Saturday, November 22, 2025

ഭാര്യയെ അടിക്കുകയോ* വിമർശകർക്ക് മറുപടി .............

 *ഭാര്യയെ അടിക്കുകയോ*

വിമർശകർക്ക് മറുപടി

.............

Aslam Kamil parappanangadi


ചോദ്യം :


സുനനു അബൂ ദാവൂദ് 19O5 ൽ

സ്ത്രീകളെ അടിക്കാൻ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടോ ?


മറുപടി :


സുനനു അബൂ ദാവൂദ് 19O5 ൽ ഇങ്ങനെയാണ് ഉള്ളത്

فَخَطَبَ النَّاسَ فَقَالَ ‏"‏ إِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا .......


اتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَإِنَّ لَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ فَإِنْ فَعَلْنَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

سنن ابودوود


സുനനു അബൂ ദാവൂദ് 19O5 ൽ

പറയുന്നു.


പ്രവാചകൻറെ ഹജ്ജത്തുൽ വദാഇലെ പ്രഭാഷണം ,

നിശ്ചയം നിങ്ങളുടെ രക്തങ്ങളും സമ്പത്തും ഹറാമാണ് - (അർഹതയില്ലാത്തത് എടുക്കരുത് )നിങ്ങളുടെ ഈ ദിനത്തിൻറെ മഹത്വം പോലെ ഈ മാസത്തിന്റെ മഹത്വം പോലെ ഈ രാജ്യത്തിൻറെ മഹത്വം പോലെ ........


നിങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക അല്ലാഹുവിൻറെ വിശ്വസ്തത കൊണ്ടാണ് അവരെ നിങ്ങൾ പിടിച്ചത്. അവരുടെ ഗുഹ്യസ്ഥാനം നിങ്ങൾ ഹലാലാക്കിയത്  അല്ലാഹുവിൻറെ വചനം കൊണ്ടാണ് ,

അവർ നിങ്ങൾക്ക് ചെയ്തു തരേണ്ട കടമകൾ ഉണ്ട് .


നിങ്ങൾക്ക് ഇഷ്ടമില്ലാത്ത

 ഒരാളെയും നിങ്ങളുടെ വിരിപ്പിൽ അവർ ചവിട്ടിപ്പിക്കരുത്.


*അവർ അത് ചെയ്താൽ നിങ്ങൾ അവരെ ശക്തമല്ലാത്ത നിലക്ക് സിക്ഷിക്കാം*


നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കേണ്ട കടമയാണ് അവർക്കുള്ള ഭക്ഷണവും വസ്ത്രവും നല്ല നിലയിൽ നൽകൽ


സുനനു അബൂ ദാവൂദ് 19O5


ഇവിടെ തിരുനബി ലക്ഷക്കണക്കിന് തൻറെ അനുയായികളെ മുന്നിൽ നിർത്തിക്കൊണ്ട്കൃത്യമായ മാർഗ്ഗദർശനം നൽകുകയാണ്.

പരസ്പരം  അനാവശ്യമായി രക്തം ചിന്തുകയോ അർഹമില്ലാത്ത സമ്പത്ത് കൈകലാക്കുകയോ ചെയ്യാൻ പാടില്ല എന്നും


ഭാര്യമാരുടെ കാര്യത്തിൽ എത്രമാത്രം സൂക്ഷ്മത കാണിക്കുകയും അവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യണമെന്നും പഠിപ്പിക്കുകയാണ്.

അവരെ ആക്രമിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നതിൽ അല്ലാഹുവിനെ സൂക്ഷിക്കണം എന്നും താക്കീത് നൽകുന്നു.

അതിൻറെ ഗൗരവം കൃത്യമായി വരച്ചു കാണിക്കുന്നു.

ഭാര്യ ഭർത്താക്കന്മാർ പരസ്പരം ശ്രദ്ധിക്കേണ്ട അവകാശങ്ങൾ പഠിപ്പിക്കുന്നു.


ഭാര്യ തൻറെ പ്രൈവറ്റ് റൂമിലേക്ക് വിരിപ്പിലേക്ക് അന്യനെ കയറ്റരുതെന്നും പഠിപ്പിക്കുന്നു.


അനാവശ്യമായി അന്യനെ തൻറെ പ്രൈവറ്റ് റൂമിൽ കയറ്റിയാൽ അത് അറിഞ്ഞ ഭർത്താവ്ശക്തമല്ലാത്ത ശിക്ഷ നടപ്പിലാക്കാവുന്നതാണ് എന്നും പഠിപ്പിക്കുന്നു.

ശിക്ഷിക്കുമ്പോൾ പ്രയാസപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്ന് കൃത്യമായി പറഞ്ഞു തരുന്നു.


അത്തരം പ്രവർത്തികളെ തൊട്ട് അവൾ മാറി നിൽക്കൽ മാത്രമായിരിക്കണം ലക്ഷ്യം


ഇവിടെ അവൾ വ്യഭിചരിച്ചതിനെ പറ്റി അല്ല പറയുന്നത്.അങ്ങനെ ചെയ്താലുള്ള ശിക്ഷ വേറെ തന്നെ വിവരിച്ചിട്ടുണ്ട്.


മറിച്ച് അനാവശ്യമായി പ്രൈവറ്റ് റൂമിലേക്ക് വിരിപ്പിലേക്കോ അങ്ങനെ കയറ്റുന്നതിനെ പറ്റിയാണ്.


ചുരുക്കത്തിൽ ഇവിടെ ഒരു ഭാര്യ അന്യ പുരുഷനെ തൻറെ വിരിപ്പിൽ കയറ്റിയാൽ അപ്പോഴുള്ള നിയമത്തെ പറ്റിയാണ് പറയുന്നത് ഇതിനെയൊന്നും ആരും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല.


തന്റെ ഭാര്യ അന്യ പുരുഷന് തൻറെ വിരിപ്പിൽ കയറ്റിയാൽ അതെല്ലാം ചിരിച്ചു നോക്കി നിൽക്കാൻ അല്ലല്ലോ പറയേണ്ടത് .


ഭാര്യമാരെ അടിക്കുന്നവർ ഉത്തമരല്ല എന്ന് അവിടുന്ന് തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്.


അവിടുന്ന് തന്റെ ഭാര്യയെയോ സേവകരെയോ മറ്റാരെയും അടിച്ചിട്ടില്ല എന്ന് ആയിഷ ബീവി തന്നെ പറഞ്ഞിട്ടുണ്ട് -


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt

No comments:

Post a Comment

ഭാര്യയെ അടിക്കുകയോ* വിമർശകർക്ക് മറുപടി .............

 *ഭാര്യയെ അടിക്കുകയോ* വിമർശകർക്ക് മറുപടി ............. Aslam Kamil parappanangadi ചോദ്യം : സുനനു അബൂ ദാവൂദ് 19O5 ൽ സ്ത്രീകളെ അടിക്കാൻ മുഹമ്മ...