്യം :

സുനനു അബൂ ദാവൂദ് 19O5 ൽ

സ്ത്രീകളെ അടിക്കാൻ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടോ ?

മറുപടി :

സുനനു അബൂ ദാവൂദ് 19O5 ൽ ഇങ്ങനെയാണ് ഉള്ളത്

فَخَطَبَ النَّاسَ فَقَالَ ‏"‏ إِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا .......

اتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَإِنَّ لَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ فَإِنْ فَعَلْنَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

سنن ابودوود

സുനനു അബൂ ദാവൂദ് 19O5 ൽ

പറയുന്നു.

പ്രവാചകൻറെ ഹജ്ജത്തുൽ വദാഇലെ പ്രഭാഷണം ,

നിശ്ചയം നിങ്ങളുടെ രക്തങ്ങളും സമ്പത്തും ഹറാമാണ് - (അർഹതയില്ലാത്തത് എടുക്കരുത് )നിങ്ങളുടെ ഈ ദിനത്തിൻറെ മഹത്വം പോലെ ഈ മാസത്തിന്റെ മഹത്വം പോലെ ഈ രാജ്യത്തിൻറെ മഹത്വം പോലെ ........

നിങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക അല്ലാഹുവിൻറെ വിശ്വസ്തത കൊണ്ടാണ് അവരെ നിങ്ങൾ പിടിച്ചത്. അവരുടെ ഗുഹ്യസ്ഥാനം നിങ്ങൾ ഹലാലാക്കിയത്  അല്ലാഹുവിൻറെ വചനം കൊണ്ടാണ് ,

അവർ നിങ്ങൾക്ക് ചെയ്തു തരേണ്ട കടമകൾ ഉണ്ട് .

നിങ്ങൾക്ക് ഇഷ്ടമില്ലാത്ത

 ഒരാളെയും നിങ്ങളുടെ വിരിപ്പിൽ അവർ ചവിട്ടിപ്പിക്കരുത്.

*അവർ അത് ചെയ്താൽ നിങ്ങൾ അവരെ ശക്തമല്ലാത്ത നിലക്ക് സിക്ഷിക്കാം*

നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കേണ്ട കടമയാണ് അവർക്കുള്ള ഭക്ഷണവും വസ്ത്രവും നല്ല നിലയിൽ നൽകൽ

സുനനു അബൂ ദാവൂദ് 19O5

ഇവിടെ തിരുനബി ലക്ഷക്കണക്കിന് തൻറെ അനുയായികളെ മുന്നിൽ നിർത്തിക്കൊണ്ട്കൃത്യമായ മാർഗ്ഗദർശനം നൽകുകയാണ്.

പരസ്പരം  അനാവശ്യമായി രക്തം ചിന്തുകയോ അർഹമില്ലാത്ത സമ്പത്ത് കൈകലാക്കുകയോ ചെയ്യാൻ പാടില്ല എന്നും

ഭാര്യമാരുടെ കാര്യത്തിൽ എത്രമാത്രം സൂക്ഷ്മത കാണിക്കുകയും അവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യണമെന്നും പഠിപ്പിക്കുകയാണ്.

അവരെ ആക്രമിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നതിൽ അല്ലാഹുവിനെ സൂക്ഷിക്കണം എന്നും താക്കീത് നൽകുന്നു.

അതിൻറെ ഗൗരവം കൃത്യമായി വരച്ചു കാണിക്കുന്നു.

ഭാര്യ ഭർത്താക്കന്മാർ പരസ്പരം ശ്രദ്ധിക്കേണ്ട അവകാശങ്ങൾ പഠിപ്പിക്കുന്നു.

ഭാര്യ തൻറെ പ്രൈവറ്റ് റൂമിലേക്ക് വിരിപ്പിലേക്ക് അന്യനെ കയറ്റരുതെന്നും പഠിപ്പിക്കുന്നു.

അനാവശ്യമായി അന്യനെ തൻറെ പ്രൈവറ്റ് റൂമിൽ കയറ്റിയാൽ അത് അറിഞ്ഞ ഭർത്താവ്ശക്തമല്ലാത്ത ശിക്ഷ നടപ്പിലാക്കാവുന്നതാണ് എന്നും പഠിപ്പിക്കുന്നു.

ശിക്ഷിക്കുമ്പോൾ പ്രയാസപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്ന് കൃത്യമായി പറഞ്ഞു തരുന്നു.

അത്തരം പ്രവർത്തികളെ തൊട്ട് അവൾ മാറി നിൽക്കൽ മാത്രമായിരിക്കണം ലക്ഷ്യം

ഇവിടെ അവൾ വ്യഭിചരിച്ചതിനെ പറ്റി അല്ല പറയുന്നത്.അങ്ങനെ ചെയ്താലുള്ള ശിക്ഷ വേറെ തന്നെ വിവരിച്ചിട്ടുണ്ട്.

മറിച്ച് അനാവശ്യമായി പ്രൈവറ്റ് റൂമിലേക്ക് വിരിപ്പിലേക്കോ അങ്ങനെ കയറ്റുന്നതിനെ പറ്റിയാണ്.

ചുരുക്കത്തിൽ ഇവിടെ ഒരു ഭാര്യ അന്യ പുരുഷനെ തൻറെ വിരിപ്പിൽ കയറ്റിയാൽ അപ്പോഴുള്ള നിയമത്തെ പറ്റിയാണ് പറയുന്നത് ഇതിനെയൊന്നും ആരും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല.

തന്റെ ഭാര്യ അന്യ പുരുഷന് തൻറെ വിരിപ്പിൽ കയറ്റിയാൽ അതെല്ലാം ചിരിച്ചു നോക്കി നിൽക്കാൻ അല്ലല്ലോ പറയേണ്ടത് .

ഭാര്യമാരെ അടിക്കുന്നവർ ഉത്തമരല്ല എന്ന് അവിടുന്ന് തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്.

അവിടുന്ന് തന്റെ ഭാര്യയെയോ സേവകരെയോ മറ്റാരെയും അടിച്ചിട്ടില്ല എന്ന് ആയിഷ ബീവി തന്നെ പറഞ്ഞിട്ടുണ്ട് -

Aslam Kamil parappanangadi

https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt

ഭാര്യമാരെ അടിക്കൽ വിമർശകർക്ക് മറുപടി

 ഭാര്യമാരെ അടിക്കൽ

വിമർശകർക്ക് മറുപടി

ചോദ്യം :സുനനു ഇബ്നുമാജ 1851 ൽ സ്ത്രീകളെ അടിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ

മറുപടി

അല്ലാഹുവിൻറെ ദൂതർ ഹജ്ജത്തിൽ വദാഇൽ പ്രഭാഷണം നടത്തിയ ഭാഗം

സുനനു ഇബ്നുമാജഹ് 1851 ൽ  ഇങ്ങനെയാണ് ഉള്ളത്

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا الْحُسَيْنُ بْنُ عَلِيٍّ، عَنْ زَائِدَةَ، عَنْ شَبِيبِ بْنِ غَرْقَدَةَ الْبَارِقِيِّ، عَنْ سُلَيْمَانَ بْنِ عَمْرِو بْنِ الأَحْوَصِ، حَدَّثَنِي أَبِي أَنَّهُ، شَهِدَ حِجَّةَ الْوَدَاعِ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَذَكَّرَ وَوَعَظَ ثُمَّ قَالَ ‏ "‏ اسْتَوْصُوا بِالنِّسَاءِ خَيْرًا فَإِنَّمَا هُنَّ عِنْدَكُمْ عَوَانٍ ‏.‏ لَيْسَ تَمْلِكُونَ مِنْهُنَّ شَيْئًا غَيْرَ ذَلِكَ إِلاَّ أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ فَإِنْ فَعَلْنَ فَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ فَإِنْ أَطَعْنَكُمْ فَلاَ تَبْغُوا عَلَيْهِنَّ سَبِيلاً إِنَّ لَكُمْ مِنْ نِسَائِكُمْ حَقًّا وَلِنِسَائِكُمْ عَلَيْكُمْ حَقًّا فَأَمَّا حَقُّكُمْ عَلَى نِسَائِكُمْ فَلاَ يُوطِئْنَ فُرُشَكُمْ مَنْ تَكْرَهُونَ وَلاَ يَأْذَنَّ فِي بُيُوتِكُمُ لِمَنْ تَكْرَهُونَ أَلاَ وَحَقُّهُنَّ عَلَيْكُمْ أَنْ تُحْسِنُوا إِلَيْهِنَّ فِي كِسْوَتِهِنَّ وَطَعَامِهِنَّ ‏"‏ ‏.‏

അർത്ഥം

, അല്ലാഹുവിൻറെ ദൂതർ അല്ലാഹുവിനെ സ്തുതിച്ചു.

ഉപദേശം പറഞ്ഞു.

പിന്നെ പിന്നെ അവിടുന്ന് പറഞ്ഞു.

സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറുക, കാരണം അവർ നിങ്ങളുടെ പങ്കാളികളാണ്.  നിങ്ങൾക്ക് അവരുടെ മേൽ (പ്രയാസപ്പെടുത്താൻ വേണ്ടി ) യാതൊരു അവകാശവുമില്ല. 

*വ്യക്തമായ ഒരു ദുഷ്‌പ്രവൃത്തി ചെയ്താൽ ഒഴികെ

അവർ അങ്ങനെ ചെയ്താൽ, കിടക്കയിൽ അവരിൽ നിന്ന് വേർപിരിയുക 

അവരെ നിസ്സാരമായി അടിക്കുക*

* നിങ്ങളെ അനുസരിച്ചാൽ, അവരെ ഉപദ്രവിക്കാൻ ഒരു മാർഗവും തേടരുത്* തീർച്ചയായും, നിങ്ങളുടെ ഭാര്യമാരുടെ മേൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്, നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളുടെ മേലും അവകാശങ്ങളുണ്ട്. അവരുടെ മേലുള്ള നിങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം...

 "നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആരെയും അവർ നിങ്ങളുടെ വിരിപ്പിൽ ചവിട്ടിപ്പിക്കരുത് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആരെയും നിങ്ങളുടെ വീടുകളിൽ പ്രവേശിപ്പിക്കരുത്.

 നിങ്ങളുടെ മേലുള്ള അവരുടെ അവകാശം അവരുടെ വസ്ത്രത്തിലും ഭക്ഷണത്തിലും നിങ്ങൾ അവരോട് നല്ല രീതിയിൽ പെരുമാറുക എന്നതാണ്."

സുനനു ഇബ്നുമാജ 1851 

ഇതിൽ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറണം എന്നാണ് തിരുദൂതർ പഠിപ്പിക്കുന്നത്.

അവരെ അടിക്കാനോ പ്രയാസപ്പെടുത്താനോ നിങ്ങൾക്ക് അവകാശമില്ല എന്നും പറയുന്നു.

അവർ വെക്തമായ തിന്മ ചെയ്താൽ വിരിപ്പിൽ വെടിയണമെന്നും നിസ്സാരമായ ശിക്ഷ നൽകാമെന്നു പറയുന്നു

അനാവശ്യമായി  അന്യ പുരുഷനെ ഭർത്താവിൻറെ വീട്ടിലോ വിരിപ്പിലൊ കയറ്റരുതെന്നും പഠിപ്പിക്കുന്നു.

ഇതിൽ എവിടെയും അനാവശ്യമായി ഭാര്യമാരെ പ്രയാസപ്പെടുത്തണമെന്ന് അല്ല പറയുന്നത് മറിച്ച് അതൊന്നും ചെയ്യാൻ പാടില്ല എന്നും . അവരോട് മാന്യമായി സ്നേഹത്തോടെ പെരുമാറണമെന്നും അത്യാവശ്യഘട്ടത്തിൽ അവർക്ക് വേണ്ട താക്കീതകൾ നൽകണമെന്നുമാണ് പഠിപ്പിക്കുന്നത്

ഭാര്യമാരെ അടിക്കുന്നവർ ഉത്തമരല്ല എന്ന് അവിടുന്ന് തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്.

അവിടുന്ന് തന്റെ ഭാര്യയെയോ സേവകരെയോ മറ്റാരെയും അടിച്ചിട്ടില്ല എന്ന് ആയിഷ ബീവി തന്നെ പറഞ്ഞിട്ടുണ്ട് -

Aslam Kamil parappanangadi

https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt

Aslam Kamil parappanangadi

Friday, November 21, 2025

തിരു നബി ഭാര്യമാരെ അടിച്ചിട്ടില്ല വിമർശകർക്ക് മറുപടി

 തിരു നബി ഭാര്യമാരെ അടിച്ചിട്ടില്ല

വിമർശകർക്ക് മറുപടി

Aslam Kamil parappanangadi

ചോദ്യം :

തിരു നബി സ്വ ആഇശാ ബീവിയെ അടിച്ചു എന്ന് ഹദീസിൽ ഉണ്ടോ ?

മറുപടി

തിരുനബി ഒരിക്കലും അവിടത്തെ കുടുംബത്തെ ദേഷ്യത്തോടെയോ അക്രമത്തോടേയോ അടിച്ചിട്ടില്ല -

ഇത് ആഇശ ബീവി തന്നെ പഠിപ്പിച്ചിട്ടുണ്ട്.

عَنْ عَائِشَةَ، قَالَتْ مَا ضَرَبَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ خَادِمًا لَهُ وَلاَ امْرَأَةً وَلاَ ضَرَبَ بِيَدِهِ شَيْئًا ‏.‏

ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(ﷺ) തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984)

എന്നാൽ ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം.

ആഇശ റ പറയുന്നു.

 ഒരിക്കൽ തിരുനബി എന്റെ  വീട്ടിൽ താമസിക്കുമ്പോൾ ആഇശ ബീവി കിടന്നതിനു ശേഷം ഖബർസ്ഥാനിൽ  പ്രാർത്ഥിക്കാൻ പോയി.

 അപ്പോൾ ആയിഷ ബീവി തിരുനബി അറിയാതെ പിന്നാലെ പോയി ,

തിരുനബി വീട്ടിലേക്ക് എത്തുന്നതിനു മുമ്പായി വേഗം അറിയാത്ത മട്ടിൽ കിടന്നു.

തിരുമ്പി വന്നപ്പോൾ ചോദിച്ചു നീ എന്താ ഇങ്ങനെ കിതക്കുന്നത്.

ആയിഷ ബീവി ഒന്നുമില്ലെന്ന് പറഞ്ഞു.

പിന്നീട് സംഭവം വിവരിച്ചു.

അപ്പോൾ തിരുനബി അവിടത്തെ കൈ കൊണ്ട്

*ആഇശാ ബീവിക്ക്  ഒരു തട്ടു കൊടുത്തു പറഞ്ഞു.*

അല്ലാഹുവും അവന്റെ ദൂതരും നിന്നെ ചതിക്കുമെന്ന് നീ കരുതുന്നുണ്ടോ ?.

ആയിഷ ബീവി പറഞ്ഞു. ജനങ്ങൾ രഹസ്യം ആക്കിയാലും അല്ലാഹു നിങ്ങൾക്ക് അറിയിച്ചു തരുന്നു നബിയെ.

പിന്നീട്

അവിടന്ന് വിവരിച്ചു :

ഞാൻ അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഖബർസ്ഥാനിൽ പോയി പ്രാർത്ഥിക്കാൻ വേണ്ടി പോയതായിരുന്നു . (സ്വഹീഹ് മുസ്ലിം)

ഇവിടെ ആയിഷാ ബീവി

 നബി തങ്ങൾ എന്നെ അടിച്ചു

ضربني

 എന്നല്ല പറയുന്നത്

അവിടെ ദേഷ്യത്തോടെ ബീവിയെ അടിച്ചു എന്ന് പറയുന്നില്ല.

മറിച്ചു സ്നേഹത്തോടെ ഒരു തട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്.

അത് കൊണ്ടാണ്

ലഹദനീ

എന്നാണ് പറഞ്ഞത്

സ്നേഹത്തോടെയുള്ള തട്ടിന്

അങ്ങനെ പറയും

അതിനെ ശേഷം ആഇശാ കരയുകയോ ദേഷ്യപെടുകയോ ചെയ്തതായി അതിൽ ഇല്ല -

മറിച്ചു

ജനങ്ങൾ രഹസ്യം ആക്കിയാലും അല്ലാഹു നിങ്ങൾക്ക് അറിയിച്ചു തരുന്നു നബിയെ. എന്ന് ആ ഇശാ ബീവി ചോദിക്കുകയും

തിരുനബി പോവാനുള്ള കാരണം വിവരിക്കുകയുമാണ് ചെയ്തത്

Aslam Kamil parappanangadi

https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt

Wednesday, November 19, 2025

ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ

 *ആ ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ* 

 *ചോദ്യം:-* 

മിശ്കാതിൽ ഖുഫ്ഫയുടെ അദ്ധ്യായത്തിൽ രണ്ടാം ഫസ്വ്‌ലിലെ ആദ്യ ഹദീസിൻ്റെ രിവായത് വിവരിക്കുന്നിടത്ത് 

وقال الخطابي: هو صحيح الإسناد، هكذا في المنتقى 

എന്ന് കാണാം

അവിടെ മിർഖാത് മുൻതഖാ എന്ന കിതാബിനെ കുറിച്ച് എഴുതുന്നു:-

كتاب لابن تيمية الحنبلي،

ഈ ഇബ്നു തൈമിയ്യ ആരാണ്.ഇബ്നു ഹജർ (റ) നിശിതമായി വിമർശിച്ച വഹാബികളുടെ ആശയ സ്രോതസ്സായി വിശേഷിപ്പിക്കപ്പെടുന്ന ഇബ്നു തൈമിയ്യ തന്നെയാണോ ?

------------------------------------------------

 *മറുപടി:-* അല്ല, മിശ്കാതിൽ ഉദ്ധരിക്കപ്പെട്ട "മുൻതഖാ" എന്ന ഗ്രന്ഥം വിവാദ പുരുഷനായ ഇബ്നു തൈമിയ്യയുടെ ഉപ്പാപ്പയായ   "ഇബ്നു തൈമിയ്യ" എന്ന പേരിൽ തന്നെ അറിയപ്പെടുന്ന,ഹിജ്റ 651 ൽ വഫാതായ മറ്റൊരു പണ്ഡിതനാണ്. ആ വിഷയം ഇമാം ശഅ്‌റാനീ (റ) തൻ്റെ അൽമിനനുൽ വുസ്ത്വയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 ഹമ്പലീ മദ്ഹബിലെ മഹാ പണ്ഡിതനായ അദ്ദേഹത്തെ  ഇമാം താജുദ്ദീനിസ്സുബ്കീ (റ) തൻ്റെ ത്വബഖാതിലും ദഹബി സിയറു അഅ്ലാമിന്നുബലാഇലുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്.

©️വൈജ്ഞാനിക ചർച്ച നടക്കുന്ന ഒരു ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ലഭിച്ച വിവരമാണിത്.

Tuesday, November 18, 2025

മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*

 മരണം ഹാജരായ രോഗി

Aslam Kamil Saquafi parappanangadi

*മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*

 1.*ഖിബ്ലയിലേക്ക് തിരിച്ചു കിടതത്തുക*

സാധ്യമാണെങ്കിൽ വലതുഭാഗത്തിന്റെ മേലിൽ ചെരിച്ച് മുൻഭാഗം മുഴുവനും ഖിബിലയിലേക്ക് വരുന്ന നിലക്ക് കിടത്തണം.

അത് പ്രയാസമാണെങ്കിൽ മലർത്തി കിടത്തണം.

മുഖവും രണ്ട് കാൽപാദവും ഖിബിലയിലേക്ക് തിരിയുന്ന വിധത്തിലാണ് കിടത്തേണ്ടത്

തലയുടെ താഴ്ഭാഗത്ത് വല്ലതും

വെച്ചു കൊണ്ട് തല അല്പം 

ഉയർത്തേണ്ടതാണ്

അപ്പോഴാണ് മുഖം കിബിലയിലേക്ക് തിരിയുകയുള്ളൂ അല്ലെങ്കിൽ മുഖം ആകാശത്തേക്ക് തിരിച്ചവനാകും.

وَيُضْجَعُ الْمُحْتَضَرُ لِجَنْبِهِ الْأَيْمَنِ إلَى الْقِبْلَةِ عَلَى الصَّحِيحِ فَإِنْ تَعَذَّرَ لِضِيقِ مَكَان وَنَحْوِهِ أُلْقِيَ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ لِلْقِبْلَةِ، 

(لِلْقِبْلَةِ) بِأَنْ يُرْفَعَ رَأْسُهُ قَلِيلًا كَأَنْ يُوضَعَ تَحْتَ رَأْسِهِ مُرْتَفِعٌ لِيَتَوَجَّهَ وَجْهُهُ إلَى الْقِبْلَةِ، وَمُقَابِلُ الصَّحِيحِ أَنَّ هَذَا الِاسْتِلْقَاءَ أَفْضَلُ، فَإِنْ تَعَذَّرَ اُضْطُجِعَ عَلَى الْأَيْمَنِ

2.മരണം പ്രതീക്ഷിക്കപ്പെടുന്ന രോഗിക്ക് *لا اله إلا الله എന്ന് ചൊല്ലി കൊടുക്കണം*.

ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വ പറഞ്ഞു. നിങ്ങളിൽ മരണാസന്നമായ വന്ന്

 لَا إلَهَ إلَّا اللَّهُ

എന്ന് ചൊല്ലിക്കൊടുക്കുക

ഇമാം അബൂദാവൂദ് നല്ല പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ - പറഞ്ഞു. വല്ലവന്റെയും അവസാന സംസാരം

لَا إلَهَ إلَّا اللَّهُ

എന്നായാൽ അവൻ സ്വർഗത്തിൽ കടന്നു.

മേൽ വചനം ചൊല്ലി കൊടുക്കുമ്പോൾ ചൊല്ലു എന്ന് പറഞ്ഞു കൊണ്ട് രോഗിയെ നിർബന്ധിപ്പിക്കരുത് .കാരണം അത് അവന്ന് മടുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്.

മറിച്ചു അവന്റെ അരികിൽ വെച്ച അത് ചൊല്ലിയാൽ മതിയാവും അപ്പോൾ അവൻ അത് ഓർമയാക്കുന്നതാണ് -

അല്ലങ്കിൽ അവന്റെ അരികിൽ ഇങ്ങനെ പറയണം .

അല്ലാഹുവിന്ന് ദിക്റ് ചൊല്ലുന്നത് ബറക്കത്തുള്ളതാണ് - നമുക്ക് അത് ഒരിമിച്ചു ചൊല്ലാം.

അവൻ അത് ചൊല്ലിക്കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കരുത്.

എന്നാൽ ദുൻയാവിന്റെ സംസാരം അവനിൽ നിന്ന് ഉണ്ടായാൽ മേൽ ദിക്റ് വീണ്ടും ചൊല്ലിക്കൊടുക്കേണ്ടതാണ്. 

ചൊല്ലിക്കൊടുക്കുന്നവൻ ശത്രുത കൊണ്ടോ അനന്തരാവകാശി ആവൽ കൊണ്ടോ അസൂയ കൊണ്ടോ മറ്റോ തെറ്റിദ്ധരിക്കപ്പെട്ടവനാവാതിരിക്കൾ സുന്നത്താണ് .

[مغني المحتاج]

 (وَيُلَقَّنُ) نَدْبًا قَبْلَ الِاضْطِجَاعِ كَمَا قَالَهُ الْمَاوَرْدِيُّ (الشَّهَادَةَ) وَهِيَ لَا إلَهَ إلَّا اللَّهُ، ، لِخَبَرِ مُسْلِمٍ «لَقِّنُوا مَوْتَاكُمْ لَا إلَهَ إلَّا اللَّهُ» قَالَ فِي الْمَجْمُوعِ: أَيْ مَنْ قَرُبَ مَوْتُهُ وَهُوَ مِنْ بَابِ تَسْمِيَةِ الشَّيْءِ بِمَا يَئُولُ إلَيْهِ. كَقَوْلِهِ تَعَالَى {إِنِّي أَرَانِي أَعْصِرُ خَمْرًا} [يوسف: ٣٦] [يُوسُفُ] وَرَوَى أَبُو دَاوُد بِإِسْنَادٍ حَسَنٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ «مَنْ كَانَ آخِرُ كَلَامِهِ لَا إلَهَ إلَّا اللَّهُ دَخَلَ الْجَنَّةَ» (بِلَا إلْحَاحٍ) عَلَيْهِ لِئَلَّا يَضْجَرَ، وَلَا يُقَالُ لَهُ قُلْ، بَلْ يَذْكُرُهَا بَيْنَ يَدَيْهِ لِيَتَذَكَّرَ، أَوْ يَقُولُ: ذِكْرُ اللَّهِ تَعَالَى مُبَارَكٌ فَنَذْكُرُ اللَّهَ جَمِيعًا، فَإِنْ قَالَهَا لَمْ تُعَدْ عَلَيْهِ مَا لَمْ يَتَكَلَّمْ بِكَلَامِ الدُّنْيَا كَمَا قَالَهُ الصَّيْمَرِيُّ، بِخِلَافِ التَّسْبِيحِ وَنَحْوِهِ؛ لِأَنَّهُ لَا يُنَافِي أَنَّ آخِرَ كَلَامِهِ لَا إلَهَ إلَّا اللَّهُ: أَيْ مِنْ أُمُورِ الدُّنْيَا

، وَيُسَنُّ أَنْ يَكُونَ الْمُلَقِّنُ غَيْرَ مُتَّهَمٍ بِإِرْثٍ أَوْ عَدَاوَةٍ أَوْ حَسَدٍ أَوْ نَحْوِ ذَلِكَ، 

അപ്പോൾ ഇവരല്ലാതെ ഹാജർ ഇല്ലെങ്കിൽ അനന്തരവകാശികളിൽ ഏറ്റവും സ്നേഹമുള്ളവൻ ദിക്റ് ചൊല്ലി കൊടുക്കേണ്ടതാണ്.ഇല്ലെങ്കിൽ മറ്റുള്ളവർ ചൊല്ലിക്കൊടുക്കുക.

മേൽ കാരണങ്ങൾ പറഞ്ഞ് ആരും ചൊല്ലി കൊടുക്കൽ ഉപേക്ഷിക്കരുത് .

വകതിരിവുള്ള കുട്ടിയാണെങ്കിലും ചൊല്ലിക്കൊടുക്കൽ സുന്നത്ത് തന്നെയാണ്.എന്നാൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് ഖബറിന് അരികിലുള്ള തൽഖീൻ സുന്നത്തില്ല.കാരണം അവന് ഖബറിലെ ചോദ്യവും മറ്റും ഉണ്ടാവുകയില്ല.

പ്രബല വീക്ഷണ പ്രകാരം

مُحَمَّدٌ رَسُولُ اللَّهِ

എന്നുകൂടി വർധിപ്പിക്കൽ സുന്നത്തില്ല.ഹദീസുകളുടെ പ്രത്യക്ഷ്യം അതിന് തെളിവാണ്.

എന്നാൽ ഒരു അവിശ്വാസി  ഇസ്ലാം ആകും എന്ന് പ്രതീക്ഷയുണ്ടെങ്കിൽ അവന് രണ്ട് ശഹാദത്തും ചൊല്ലി കൊടുക്കൽ നിർബന്ധമാണ്.പ്രതീക്ഷ ഇല്ലെങ്കിൽ മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ സുന്നത്താണ് .തിരുനബി തന്റെ സേവകൻ ആയിരുന്ന ജൂതനായ ബാലന് ശഹാദത്ത് ചെല്ലിക്കൊടുത്ത ഹദീസ് അതിന് തെളിവാണ്.

فَإِنْ لَمْ يَحْضُرْ غَيْرُهُ لَقَّنَهُ أَشْفَقُ الْوَرَثَةِ ثُمَّ غَيْرُهُ، وَلَا يُتْرَكُ التَّلْقِينُ حِينَئِذٍ لِمَا ذُكِرَ، وَلَا تُسَنُّ زِيَادَةُ: " مُحَمَّدٌ رَسُولُ اللَّهِ " لِظَاهِرِ الْأَخْبَارِ، وَقِيلَ تُسَنُّ؛ لِأَنَّ الْمَقْصُودَ بِذَلِكَ التَّوْحِيدُ، وَرُدَّ بِأَنَّ هَذَا مُوَحِّدٌ، وَيُؤْخَذُ مِنْهُ مَا بَحَثَهُ الْإِسْنَوِيُّ أَنَّهُ لَوْ كَانَ كَافِرًا لُقِّنَ الشَّهَادَتَيْنِ، وَأُمِرَ بِهِمَا لِخَبَرِ الْيَهُودِيِّ السَّابِقِ وُجُوبًا كَمَا قَالَ شَيْخِي إنْ رُجِيَ إسْلَامُهُ وَإِلَّا فَنَدْبًا، وَكَلَامُهُمْ يَشْمَلُ غَيْرَ الْمُكَلَّفِ فَيُسَنُّ تَلْقِينُهُ إنْ كَانَ مُمَيِّزًا وَلَا يُسَنُّ بَعْدَ مَوْتِهِ.

قَالَ الزَّرْكَشِيُّ: لِأَنَّ التَّلْقِينَ هُنَا لِلْمَصْلَحَةِ، وَثَمَّ لِئَلَّا يُفْتَنَ الْمَيِّتُ فِي قَبْرِهِ وَهَذَا لَا يُفْتَنُ

*മരണമാസന്നമായവരുടെ അരികിൽ*

3.*സൂറത്ത് യാസീൻ ഓതൽ*

മരണം ഹാജറാവന്റെ   അരികിൽ വെച്ച് സൂറത്ത് യാസീൻ ഓതൽ സുന്നത്താണ് .

തിരുനബി صلى الله عليه وسلم

പറഞ്ഞതായി ഹദീസിൽ ഇങ്ങനെ കാണാം.

മരണം ഹാജരാകായവരുടെ മേൽ നിങ്ങൾ യാസീൻ സൂറത്ത് ഓതൂ

ഇത് ഇമാം അബൂദാവൂദ് റ  റിപ്പോർട്ട് ചെയ്യുകയും  ഇബ്നു ഹിബ്ബാൻ റ എന്നവരും റിപ്പോർട്ട് ചെയ്തു  സ്വഹീഹ് ആണന്ന് പറഞ്ഞു 

 (وَيُقْرَأُ عِنْدَهُ) سُورَةُ (يس) لِخَبَرِ «اقْرَءُوا عَلَى مَوْتَاكُمْ يس» وَرَوَاهُ أَبُو دَاوُد وَابْنُ حِبَّانَ وَصَحَّحَهُ.

وَقَالَ الْمُرَادُ بِهِ مَنْ حَضَرَهُ الْمَوْتُ يَعْنِي مُقَدِّمَاتِهِ وَإِنْ أَخَذَ ابْنُ الرِّفْعَةِ بِظَاهِرِ الْخَبَرِ؛ لِأَنَّ الْمَيِّتَ لَا يُقْرَأُ عَلَيْهِ وَإِنَّمَا يُقْرَأُ عِنْدَهُ، وَالْحِكْمَةُ فِي قِرَاءَتِهَا أَنَّ أَحْوَالَ الْقِيَامَةِ وَالْبَعْثِ مَذْكُورَةٌ فِيهَا، فَإِذَا قُرِئَتْ عِنْدَهُ تُجَدِّدُ لَهُ ذِكْرَ تِلْكَ الْأَحْوَالِ

4:സൂറത്തു റഅദ് ഓതൽ

മയ്യത്തിന്റെ അരികിൽ സൂറത്തു റഅദ് ഓതൽ സുന്നത്താണ് .ജാബിർ റ ന്റെ വാക്കിൽ ഇങ്ങനെയുണ്ട്.

റഅദ് സൂറത്ത് റൂഹ്  പുറപ്പെടൽ എളുപ്പമാക്കുന്നതാണ്.

وَاسْتَحَبَّ بَعْضُ الْأَصْحَابِ أَنْ يُقْرَأَ

عِنْدَهُ سُورَةُ الرَّعْدِ لِقَوْلِ جَابِرٍ فَإِنَّهَا تُهَوِّنُ عَلَيْهِ خُرُوجَ رُوحِهِ، 

5:*വെള്ളം നൽകൽ*

മരണാസന്നമായവന് പച്ച വെള്ളം നൽകൽ സുന്നത്താണ് .കാരണം അവന് ശക്തമായ ദാഹം അനുഭവപ്പെടും. അതിനാൽ പിശാച് വഴിതെറ്റിക്കൽ ഭയപ്പെടേണ്ടതാണ്.

ഇങ്ങനെ ഒരു റിപ്പോർട്ടിൽ വന്നിട്ടുണ്ട്.

പിശാച് നല്ല തണുത്ത വെള്ളം കൊണ്ടു വരുകയും ഇങ്ങനെ പറയുകയും ചെയ്യും ഞാൻ അല്ലാതെ ആരാധ്യനില്ലെന്ന് നീ പറഞ്ഞാൽ ഞാൻ നിനക്ക് വെള്ളം തരാം.

നമുക്കും മറ്റു മുസ്ലിമീങ്ങൾക്കും മരണ സമയത്ത് അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  സ്ഥിരതയെ അല്ലാഹുവിനോട് ഞാൻ ചോദിക്കുന്നു.

[مغني المحتاج]

وَيُسَنُّ تَجْرِيعُهُ بِمَاءٍ بَارِدٍ كَمَا قَالَهُ الْجِيلِيُّ، فَإِنَّ الْعَطَشَ يَغْلِبُ مِنْ شِدَّةِ النَّزْعِ فَيُخَافُ مِنْهُ إزْلَالُ الشَّيْطَانِ إذْ وَرَدَ «أَنَّهُ يَأْتِيهِ بِمَاءٍ زُلَالٍ وَيَقُولُ لَهُ: قُلْ لَا إلَهَ غَيْرِي حَتَّى نَسْقِيَكَ» نَسْأَلُ اللَّهَ سُبْحَانَهُ وَتَعَالَى مِنْ فَضْلِهِ الثَّبَاتَ لَنَا وَلِلْمُسْلِمِينَ عِنْدَ الْمَمَاتِ.

6:മരണാസന്നമായവന്റെ അരികിൽ ആത്മാവ് പിടിക്കുന്ന സമയത്ത്  ആർത്തവകാരി ഹാജരാവൽ കറാഹത്താണ് .

ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്.

 നായയോ ഫോട്ടോയോ ജനാബത്ത് കാരനോ  ഉള്ള റൂമിൽ  മലക്കുകൾ

പ്രവേശിക്കുകയില്ല .

ഈ ഹദീസിൽ നിന്നും നായയും രൂപങ്ങളും ആർത്തവകാരി അല്ലാത്ത കുളി നിർബന്ധമായ വരും ഇപ്രകാരമാണെന്ന് പിടിക്കപ്പെടും

وَيُكْرَهُ لِلْحَائِضِ أَنْ تَحْضُرَ الْمُحْتَضَرَ وَهُوَ فِي النَّزْعِ؛ لِمَا وَرَدَ «أَنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ وَلَا جُنُبٌ» ، وَيُؤْخَذُ مِنْ ذَلِكَ أَنَّ الْكَلْبَ وَالصُّورَةَ وَغَيْرَ الْحَائِضِ مِمَّنْ وَجَبَ عَلَيْهِ الْغُسْلُ مِثْلُهَا، وَعَبَّرَ فِي الرَّوْنَقِ وَاللُّبَابِ بِلَا يَجُوزُ بَدَلُ يُكْرَهُ: أَيْ لَا يَجُوزُ جَوَازًا مُسْتَوِيَ الطَّرَفَيْنِ فَيُكْرَهُ

7:രോഗിയായവൻ തന്റെ റബ്ബിനോട് കൂടെ നല്ല ധാരണ വെക്കേണ്ടതാണ് .

അതായത് അല്ലാഹു തആലാ അവന് അനുഗ്രഹം നൽകുമെന്നും പൊറുത്തു കൊടുക്കുമെന്നും ഭാവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യണം.

സ്വഹീഹുൽ ബുഖാരി മുസ്ലിമിൽ ഇങ്ങനെയുണ്ട്.

അല്ലാഹു തആല പറഞ്ഞു.

ഞാൻ എന്നെക്കൊണ്ട് എന്റെ അടിമയുടെ പ്രതീക്ഷയുടെ അരികിലാണ്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞു അല്ലാഹുതാലയെപ്പറ്റി നല്ല ധാരണയും പ്രതീക്ഷയും ഉള്ളതായിട്ടല്ലാതെ നിങ്ങളിൽ ഒരാളും മരണപ്പെടരുത്.

രോഗിയുടെ അരികിലുള്ള ആളുകൾഅല്ലാഹുവിനെ പറ്റിയുള്ള അവൻറെ പ്രതീക്ഷയെ നന്നാക്കാനുംഅല്ലാഹുതആലയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിക്കാനും പ്രേരിപ്പിക്കൽ  പ്രേരിപ്പിക്കൽ സുന്നത്താണ് എന്ന് മാത്രമല്ല നിരാശയുടെ അടയാളങ്ങൾ ഉള്ള രോഗിയാണെങ്കിൽ ഇത് നിർബന്ധം തന്നെയാണ്.മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കൽ നിർബന്ധമാണല്ലോ.

 (وَلْيُحْسِنْ) الْمَرِيضُ نَدْبًا (ظَنَّهُ بِرَبِّهِ سُبْحَانَهُ وَتَعَالَى) أَيْ يَظُنُّ أَنَّ اللَّهَ سُبْحَانَهُ وَتَعَالَى يَرْحَمُهُ وَيَغْفِرُ لَهُ وَيَرْجُو ذَلِكَ لِمَا فِي الصَّحِيحَيْنِ «أَنَّ اللَّهَ - عَزَّ وَجَلَّ - قَالَ أَنَا عِنْدَ ظَنِّ عَبْدِي بِي» وَفِي خَبَرِ مُسْلِمٍ «لَا يَمُوتَنَّ أَحَدُكُمْ إلَّا وَهُوَ يُحْسِنُ الظَّنَّ بِاَللَّهِ سُبْحَانَهُ وَتَعَالَى» وَيُسَنُّ لِمَنْ عِنْدَهُ تَحْسِينُ ظَنِّهِ وَتَطْمِيعُهُ فِي رَحْمَةِ اللَّهِ تَعَالَى، بَلْ قَدْ يَجِبُ كَمَا بَحَثَهُ الْأَذْرَعِيُّ إذَا رَأَى مِنْهُ أَمَارَاتِ الْيَأْسِ وَالْقُنُوتِ أَخْذًا مِنْ قَاعِدَةِ النَّصِيحَةِ الْوَاجِبَةِ، وَهَذَا الْحَالُ مِنْ أَهَمِّهَا.

8:രോഗി നഖം വെട്ടി കൊണ്ടും മീശ രോമം  കക്ഷം രോമം ഗുഹ്യരോമം എന്നിവ നീക്കം ചെയ്തുകൊണ്ടും ശരീരത്തെ ഒരുക്കൽ സുന്നത്താണ് .

9:പല്ല് തേക്കുക കുളിക്കുക സുഗന്ധം പൂശുക ശുദ്ധിയുള്ള വസ്ത്രം ധരിക്കുക എന്നിവയും സുന്നത്താണ് .

നമ്മുടെ കുടുംബത്തിലും മറ്റും രോഗികളായി കിടക്കുന്നവരെ

കുളിക്കാതെയും കഴുകാതെയും വൃത്തിയില്ലാതെ ചീത്ത വാസനയും വിയർപ്പ് നാറ്റവും

ദുർഗന്ധവും ഉണ്ടാവുന്നത് ശ്രദ്ധിക്കുകയും കഴുകി വൃത്തിയാക്കുകയും അത്തരം ആസനകൾ നീക്കി കൊടുക്കുകയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അവരുടെ അരികിൽ ധാരാളം ഖുർആൻ പാരായണവും മറ്റും നിർവഹിക്കേണ്ടതാണ്.ഞാൻ വൃത്തികേടായപ്പോൾ വൃത്തിയാക്കി തന്നവരാണ് നമ്മുടെ ആ കുടുംബാംഗം അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ അവർക്ക് രോഗമാവുമ്പോൾ നാം വൃത്തിയാക്കി കൊടുക്കാനും മടിക്കേണ്ടതില്ല.കഴുകാതെ വൃത്തിയാക്കാതെ ചീത്ത വാസനയുമായി അവർ കിടക്കുകയാണെങ്കിൽ റഹ്മത്തിന്റെ മലക്കുകൾ അവിടേക്ക് അടുക്കാൻ മടിക്കുന്നതാണ്.

അതുകൊണ്ട് മരണസമയത്ത് റഹ്മത്തിന്റെ മലക്കുകൾ സന്തോഷത്തോടെ വരണം എങ്കിൽ വൃത്തിയും ശുദ്ധിയും സുഗന്ധപൂരിതവും ആയിരിക്കണം.

കഴുകാനും കുളിപ്പിക്കാനും പ്രയാസമാണ് എന്ന് പറഞ്ഞ് നാം ഒഴിഞ്ഞു മാറരുത്. അതെല്ലാം അവർക്ക് ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമയും ബാധ്യതയും ആണ് .

ഇത് വളരെ ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു. 

10:രോഗികൾ അല്ലാഹുവിനെ റഹ്മത്തിൽ പ്രതീക്ഷയർപ്പിക്കണം എന്നും അതിനു മുൻതൂക്കം നൽകുകയും ചെയ്യണം.എന്നാൽ ആരോഗ്യവാൻ ആണെങ്കിൽ അല്ലാഹുവിനോടുള്ള ഭയവുംഅവൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിക്കേണ്ടതാണ്.കാരണം ഖുർആനിൽ ഭയപ്പെടുത്തലും പ്രതീക്ഷയും ഒരുമിച്ചാണ് അധികവും പറയാറുള്ളത്.

നിരാശയുടെ രോഗം മികച്ചു നിൽക്കുന്നവനാണെങ്കിൽ അല്ലാഹുവിൻറെ അനുഗ്രഹത്തിൽ പ്രതീക്ഷയെ മുൻതൂക്കം നൽകുകയും 

നിർഭയത്വം എന്ന രോഗം മികച്ചു നിൽക്കുന്നവൻ അല്ലാഹുവിനോടുള്ള ഭയത്തെ മുൻതൂക്കം നൽകണമെന്നും ഇമാം ഗസാലി റ വിവരിച്ചിട്ടുണ്ട്.

قَالَ فِي الْمَجْمُوعِ وَيُسْتَحَبُّ لَهُ تَعَهُّدُ نَفْسِهِ بِتَقْلِيمِ الظُّفْرِ، وَأَخْذِ شَعْرِ الشَّارِبِ وَالْإِبْطِ وَالْعَانَةِ، وَيُسْتَحَبُّ لَهُ أَيْضًا الِاسْتِيَاكُ وَالِاغْتِسَالُ وَالطِّيبُ وَلُبْسُ الثِّيَابِ الطَّاهِرَةِ، أَمَّا الصَّحِيحُ فَقِيلَ الْأَوْلَى لَهُ أَنْ يُغَلِّبَ خَوْفَهُ عَلَى رَجَائِهِ، وَالْأَظْهَرُ فِي الْمَجْمُوعِ اسْتِوَاؤُهُمَا إذْ الْغَالِبُ فِي الْقُرْآنِ ذِكْرُ التَّرْغِيبِ وَالتَّرْهِيبِ مَعًا كَقَوْلِهِ تَعَالَى: {إِنَّ الأَبْرَارَ لَفِي نَعِيمٍ} [الانفطار: ١٣] {وَإِنَّ الْفُجَّارَ لَفِي جَحِيمٍ} [الانفطار: ١٤] [الِانْفِطَارُ] وَالْأَوْلَى مَا ذَكَرَهُ فِي الْإِحْيَاءِ مِنْ أَنَّهُ إنْ غَلَبَ عَلَيْهِ دَاءُ الْقُنُوطِ فَالرَّجَاءُ أَوْلَى، أَوْ دَاءُ أَمْنِ الْمَكْرِ فَالْخَوْفُ أَوْلَى

مغني المحتاج

Aslam KamilSaqafi parappanangadi

CM AL RASHIDA ONE LINE DARS

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Saturday, November 15, 2025

Friday, November 14, 2025

വാഴക്കാട് ഖണ്ഡനത്തിന്* *മുപ്പത് വയസ്സ് തികയുന്നു*

 *വാഴക്കാട് ഖണ്ഡനത്തിന്* 

*മുപ്പത് വയസ്സ് തികയുന്നു*

✍️ aslam saquafi payyol

➖➖➖➖➖➖➖➖➖➖➖➖

1995 നവംബർ 14നാണ് 

പേരോട് ഉസ്താദിൻ്റെ 

ചരിത്രപ്രസിദ്ധമായ 

വാഴക്കാട് ഖണ്ഡനം 

ആരംഭിക്കുന്നത്.

വാഴക്കാട് സുന്നി മുജാഹിദ് ഖണ്ഡനത്തെ കുറിച്ച് അറിയാത്ത, കേൾക്കാത്ത സുന്നികൾ വിരളമായിരിക്കും. 

പ്രഭാഷണ ദിവസം വിവിധ ദിക്കുകളിൽ നിന്ന് കാൽനടയായും ചവിട്ട് സൈക്കിൾ ഉപയോഗിച്ചും ജീപ്പുകളിൽ തൂങ്ങിപ്പിടിച്ചും ആളുകൾ വാഴക്കാട്ടേക്ക് ഒഴുകിയെത്തുമായിരുന്നു. 

മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ പിന്നെ സദസ്സ് ജനനിബിഡമാവും. ബഷീർ മാഷ് സ്വാഗതം പറയും. 

പിന്നെ ചടങ്ങുകൾ ഒന്നുമില്ല, ഉസ്താദിൻ്റെ പ്രസംഗം ആരംഭിക്കും. മണിക്കൂറുകൾ നീളുന്ന പ്രസംഗം. ചിലപ്പോൾ സുബ്ഹിവരെ നീളുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബഷീർ മാഷ് ഓർക്കുന്നു. 

എട്ടും ഒമ്പതും മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രസംഗത്തിന് ഇടവേളകളില്ല. 

പറയുന്നതിനൊക്കെ പ്രമാണങ്ങൾ. മറുഭാഗത്തുനിന്ന് പ്രസംഗിക്കാൻ വരുന്ന അബ്ദുറഹ്മാൻ സലഫിയുടെ വാദങ്ങൾ ടേപ്പ് റികാർഡ് ചെയ്തു ചെറിയ വാക്ക്മാൻ സെറ്റിലൂടെ സദസ്യരെ കേൾപ്പിക്കും. പുറമേ മുജാഹിദ് പ്രസിദ്ധീകരണങ്ങൾ കൊണ്ട് സാക്ഷ്യപ്പെടുത്തും. എല്ലാം കൂടി ഒരു സംവാദത്തിന്റെ പ്രതീതിയുണ്ടാകും. ജനങ്ങൾ ആവേശത്താൽ തക്ബീർ മുഴക്കം. ആദർശ രംഗത്ത് ഇന്ന് ആവേശം കൊള്ളുന്നവരിൽ ഏറെ പേരും വാഴക്കാട് ഖണ്ഡനം നേരിൽ കേട്ടവരോ കേസറ്റിലൂടെ അറിഞ്ഞവരോ ആയിരിക്കും. വർഷങ്ങളോളം ഉസ്താദിൻ്റെ പ്രഭാഷണ കേസറ്റുകൾ ആദർശ ലോകത്ത് ഓടിയിട്ടുണ്ട്. ഇന്നും യൂട്യൂബിൽ അത് ലഭ്യമാണ്. 

പലസ്ഥലങ്ങളിലും വഹാബികൾക്കെതിരെ ഉസ്താദ് തുടർ ഖണ്ഡനങ്ങൾ  നടത്തിയെങ്കിലും വാഴക്കാടിന് ചില പ്രത്യേകതകളുണ്ട്.

അവിടെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അതിൽ പ്രധാനം. അല്ലാഹുവിന് അവയവങ്ങളും ഭാഗങ്ങളുമുണ്ടെന്ന് സ്ഥിരപ്പെടുത്തലായിരുന്നു മുജാഹിദ് ഭാഗത്തുനിന്ന് അബ്ദുറഹ്മാൻ സലഫിയുടെ ലക്ഷ്യം. എല്ലാ മൗലവിമാരും സലഫിയെ സഹായിക്കാനെത്തിയിരുന്നു.

അവസാനം വഹാബി പിളർപ്പിലാണ് ഇത് കലാശിച്ചത്. 

1952 ൽ അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ ഉമർ മൗലവി കേരളത്തിൽ കൊണ്ടുവന്നെങ്കിലും  കാര്യമായി മുജാഹിദുകൾ അത് ഏറ്റുപിടിച്ചിരുന്നില്ല. അല്ലാഹുവിനെ കുറിച്ച് അവൻ ഏതെങ്കിലും സ്ഥലത്താണെന്നോ അവനു ഭാഗങ്ങൾ ഉണ്ടെന്നോ പറയുന്നത് അവിശ്വാസത്തിലേക്കെത്തിക്കുന്ന അനാചാരങ്ങളാണെന്നും ഇത്തരം വിശ്വാസങ്ങളാൽ അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തൽ വരും എന്നും പഠിപ്പിക്കുകയായിരുന്നു കെ എം മൗലവിയും അലവി മൗലവിയും അമാനി മൗലവിയുമൊക്കെ ചെയ്തിരുന്നത്. മുജാഹിദ് സ്ഥാപകനായിരുന്ന വക്കം മൗലവിയും ഈ പിഴച്ച ആശയത്തിന് അനുകൂലമായിരുന്നില്ല. അത്കൊണ്ടുതന്നെ അല്ലാഹുവിനെ കുറിച്ചുള്ള വികല വിശ്വാസങ്ങൾ പാങ്ങിൽ ഉസ്താദ്, പതി ഉസ്താദ്, ശംസുൽ ഉലമ ഇ കെ ഉസ്താദ്, ഇ കെ ഹസ്സൻ മുസ്ലിയാർ തുടങ്ങിയവരുടെ  കാലത്തും ശൈഖുനാ എപി ഉസ്താദിൻറെ യുവത്വ കാലത്തും ചർച്ചചെയ്യപ്പെടേണ്ടിവന്നിരുന്നില്ല.

മുജാഹിദിന്റെ ഒന്നാംകിട നേതാക്കളെല്ലാം പോയതിനുശേഷം 1987 -  90 കാലയളവിൽ വീണ്ടും ഈ  ചർച്ചകൾ വന്നു. ഈ വിഷയകമായി അൽമനാറിൽ തുടർ ലേഖനം വന്നു. അല്ലാഹുവിനെ കയറുന്നവനും ഇറങ്ങുന്നവനുമായി ചിത്രീകരിച്ചു. അവന് കൈകാലുകളും സ്ഥലങ്ങളും നിർണയിച്ചു. 

87 - 90 പേരോട് ഉസ്താദിന്റെ യുവത്വ കാലമാണ്. മുജാഹിദ് പ്രസിദ്ധീകരണങ്ങൾ അടങ്ങുന്ന പെട്ടിയുമായി  വേദികളിൽ നിന്ന് വേദികളിലേക്ക് ഓടി നടക്കുന്ന കാലം. അൽമനാറിൽ വന്ന അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വിശ്വാസങ്ങൾ പിടികൂടിയതും സമൂഹത്തെ ബോധ്യപ്പെടുത്തിയതും ശരിയായ ആശയങ്ങൾ പഠിപ്പിച്ചതും ഉസ്താദായിരുന്നു.

അല്ലാഹുവിനെ കുറിച്ചുള്ള വിഷയങ്ങളാണ് വാഴക്കാട്  കൂടുതലും ചർച്ചയ്ക്ക് വന്നത്. മുമ്പ് ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം എന്ന നിലക്കും അല്ലാഹുവിൻറെ സ്വിഫാത്തിനെ കുറിച്ചുള്ള വിഷയമാണെന്ന നിലക്കും വിശ്വാസികൾ ഈ ഖണ്ഡനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു.

പിഴച്ച കക്ഷികളായ റാഫിളിയ്യത്തിന്റെ വാദങ്ങൾ വഹാബി വേദിയിൽ നിന്ന് ഉയർന്നപ്പോൾ ഇമാം റാസി(റ)യുടെയും മറ്റും ഗ്രന്ഥങ്ങൾ വെച്ച് ഉസ്താദ് സലഫിയെ നിലംപരിശാക്കി. 

ഗതിയില്ലാതെ അവസാനം സലഫി ഒരു അടവ് പ്രയോഗിച്ചു. ഇമാം റാസി(റ) അവസാനകാലത്ത് ഞാൻ മുമ്പ് പറഞ്ഞതെല്ലാം പിൻവലിച്ചിരിക്കുന്നു എന്ന്

 ' അഖ്സാമുൽ ലദ്ദാത്ത് ' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട് എന്നൊരു ശുദ്ധ നുണ പൊട്ടിച്ചു. ഉസ്താദ് ഇതിൽപ്പെട്ട് പിന്മാറുമെന്നാണ് സലഫി കരുതിയിരുന്നത്.

അവിടെ പിടിച്ച് ഉസ്താദ് ഒരു ഞെക്കൽ ഞെക്കി. ഇനി സംസാരിക്കണമെങ്കിൽ സലഫി പറഞ്ഞ ഈ കാര്യം സലഫി പറഞ്ഞ അഖ്സാമു ലദ്ദാത്തിലോ ഇമാം റാസി(റ)യുടെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിലോതെളിയിക്കണം. അതിൽ പിന്നെ സലഫി അമർന്നു. അത് ഉദ്ധരിക്കാനോ തെളിയിക്കാനോ സലഫിക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. 

വാഴക്കാട് ഖണ്ഡനാനന്തരം മുജാഹിദിൽ പിളർപ്പുണ്ടായി. 

പിളർപ്പിന് കാരണമായ പ്രധാന കാര്യങ്ങളിൽ ഒന്ന് അല്ലാഹുവിൻറെ സിഫത്തുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. 

വാഴക്കാട് ഉസ്താദ് സമർത്ഥിച്ച സുന്നി ആശയങ്ങൾ വലിയൊരു വിഭാഗം മൗലവിമാർക്ക് അംഗീകരിക്കേണ്ടി വന്നു. അവർ ചില്ലറക്കാരായിരുന്നില്ല. ഒന്ന്, മുജാഹിദിന് വേണ്ടി തൗഹീദ് പ്രസംഗം നടത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രമുഖനും കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ് പക്ഷത്തെ വിഷയാവതാരകനുമായ സിപി ഉമർ സുല്ലമി. മറ്റൊന്ന് മുജാഹിദിലെ ഏറ്റവും വലിയ ഗ്രന്ഥകാരനും ഉന്നത സ്ഥാപനങ്ങളിലെ അധ്യാപകനും എ അലവി മൗലവിയുടെ മകനുമായിരുന്ന എടവണ്ണ അബ്ദുസ്സലാം സുല്ലമി. ഇവർ രണ്ടുപേരും ഉസ്താദ് പറഞ്ഞ ആശയത്തിലേക്ക് വന്നതോടെ വഹാബി പിളർപ്പിലെ പ്രധാന കാരണങ്ങളിൽ ഒന്നായി ഇതു മാറി. ഹുസൈൻ മടവൂർ ഈ പക്ഷത്തായതിനാൽ മടവൂരികൾ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. ഇവർ ഖുറാഫിയത്തും അശ്അരിയ്യത്തും ബാധിച്ചവരായി ചിത്രീകരിക്കപ്പെട്ടു.

മുജാഹിദ് പണ്ഡിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു: "നാദാപുരം ഖണ്ഡനത്തിലും ഈ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. അതിനുമുമ്പ് നടന്ന വാഴക്കാട് ഖണ്ഡനപ്രസംഗത്തിൽ ഈ വിഷയം കുറച്ച് വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിരുന്നു. അന്നവിടെ ഖുറാഫി പക്ഷത്തുനിന്ന് പ്രസംഗിച്ചിരുന്ന പേരോട് സഖാഫി വാദിച്ചിരുന്നത് അല്ലാഹുവിൻ്റെ സ്വീഫാതുകൾക്ക് അർത്ഥം പറയാൻ പാടില്ല, അർത്ഥം പറഞ്ഞാൽ പിഴച്ചു പോകും എന്നായിരുന്നു. എന്നാൽ ഖുറാഫികളുടെ ഇതേ വാദത്തിലേക്കാണ് ഇപ്പോൾ മടവൂരികളും എത്തിയിരിക്കുന്നത്. അഥവാ സിഫാത്തുകൾ അർത്ഥം പറയാതെ തന്നെ അംഗീകരിക്കണം എന്ന്. മടവൂരുകളിൽ നിന്ന് ഈ പുതിയ വാദവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മടവൂരികളുടെ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി തന്നെയാണ് അതുകൊണ്ടുതന്നെ അത് മൊത്തം മടവൂരികളുടെ വാദമായി മാറുകയും ചെയ്യുന്നു."

(മടവൂരികൾ  സലഫികളോ 113)

KNM മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു:

"അശ്അരിയ്യതും കുറാഫിയതും തലയിലേറ്റിയ സിപി ഉമർ സുല്ലമിയെ പോലുള്ള ചില ആളുകൾ ഇപ്പോൾ അല്ലാഹുവിൻറെ കൈ, മുഖം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർത്ഥം പറയാൻ പാടില്ലെന്നും അത് സൃഷ്ടികളോട് താരതമ്യം ചെയ്യലായി പോകുമെന്നും എഴുതിത്തുടങ്ങിയിരിക്കുന്നു."(വിചിന്തനം വരിക. 2019 ഏപ്രിൽ 9 പേജ് 12)

അബ്ദുറഹ്മാൻ സലഫിക്ക് ഉത്തരം കിട്ടാത്ത141 ചോദ്യങ്ങൾ ഉസ്താദ് വാഴക്കാട് അച്ചടിച്ചിറക്കിയിരുന്നു. അതിലെ പല ചോദ്യങ്ങളും മൗലവിമാർ പരസ്പരം അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ  ചോദിക്കാൻ തുടങ്ങിയെന്നത് വാഴക്കാട്ഖണ്ഡനത്തിന്റെ ഫലം എത്രത്തോളം ആഴ്ന്നിറങ്ങി എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. 

അബ്ദുറഹ്മാൻ സലഫി 

ഇപ്പോൾ ഏതു മേഖലയിൽ 

എവിടെ ജീവിക്കുന്നു

എന്നതിന് ഒരു തെളിവുമില്ല. മുജാഹിദിന്റെ ഒരു ഗ്രൂപ്പിലും

അദ്ദേഹം ഇല്ലെന്നാണ് അറിവ്. 

അൽഹംദുലില്ലാഹ്...

ശൈഖുനാ പേരോട് ഉസ്താദ് 

ഇന്നും സുന്നി ആദർശ രംഗത്ത് തല ഉയർത്തി നിൽക്കുന്നു. ദീർഘായുസ്സും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.

🍃➖🍃

കുറിയും പലിശയും ജല്ലറിയിലെ പലിശക്കുറിയും

 കുറിയും പലിശയും

ജല്ലറിയിലെ പലിശക്കുറിയും

.................

ഇന്ന് (14. നവമ്പർ ) ഞാൻ ജുമുഅക്ക് പോകുമ്പോഴും ജുമുഅ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു ഫോൺകോൾ വന്നു.

ഒരു കുറിയുണ്ട് മാസത്തിൽ 2000 രൂപ വീതം അടക്കണം ഒരു വർഷത്തെ കുറിയാണ്

അതിൽ രണ്ട് മാസം 50,000 രൂപ അടിച്ചവർക്ക് ലഭിക്കും ബാക്കി മാസം 24000 രൂപ ലഭിക്കും കുറി അടിച്ചാൽ അടിച്ചത് മുതൽ പിന്നീട് അടവില്ല.

  അടിക്കാത്തവർക്ക് 24000 രൂപയുടെ ഗോൾഡ് ലഭിക്കും.

അതായത് 2000 അടച്ച ഒരാൾക്ക്

കുറി അടിച്ചാൽ അമ്പതിനായിരം ലഭിക്കും : 4000 മോ

6000മോ 8000 അടച്ചവർക്ക് 24000 ലഭിക്കും. പിന്നീട് അടയ്ക്കേണ്ടതില്ല.

അപ്പോൾ ഞാൻ ചോദിച്ചു ഇത് പലിശ ഇടപാട് ആണ് .പലിശ ഇടപാട് ഹറാമാണല്ലോ.

മേൽ പറയപ്പെട്ട ജ്വല്ലറി മുസ്ലിമീങ്ങളുടെ ജല്ലറി അല്ലേ അവർ പലിശടപാട് എങ്ങനെ നടത്തും.

അപ്പോൾ ഇത് പലിശയല്ല ഇത് കുറി യാണ് എന്ന് പറഞ്ഞു.

പലിശക്ക് കുറി എന്ന് പേരിട്ടാൽ പലിശ ഇടപാട് ആവാതിരിക്കുമോ .?

ബാങ്കിൽ പോയി നിബന്ധന വെച്ച് ആയിരം രൂപ വാങ്ങുകയും 1500 രൂപ തിരിച്ചടക്കുകയും ചെയ്യുന്നത് പലിശയുടെ പാടാണല്ലോ അപ്രകാരം ഇതും പലിശയ

 തന്നെ.

അത് ഇസ്ലാം നിരോധിച്ചതാണ്.

എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു ഫത് വ  താഴെ നൽകുന്നു.

ഫത് വ നൽകിയത് കേന്ദ്ര മുശാവറ അംഗവും മർക്കസിലെ പ്രധാന മുദരിസും ആയ അബ്ദുൽ ജലീൽ സഖാഫി ചെറുശോല .

*കുറി, ലേലക്കുറി, ഭാഗ്യക്കുറി*

ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?

ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും

അല്ലാഹുവിൻ്റെ

ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91)

ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി

ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും

 ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി, ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.

കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദനീയമല്ല. നിഷിദ്ധമാണ്. 

*ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്*. 

*അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതിലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.*

എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.

ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നരം കുറികളിൽ ആദ്യ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മതമുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്‌തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)

അൽഫതാവ - അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

Copied :

aslam Kamil parappanangadi

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt