Wednesday, November 19, 2025

ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ

 *ആ ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ* 



 *ചോദ്യം:-* 


മിശ്കാതിൽ ഖുഫ്ഫയുടെ അദ്ധ്യായത്തിൽ രണ്ടാം ഫസ്വ്‌ലിലെ ആദ്യ ഹദീസിൻ്റെ രിവായത് വിവരിക്കുന്നിടത്ത് 


وقال الخطابي: هو صحيح الإسناد، هكذا في المنتقى 


എന്ന് കാണാം


അവിടെ മിർഖാത് മുൻതഖാ എന്ന കിതാബിനെ കുറിച്ച് എഴുതുന്നു:-


كتاب لابن تيمية الحنبلي،


ഈ ഇബ്നു തൈമിയ്യ ആരാണ്.ഇബ്നു ഹജർ (റ) നിശിതമായി വിമർശിച്ച വഹാബികളുടെ ആശയ സ്രോതസ്സായി വിശേഷിപ്പിക്കപ്പെടുന്ന ഇബ്നു തൈമിയ്യ തന്നെയാണോ ?


------------------------------------------------


 *മറുപടി:-* അല്ല, മിശ്കാതിൽ ഉദ്ധരിക്കപ്പെട്ട "മുൻതഖാ" എന്ന ഗ്രന്ഥം വിവാദ പുരുഷനായ ഇബ്നു തൈമിയ്യയുടെ ഉപ്പാപ്പയായ   "ഇബ്നു തൈമിയ്യ" എന്ന പേരിൽ തന്നെ അറിയപ്പെടുന്ന,ഹിജ്റ 651 ൽ വഫാതായ മറ്റൊരു പണ്ഡിതനാണ്. ആ വിഷയം ഇമാം ശഅ്‌റാനീ (റ) തൻ്റെ അൽമിനനുൽ വുസ്ത്വയിൽ വ്യക്തമാക്കിയിട്ടുണ്ട്.


 ഹമ്പലീ മദ്ഹബിലെ മഹാ പണ്ഡിതനായ അദ്ദേഹത്തെ  ഇമാം താജുദ്ദീനിസ്സുബ്കീ (റ) തൻ്റെ ത്വബഖാതിലും ദഹബി സിയറു അഅ്ലാമിന്നുബലാഇലുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്.


©️വൈജ്ഞാനിക ചർച്ച നടക്കുന്ന ഒരു ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ലഭിച്ച വിവരമാണിത്.

No comments:

Post a Comment

ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ....... ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......ابن تيمية مع الصفي الهندي

 ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ....... ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി ....... ഇമാം താജുദ്ദീൻ അസ്സുബ്കി (റ) അദ്ദേഹത്തിന്റെ ...