Tuesday, March 11, 2025

കഫൻ ചെയ്യുമ്പോൾ സ്ത്രീകളുടെ മുലകളും നെഞ്ചും വീതിയുള്ള ശീലകൊണ്ടു കെട്ടൽ

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓കഫൻ ചെയ്യുമ്പോൾ സ്ത്രീകളുടെ മുലകളും നെഞ്ചും വീതിയുള്ള ശീലകൊണ്ടു കെട്ടൽ സുന്നത്താണല്ലോ. ഇങ്ങനെ കെട്ടേണ്ടതു മയ്യിത്തിനെ കഫൻ തുണിയിൽ പൊതിയുന്നതിനു മുമ്പാണോ അതല്ല, ശേഷമാണോ. മയ്യിത്തിനെ ഖബ്റിൽ വെച്ച ശേഷം പ്രസ്തുത കെട്ട് അഴിക്കണമോ.


🟰 കഫൻ തുണിയിൽ പൊതിഞ്ഞ ശേഷമാണു കെട്ടേണ്ടത്. മയ്യിത്തിനെ ഖബ്റിൽ വെച്ച ശേഷം ആ കെട്ടഴിക്കൽ സുന്നത്താണ്.(തുഹ്ഫഃ ശർവാനി സഹിതം 3–127)


*മസ്അല 2️⃣3️⃣0️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



ഹറമിലെ കല്ലും മണ്ണും ഇതര നാടുകളിലേക്കു കൊണ്ടുപോകാമോ.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓ഹറമിലെ കല്ലും മണ്ണും ഇതര നാടുകളിലേക്കു കൊണ്ടുപോകാമോ.


🟰 ഇരു ഹറമുകളിലെ കല്ലും മണ്ണും ഇതര നാടുകളിലേക്കു കൊണ്ടുപോകുന്നതു ഹറാമാണ്.(തുഹ്ഫഃ 194, 195)


*മസ്അല 2️⃣3️⃣1️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



നിസ്കരിക്കുന്നവർ സലാം വീട്ടുന്നതു കേട്ടാലും സലാം മടക്കണമെന്നു

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓നിസ്കരിക്കുന്നവർ സലാം വീട്ടുന്നതു കേട്ടാലും സലാം മടക്കണമെന്നു ചിലർ പറയുന്നു. ഇതു ശരിയാണോ.


🟰 അതെ, ശരിയാണ്. നിസ്കരിക്കുന്നവർ സലാം വീട്ടുന്നതു കേട്ടാൽ സമീപത്തുള്ളവർക്ക് സലാം മടക്കൽ സുന്നത്തുണ്ട്.(തുഹ്ഫഃ 2–94)


*മസ്അല 2️⃣3️⃣2️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



മഖാമുകളിലേക്കുള്ള സിയാറത്തു യാത്രകൾ പുണ്യമുള്ളവയോ.?*

 *മഖാമുകളിലേക്കുള്ള സിയാറത്തു യാത്രകൾ പുണ്യമുള്ളവയോ.?*


`ഫതാവാ നുസ്വ്‌റതുൽ അനാം`



*ചോദ്യം:* അജ്മീർ, നാഗൂർ, ഏർവാടി മുതലായ സ്ഥലങ്ങളിലേക്കു സ്പെഷ്യൽ വാഹനങ്ങൾ ഏർപ്പാടുചെയ്തും മറ്റും പലരും യാത്രചെയ്തു കാണുന്നു. ഈ യാത്ര പുണ്യയാത്രയാണോ.


*ഉത്തരം:* അജ്മീർ, നാഗൂർ, ഏർവാടി, മുത്തുപ്പേട്ട മുതലായ സ്ഥലങ്ങളിൽ മറവുചെയ്യപ്പെട്ട ഔലിയാഇൻ്റെ ഖബ്ർ സിയാറത്തു ചെയ്യുവാനാണല്ലോ മേൽ പ്രദേശങ്ങളിലേക്കു യാത്രചെയ്യുന്നത്. അതു പുണ്യയാത്രയാണ്. ഔലിയാഇൻ്റെ ഖബ്ർ സിയാറത്തു ചെയ്യൽ പുണ്യകർമ്മവും സുന്നത്തുമാണ്. അതുപോലെത്തന്നെയാണു ആ ഖബ്റിങ്കലേക്കു യാത്ര ചെയ്യലും.(ഫതാവൽ കുബ്റാ 2–24)

*ഫതാവാ നുസ്വ്‌റത്ത് പേ: 49*



രണ്ടു റക്അത്തിലും ഒരേ സൂറത്തു തന്നെ ഓതിയാൽ സൂറത്തോതിയ സുന്നത്തു ലഭിക്കുമോ.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓രണ്ടു റക്അത്തിലും ഒരേ സൂറത്തു തന്നെ ഓതിയാൽ സൂറത്തോതിയ സുന്നത്തു ലഭിക്കുമോ.


🟰 പൂർണ്ണ സുന്നത്തു ലഭിക്കില്ലെങ്കിലും അടിസ്ഥാന സുന്നത്ത് അതുകൊണ്ടുതന്നെ ലഭിക്കും.(ഹാശിയതുബ്നി ഖാസിം 2–52)


*മസ്അല 2️⃣3️⃣3️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



സ്ത്രീകൾ അവരുടെ കവിളും ചുണ്ടും ചുവപ്പിക്കുന്നതിന്റെ വിധിയെന്ത്.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓സ്ത്രീകൾ അവരുടെ കവിളും ചുണ്ടും ചുവപ്പിക്കുന്നതിന്റെ വിധിയെന്ത്.


അന്യപുരുഷൻമാർ കാണാൻ വേണ്ടിയാണങ്കിൽ ഹറാമാണ്

🟰 ഭർത്താവിൻ്റെ സമ്മതമില്ലാത്തവർക്കും അവിവാഹിതകൾക്കും അതു ഹറാമാണ്. ഭർത്താവിന്റെ സമ്മതമുള്ളവർക്കത് അനുവദനീയവുമാണ്.(ശർഹു മുസ്‌ലിം 7–323, തുഹ്ഫഃ 4–59, ശർഹുബാഫള്ൽ 1–57)




`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



സ്ത്രീകൾക്ക് നിത്യ അശുദ്ധിയായി

 *അസ്ഥിസ്രാവ സമയത്തുള്ള സ്ത്രീകളുടെ നമസ്കാരം എങ്ങനെയായിരിക്കണം.? മടക്കേണ്ടതുണ്ടോ.?*



*ചോദ്യം:* സ്ത്രീകൾക്ക് നിത്യ അശുദ്ധിയായി വെള്ളപ്പോക്കുണ്ടായാൽ(എല്ലുരുക്കം) ഓരോ നമസ്കാരത്തിനും ഓരോ പ്രാവശ്യം വുളുവെടുത്ത് നമസ്കരിക്കണമല്ലോ. ആ നമസ്കാരം പിന്നെ മടക്കേണ്ടതുണ്ടോ.?


*ഉത്തരം:* മടക്കേണ്ടതില്ല. പക്ഷേ, ഓരോ നമസ്കാരത്തിനും വുളുവെടുക്കുന്നത് ആ നമസ്കാരത്തിൻ്റെ സമയം വന്നെത്തിയ ശേഷവും നല്ലപോലെ ശൗച്യം ചെയ്തു ശുദ്ധമാക്കി ഭദ്രമായി കെട്ടിയ ശേഷവുമായിരിക്കേണ്ടതും വുളുവെടുത്തു കഴിഞ്ഞാൽ താമസിയാതെ നമസ്കരിക്കേണ്ടതുമാണ്. കെട്ടു കെട്ടിയതിൽ സൂക്ഷ്മതക്കുറവൊന്നുമില്ലാത്തപ്പോൾ ആ ദ്രാവകം നമസ്കാരത്തിൽ തന്നെ പുറത്തുവന്നാലും തകരാറില്ല.(തുഹ്ഫഃ 1– 395)


`ഫതാവാ നുസ്വ്‌റത്ത് പേ: 109`



മയ്യിത്തിനെ ചുംബിക്കുന്നതിന്റെ വിധിയെന്ത്.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓മയ്യിത്തിനെ ചുംബിക്കുന്നതിന്റെ വിധിയെന്ത്.


🟰 ബന്ധുക്കളും സ്നേഹിതരും മയ്യിത്തിനെ ചുംബിക്കൽ അനുവദനീയവും മറ്റുള്ളവർ ചുംബിക്കൽ ഖിലാഫുൽ ഔലാ(നല്ലതിനു മാറ്റം)യുമാണ്. എന്നാൽ, സ്വാലിഹായ മയ്യിത്താണെങ്കിൽ തബർറുകിനു വേണ്ടി ചുംബിക്കൽ ഏവർക്കും സുന്നത്താണ്.(തുഹ്ഫഃ 3–183)


*മസ്അല 2️⃣3️⃣5️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



മാതാപിതാക്കളുടെ കാലു ചുംബിക്കാമോ.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓ആദരവിൻ്റെ ഭാഗമായി മാതാപിതാക്കളുടെ കാലു ചുംബിക്കാമോ.


🟰 ചുംബിക്കാമെന്നു മാത്രമല്ല, അതു സുന്നത്തുമാണ്.(തുഹ്ഫഃ ശർവാനി സഹിതം 9–229)


*മസ്അല 2️⃣3️⃣6️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________

മദ്യപാനിയുടെ മകൾ, ജാരസന്തതി എന്നിവരെ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോنكاح الفاسقة.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓മദ്യപാനിയുടെ മകൾ, ജാരസന്തതി എന്നിവരെ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോ.


🟰 മോശമാണ്. ഫാസിഖിൻ്റെ മകളെയും ജാരസന്തതിയേയും നികാഹു ചെയ്യുന്നതു കറാഹത്താണ്.(തുഹ്ഫഃ 7–189)


*മസ്അല 2️⃣3️⃣7️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



സ്ത്രീകളുടെ സംഘത്തോടു പുരുഷൻ സലാം

*💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓സ്ത്രീകളുടെ സംഘത്തോടു പുരുഷൻ സലാം പറയൽ ഹറാമാവുകയില്ലല്ലോ. അപ്പോൾ പിന്നെ അതിന്റെ വിധിയെന്താണ്. ഒരു സംഘമെന്നു പറയാൻ കുറഞ്ഞത് എത്ര സ്ത്രീകൾ വേണ്ടിവരും. രണ്ടുപേർ മതിയോ.


🟰 പുരുഷൻ സ്ത്രീ സംഘത്തോടു സലാം പറയൽ ഹറാമോ കറാഹത്തോ ഇല്ലെന്നു മാത്രമല്ല, അതു സുന്നത്തുകൂടിയാണ്. അവിടെ നാശ ഭയമില്ലല്ലോ. ഇവിടെ സംഘമെന്നതുകൊണ്ടുദ്ദേശം ഒന്നിലധികം പേരാണ്. രണ്ടു പേരുണ്ടായാലും അതൊരു സംഘമാണ്.(തുഹ്ഫഃ ശർവാനി സഹിതം 9–223)


*മസ്അല 2️⃣3️⃣8️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



اسقاط الحملഗർഭം അലസിപ്പിക്കുന്നതിന്റെ (അബോർഷൻ) വിധിയെന്ത്.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓ഗർഭം അലസിപ്പിക്കുന്നതിന്റെ (അബോർഷൻ) വിധിയെന്ത്. 


🟰 മനുഷ്യക്കുഞ്ഞായി രൂപപ്പെടുന്നതിന്റെ ആരംഭഘട്ടത്തിൽ പ്രവേശിച്ച ശേഷം (42 ദിവസം പിന്നിട്ട ശേഷം) ബീജം ഗർഭപാത്രത്തിൽ നിന്നു നീക്കംചെയ്യാൻ പാടുള്ളതല്ല. അതു ഹറാമാണ്.(തുഹ്ഫഃ 8–241)




`

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`


   തടിയുള്ള വല്ല സാധനവും ശരീരത്തിൻ്റെ ഉൾഭാഗത്തേക്കു ചേർന്നാൽ നോമ്പു മുറിയുന്നതാണ്. തലയുടെ ഉള്ളും വയറും ഉൾഭാഗമാണ്. അതുപോലെ ചെവിയുടെ ഉള്ള്, തരിമൂക്കിൻ്റെ അറ്റം, ഹൽഖ്, മുലക്കണ്ണിന്റെ ഉള്ള്, ചലനം കൊണ്ടു മൂത്രദ്വാരത്തിൽ നിന്ന് പുറത്തു കാണുന്നതിന്റെ അപ്പുറം, മലദ്വാരത്തിൽനിന്നു ചുരുണ്ടുകൂടിയതിൻ്റെ അപ്പുറം ഇവയെല്ലാം ഉൾഭാഗത്തിന്റെ വിധിയിൽ ഉള്ളതു തന്നെയാണ്. അതിനാൽ ഈ ഭാഗത്തേക്കു വല്ലതും ചേർന്നാൽ നോമ്പു മുറിയുന്നതാണ്.


   ഉൾഭാഗത്ത് വല്ലതും ചേരുന്നത് തുറന്ന ദ്വാരത്തിലൂടെയായാൽ മാത്രമേ നോമ്പു മുറിയുകയുള്ളൂ. തുറന്ന ദ്വാരമല്ലാത്ത രോമകൂപം, കണ്ണിലെ സുഷിരം ഇവകളിൽകൂടി വല്ലതും ഉള്ളിലേക്ക് ചേർന്നാൽ നോമ്പു മുറിയുന്നതല്ല. അതുപോലെ ശരീരത്തിൻ്റെ ഉൾഭാഗമല്ലാത്ത മാംസപേശികൾ, എല്ലിന്റെ ഉള്ളിലെ മജ്ജ ഇവയിലേക്ക് വല്ലതും ചേർന്നാലും നോമ്പ് മുറിയുന്നതല്ല. തടിയില്ലാത്ത വാസന, രുചി മുതലായവ ഉള്ളിലേക്കു ചേർന്നാലും നോമ്പു മുറിയുന്നതല്ല.


   തടിയുള്ള സാധനം ഉള്ളിലേക്ക് പ്രവേശിക്കുന്നത് നോമ്പു പിടിച്ച ആളുടെ സ്വമനസ്സാലെയും അറിവോടും കൂടിയായിരുന്നാലേ നോമ്പു മുറിയുകയുള്ളൂ. സ്വമനസ്സോടുകൂടിയല്ലാതെ മറ്റാരെങ്കിലും ബലം പ്രയോഗിച്ചതുകൊണ്ട് ഒരു നിലയിലും അതിൽനിന്ന് ഒഴിവാകുവാൻ സാദ്ധ്യമല്ലാത്തതിനാൽ നിർബന്ധിതാവസ്ഥയിൽ വല്ലതും ഉള്ളിലേക്ക് ചേർക്കേണ്ടിവന്നാൽ അതുകൊണ്ട് നോമ്പു മുറിയുന്നതല്ല. നോമ്പുള്ള കാര്യം ഓർമ്മയിലില്ലാതെ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ മറ്റോ ചെയ്താൽ നോമ്പു മുറിയുന്നതല്ല. അതുപോലെ ഇയാളുടെ ഉദ്ദേശ്യപ്രകാരമല്ലാതെ വഴിയിൽനിന്നോ മറ്റോ പറന്നുവന്ന പൊടിപടലങ്ങളോ ഈച്ച പോലത്ത പ്രാണികളോ ഉള്ളിലേക്ക് കടന്നു പോയാലും നോമ്പു മുറിയുന്നതല്ല.


  വായിൽ ഉണ്ടാകുന്ന തുപ്പുനീരിൽ കഫംപോലത്തെ ഇതരവസ്തുക്കൾ ചേർന്നാൽ ആ തുപ്പുനീർ ഉള്ളിലേക്ക് ഇറക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെ തുപ്പുനീരിൻ്റെ ഉറവിടമായ വായയിൽനിന്ന് പുറത്തുപോയ തുപ്പുനീർ വീണ്ടും വായയിലേക്ക് മടക്കി അത് ഉള്ളിലേക്ക് ഇറക്കിയാലും നോമ്പു മുറിയുന്നതാണ്.


   നോമ്പുള്ളവർ പകൽ സമയത്ത് കുളിക്കുമ്പോൾ ചെവി, മൂക്ക് മുതലായവയുടെ ഉള്ളിലേക്ക് വെള്ളം പ്രവേശിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. നോമ്പ് നോറ്റുകൊണ്ട് വെള്ളത്തിൽ മുങ്ങിക്കുളിക്കൽ കുറാഹത്തുമാണ്. വലിയ അശുദ്ധി ഉയർത്തുവാനുള്ള നിർബന്ധമോ സുന്നത്തോ ആയ കുളിയാണെങ്കിൽ തന്നെ മുങ്ങിക്കുളിക്കുമ്പോൾ ചെവിയുടേയോ മറ്റോ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുന്നതാണ്. നിർബന്ധമായ കുളി കോരിപ്പാർന്നു കളിക്കുന്ന സന്ദർഭത്തിൽ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുന്നതല്ല. ശരീരം തണുക്കുവാനോ വൃത്തിയാക്കുവാനോ മറ്റോ കുളിക്കുന്ന നിർബന്ധമോ സുന്നത്തോ അല്ലാത്ത സാദാകുളിയുടെ അവസരം ഉള്ളിലേക്കു വെള്ളം കടന്നാൽ കോരിക്കുളിക്കുകയാണെങ്കിൽ പോലും നോമ്പു മുറിയുന്നതാണ്.


  രാത്രി ബാക്കിയുണ്ടെന്നും നേരം പുലർന്നിട്ടില്ലെന്നും ലക്ഷണങ്ങൾകൊണ്ടും മറ്റും മനസ്സിലായാൽ ഭക്ഷണം കഴിക്കുന്നതിനു യാതൊരു വിരോധവുമില്ല. നേരം പുലർന്നോ ഇല്ലയോ എന്ന കാര്യം സംശയമാണെങ്കിൽ ഭക്ഷണം കഴിക്കൽ കറാഹത്തുമാണ്. നേരം പുലർന്നിട്ടില്ല, രാത്രി ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിയത് പിശകാണെന്നും നേരം പുലർന്ന ശേഷമാണ് ഭക്ഷണം കഴിച്ചതെന്നും പിന്നീടു ബോദ്ധ്യപ്പെട്ടാൽ അന്നത്തെ നോമ്പു ബാത്വിലാണെന്ന് അപ്പോൾ മനസ്സിലാക്കേണ്ടതാണ്.


   സൂര്യൻ അസ്തമിച്ചുവെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണു നോമ്പു മുറിക്കേണ്ടത്. സൂര്യാസ്തമനത്തിൽ സംശയമുണ്ടാവുമ്പോൾ നോമ്പു മുറിക്കൽ ഹറാമാണ്. സൂര്യൻ അസ്തമിച്ചത് നേരിൽ കണ്ട ഒരു വിശ്വസ്തൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും സമയം ക്ലിപ്തമാക്കുന്നതിൽ കൃത്യനിഷ്ഠയുള്ള ആളുടെ മഗ്‌രിബ് ബാങ്ക് കേട്ടതിന്റെ അടിസ്ഥാനത്തിലും സൂര്യാസ്തമനത്തെ കുറിക്കുന്ന ലക്ഷണങ്ങൾ കൊണ്ടും മറ്റും സൂര്യൻ അസ്തമിച്ചുവെന്ന് ബലമായ അഭിപ്രായമുണ്ടായാലും നോമ്പു മുറിക്കാവുന്നതാണ്. അസ്തമിച്ചുവെന്ന ബലമായ അഭിപ്രായത്തിൽ എത്തിയാൽ തന്നെ കുറഞ്ഞ സമയം കൂടി കാത്തു നിൽക്കൽ നിർബന്ധമാണ്. സൂര്യാസ്തമനം അനുമാനിച്ചുകൊണ്ട് നോമ്പു മുറിക്കുകയും തദ്‌സമയം അസ്തമിച്ചിട്ടില്ലായിരുന്നു വെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്താൽ ആ നോമ്പു നഷ്ടപ്പെട്ടതായി കണക്കാക്കി പകരം മറ്റൊരു നോമ്പുനോറ്റ് ഖളാഉ വീട്ടേണ്ടതാണ്.


ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു നേരം പുലർന്ന(ഫജ്റ് വെളിവായ) വിവരം അറിഞ്ഞതെങ്കിൽ വായിലുള്ളത് മുഴുവനും പുറത്തേക്ക് തുപ്പിക്കളയേണ്ടതാണ്. അൽപവും ഉള്ളിലേക്ക് ഇറക്കുവാൻ പാടില്ല. വല്ലതും ഇറക്കിയാൽ അന്നത്തെ നോമ്പു ബാത്വിലാണ്.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ കർമ്മശാസ്ത്ര പാഠങ്ങൾ പേ: 210, 211, 213`