മരണം ഹാജരായ രോഗി
Aslam Kamil Saquafi parappanangadi
*മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*
1.*ഖിബ്ലയിലേക്ക് തിരിച്ചു കിടതത്തുക*
സാധ്യമാണെങ്കിൽ വലതുഭാഗത്തിന്റെ മേലിൽ ചെരിച്ച് മുൻഭാഗം മുഴുവനും ഖിബിലയിലേക്ക് വരുന്ന നിലക്ക് കിടത്തണം.
അത് പ്രയാസമാണെങ്കിൽ മലർത്തി കിടത്തണം.
മുഖവും രണ്ട് കാൽപാദവും ഖിബിലയിലേക്ക് തിരിയുന്ന വിധത്തിലാണ് കിടത്തേണ്ടത്
തലയുടെ താഴ്ഭാഗത്ത് വല്ലതും
വെച്ചു കൊണ്ട് തല അല്പം
ഉയർത്തേണ്ടതാണ്
അപ്പോഴാണ് മുഖം കിബിലയിലേക്ക് തിരിയുകയുള്ളൂ അല്ലെങ്കിൽ മുഖം ആകാശത്തേക്ക് തിരിച്ചവനാകും.
وَيُضْجَعُ الْمُحْتَضَرُ لِجَنْبِهِ الْأَيْمَنِ إلَى الْقِبْلَةِ عَلَى الصَّحِيحِ فَإِنْ تَعَذَّرَ لِضِيقِ مَكَان وَنَحْوِهِ أُلْقِيَ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ لِلْقِبْلَةِ،
(لِلْقِبْلَةِ) بِأَنْ يُرْفَعَ رَأْسُهُ قَلِيلًا كَأَنْ يُوضَعَ تَحْتَ رَأْسِهِ مُرْتَفِعٌ لِيَتَوَجَّهَ وَجْهُهُ إلَى الْقِبْلَةِ، وَمُقَابِلُ الصَّحِيحِ أَنَّ هَذَا الِاسْتِلْقَاءَ أَفْضَلُ، فَإِنْ تَعَذَّرَ اُضْطُجِعَ عَلَى الْأَيْمَنِ
2.മരണം പ്രതീക്ഷിക്കപ്പെടുന്ന രോഗിക്ക് *لا اله إلا الله എന്ന് ചൊല്ലി കൊടുക്കണം*.
ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വ പറഞ്ഞു. നിങ്ങളിൽ മരണാസന്നമായ വന്ന്
لَا إلَهَ إلَّا اللَّهُ
എന്ന് ചൊല്ലിക്കൊടുക്കുക
ഇമാം അബൂദാവൂദ് നല്ല പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ - പറഞ്ഞു. വല്ലവന്റെയും അവസാന സംസാരം
لَا إلَهَ إلَّا اللَّهُ
എന്നായാൽ അവൻ സ്വർഗത്തിൽ കടന്നു.
മേൽ വചനം ചൊല്ലി കൊടുക്കുമ്പോൾ ചൊല്ലു എന്ന് പറഞ്ഞു കൊണ്ട് രോഗിയെ നിർബന്ധിപ്പിക്കരുത് .കാരണം അത് അവന്ന് മടുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്.
മറിച്ചു അവന്റെ അരികിൽ വെച്ച അത് ചൊല്ലിയാൽ മതിയാവും അപ്പോൾ അവൻ അത് ഓർമയാക്കുന്നതാണ് -
അല്ലങ്കിൽ അവന്റെ അരികിൽ ഇങ്ങനെ പറയണം .
അല്ലാഹുവിന്ന് ദിക്റ് ചൊല്ലുന്നത് ബറക്കത്തുള്ളതാണ് - നമുക്ക് അത് ഒരിമിച്ചു ചൊല്ലാം.
അവൻ അത് ചൊല്ലിക്കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കരുത്.
എന്നാൽ ദുൻയാവിന്റെ സംസാരം അവനിൽ നിന്ന് ഉണ്ടായാൽ മേൽ ദിക്റ് വീണ്ടും ചൊല്ലിക്കൊടുക്കേണ്ടതാണ്.
ചൊല്ലിക്കൊടുക്കുന്നവൻ ശത്രുത കൊണ്ടോ അനന്തരാവകാശി ആവൽ കൊണ്ടോ അസൂയ കൊണ്ടോ മറ്റോ തെറ്റിദ്ധരിക്കപ്പെട്ടവനാവാതിരിക്കൾ സുന്നത്താണ് .
[مغني المحتاج]
(وَيُلَقَّنُ) نَدْبًا قَبْلَ الِاضْطِجَاعِ كَمَا قَالَهُ الْمَاوَرْدِيُّ (الشَّهَادَةَ) وَهِيَ لَا إلَهَ إلَّا اللَّهُ، ، لِخَبَرِ مُسْلِمٍ «لَقِّنُوا مَوْتَاكُمْ لَا إلَهَ إلَّا اللَّهُ» قَالَ فِي الْمَجْمُوعِ: أَيْ مَنْ قَرُبَ مَوْتُهُ وَهُوَ مِنْ بَابِ تَسْمِيَةِ الشَّيْءِ بِمَا يَئُولُ إلَيْهِ. كَقَوْلِهِ تَعَالَى {إِنِّي أَرَانِي أَعْصِرُ خَمْرًا} [يوسف: ٣٦] [يُوسُفُ] وَرَوَى أَبُو دَاوُد بِإِسْنَادٍ حَسَنٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ «مَنْ كَانَ آخِرُ كَلَامِهِ لَا إلَهَ إلَّا اللَّهُ دَخَلَ الْجَنَّةَ» (بِلَا إلْحَاحٍ) عَلَيْهِ لِئَلَّا يَضْجَرَ، وَلَا يُقَالُ لَهُ قُلْ، بَلْ يَذْكُرُهَا بَيْنَ يَدَيْهِ لِيَتَذَكَّرَ، أَوْ يَقُولُ: ذِكْرُ اللَّهِ تَعَالَى مُبَارَكٌ فَنَذْكُرُ اللَّهَ جَمِيعًا، فَإِنْ قَالَهَا لَمْ تُعَدْ عَلَيْهِ مَا لَمْ يَتَكَلَّمْ بِكَلَامِ الدُّنْيَا كَمَا قَالَهُ الصَّيْمَرِيُّ، بِخِلَافِ التَّسْبِيحِ وَنَحْوِهِ؛ لِأَنَّهُ لَا يُنَافِي أَنَّ آخِرَ كَلَامِهِ لَا إلَهَ إلَّا اللَّهُ: أَيْ مِنْ أُمُورِ الدُّنْيَا
، وَيُسَنُّ أَنْ يَكُونَ الْمُلَقِّنُ غَيْرَ مُتَّهَمٍ بِإِرْثٍ أَوْ عَدَاوَةٍ أَوْ حَسَدٍ أَوْ نَحْوِ ذَلِكَ،
അപ്പോൾ ഇവരല്ലാതെ ഹാജർ ഇല്ലെങ്കിൽ അനന്തരവകാശികളിൽ ഏറ്റവും സ്നേഹമുള്ളവൻ ദിക്റ് ചൊല്ലി കൊടുക്കേണ്ടതാണ്.ഇല്ലെങ്കിൽ മറ്റുള്ളവർ ചൊല്ലിക്കൊടുക്കുക.
മേൽ കാരണങ്ങൾ പറഞ്ഞ് ആരും ചൊല്ലി കൊടുക്കൽ ഉപേക്ഷിക്കരുത് .
വകതിരിവുള്ള കുട്ടിയാണെങ്കിലും ചൊല്ലിക്കൊടുക്കൽ സുന്നത്ത് തന്നെയാണ്.എന്നാൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് ഖബറിന് അരികിലുള്ള തൽഖീൻ സുന്നത്തില്ല.കാരണം അവന് ഖബറിലെ ചോദ്യവും മറ്റും ഉണ്ടാവുകയില്ല.
പ്രബല വീക്ഷണ പ്രകാരം
مُحَمَّدٌ رَسُولُ اللَّهِ
എന്നുകൂടി വർധിപ്പിക്കൽ സുന്നത്തില്ല.ഹദീസുകളുടെ പ്രത്യക്ഷ്യം അതിന് തെളിവാണ്.
എന്നാൽ ഒരു അവിശ്വാസി ഇസ്ലാം ആകും എന്ന് പ്രതീക്ഷയുണ്ടെങ്കിൽ അവന് രണ്ട് ശഹാദത്തും ചൊല്ലി കൊടുക്കൽ നിർബന്ധമാണ്.പ്രതീക്ഷ ഇല്ലെങ്കിൽ മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ സുന്നത്താണ് .തിരുനബി തന്റെ സേവകൻ ആയിരുന്ന ജൂതനായ ബാലന് ശഹാദത്ത് ചെല്ലിക്കൊടുത്ത ഹദീസ് അതിന് തെളിവാണ്.
فَإِنْ لَمْ يَحْضُرْ غَيْرُهُ لَقَّنَهُ أَشْفَقُ الْوَرَثَةِ ثُمَّ غَيْرُهُ، وَلَا يُتْرَكُ التَّلْقِينُ حِينَئِذٍ لِمَا ذُكِرَ، وَلَا تُسَنُّ زِيَادَةُ: " مُحَمَّدٌ رَسُولُ اللَّهِ " لِظَاهِرِ الْأَخْبَارِ، وَقِيلَ تُسَنُّ؛ لِأَنَّ الْمَقْصُودَ بِذَلِكَ التَّوْحِيدُ، وَرُدَّ بِأَنَّ هَذَا مُوَحِّدٌ، وَيُؤْخَذُ مِنْهُ مَا بَحَثَهُ الْإِسْنَوِيُّ أَنَّهُ لَوْ كَانَ كَافِرًا لُقِّنَ الشَّهَادَتَيْنِ، وَأُمِرَ بِهِمَا لِخَبَرِ الْيَهُودِيِّ السَّابِقِ وُجُوبًا كَمَا قَالَ شَيْخِي إنْ رُجِيَ إسْلَامُهُ وَإِلَّا فَنَدْبًا، وَكَلَامُهُمْ يَشْمَلُ غَيْرَ الْمُكَلَّفِ فَيُسَنُّ تَلْقِينُهُ إنْ كَانَ مُمَيِّزًا وَلَا يُسَنُّ بَعْدَ مَوْتِهِ.
قَالَ الزَّرْكَشِيُّ: لِأَنَّ التَّلْقِينَ هُنَا لِلْمَصْلَحَةِ، وَثَمَّ لِئَلَّا يُفْتَنَ الْمَيِّتُ فِي قَبْرِهِ وَهَذَا لَا يُفْتَنُ
*മരണമാസന്നമായവരുടെ അരികിൽ*
3.*സൂറത്ത് യാസീൻ ഓതൽ*
മരണം ഹാജറാവന്റെ അരികിൽ വെച്ച് സൂറത്ത് യാസീൻ ഓതൽ സുന്നത്താണ് .
തിരുനബി صلى الله عليه وسلم
പറഞ്ഞതായി ഹദീസിൽ ഇങ്ങനെ കാണാം.
മരണം ഹാജരാകായവരുടെ മേൽ നിങ്ങൾ യാസീൻ സൂറത്ത് ഓതൂ
ഇത് ഇമാം അബൂദാവൂദ് റ റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഹിബ്ബാൻ റ എന്നവരും റിപ്പോർട്ട് ചെയ്തു സ്വഹീഹ് ആണന്ന് പറഞ്ഞു
(وَيُقْرَأُ عِنْدَهُ) سُورَةُ (يس) لِخَبَرِ «اقْرَءُوا عَلَى مَوْتَاكُمْ يس» وَرَوَاهُ أَبُو دَاوُد وَابْنُ حِبَّانَ وَصَحَّحَهُ.
وَقَالَ الْمُرَادُ بِهِ مَنْ حَضَرَهُ الْمَوْتُ يَعْنِي مُقَدِّمَاتِهِ وَإِنْ أَخَذَ ابْنُ الرِّفْعَةِ بِظَاهِرِ الْخَبَرِ؛ لِأَنَّ الْمَيِّتَ لَا يُقْرَأُ عَلَيْهِ وَإِنَّمَا يُقْرَأُ عِنْدَهُ، وَالْحِكْمَةُ فِي قِرَاءَتِهَا أَنَّ أَحْوَالَ الْقِيَامَةِ وَالْبَعْثِ مَذْكُورَةٌ فِيهَا، فَإِذَا قُرِئَتْ عِنْدَهُ تُجَدِّدُ لَهُ ذِكْرَ تِلْكَ الْأَحْوَالِ
4:സൂറത്തു റഅദ് ഓതൽ
മയ്യത്തിന്റെ അരികിൽ സൂറത്തു റഅദ് ഓതൽ സുന്നത്താണ് .ജാബിർ റ ന്റെ വാക്കിൽ ഇങ്ങനെയുണ്ട്.
റഅദ് സൂറത്ത് റൂഹ് പുറപ്പെടൽ എളുപ്പമാക്കുന്നതാണ്.
وَاسْتَحَبَّ بَعْضُ الْأَصْحَابِ أَنْ يُقْرَأَ
عِنْدَهُ سُورَةُ الرَّعْدِ لِقَوْلِ جَابِرٍ فَإِنَّهَا تُهَوِّنُ عَلَيْهِ خُرُوجَ رُوحِهِ،
5:*വെള്ളം നൽകൽ*
മരണാസന്നമായവന് പച്ച വെള്ളം നൽകൽ സുന്നത്താണ് .കാരണം അവന് ശക്തമായ ദാഹം അനുഭവപ്പെടും. അതിനാൽ പിശാച് വഴിതെറ്റിക്കൽ ഭയപ്പെടേണ്ടതാണ്.
ഇങ്ങനെ ഒരു റിപ്പോർട്ടിൽ വന്നിട്ടുണ്ട്.
പിശാച് നല്ല തണുത്ത വെള്ളം കൊണ്ടു വരുകയും ഇങ്ങനെ പറയുകയും ചെയ്യും ഞാൻ അല്ലാതെ ആരാധ്യനില്ലെന്ന് നീ പറഞ്ഞാൽ ഞാൻ നിനക്ക് വെള്ളം തരാം.
നമുക്കും മറ്റു മുസ്ലിമീങ്ങൾക്കും മരണ സമയത്ത് അല്ലാഹുവിൻറെ ഔദാര്യം കൊണ്ട് സ്ഥിരതയെ അല്ലാഹുവിനോട് ഞാൻ ചോദിക്കുന്നു.
[مغني المحتاج]
وَيُسَنُّ تَجْرِيعُهُ بِمَاءٍ بَارِدٍ كَمَا قَالَهُ الْجِيلِيُّ، فَإِنَّ الْعَطَشَ يَغْلِبُ مِنْ شِدَّةِ النَّزْعِ فَيُخَافُ مِنْهُ إزْلَالُ الشَّيْطَانِ إذْ وَرَدَ «أَنَّهُ يَأْتِيهِ بِمَاءٍ زُلَالٍ وَيَقُولُ لَهُ: قُلْ لَا إلَهَ غَيْرِي حَتَّى نَسْقِيَكَ» نَسْأَلُ اللَّهَ سُبْحَانَهُ وَتَعَالَى مِنْ فَضْلِهِ الثَّبَاتَ لَنَا وَلِلْمُسْلِمِينَ عِنْدَ الْمَمَاتِ.
6:മരണാസന്നമായവന്റെ അരികിൽ ആത്മാവ് പിടിക്കുന്ന സമയത്ത് ആർത്തവകാരി ഹാജരാവൽ കറാഹത്താണ് .
ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്.
നായയോ ഫോട്ടോയോ ജനാബത്ത് കാരനോ ഉള്ള റൂമിൽ മലക്കുകൾ
പ്രവേശിക്കുകയില്ല .
ഈ ഹദീസിൽ നിന്നും നായയും രൂപങ്ങളും ആർത്തവകാരി അല്ലാത്ത കുളി നിർബന്ധമായ വരും ഇപ്രകാരമാണെന്ന് പിടിക്കപ്പെടും
وَيُكْرَهُ لِلْحَائِضِ أَنْ تَحْضُرَ الْمُحْتَضَرَ وَهُوَ فِي النَّزْعِ؛ لِمَا وَرَدَ «أَنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ وَلَا جُنُبٌ» ، وَيُؤْخَذُ مِنْ ذَلِكَ أَنَّ الْكَلْبَ وَالصُّورَةَ وَغَيْرَ الْحَائِضِ مِمَّنْ وَجَبَ عَلَيْهِ الْغُسْلُ مِثْلُهَا، وَعَبَّرَ فِي الرَّوْنَقِ وَاللُّبَابِ بِلَا يَجُوزُ بَدَلُ يُكْرَهُ: أَيْ لَا يَجُوزُ جَوَازًا مُسْتَوِيَ الطَّرَفَيْنِ فَيُكْرَهُ
7:രോഗിയായവൻ തന്റെ റബ്ബിനോട് കൂടെ നല്ല ധാരണ വെക്കേണ്ടതാണ് .
അതായത് അല്ലാഹു തആലാ അവന് അനുഗ്രഹം നൽകുമെന്നും പൊറുത്തു കൊടുക്കുമെന്നും ഭാവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യണം.
സ്വഹീഹുൽ ബുഖാരി മുസ്ലിമിൽ ഇങ്ങനെയുണ്ട്.
അല്ലാഹു തആല പറഞ്ഞു.
ഞാൻ എന്നെക്കൊണ്ട് എന്റെ അടിമയുടെ പ്രതീക്ഷയുടെ അരികിലാണ്.
ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.
അല്ലാഹുവിൻറെ റസൂൽ പറഞ്ഞു അല്ലാഹുതാലയെപ്പറ്റി നല്ല ധാരണയും പ്രതീക്ഷയും ഉള്ളതായിട്ടല്ലാതെ നിങ്ങളിൽ ഒരാളും മരണപ്പെടരുത്.
രോഗിയുടെ അരികിലുള്ള ആളുകൾഅല്ലാഹുവിനെ പറ്റിയുള്ള അവൻറെ പ്രതീക്ഷയെ നന്നാക്കാനുംഅല്ലാഹുതആലയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിക്കാനും പ്രേരിപ്പിക്കൽ പ്രേരിപ്പിക്കൽ സുന്നത്താണ് എന്ന് മാത്രമല്ല നിരാശയുടെ അടയാളങ്ങൾ ഉള്ള രോഗിയാണെങ്കിൽ ഇത് നിർബന്ധം തന്നെയാണ്.മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കൽ നിർബന്ധമാണല്ലോ.
(وَلْيُحْسِنْ) الْمَرِيضُ نَدْبًا (ظَنَّهُ بِرَبِّهِ سُبْحَانَهُ وَتَعَالَى) أَيْ يَظُنُّ أَنَّ اللَّهَ سُبْحَانَهُ وَتَعَالَى يَرْحَمُهُ وَيَغْفِرُ لَهُ وَيَرْجُو ذَلِكَ لِمَا فِي الصَّحِيحَيْنِ «أَنَّ اللَّهَ - عَزَّ وَجَلَّ - قَالَ أَنَا عِنْدَ ظَنِّ عَبْدِي بِي» وَفِي خَبَرِ مُسْلِمٍ «لَا يَمُوتَنَّ أَحَدُكُمْ إلَّا وَهُوَ يُحْسِنُ الظَّنَّ بِاَللَّهِ سُبْحَانَهُ وَتَعَالَى» وَيُسَنُّ لِمَنْ عِنْدَهُ تَحْسِينُ ظَنِّهِ وَتَطْمِيعُهُ فِي رَحْمَةِ اللَّهِ تَعَالَى، بَلْ قَدْ يَجِبُ كَمَا بَحَثَهُ الْأَذْرَعِيُّ إذَا رَأَى مِنْهُ أَمَارَاتِ الْيَأْسِ وَالْقُنُوتِ أَخْذًا مِنْ قَاعِدَةِ النَّصِيحَةِ الْوَاجِبَةِ، وَهَذَا الْحَالُ مِنْ أَهَمِّهَا.
8:രോഗി നഖം വെട്ടി കൊണ്ടും മീശ രോമം കക്ഷം രോമം ഗുഹ്യരോമം എന്നിവ നീക്കം ചെയ്തുകൊണ്ടും ശരീരത്തെ ഒരുക്കൽ സുന്നത്താണ് .
9:പല്ല് തേക്കുക കുളിക്കുക സുഗന്ധം പൂശുക ശുദ്ധിയുള്ള വസ്ത്രം ധരിക്കുക എന്നിവയും സുന്നത്താണ് .
നമ്മുടെ കുടുംബത്തിലും മറ്റും രോഗികളായി കിടക്കുന്നവരെ
കുളിക്കാതെയും കഴുകാതെയും വൃത്തിയില്ലാതെ ചീത്ത വാസനയും വിയർപ്പ് നാറ്റവും
ദുർഗന്ധവും ഉണ്ടാവുന്നത് ശ്രദ്ധിക്കുകയും കഴുകി വൃത്തിയാക്കുകയും അത്തരം ആസനകൾ നീക്കി കൊടുക്കുകയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അവരുടെ അരികിൽ ധാരാളം ഖുർആൻ പാരായണവും മറ്റും നിർവഹിക്കേണ്ടതാണ്.ഞാൻ വൃത്തികേടായപ്പോൾ വൃത്തിയാക്കി തന്നവരാണ് നമ്മുടെ ആ കുടുംബാംഗം അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ അവർക്ക് രോഗമാവുമ്പോൾ നാം വൃത്തിയാക്കി കൊടുക്കാനും മടിക്കേണ്ടതില്ല.കഴുകാതെ വൃത്തിയാക്കാതെ ചീത്ത വാസനയുമായി അവർ കിടക്കുകയാണെങ്കിൽ റഹ്മത്തിന്റെ മലക്കുകൾ അവിടേക്ക് അടുക്കാൻ മടിക്കുന്നതാണ്.
അതുകൊണ്ട് മരണസമയത്ത് റഹ്മത്തിന്റെ മലക്കുകൾ സന്തോഷത്തോടെ വരണം എങ്കിൽ വൃത്തിയും ശുദ്ധിയും സുഗന്ധപൂരിതവും ആയിരിക്കണം.
കഴുകാനും കുളിപ്പിക്കാനും പ്രയാസമാണ് എന്ന് പറഞ്ഞ് നാം ഒഴിഞ്ഞു മാറരുത്. അതെല്ലാം അവർക്ക് ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമയും ബാധ്യതയും ആണ് .
ഇത് വളരെ ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു.
10:രോഗികൾ അല്ലാഹുവിനെ റഹ്മത്തിൽ പ്രതീക്ഷയർപ്പിക്കണം എന്നും അതിനു മുൻതൂക്കം നൽകുകയും ചെയ്യണം.എന്നാൽ ആരോഗ്യവാൻ ആണെങ്കിൽ അല്ലാഹുവിനോടുള്ള ഭയവുംഅവൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിക്കേണ്ടതാണ്.കാരണം ഖുർആനിൽ ഭയപ്പെടുത്തലും പ്രതീക്ഷയും ഒരുമിച്ചാണ് അധികവും പറയാറുള്ളത്.
നിരാശയുടെ രോഗം മികച്ചു നിൽക്കുന്നവനാണെങ്കിൽ അല്ലാഹുവിൻറെ അനുഗ്രഹത്തിൽ പ്രതീക്ഷയെ മുൻതൂക്കം നൽകുകയും
നിർഭയത്വം എന്ന രോഗം മികച്ചു നിൽക്കുന്നവൻ അല്ലാഹുവിനോടുള്ള ഭയത്തെ മുൻതൂക്കം നൽകണമെന്നും ഇമാം ഗസാലി റ വിവരിച്ചിട്ടുണ്ട്.
قَالَ فِي الْمَجْمُوعِ وَيُسْتَحَبُّ لَهُ تَعَهُّدُ نَفْسِهِ بِتَقْلِيمِ الظُّفْرِ، وَأَخْذِ شَعْرِ الشَّارِبِ وَالْإِبْطِ وَالْعَانَةِ، وَيُسْتَحَبُّ لَهُ أَيْضًا الِاسْتِيَاكُ وَالِاغْتِسَالُ وَالطِّيبُ وَلُبْسُ الثِّيَابِ الطَّاهِرَةِ، أَمَّا الصَّحِيحُ فَقِيلَ الْأَوْلَى لَهُ أَنْ يُغَلِّبَ خَوْفَهُ عَلَى رَجَائِهِ، وَالْأَظْهَرُ فِي الْمَجْمُوعِ اسْتِوَاؤُهُمَا إذْ الْغَالِبُ فِي الْقُرْآنِ ذِكْرُ التَّرْغِيبِ وَالتَّرْهِيبِ مَعًا كَقَوْلِهِ تَعَالَى: {إِنَّ الأَبْرَارَ لَفِي نَعِيمٍ} [الانفطار: ١٣] {وَإِنَّ الْفُجَّارَ لَفِي جَحِيمٍ} [الانفطار: ١٤] [الِانْفِطَارُ] وَالْأَوْلَى مَا ذَكَرَهُ فِي الْإِحْيَاءِ مِنْ أَنَّهُ إنْ غَلَبَ عَلَيْهِ دَاءُ الْقُنُوطِ فَالرَّجَاءُ أَوْلَى، أَوْ دَاءُ أَمْنِ الْمَكْرِ فَالْخَوْفُ أَوْلَى
مغني المحتاج
Aslam KamilSaqafi parappanangadi
CM AL RASHIDA ONE LINE DARS
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt
No comments:
Post a Comment