Skip to main content

കുറിയും പലിശയും ജല്ലറിയിലെ പലിശക്കുറിയും

 കുറിയും പലിശയും

ജല്ലറിയിലെ പലിശക്കുറിയും

.................


ഇന്ന് (14. നവമ്പർ ) ഞാൻ ജുമുഅക്ക് പോകുമ്പോഴും ജുമുഅ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു ഫോൺകോൾ വന്നു.

ഒരു കുറിയുണ്ട് മാസത്തിൽ 2000 രൂപ വീതം അടക്കണം ഒരു വർഷത്തെ കുറിയാണ്

അതിൽ രണ്ട് മാസം 50,000 രൂപ അടിച്ചവർക്ക് ലഭിക്കും ബാക്കി മാസം 24000 രൂപ ലഭിക്കും കുറി അടിച്ചാൽ അടിച്ചത് മുതൽ പിന്നീട് അടവില്ല.

  അടിക്കാത്തവർക്ക് 24000 രൂപയുടെ ഗോൾഡ് ലഭിക്കും.


അതായത് 2000 അടച്ച ഒരാൾക്ക്

കുറി അടിച്ചാൽ അമ്പതിനായിരം ലഭിക്കും : 4000 മോ

6000മോ 8000 അടച്ചവർക്ക് 24000 ലഭിക്കും. പിന്നീട് അടയ്ക്കേണ്ടതില്ല.



അപ്പോൾ ഞാൻ ചോദിച്ചു ഇത് പലിശ ഇടപാട് ആണ് .പലിശ ഇടപാട് ഹറാമാണല്ലോ.

മേൽ പറയപ്പെട്ട ജ്വല്ലറി മുസ്ലിമീങ്ങളുടെ ജല്ലറി അല്ലേ അവർ പലിശടപാട് എങ്ങനെ നടത്തും.


അപ്പോൾ ഇത് പലിശയല്ല ഇത് കുറി യാണ് എന്ന് പറഞ്ഞു.

പലിശക്ക് കുറി എന്ന് പേരിട്ടാൽ പലിശ ഇടപാട് ആവാതിരിക്കുമോ .?

ബാങ്കിൽ പോയി നിബന്ധന വെച്ച് ആയിരം രൂപ വാങ്ങുകയും 1500 രൂപ തിരിച്ചടക്കുകയും ചെയ്യുന്നത് പലിശയുടെ പാടാണല്ലോ അപ്രകാരം ഇതും പലിശയ

 തന്നെ.

അത് ഇസ്ലാം നിരോധിച്ചതാണ്.

എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.


ഇതുമായി ബന്ധപ്പെട്ട് ഒരു ഫത് വ  താഴെ നൽകുന്നു.


ഫത് വ നൽകിയത് കേന്ദ്ര മുശാവറ അംഗവും മർക്കസിലെ പ്രധാന മുദരിസും ആയ അബ്ദുൽ ജലീൽ സഖാഫി ചെറുശോല .




*കുറി, ലേലക്കുറി, ഭാഗ്യക്കുറി*


ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?



ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും

അല്ലാഹുവിൻ്റെ

ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91)


ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി

ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും

 ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി, ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.


കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദനീയമല്ല. നിഷിദ്ധമാണ്. 


*ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്*. 

*അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതിലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.*


എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.


ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നരം കുറികളിൽ ആദ്യ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മതമുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്‌തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)


അൽഫതാവ - അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


Copied :

aslam Kamil parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...