Tuesday, April 13, 2021

റമളാൻ-ഇട അത്താഴവും വഹാബീ തട്ടിപ്പുകളും !

 





റമളാൻ-ഇട അത്താഴവും വഹാബീ തട്ടിപ്പുകളും !




*വിശുദ്ധ റമളാന്‍ വരവായി:-*


*അത്താഴസമയവും പുത്തന്‍വാദികളുടെ തെറ്റുദ്ധരിപ്പിക്കലും!*


*വ്രതം പാഴ്,വേല ആവാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കുക!!:-*


==================


നമ്മുടെ കൊച്ചു കേരളത്തിലുള്ള പുത്തന്‍വാദികളായ മുജാഹിദ്-ജമാഅത്തേ ഇസ്ലാമിക്കാര്‍ അവരുടെ പ്രഭാഷണ ങ്ങളിലും പുസ്തകങ്ങളിലും പഠിപ്പിക്കുന്ന ഒരുകാര്യമാണ്, റമളാനില്‍ സുബ്ഹിവാങ്ക് കേട്ടതിന്നു ശേഷവും ആവശ്യം തീരുവോളം ഭക്ഷണം കഴിക്കാം എന്നൊരു വാദം! അതിനായി അവര്‍ ഇമാം അബൂദാവൂദ്(റ)വും മറ്റും റിപ്പോറ്ട്ട് ചെയ്ത ഒരു ഹദീസ് തെളിവായി ഉദ്ധരിക്കറുമുണ്ട്, ആ ഹദീസ് ഇങ്ങനെ വായിക്കാം.


عَن أبي هريرة قال: قال رسول الله صلى الله عليه وسلم:[إِذَا سَمِعَ أَحَدُكُمُ النِّدَاءَ وَاْلإِنَاءُ عَلىَ يَدِهِ فَلاَ يَضَعْهُ حَتَّى يَقْضِيَ حَاجَتَهُ مِنْهُ]. (أَبُو دَاوُدْ) 


അബൂഹുറൈറ(റ) റിപ്പോറ്ട്ട് ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ വാങ്ക് കേട്ടാ ല്‍ നിങ്ങളുടെ ആവശ്യംപൂര്‍ത്തിയാകുന്നതു വരെ പാത്രം വെക്കേണ്ടതില്ല" (അബൂദാവൂദ്). ഈ ഹദീസാണ് കേട്ടതു പകുതി കേള്‍ക്കാത്തത് പകുതി എന്നരീതിയില്‍ പുത്തന്‍വാദികള്‍ തെളിവായി പറയാറുള്ളത്.ഇതുപോലെ അബൂ ദാവൂദില്‍ തന്നെ മറ്റൊ രു ഹദീസും കൂടി കാണാം അതിങ്ങനെ വായിക്കാം


قَالَ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ: لاَ يَمْنَعَنَّ مِنْ سُحُورِكُمْ أَذَانُ بِلاَلٍ-الخ (أَبُو دَاوُدْ)


നബി(സ്വ) പറയുന്നു: നിങ്ങള്‍ അത്താഴം കഴിക്കുന്നതില്‍ നിന്നും ബിലാല്‍(റ) വിന്റെ വാങ്ക് നിങ്ങളെ തടയാതിരിക്ക ട്ടെ. (അബൂദാവൂദ്-ഹദീസ്-നമ്പര്‍-2346).


ഇമാം ബുഖാരീ(റ)യും ഇമാം മുസ്,ലിം(റ)യും റിപ്പോറ്ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം


قَالَ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ: أَنَّ بِلَالاً يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُؤَذَِّنَ ابْنُ أُمِّ مَكْتُومْ (بُخَارِي- مُسْلِمْ)


നബി(സ്വ) പറയുന്നു: നിശ്ചയം ബിലാല്‍(റ) രാത്രിയില്‍ വാങ്ക് കൊടുക്കുന്നവരാണ്, ആകയാല്‍ ഇബ്നു ഉമ്മിമക്തൂം വാങ്ക് കൊടുക്കുന്നതുവരെ നിങ്ങള്‍ ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തോളൂ.(ബുഖാരീ-മുസ്,ലിം)


നബി(സ്വ)യുടെ കാലത്ത് രാത്രിയില്‍ രണ്ട്വാങ്ക് കൊടുക്കാറുണ്ടായിരുന്നു തഹജ്ജുദിന്റെ സമയത്ത് സയ്യിദുനാ ബിലാല്‍(റ)വും സുബ്ഹിവാങ്ക് സയ്യിദുനാ ഇബ്നു ഉമ്മിമക്തൂം(റ)വുമായിരുന്നു നിര്‍,വ്വഹിച്ചിരുന്നത്, സുബ്ഹി ന്റെ കുറേ മുമ്പ് ബിലാല്‍(റ) കൊടുക്കുന്ന വാങ്ക് കേട്ടെന്നു കരുതി നിങ്ങള്‍ അത്താഴം കഴിക്കല്‍ നിര്‍ത്തേണ്ടതില്ലെ ന്നാണ് നിങ്ങള്‍ ആവശ്യം പൂര്‍ത്തിയായശേഷം പാത്രം വെച്ചാല്‍ മതിയെന്നാണു ഹദീസില്‍ പറഞ്ഞതിന്റെ ഉദ്ധേശം.


എന്ന് പൂര്‍.വ്വീകരായ ലക്ഷക്കണക്കിനു ഹദീസുകള്‍ മനപ്പാടമുള്ള ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ എന്തു പറഞ്ഞുവെന്നു നമുക്ക് നോക്കാം. ഇമാംനവവീ(റ) തന്റെ(ശറഹുല്‍മുഹദ്ദബ്:6/333)ലും, അതേപോലെ ഇമാംശിഹാബു ദ്ദീന്‍ ഇബ്നുറസ്,ലാന്‍അര്‍,റംലീ(റ) തന്റെ(ശറഹുസുനനിഅബീദാവൂദ്:10/342)ലും, അല്ലാമാ അബുല്‍ഹസന്‍അസ്സിന്ദീ (റ) തന്റെ(ശറഹു സുനനിഅബീദാവൂദ്:2/635)ലും, ഹാഫിളുസ്സുയൂത്വീ(റ) തന്റെ(മിര്‍ഖാത്തുസ്സ്വുഊദി ഇലാസുനനി അബീദാവൂദ്:2/601)ലും തുടങ്ങി പൂര്‍,വ്വീകരായ ഇമാമുകളൊക്കെ  പുത്തന്‍വാദികള്‍ ഉദ്ധരിച്ച് ജനങ്ങളെ കബളിപ്പി ക്കാറുള്ള ഹദീസ് സയ്യിദുനാ ബിലാല്‍(റ) രാത്രിയില്‍ കൊടുക്കുന്ന വാങ്കിനെ കുറിച്ചാണെന്നും ആ വാങ്ക് കേട്ടാലും ഭക്ഷണം കഴിക്കാമെന്നുമാണ്, മറിച്ച് ഇബ്നു ഉമ്മി മക്തൂം(റ) സുബ്ഹിവാങ്ക് കൊടുക്കുന്നത് കേട്ടാല്‍ കേട്ടയുടന്‍ ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലും നിര്‍ത്തിവെക്കണമെന്നാണു എല്ലാ ഇമാമുകളും പഠിപ്പിച്ചിട്ടുള്ളത്.


എന്തിനേറെ പറയണം പുത്തനാശയക്കാര്‍ അവരുടെ നേതാക്കളും അവര്‍ക്ക് സ്വീകാര്യരായ പണ്ഡിതന്മാരുമായി പരിചയപ്പെടുത്താറുള്ള ആളുകള്‍ പഠിപ്പിക്കുന്നതു കൂടി നമുക്ക് പരിശോധിക്കാം. 


ഇബ്നുതൈമിയ്യക്കു ശേഷം ഒഹാബീ പ്രസ്ഥാനത്തിന്റെ പതാക വാഹകനായി മുജാഹിദ് സെന്റര്‍-കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച "ഇസ്ലാഹീപ്രസ്ഥാനചരിത്രത്തിനൊരാമുഖം" എന്ന ബുക്കില്‍ ഒഹാബികള്‍ തന്നെ പരിചയപ്പെടു ത്തിയ "ഇബ്നുല്‍ഖയ്യിം" പറയുന്നത് കാണുക:


بَابُ الرَّجُلِ يَسْمَعُ النِّدَاءَ وَالْإِنَاءُ عَلَى يَدِهِ:- وَذَهَبَ الْجُمْهُورُ إِلَى امْتِنَاعِ السُّحُورِ بِطُلُوعِ الْفَجْرِ وَهُوَ قَوْلُ الْأَئِمَّةِ اْلأَرْبَعَةِ وَعَامَّةُ فُقَهَاءِ الْأَمْصَارِ، وَرُوِيَ مَعْنَاهُ عَن عُمَرَ وَابْنُ عَبَّاسٍ. ......... وَاخْتَلَفَ النَّاسُ هَل يَجِبُ الْقَضَاءُ فِي هَذِهِ الصُّوَرِ ؟ فَقَالَ الْأَكْثَرُونَ: يَـجِبُ. (تَهْذِيبُ السُّنَنْ:2/1049)لِابْنِ الْقَيِّمِ الْجَوْزِيَّة.  


"ഒരാളെ കുറിച്ചുള്ള അധ്യായം, അദ്ധേഹം വാങ്ക് കേള്‍ക്കുന്നു അയാളുടെ കയ്യില്‍ ഭക്ഷണ പാത്രമുണ്ട്" എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് ഇബ്നുല്‍ഖയ്യിം പറയുന്നു: "പ്രഭാതം വെളിവായാല്‍ പിന്നെ അത്താഴം കഴിക്കാന്‍ പാടില്ലെന്നാണ് ഭൂരി ഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്, നാലു മദ് ഹബിന്റെ ഇമാമുകളും ലോകത്തുള്ള കര്‍മ്മശാസ്ത്ര ഇമാമുകളും അങ്ങിനെയാണു പറഞ്ഞിട്ടുള്ളത്, മഹാന്മാരായ ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും മഹാനായ ഉമര്‍(റ)വില്‍ നിന്നും അങ്ങനെ റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, .... ഇങ്ങനെ പ്രഭാതം വിടര്‍ന്ന ശേഷം ഭക്ഷണം കഴിച്ചവന്‍ നോമ്പ് ഖളാഉ വീട്ടണോ എന്ന കാര്യ ത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഭൂരിഭാഗം ഇമാമുകളും പറഞ്ഞിട്ടുള്ളത് ഖളാഉ വീട്ടല്‍ നിര്‍ബന്ധമാണ് എന്നാണ്". ഇബ്നുല്‍ ഖയ്യിമിന്റെ (തഹ്ദീബുസ്സുനന്‍:2/1049)ല്‍ പറയുന്നതായി കാണാം. അതേപോലെ സൗദിയിലെ സലഫീ പണ്ഡിതന്മാര്‍ പറയുന്നതു കൂടി ഉദ്ധരിക്കാം - സലഫീ നേതാക്കളോട് ചോദ്യം:-


اَلسُّؤَالُ: مَا حُكْمُ الْأَكْلِ وَالشُّرْبِ وَالْمُؤَذِّنُ يُؤَذِّنُ أَوْبَعْدَ الْأَذَانِ ؟


اَلْجَوَابُ: اَلْحَدُّ الْفَاصِلُ الَّذِي يَمْنَعُ الصَّائِمَ مِنَ اْلأَكْلِ وَالشُّرْبِ هُو طُلُوعُ الْفَجْرِ لِقَوْلِ اللهِ تَعَالَى: (وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضِ مِنَ الْخَيْطِ الْأَسْوَدِ) [البقرة: 187]. وَلِقَوْلِ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمْ (كُلُوا وَاشْرَبُوا حَتَّى يُنَادِي ابْنُ أُمِّ مَكْتُومْ) . فَالْعِبْرَةُ بِطُلُوعِ الْفَجْرِ.. فَإِذَا كاَنَ الْمُؤَذِّنُ ثِقَةً, وَيَقُولُ إِنَّهُ لاَيُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ فَإِنَّهُ إِذَا أَذَّنَ وَجَبَ الْإِمْسَاكُ بِمُجَرَّدِ سَمَاعِ أَذَانِهِ.- الخ (كِتَابُ الدَّعْوَة - اِبْنُ عُثَيْمِينْ 2/146-148), وَ(فَتَاوَى عُلَمَاءِ الْبَلَدِ الْحَرَامِ:ص: 294,293,282 ) 


ചോദ്യം: വാങ്ക് കൊടുക്കുന്ന സമയത്ത് അത്താഴം കഴിക്കുന്നതിന്റെ വിധി എന്താണ്? അല്ലെങ്കില്‍ വാങ്ക് കൊടുത്ത് കഴിഞ്ഞ ശേഷം അത്താഴം കഴിക്കുന്നതിന്റെ വിധി എന്താണ്?


ഉത്തരം:- അത്താഴം കഴിക്കുന്നവരെ അതിനെ തൊട്ട് വിലങ്ങുന്നത് ഫജ്റ് സ്വാദിഖ് വെളിവാകലാണ്, കാരണം അല്ലാഹു ഖുര്‍ആനില്‍ അങ്ങിനെയാണു പറഞ്ഞിട്ടുള്ളത്, ഫജ്,റുസ്വാദിഖ് വെളിവാകുന്നതു വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തോളൂ എന്നാണ്. നബി(സ്വ) പറഞ്ഞിട്ടുള്ളത്:"ഇബ്നു ഉമ്മിമക്ത്തൂം വാങ്ക് കൊടുക്കുന്നതു വരെ നിങ്ങള്‍ ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്തോളൂ" എന്നാണ്‍, അപ്പോള്‍ പരിഗക്കേണ്ടത് പ്രഭാതമാവലിനെയാണ്, വാങ്ക് കൊടുക്കുന്ന വ്യക്തി വിശ്വസ്ഥനും സമയത്തു മാത്രം വാങ്ക് കൊടുക്കുന്നവനുമാണെങ്കില്‍ അയാളുടെ വാങ്ക് കേട്ടമാത്രയില്‍ തന്നെ ഭക്ഷണം കഴിക്കല്‍ നിറുത്തേണ്ടതാണ്.(സലഫീ നേതാവ് ഇബ്നുഉസൈമീന്‍ തന്റെ(കിത്താബുദ്ദഅവ:2/146-148)പേജുകളിലും, സൗദീ സലഫീപണ്ഡി തരുടെ ഫത്,വകളുടെ സമാഹാരമായ (ഫതാവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282-293-294)ലും വിവരിക്കുന്നതായി കാണാ വുന്നതാണ്.  മുഹമ്മദ് സ്വാലിഹ് അല്‍ഉസൈമീന്‍ എന്ന സലഫീ നേതാവിനോട് വീണ്ടും ചോദ്യം:-


سُئِلَ: بَعْضُ الْأَشْخَاصِ يَأْكُلُونَ وَالْأَذَانُ الثَّانِى يُؤّذَّنُ فِي الْفَجْرِ فَهَلْ صِيَامُهُمْ صَحِيحٌ؟


 فَأَجَابَ: فَضِيلَتُهُ بِقَوْلِهِ: إِذَا كَانَ الْـمُؤَذِّنُ عَلىَ طُلُوعِ الْفَجْرِ يَقِينًا فَإنَّهُ يَـجِبُ اْلإِمْسَاكُ مِنْ حِينِ أَنْ يَسْمَعَ الـْمُؤَذِّنَ فَلاَ يَأْكُلُ أَوْيَشْرَبُ- الخ (مَجْمُوعُ فتَاوَى وَرَسَائِلْ : 19/297-298 ) لِمُحَمَّدِ بْنِ صَالِحِ بْنِ عُثَيْمِينْ. 


ചോദ്യം:- ചിലയാളുകള്‍ സുബ്ഹിവാങ്ക് കേട്ടിട്ടും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു, അവരുടെ നോമ്പ് സ്വീകാര്യമാണോ ?


ഉത്തരം:- വാങ്ക് കൊടുക്കുന്ന വ്യക്തി സുബ്ഹി വാങ്കാണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടന്‍ ഭക്ഷണം കഴിക്കല്‍ നിറുത്തല്‍ നിര്‍ബന്ധമാണ്, പിന്നെ തിന്നാനോ കുടിക്കാനോ പാടില്ല. ഉസൈമീനിന്റെ (മജ്മൂഉ ഫത്താവാ വറസാഇല്‍: 19/297-298)ല്‍ പറയുന്നതായി കാണാം.


ഇങ്ങനെ വേറെയും സലഫീ പണ്ഡിതര്‍ പറയുന്നതായി കാണാം. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഒഹാബീ പ്രസ്ഥാനം പിളര്‍ന്ന സമയത്ത് എം ഐ മുഹമ്മദലി സുല്ലമി എന്ന ഒഹാബീ നേതാവു തന്നെ "ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും" എന്നപേരില്‍ ഒരു ബുക്ക് എഴുതി അതില്‍ പറഞ്ഞത് "കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തോട് ആശയത്തിലും ആദര്‍ശത്തിലും പൂര്‍ണ്ണ മായി യോജിപ്പുള്ള ഒരു സംഘടനയും  വേറെ ലോകത്തില്ലാ" എന്നാണ്. ഈ സത്യം.– എല്ലാവരും  തിരിച്ചറിയുക വിവരമില്ലാതെയും ഇസ്,ലാമിക പ്രമാണങ്ങളെ പഠിക്കാതെയും സത്യവിശ്വാസികളുടെ നോമ്പ് നിശ്ഫലമാക്കാ ന്‍ ശ്രമിക്കുന്ന പുത്തന്‍വാദികളുടെ തെറ്റുദ്ധരിപ്പിക്കലിനേയും കബളിപ്പിക്കലിനേയും നാം സൂക്ഷിക്കുക.- അല്ലാഹു തൗഫീഖ് നല്‍കട്ടെ-ആമീന്‍


===================


*Abu Yaseen Ahsani – Cherushola*


ahsani313@gmail.com


……………………………



Monday, April 12, 2021

തറാവീഹ്_വിവാദങ്ങളും_വസ്തുതകളും:_ഒരു_സമഗ്ര_പഠനം*

 *പി.പി. ഉവൈസ് അദനി വെട്ടുപാറ*

✍✍✍✍✍✍✍✍✍✍


*#തറാവീഹ്_വിവാദങ്ങളും_വസ്തുതകളും:_ഒരു_സമഗ്ര_പഠനം*

⚠⚠⚠⚠⚠⚠⚠⚠⚠

https://m.facebook.com/story.php?story_fbid=2548634552069350&id=100007684907713

ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമാളാൻ മാസത്തിന്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്.


😢😢 ഖേദകരം എന്ന് പറയാം .... മുസ്ലിമീങ്ങളെ ശിർക്കും  ബിദ്അത്തും ആരോപിച്ച് സ്വയം പരിഹാസരാകുന്ന മുജാഹിദ് ( പത്തിൽ അധികം ഗ്രൂപ്പുകൾ) ജമാഅത്ത്, തബ്ലീഗ് പോലോത്ത പുത്തൻ വാദികൾ റമളാനിലും മുസ്ലീമീങ്ങളെ വെറുതെ വിടാറില്ല. 


നവീന വാദികളുടെ നവീന വാദങ്ങളെ പ്രമാണികമായി നേരിടുകയാണിവിടെ..


*വാദം: 1*

*തറാവീഹിന്റെ സ്പഷ്യാലിറ്റി*

➖➖➖➖➖➖➖➖➖➖

✅ ഇതര മാസങ്ങളിളില്ലാത്ത  ഒരു സ്പെഷ്യൽ നിസ്കാരമാണ് റമളാനിലെ തറാവീഹ്. 


❌ എന്നാൽ   എല്ലാ മാസങ്ങളിലും സുന്നത്തുള്ള രാത്രി നമസ്കാരത്തിന് റമളാനിൽ 'തറാവീഹ്' എന്ന് പറയും എന്നല്ലാതെ  ഒരു സ്പെഷ്യാലിറ്റിയും തറാവീഹിനില്ല എന്നാണ് നവീന വാദികൾ വാദിക്കുന്നത്. 

 

👉👉പലപ്പോഴും പൊതു വേദികളിലും സാധാരണ പ്രവർത്തകരോടും ഈ വാദം ഇവർ പറയാറില്ല.  പറഞ്ഞാൽ സലഫി പള്ളികളിൽ സ്വഫ് കുറയും എന്നവർക്കറിയാം🔰


 *തിരുനബി (സ്വ) ഇതുമായി ബന്ധപെട്ട് എന്ത് പറയുന്നു. ?* 

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻


 قال رسول الله صلى l«إن الله فرض عليكم صيام رمضان، وسننت لكم قيامه»


"തിരുനബി (സ്വ) പറയുന്നു: റമളാനിൽ അല്ലാഹു നിങ്ങൾക്ക് നോമ്പ് ഫർളാക്കി, ഞാൻ നിങ്ങൾക്ക് നിസ്ക്കാരം സുന്നത്താക്കുകയും ചെയ്തു."


*നോമ്പ് റമളാനിലെ  സ്പെഷ്യൽ ആയത് പോലെ തറാവീഹ് നിസ്കാരവും റമളാനിലെ സ്പെഷ്യൽ ആണെന്ന്  ഈ ഹദീസ് കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്.*


ഈ ഹദീസ് ഉദ്ധരിച്ച ഹദീസ് ഗ്രന്ഥങ്ങളും ഹദീസ് നമ്പറും

〰〰〰〰〰〰〰〰〰

1⃣ المُصَنَّف ابن أَبِي شَيْبَة/ 7705

2⃣ سُنَنُ ابن مَاجَة / 1328

3⃣ السُنَنُ الصَغِير/ الإِِمَام النَسَائِي/ 2210

4⃣ السُنَنُ الكَبِير/ الإِمَام النَسَائِي/ 2531

5⃣ مُسْنَد أَحْمَد/ 1660

6⃣ صَحِيحُ ابن خُزَيمَة/ 2201


ഈ ഹദീസ്, "തറാവീഹിനുള്ള റമളാൻ സപെഷാലിറ്റി"യെ നിഷേധിക്കുന്നവരുടെ *വാദങ്ങളെ ചവറ്റുകൊട്ടയിലേക്ക് എറിയുന്നതാണ്.* 🎯🎯🎯 അതിനാൽ തന്നെ ഈ ഹദീസിനെ ദുർബലമാക്കാൻ ഇകൂട്ടർ കിണഞ്ഞ് ശ്രമിക്കാറുമുണ്ട്. അത് വെറും *പായ് വേല മാത്രമാണ്.*


*ഈ ഹദീസ് സ്വീകാര്യയോഗ്യമാണ് എന്ന് പറഞ്ഞ ഹദീസ് പണ്ഡിതരും ഗ്രന്ഥങ്ങളും* (പേജ് നമ്പർ സഹിതം)

〰〰〰〰〰〰〰〰〰〰

1⃣ الأحاديث المختارة/ الإمام ضياء الدين المقدسي -  3/ 105

2⃣ فتاوى الإمام السبكي - 1/ 158

3⃣ تاريخ الإسلام/ الحافظ الذهبي - 1/ 217

4⃣ سير أعلام النبلاء/ الحافظ الذهبي - 1/ 71

5⃣فيض القدير/ الإمام المناوي - 1/ 382

6⃣ التيسير الإمام المناوي - 1/ 246

7⃣ السراج المنير/ الإمام العزيزي 1/ 352


ഇതു കൊണ്ടൊന്നും തൃപ്തി ലഭിക്കുന്നില്ലെങ്കിൽ 

 *സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ* 

 തറാവീഹ് ബിദ്അത്തല്ല സുന്നത്താണ് എന്ന് സ്ഥിരപെടുത്താൻ  തെളിവ് പിടിക്കുന്നത് ഈ ഹദീസണ് ⚠


ഇബ്നു തൈമിയ്യ പറയുന്നു

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

فأما صلاة التراويح، فليست بدعة في الشريعة، بل سنة بقول رسول الله صلى الله عليه وسلم وفعله، فإنه قال: «إن الله فرض عليكم صيام رمضان، وسننت لكم قيامه»


ദുർബലമായ ഹദീസ് കൊണ്ടാണോ ഇബ്നു തൈമിയ്യ തെളിവ് പിടിക്കുന്നത്. ❓❓❓


🔰🔰🔰🔰🔰🔰🔰🔰🔰🔰


*ചുരുക്കത്തിൽ തറാവീഹിന്റെ റമളാൻ സ്പെഷാലിറ്റി  തകർക്കാൻ ഒരു നവീന വാദിക്കും സാധിക്കില്ല.* 


എല്ലാം വ്യാമോഹങ്ങൾ...!!


NB: വേറെയും ധാരാളം തെളിവുകൾ തറാവീഹിന്റെ സ്പെഷാലിറ്റി സ്ഥിരപെടുത്തുന്നുണ്ട്. 


ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണം പിന്നീട് നൽകുന്നതാണ്.


⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 2*

*11 റക്അത്:  ഒരു ഭീമാബദ്ധം*


*തിരു നബി (സ്വ) യുടെ തറാവീഹ്*

➖➖➖➖➖➖➖➖➖➖➖


തിരുനബി (സ്വ) ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധിക്യവും ആവേശവും  "തറാവീഹ് ഫർളാക്കപെടുന്നതിലേക്ക് നയിക്കുമോ" എന്ന് ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്. (സ്വഹീഹുൽ ബുഖാരി 1129)


*ഈ ദിനങ്ങളിൽ തിരുനബി (സ്വ) നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു* ❓❓


വ്യത്യസ്ഥമായ പല റിപോർട്ടുകളും വന്നിട്ടുണ്ടെങ്കിലും *സ്വഹീഹായ നിലയിൽ തിരുനബി (സ്വ) നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.*✅

 പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം സുബ്കി പറയുന്നത് നോക്കൂ.....👇🏻👇🏻👇🏻👇🏻👇🏻👇🏻


قال الإمام تقي الدين السبكي: إعلم أنه لم ينقل كم صلى رسول الله صلى الله عليه وسلم تلك الليالي هل هو عشرون أو أقل.

"ഇമാം സുബ്കി പറയുന്നു: പ്രസ്തുത രാത്രികളിൽ തിരുനബി (സ്വ) നിസ്കരിച്ചത് 20 റക്അത്താണോ 20 തിൽ താഴെ ആണോ എന്ന് സ്ഥിരപെട്ടിട്ടില്ല."

  

🛑🛑🛑

തിരുനബി (സ്വ) നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം *സ്വഹീഹായ ഹദീസുകളെ കൊണ്ട് സ്ഥിരപെട്ടിട്ടില്ല* എന്ന് പറഞ്ഞ പണ്ഡിതരും ഗ്രന്ഥങ്ങളും (പേജ് നമ്പർ സഹിതം)

〰〰〰〰〰〰〰〰〰〰〰


1⃣ شرح المنهاج/ الإمام تقي الدين السبكي

2⃣ الحاوي للفتاوى/ الإمام السيوطي - 1/ 417

3⃣ تحفة الأخيار بإحياء سنة سيد الأبرار/ الإمام عبد الحي اللكنوي - 108

4⃣ فتح الباري/ الإمام ابن حجر العسقلاني - 12/ 3

5⃣ الحوادث والبدع/ الإمام محمد أبوبكر الطرطوس المالكي 55

6⃣ إقامة البرهان على كمية التراويح في رمضان/ الإمام ابن زياد 4


✅ *ഇതെല്ലാം നിലനിൽക്കെ തിരുനബി (സ്വ) നിസ്കരിച്ചിരുന്ന തറാവീഹ്  11 റക്അത്തായിരുന്നു എന്ന വാദത്തിന് എന്ത് ബലമാണുള്ളത്..!!  ആ വാദം ഭീമാബദ്ധമാണെന്ന് തെളിഞ്ഞതിനാൽ മെല്ലെ പിരിഞ്ഞു പോകേണ്ടതാണ് .*

 🎯🎯🎯🎯

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 3*


*ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ്*

➖➖➖➖➖➖➖➖➖➖➖


തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ നമുക്ക് എത്തിയിട്ടില്ല എന്ന് പറഞ്ഞല്ലോ ......

*ഇനി നക്ഷത്ര തുല്യരായ അവിടുത്തെ സ്വഹാബത്ത് നിസ്കരിച്ച തറാവീഹ് നമുക്കൊന്ന് പരിശോധിക്കാം.....*


ഉമർ (റ) ഉബയ്യ്ബ്നു കഅ്ബ് (റ) വിനെ ഇമാമാക്കി തറാവീഹിന് പുത്തനുണർവ് നൽകിയത് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ചതാണ് (ഹദീസ് നം: 2010)


*ഉമർ (റ) വിന്റെ കാലഘട്ടത്തിൽ നടന്ന തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ❓ നമുക്കൊന്ന് പരിശോധിക്കാം.*


*وفي سنن البيهقي*... عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان  بعشرين ركعة.

❇ *السنن الكبرى/ الإمام البيهقي 4288*


✅"സാഇബ് ബ്നു യസീദ് എന്ന സ്വഹാബി വര്യനെ തൊട്ട് ഇമാം ബയ്ഹഖി ഉദ്ധരിക്കുന്നു:ഉമർ (റ) കാലഘട്ടത്തിൽ റമളാൻ മാസത്തിത്തിൽ 20 റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്."


*ഉമർ (റ) വിന്റെ നിർദേശ പ്രകാരം ഉബയ്യ് ബ്നു കഅ്ബ് (റ) വിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 11 അല്ല 20 റക്അത്തായിരുന്നു എന്ന് ഇമാം ബൈഹഖിയുടെ ഹദീസ് കൊണ്ട് സ്ഥിരപെടുന്നു.*✅✅


*ഇവിടെ പ്രശസ്തമായ 4 ചോദ്യങ്ങൾ ഉയർന്നു വരുന്നു* 

 

1⃣ തിരുനബി (സ്വ) നിസ്കരിച്ചത് പതിനൊന്ന് റക്അത്ത് ആയിരുന്നെങ്കിൽ ബാക്കി റക്അത്തുകൾ ഉമർ (റ) സ്വന്തം പോകറ്റിൽ നിന്ന് എടുത്ത് ദീനിൽ *കരിഞ്ചന്ത കാണിച്ചതാണോ* ❓

2⃣ ഉമർ (റ) കരിഞ്ചന്ത കാണിച്ചതാണെങ്കിൽ *മറ്റു സ്വഹാബത്ത് അതിനെ അങ്ങീകരിച്ചോ* ❓

3⃣ നക്ഷത്ര തുല്യരാണ് എന്ന് തിരുനബി പറഞ്ഞ സ്വഹാബികൾ *തിരുചര്യക്ക് എതിരു ചെയ്യുമോ* ❓

4⃣ സ്വഹാബത്തിന്റെ ഈ ഏകോപനത്തിൽ *തിരുനബി (സ്വ) നിസ്കരിച്ചതും ഇരുപതാണ് എന്ന് ബോധ്യമാകുന്നില്ലേ*....❓ 

(മുൻ ധാരണയില്ലാതെ ചിന്തിക്കണേ)


ഇനി ഹിജ്റ 970 ൽ വഫാത്തായ ഇമാം ഇബ്നു നജീബുൽ മിസ്വ്രി (റ) പ്രസ്തുത തറാവീഹിനെ പറ്റി പറയുന്നത് നമുക്കൊന്ന് വായിക്കാം...

*قال الإمام ابن نجيب المصري:* ثم وقفت المواظبة عليها في أثناء خلافة عمر رضي الله عنه ووافقه عامة الصحابة رضي الله عنهم كما ورد ذلك في السنن. ثم ما زال الناس من ذلك الصدر إلى يومنا هذا على إقامتها من غير نكير، وكيف لا ؟ وقد ثبت عنه صلى الله عليه وسلم "عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجز رواه أبو داود"

❇ *البحر الرائق/ الإمام ابن نجيب المصري 2/ 71*

"ഉമർ (റ) വിന്റെ ഭരണ കാലത്ത് തറാവീഹ് 20 റക്അത്ത് ഏക ഇമാമിന്റെ കീഴിലായി നിസ്കരിക്കുന്നത് പതിവായി. *പിന്നീട് അത് നമ്മുടെ ഈ കാലഘട്ടം വരെ (900 ce) ഒരാളുടെ എതിർപ്പ് പോലും ഇല്ലാതെ തുടർന്ന് പോരുന്നു. എങ്ങിനെയാണ് അതിനെ എതിർക്കാൻ സാധിക്കുക ? ഖുലഫാഉ റാഷിദുകളുടെ ചര്യ അണപല്ല് കൊണ്ട് കടിച്ച് പിടിക്കാൻ തിരുനബി (സ്വ) കൽപിച്ചതല്ലേ.... "*

(അൽ ബഹ്റു റാഇഖ്/ ഇമാം ഇബ്നു നജീബുൽ മിസ്വ്രി 2/ 71)


സമാനമായ രീതിയിൽ ഇമാം മുല്ലാ അലിയ്യുൽ ഖാരിയും പറയുന്നു.

*قال الإمام الملا علي القاري:* وكونها عشرين سنة الخلفاء الراشدين، وقوله- عليه الصلاة والسلام"عليكم بسنتي وسنة الخلفاء الراشدين" ندب إلى سنتهم

❇ *مرقاة المفاتيح/ الإمام الملا علي القاري 3/ 93*

ഇപ്രകാരം ഒരുപാട് പണ്ഡിതർ വിശദീകരിച്ചത്  നമുക്ക് അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാൻ സാധിക്കും. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു.


⚠⚠⚠⚠⚠⚠⚠⚠⚠


*വാദം: 4*

*സാഇബ് ബ്നു യസീദിന്റെ ഹദീസ് സ്വഹീഹ് തന്നെ*

➖➖➖➖➖➖➖➖➖

❌ നവീന വാദികളുടെ  പതിനൊന്ന് വാദങ്ങളെ പിഴുതെറിയുന്ന ഇമാം ബൈഹഖി ഉദ്ധരിച്ച ഈ ഹദീസിനെ ദുർബലമാക്കാൻ ശ്രമിക്കുകയാണിപ്പോൾ അവർ. *അത് വെറും വിഫല ശ്രമം മാത്രം മാണ്*


പ്രസ്തുത ഹദീസിനെ സ്വഹീഹ് ആണെന്ന് പറഞ്ഞ *26 ൽ അധികം ആധികാരിക ഗ്രന്ഥങ്ങൾ* വിനീതന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എല്ലാം ഇവിടെ ഉദ്ധരിക്കൽ അപ്രായോകികമായതിനാൽ ചിലത് മാത്രം ഉദ്ധരിക്കുന്നു.

〰〰〰〰〰〰〰〰〰〰

1⃣ خلاصة الأحكام/ الإمام النووي 1/ 56

2⃣ نصب الراية/ الإمام الزيلعي  2/ 252

3⃣ طرح التثريب/ الإمام العراقي 3/ 97

3⃣ عمدة القاري/ الإمام بدر الدين العيني 5/ 267

3⃣ الحاوي للفتاوى/ الإمام السيوطي 1/ 415

4⃣ منحة الباري/ الإمام زكري الأنصاري 4/ 441

5⃣ مغني المحتاج/ الإمام الخطيب الشربيني 1/ 460

6⃣ النجم الوهاج/ كمال الدين الدميري 2/ 310

7⃣ كنز الراغبين/ الإمام المحلي 1/ 249

8⃣ لمحات التنقيخ/ الإمام عبد الحق الدهلوي 3/ 404 

9⃣ إرشاد الساري/ الإمام القسطلاني 3/ 426

0⃣1⃣ تخريج أحاديث الشرح الكبير/ الإمام ابن الملقن 4/ 349

ഇവരെന്നും ഇന്നോ ഇന്നലെയോ ജീവിച്ച പണ്ഡിതരല്ല. വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് വലിയ ഗ്രന്ഥങ്ങൾ മുസ്ലീം സമൂഹത്തിന് സമർപിച്ച പണ്ഡിത മഹത്വുക്കളാണ്. 

*ഇവരെന്നും  കാണത്ത ദുർബലത ബൈഹഖിയുടെ ഹദീസിൽ നിന്ന് ഈ കൂട്ടർക്കെവിടുന്ന് ലഭിച്ചു.*❓🤔 *ഇനിയും ഈ ദുർനടപ്പ് തുടരരുത്.* 🛑


✅✅ നമുക്ക് ഇസ്ലാം കൈമാറിതന്നത് ഈ പണ്ഡിത മഹത്തുക്കളാണെന്ന്  ഓർക്കുന്നത് നന്നാകും.

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 5*


*'20' ലെ സ്വഹാബത്തിന്റെ ഇജ്മാഉം അനിഷേധ്യം*

➖➖➖➖➖➖➖➖➖➖➖


*എന്താണ് ഇജ്മാഅ് ?*


അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. *ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്.*


✅ *ഒരു വേള മതത്തിൽ ഖുർആനിനെക്കാളും ഹദീസിനെക്കാളും മുന്തിക്കപെടുക ഇജ്മാഇനെയാണ്.*   (الإحماع مقدم على النص)


ഇമാം താജുദ്ധീൻ സുബ്കി പറയുന്നത് നോക്കൂ.....

*قال الإمام تاج الدين السبكي:* (قال الشافعي:) رضي الله عنه (و)يرجح (الإجماع على النص) لأنه يؤمن فيه النسخ بخلاف النص (وإجماع الصحابة على إجماع غيرهم) غيرهم

*شرح الإمام المحلي على جمع الجوامع*

*"ഇമാം ശാഫിഈ പറയുന്നു: ഇജ്മാഅ് നസ്വിനേക്കാൾ (ഖുർആൻ, ഹദീസ്) മുന്തിക്കപെടണം.* *കാരണം ആയത്തുകളിലും ഹദീസുകളിലും നസ്ഖിന് സാധ്യതയുണ്ട്. ഇജ്മാഇൽ അതുണ്ടാവില്ലലോ ?*


സൂര്യപ്രകാശമുണ്ടാകുമ്പോൾ ചന്ദ്രന് എന്ന് പ്രസക്തി ?


ഉസ്വൂലുൽ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ എല്ലാം ഈ വിഷയം സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്.


⚠⚠⚠⚠

*ഇനി തറാവീഹിലെ ഇജ്മാഅ്*


ഉമർ (റ) വിന്റെ നിർദേശം പ്രകാരം 20 റക്അത്ത് തറാവീഹിൽ സ്വഹാബികൾ എതിർ അഭിപ്രായങ്ങൾ ഇല്ലാതെ പങ്കെടുത്തത് നാം വിശദീകരിച്ചല്ലോ....

ഒരാൾക്ക് പോലും എതിർ അഭിപ്രായമില്ലാതിരിക്കാൻ കാരണം അവർ തിരുനബിയിൽ നിന്ന് പഠിച്ചത് 20 റക്അത്താണ് എന്നത് കൊണ്ടാണ്ട്. 

✅ *അതിനാൽ തറാവീഹ് 20 റക്അത്താണ് എന്നതിൽ സ്വഹാബികൾ ഏകോപിച്ചു.*

 

👉👉 *പ്രസ്തുത ഇജ്മാഅ് ഉദ്ധരിച്ച 33 ഓളം ഗ്രന്ഥങ്ങൾ* വിനീതിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എല്ലാം ഇവിടെ രേഖപെടുത്തൽ അപ്രായോകികമായതിനാൽ ചില ഗ്രന്ഥങ്ങൾ 

മാത്രം ശ്രദ്ധയിൽ പെടുത്തുന്നു

〰〰〰〰〰〰〰〰〰〰


*قال الإمام الكاساني:* [فَصْلٌ فِي قَدْر صَلَاةِ التَّرَاوِيحِ](فَصْلٌ) : وَأَمَّا قَدْرُهَا فَعِشْرُونَ رَكْعَةً فِي عَشْرِ تَسْلِيمَاتٍ، فِي خَمْسِ تَرْوِيحَاتٍ كُلُّ تَسْلِيمَتَيْنِ تَرْوِيحَةٌ وَهَذَا قَوْلُ عَامَّةِ الْعُلَمَاءِ. وَقَالَ مَالِكٌ فِي قَوْلٍ: سِتَّةٌ وَثَلَاثُونَ رَكْعَةً، وَفِي قَوْلٍ سِتَّةٌ وَعِشْرُونَ رَكْعَةً، وَالصَّحِيحُ قَوْلُ الْعَامَّةِ لِمَا رُوِيَ أَنَّ عُمَرَ - رَضِيَ اللَّهُ عَنْهُ - جَمَعَ أَصْحَابَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ فَصَلَّى بِهِمْ فِي كُلِّ لَيْلَةٍ عِشْرِينَ رَكْعَةً، *وَلَمْ يُنْكِرْ أَحَدٌ عَلَيْهِ فَيَكُونُ إجْمَاعًا مِنْهُمْ عَلَى ذَلِكَ.*


1⃣ *بدائع الصنائع/ الإمام الكاساني 1/ 288*


"തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം 5 തർവീഹത്തുകളായി 20 റക്അത്താണ്. അതാണ് പ്രബല പണ്ഡിതാഭിപ്രായം, കാരണം ഉമർ (റ) വിന്റെ നിർദേശ പ്രകാരം റമളാനിലെ എല്ലാ രാത്രികളിലും ഉബയ്യ് ബ്നു കഅ്ബിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. *ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല. അങ്ങിനെ 20 റക്അത്താണ് തറാവീഹ് എന്നതിൽ സ്വഹാബികൾ ഇജ്മാ ആയി"* 

(ബദാഇഉ സ്വനാഇഅ് 1/ 288)

*قال الإمام ابن حجر الهيتمي:* *أجمع الصحابة على أن التراويح عشرون ركعة؛* وصح أنهم كانوا يقيمون على عهد عمر عشرين  ركعة.

2⃣ *فتح الإلاه/ الإمام ابن حجر الهيتمي 5/ 130*


*قال الإمام الرباني:* لما اجتمع الناس على أبي بن كعب  صلى بهم التراويح ركعة، وهذا إجماع منهم

3⃣ *بحر المذهب/ الإمام الرؤياني 2/ 231*

4⃣ المغني/ الإمام ابن قدامة 2/ 123

5⃣ طرح التثريب/ الإمام الحافظ العراقي  3/ 98

6⃣ إرشاد الساري/ الإمام القسطلاني 3/ 426

7⃣ تحفة الأخيار/ الإمام عبد الحي اللكنوي 108

8⃣ شرح بافضل/ الإمام ابن حرغ الهيتمي 1/ 322

9⃣ مرقاة المفاتيح/ الإمام الملا علي القاري 3/ 346

0⃣1⃣ البناية شرح الهداية/ الإمام بدر الدين العيني 2/ 551

1⃣1⃣ مراقي الفلاح/ حسن بن عمار المصري 158

2⃣1⃣ مجمع الأنهر/ الإمام سيخ زادة 1/136


ലോക പ്രശസ്ത മാലികി പണ്ഡിതാനായ ഇമാം അഹമദ് ദർദീർ പറയുന്നു: *മുൻഗാമികളും പിൻഗാമികളും എല്ലവരും നസ്കരിക്കുന്നത് 20 റക്അത്ത് തറാവീഹാണ്.*

*قال الإمام أحمد الدردير:* وهي ثلاث وعشرون  لكن الذي جرى عليه العمل سلفا وخلفا الأول.

3⃣1⃣ *الشرح الكبير/ الإمام أحمد الدردير 1/ 315*

ഇജ്മാഅ് ഉദ്ധരിച്ച ഇനിയും ധാരാളം പണ്ഡിതർ ഉണ്ട് തൽകാലം ഇവിടെ നിർത്തുന്നു.


❌ *ഇനി എന്തിന് 11 റക്അത്ത് നിസ്കരിച്ച് സ്വഹാബികളുടെയും മുൻഗാമികളുടെയും പിൻഗാമികളുടെയും ഇടയിൽ ഒരു വിലങ്ങു തടിയായി നിൽക്കണം* ❓ 

✅ *മടങ്ങാം നമുക്ക് സലഫുകളിലേക്കും സ്വഹാബത്തിലേക്കും.*


 *ഇജ്മാഇന് എതിര് പ്രവർത്തിക്കൽ ഹറാമാണെന്ന് ഓർത്തീടണെ !!!* 🛑

⚠⚠⚠⚠⚠⚠⚠⚠⚠


*വാദം: 6*


*ഇതും വെറും ഇജ്മാഅല്ല !!!*

*മുസ്തനദ് ഭദ്രമാണ്.*

*തിരുനബി (സ്വ) 20 നിസ്കരിച്ച ഹദീസ് സ്വഹീഹ് തന്നെ*

➖➖➖➖➖➖➖➖➖➖➖


*قال الإمام عبد الحق الدهلوي:* فالظاهر أنه كان ثبت عندهم صلاة النبي -صلى الله عليه وسلم- عشرين ركعة كما جاء في حديث ابن عباس رضي الله عنه

❇ *لمعات التنقيخ/ الإمام عبد الحق الدهلوي 3/ 404*


"ഇമാം അബ്ദുൽ ഹഖ് അദ്ദഹ്ലവി പറയുന്നു: *സ്വഹാബത്ത് തറാവീഹ് 20 റക്അത്താണ് എന്നതിൽ ഇജ്മാആയത് തിരുനബി (സ്വ) നിസ്കരിച്ചത് 20 ആണെന്ന് അവരുടെ അടുക്കൽ സ്ഥിരപെട്ടത് കൊണ്ട് തന്നെയാണ്.*

ഇബ്നു അബ്ബാസ് (റ) വിനെ തൊട്ട് ഇമാ ഇബ്നു അബീ ശൈബ ഉദ്ധരിച്ച ഹദീസിൽ തിരുനബി 20 റക്അത്ത് നിസ്കരിച്ചു എന്നുണ്ടല്ലോ ?

*(ലംആതു തൻഖീഹ് 3/ 404)*


ഈ ഇജ്മാഇന് മുസ്തനദ് (അവലംഭം / അസ്ല് ) ഇല്ല എന്ന് പറഞ്ഞ് ഇജ്മാഇനെ നിഷേധിക്കുന്ന ചിലരുണ്ട്. അവർക്ക് വേണ്ടി ചില ഉദ്ധരണികൾ കൂടെ വായിക്കാം.


✅ *ആ ദുർബലത പരിഹരിക്കപെടുന്നു.*


*قال الشيخ زكريا محمد الصديقي:* ولكن ينجبر ضعفه بإجماع الصحابة، ولا تجمع الصحابة على أمر إلا إذا كان معلوما لديهم فعله صلى الله عليه وسلم. فمستند الإجماع فعله صلى الله عليه وسلم

❇ *أوجز المسالك/ الشيخ محمد زكريا الصديقي 2/ 298*

*"ഇബ്നു അബ്ബാസിനെ തെട്ട് ഉദ്ധരിച്ച് പ്രസ്ഥുത ഹദീസിന്റെ ദുർബലത സ്വഹാബത്തിന്റെ ഇജ്മാഅ് കൊണ്ട് പരിഹരിക്കപെടും.* കാരണം തിരുനബി ചെയ്യാത്ത കാര്യത്തിൽ  ഒരിക്കലും സ്വഹബത്ത് ഇജ്മാഅ് ആവില്ല."

(ഔജസുൽ മസാലിക്ക് 2 / 298)

 

*20 തിന്റെ ഹദീസിന്റെ ദുർബലത ഇജ്മാഅ് കൊണ്ട് പരിഹരിക്കപെടും എന്ന് ഇമാം ഇബ്നു ആബിദീനും പറയുന്നു*


*قال الإمام ابن عابدين الحنفي:* وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من تقل الإجماع

❇ *منحة الخالق/ الإمام ابن عابدين 23/ 112*

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 7*


*4 മദ്ഹബിലും തറാവീഹ് 20*

➖➖➖➖➖➖➖➖➖➖➖


4 മദ്ഹബിലും തറാവീഹ് 20 റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം. 

〰〰〰〰〰〰〰〰〰〰


🔰 *ഹനഫി മദ്ഹബ്*


1⃣ *ഇമാം കാസാനി*


*قال الإمام الكاساني:* [فَصْلٌ فِي قَدْر صَلَاةِ التَّرَاوِيحِ](فَصْلٌ) : وَأَمَّا قَدْرُهَا فَعِشْرُونَ رَكْعَةً فِي عَشْرِ تَسْلِيمَاتٍ، فِي خَمْسِ تَرْوِيحَاتٍ كُلُّ تَسْلِيمَتَيْنِ تَرْوِيحَةٌ وَهَذَا قَوْلُ عَامَّةِ الْعُلَمَاءِ. وَقَالَ مَالِكٌ فِي قَوْلٍ: سِتَّةٌ وَثَلَاثُونَ رَكْعَةً، وَفِي قَوْلٍ سِتَّةٌ وَعِشْرُونَ رَكْعَةً، وَالصَّحِيحُ قَوْلُ الْعَامَّةِ لِمَا رُوِيَ أَنَّ عُمَرَ - رَضِيَ اللَّهُ عَنْهُ - جَمَعَ أَصْحَابَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ فَصَلَّى بِهِمْ فِي كُلِّ لَيْلَةٍ عِشْرِينَ رَكْعَةً، *وَلَمْ يُنْكِرْ أَحَدٌ عَلَيْهِ فَيَكُونُ إجْمَاعًا مِنْهُمْ عَلَى ذَلِكَ.*

❇ *بدائع الصنائع/ الإمام الكاساني 1/ 288*


"തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം 5 തർവീഹത്തുകളായി 20 റക്അത്താണ്. അതാണ് പ്രബല പണ്ഡിതാഭിപ്രായം, കാരണം ഉമർ (റ) വിന്റെ നിർദേശ പ്രകാരം റമളാനിലെ എല്ലാ രാത്രികളിലും ഉബയ്യ് ബ്നു കഅ്ബിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല. അങ്ങിനെ 20 റക്അത്താണ് തറാവീഹ് എന്നതിൽ സ്വഹാബികൾ ഇജ്മാആയി

2⃣ *ഇമാം അയ്നി (റ)*


*قال الإمام بدر الدين العيني:* فتصير الجملة عشرين ركعة سوى الوتر وهو مذهبنا

*❇ البناية/ الإمام بدر الدين العيني2/551*

3⃣ *ഇബ്നു നബീബുൽ മിസ്വ രി*

*قال الإمام ابن نجيب المصري:* وسنّ في رمضان عشرون ركعة بعد العشاء قبل الوتر ...وعليه عمل الناس شرقا وغربا

*❇ البحر الرائق/ الإمام ابن نجيب المصري 2/ 71*

"തറാവീഹ് 20 റക്അത്താണ്. കിഴക്കും പടിഞ്ഞാറുമുള്ള സർവ ജനങ്ങളും അങ്ങിനെ തന്നെയാണ് ചെയ്യുന്നത്"

4⃣ *ഇമാം ഇബ്നു ആബിദീൻ*

*قال الإمام ابن عابدين:* وهي عشرون ركعة هو قول الجمهور وعيه عمل الناس شرقا وغربا

❇ *رد المختار/ الإمام ابن عابدين 2/ 45*


"തറാവീഹ് 20 റക്അത്താണ്. കിഴക്കും പടിഞ്ഞാറുമുള്ള സർവ ജനങ്ങളും അങ്ങിനെ തന്നെയാണ് ചെയ്യുന്നത്"


🔰 *മാലികി മദ്ഹബ്*


👉👉മറ്റു മദ്ഹബുകളിലേത് പോലെ മാലികി മദ്ഹബിലും തറാവീഹ് 20 തന്നെയാണ്. പക്ഷേ മാലികി ഇമാമിനെ തൊട്ട് 36 റക്അത്ത് എന്ന് ഇബ്നു ഖാസിം എന്ന ശിഷ്യന്റെ രിവായത്തിൽ  കാണാം. യഥാർത്ഥത്തിൽ 36 ൽ 20 മാത്രമേ തറാവീഹായി പരിഗണിക്കുന്നുള്ളൂ, ബാക്കി 16,  മക്കകാർ  ത്വവാഫ് ചെയ്യുന്നതിന് ബദലായി നിസ്കരിക്കുന്ന തർവീഹത്തിനുള്ള മുത്ലഖ് സുന്നത്ത് നിസ്കാരം മാത്രമാണ്. 


ഇമാം സഈദ് ബാ അശിൻ പറയുന്നത് കാണൂ....


*قال الإمام سعيد باعشن:* قال الشرقاوي: ويثابون على الست عشرة ركعة ثواب النفل المطلق لا التراويح على الأقرب  

❇ *بشرى الكريم/  الإمام سعيد باعشن*


1⃣ *ഇമാം ഇബ്നു അബ്ദിൽ ബറ്*


*قال الإمام ابن عبد البر:* واستحب جماعة من العلماء والسلف الصالح بالمدينة عشرين ركعة والوتر واستحب منهم آخرون ستا وثلاثين ركعة والوتر وهو إختيار مالك في الرواية ابن قاسم

❇ *الكافي/ الإمام ابن عبد البر 1/ 256*

2⃣ *ഇമാം സ്വാവി*

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.

❇ *حاشية الصوي على الشرح الصغير: ١٧٧/٢*

3⃣ *ഇമാം അഹ്മദ് ദർദീർ* 


 *قال الإمام أحمد الدردير:* والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين

❇ *أقرب المسالك/ الإمام أحمد الدردير: ١٣٦/١*


🔰 *ശാഫിഈ മദ്ഹബ്*


 *1⃣ഇമാം നവവി (റ)*


*قال الإمام النووي:* (فَرْعٌ) فِي مَذَاهِبِ الْعُلَمَاءِ فِي عَدَدِ رَكَعَاتِ التَّرَاوِيحِ مَذْهَبُنَا أَنَّهَا عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ غَيْرَ الْوِتْرِ وَذَلِكَ خَمْسُ تَرْوِيحَاتٍ وَالتَّرْوِيحَةُ أَرْبَعُ رَكَعَاتٍ بِتَسْلِيمَتَيْنِ هَذَا مَذْهَبُنَا وَبِهِ قَالَ أَبُو حَنِيفَةَ وَأَصْحَابُهُ وَأَحْمَدُ وَدَاوُد وَغَيْرُهُمْ وَنَقَلَهُ الْقَاضِي عِيَاضٌ عَنْ جُمْهُورِ الْعُلَمَاءِ وَحُكِيَ أن الاسود بن مزيد كَانَ يَقُومُ بِأَرْبَعِينَ رَكْعَةً وَيُوتِرُ بِسَبْعٍ وَقَالَ مالك التراويح تسع ترويحات وهى ستة وَثَلَاثُونَ رَكْعَةً غَيْرَ الْوِتْرِ

*❇المجموع شرح المهذب/ الإمام النووي ٣٢/٤*


*2⃣ഇമാം റാഫിഈ (റ)*

*قال الإمام الرافعي:* صلاة التراويح عشرون ركعة بعشر تعليمات

*❇فتح العزيز/ الإمام الرافعي 4/ 264*

*3⃣ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)*

*قال الإمام الإمام ابن حجر الهيتمي:*  وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر 

*❇تحفة المحتاج/ الإمام ابن حجر الهيتمي 2/ 240*  

*4⃣ഇമാം റംലി (റ)*

*قال الإمام الرملي:* وهي عشرون ركعة بعشر تسليمات في كل ليلة من من رمضان

*❇نهاية المحتاج/ الإمام الرملي*


*5⃣ഇമാം സൈനുദ്ധീൻ മഖ്ദൂം (റ)*

*قال الإمام زين الدين المخدوم المليباري:* وهي عشرون ركعة بعشر تسليمات في كل ليلة من رمضان

*❇فتح المعين/الإمام زين الدين المخدوم المليباري 168*


*🔰ഹമ്പലി മദ്ഹബ്*


*1⃣ഇമാം ഇബ്നു ഖുദാമ:*

*قال الإمام ابن قدامة:* والمختار فيها عشرون ركعة

*❇المغني/ الإمام ابن قدامة2/ 132*

*2⃣ഇബ്നു മുഫ്‌ലിഹ്*

*قال الإمام ابن مفلح:* وهي عشرون ركعة

*❇المبدع/ الإمام ابن مفلح 2/ 22*

*3⃣ഇമാം അബുൽ ഖാസിം ഖർഖി*


*قال الإمام أبو القاسم الخرقي:* قيام شهر رمضان عشرون ركعة

*❇متن الخرقي/  الإمام أبو القاسم الخرقي 1/ 425*


✅✅ *ചുരുക്കത്തിൽ ഇരുപതിൽ കുറഞ്ഞ 'ഒരു തറാവീഹ്' നാലു മദ്ഹബിനും പരിചയമില്ലാത്തതാണ്*

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 8*


*ആയിശ ബീവിയുടെ ഹദീസ്*

➖➖➖➖➖➖➖➖➖➖➖

❌"പതിനൊന്ന് വാദികൾ" തങ്ങളുടെ തുരുപ്പ് ചീട്ടായി പരിചയപെടുത്തുന്ന ഒരു ഹദീസാണ് തിരുനബിയുടെ നിസ്കാരത്തെ കുറിച്ചുള്ള ആയിശ ബീവിയുടെ വിശദീകരണം. 

✅ *യഥാർത്ഥത്തിൽ ഈ ഹദീസിന് തറാവീഹുമായി യാതൊരു ബന്ധവുമില്ല.*

തിരുനബി (സ്വ) യുടെ റമളാൻ നമസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള അഇശ ബീവിയുടെ മറുപടിയാണിത് 👇🏻👇🏻👇🏻


ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة 

*صحيح البخاري/2013*


"തിരുനബി (സ്വ) റമളാനിലും ഇതര മാസങ്ങളിലും പതിനെന്നിനെക്കാൾ അധികരിപ്പിക്കൽ ഇല്ലായിരുന്നു"


ഹദീസിലെ "പതിനൊന്നിനേക്കാൾ അധികരിപ്പിക്കലില്ലായിരുന്നു" എന്ന അര വരിയെടുത്താണ് തറാവീഹ് പതിനെന്നാണന്ന് ഇവർ സ്ഥാപിക്കുന്നത്. 

    ما كان يزيد في رمضان ولا في غبره

✅ *"റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറഞ്ഞത് തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ ?*  'തറാവീഹ് ' റമളാനിലെ സ്പെഷ്യലാണന്ന് ഒന്നാം വാദത്തിൽ നാം സ്ഥിരപെടുത്തിയതുമാണ്.!

✅ *ആയതിനാൽ റമളാനിലും അല്ലാത്തപോഴുമുള്ള ഒരു പ്രത്യേക നിസ്കാരത്തിനെ സംബന്ധിച്ചാണ് ആയിശ ബീവി പറഞ്ഞതെന്ന് വ്യക്തം.*

അല്ലാത്ത പക്ഷം തിരുനബി 17 റക്അത്ത് ഫർള് നിസ്കാരവും ഇതര സുന്നത് നിസ്കാരങ്ങളും നിസ്കരിക്കാറില്ല എന്ന് പറയേണ്ടി വരും..‼ നഊദുബില്ലാഹ്......


*ആയിശ ബീവി പറഞ്ഞ നിസ്ക്കാരം ഏത് ?*


 ✅ *തിരുനബി പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല എന്ന് ആയിശ ബീവി പറഞ്ഞത് വിത്റിനെ സംബന്ധിച്ചാണ്.*


ഇമാം ഖസ്ഥലാനി പറയുന്നത് കാണൂ...👇🏻👇🏻


*قال الإمام القسطلاني* وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر

*إرشاد الساري/ الإمام القسطلاني 3/ 426*

" ആഇിശ ബീവിയുടെ ഹദീസ് വിത്റിന്റെ മേൽ ഹംല് ചെയ്യപെടണം " 


*ആഇശ ബീവി പറഞ്ഞത് വിത്റിനെ കുറിച്ചാണെന്ന് പറഞ്ഞ പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളും*

〰〰〰〰〰〰〰〰〰〰

1⃣ إرشاد الساري/ الإمام القسطلاني 3/ 426

2⃣ فتح الرحمان/ الإمام أحمد الرملي 1/ 258

3⃣ دليل الفالحين/ الإمام ابن علان 6/ 498

4⃣ تحفة المحتاج/ الإمام ابن حجر الهيتمي 2/ 255

5⃣ الغرر البهية/ الإمام زكريا الأنصاري 1/ 395

6⃣ الإبريز/ الإمام البلقيني 223

7⃣ إقامة البرهان/ الإمام ابن زياد 15


*തറാവീന്റെ ബാബിൽ വിത്റിന്റെ ഹദീസ് എന്തിന് കൊണ്ട് വന്നു. ?*


🔰 സാധാരണ ഫുഖഹാഉം മുഹദ്ദിസികളും ഹജ്ജിന്റെ ബാബിൽ സിയാറത്ത് ചർച്ച ചെയ്യാറുണ്ട്, അതിനുള്ള കാരണം ഹജ്ജിനോട് അനുബന്ധിച്ച് സാധരണ ഹാജിമാർ സിയാറത്ത് ചെയ്യാറുണ്ട് എന്നതിലാണ്. ഇതേ പോലെ തറാവിഹ് കഴിഞ്ഞാൽ ജനങ്ങൾ സാധാരണയായി വിത്റാണ് നിസ്കരിക്കാറുള്ളത്. *അതിനാലാണ് തറാവീഹിന്റെ അധ്യായത്തിൽ വിത്റിന്റെ ഹദീസ് കൊണ്ട് വന്നത്.*


🔰 *തറാവീഹ് ഉണ്ട് എന്ന് കരുതി വിത്റ് ഒഴിവക്കാനുള്ളതല്ല എന്ന് സൂചിപ്പിക്കാനുമായിരിക്കാം* ഇമാം ബുഖാരി പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊണ്ട് വന്നത്. 


🔰 ഇമാം ബുഖാരി ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ പല അധ്യായങ്ങളിലും കൊണ്ട് വന്നിട്ടുണ്ട്.


⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 9*


*ജാബിർ (റ) വിന്റെ ഹദീസ് തെളിവിന് പറ്റില്ല.*

➖➖➖➖➖➖➖➖➖➖➖

❌ "പതിനൊന്ന് വാദികൾ" കൂട്ട് പിടിക്കുന്ന മറ്റൊരു ഹദീസ് ജാബിർ (റ) വിനെ തൊട്ട് ഇമാം ഇബ്നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസാണ്.


*:وفي صحيح ابن حبان:* حدثنا يعقوب القمي، قال حدثنا عيسى بن جارية عن جابر بن عبد الله، قال: صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعة والوتر

❇ *صحيح ابن حبان:  2409*

" ജാബിർ (റ) വിൽ നിന്ന് ഈസബ്നു ജാരിയ വഴി ഇമാം ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു: തിരു നബി (സ്വ) റമളാനിൽ ഞങ്ങളോട് കൂടെ 8 റക്അത്തും വിത്റുമാണ് നിസ്കരിച്ചത്"


🔰 തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായി സ്ഥിരപെട്ടിട്ടില്ല എന്ന് 6 പൗരാണിക ഗ്രന്ഥങ്ങളിൽ *വാദം 2* ൽ നാം സ്ഥിരപെടുത്തിയല്ലോ....


✅ *അതിൽ നിന്ന് ജാബിർ (റ) വിന്റെ ഹദീസ് പ്രമാണയോഗ്യമല്ലന്ന് സ്ഥിരപെടുമല്ലോ....*


🔰 മാത്രവുമല്ല പ്രസ്തുത  ഹദീസിന്റെ പരമ്പരയിലെ ഈസബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്.


*ഈസബ്നു  ജാരിയയെ ജർഹ് ചെയ്ത ഗ്രന്ഥങ്ങും ഗ്രന്ഥകർത്താക്കളും*

 〰〰〰〰〰〰〰〰〰〰〰

1⃣ ميزان الإعتدال/ الحافظ الذهبي 3/ 311

2⃣ تهذيب التهذيب/ الإمام ابن حجر العسقلاني 8/ 207

3⃣ الضعفاء الكبير/ أبو جعفر العقيلي 3/ 383

4⃣ الضعفاء والمتركون/ الإمام ابن الجوزي 3/ 238

5⃣ أوجز المسالك/ الشيخ محمد زكريا 503، 504

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 10*


*സ്വലാത്തും ബിദ്അത്ത് ആരോപണവും*

➖➖➖➖➖➖➖➖➖➖➖

 ❌തറാവീഹിന്റെ  സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷ വിത്ത് പാകിയവർ തറാവീഹിൽ 4 റക്അത്തുകൾ കുടുമ്പോൾ *തർവിഹത്തിന് വേണ്ടി ചെല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.*

👉 തറാവീഹ് എന്ന പദം 'റെസ്റ്റടുക്കുക' എന്നർത്ഥമുള്ള തർവിഹത്തിൽ നിന്ന് ലോബിച്ചുണ്ടായതാണ്. അങ്ങിനെ പേര് വരാൻ കാരണം 4 റക്അത്തുകൾ കൂടുമ്പോൾ റെസ്റ്റ് എടുക്കുന്നത് കൊണ്ടാണ്. 


*അത് ചെറിയ നിസ്കരങ്ങളെ കൊണ്ടോ, തഹ് ലീല് കൊണ്ടോ, സ്വലാത്ത് കൊണ്ടോ ആവാം*


ഇമാം ജമാലുദ്ധീൻ റൂമി പറയുന്നത് കാണൂ

*قال جمال الدين الرومي:* فإن أهل مكة يطوفون بين كل ترويحتين أسبوعا، وأهل المدينة يصلون بدل ذلك أربع ركعات، وأهل كل بلدة بالخيار يسبحون أو يهللون أو ينتظرون سكوتا

*❇ العناية شرح البداية/ الإمام جمال الدين الرومي 1/ 168*

"തർവീഹത്തിന് വേണ്ടി മക്കകാർ ത്വവാഫ് ചെയ്യുന്നു, മദീനക്കാർ നിസ്കരിക്കുന്നു, ഇവകളുടെ സ്ഥാനത്ത് ഒരോ നാട്ടിലും അനുയോജ്യമായത് തിരെഞ്ഞടുത്ത് ചെയ്യാം, അത് തസ്ബീഹാകാം, തഹ്ലീലാകാം വെറുതെ അടങ്ങിയിരിക്കലുമാകാം."

✅✅ *പിൻകാലത്ത് ലോക മുസ്ലിംങ്ങൾ ആ സ്ഥാനത്ത് തിരുനബി (സ്വ) യുടെ പേരിൽ സ്വലാത്ത് പതിവാക്കി പോരുന്നു.* 

🛑 *ഈ സ്വലാത്തിനെ ബിദ്അത്താക്കുകയാണെങ്കിൽ ആ ആരോപണം ഇമാം ശാഫിഈ (റ) വിനെയും ഇമാം മാലിക് (റ) വിനെയും  ആ കാലഘട്ടത്തിലെ സച്ചരിതരായ സ്വാലിഹീങ്ങളെയും മുറിവേൽപ്പികുമെന്ന കാര്യം മറക്കാതിരിക്കുക.*


✅ കാരണം  തർവീഹത്തിന് വേണ്ടിയുള്ള ത്വവാഫ് നെയും നിസ്കാരത്തിനുമെല്ലാം അവർ അങ്ങീകാരം നൽകിയിട്ടുണ്ട്.


*ഇങ്ങിനെ കൂടുതൽ പ്രത്യേകത കൽപിക്കാതെ തർവീഹത്തിന് വേണ്ടി ചെല്ലുന്ന സ്വലാത്തിന് പ്രശ്നമില്ലന്ന് ഇമാം ഇബ്നു ഹജർ ഹൈതമി (റ)  വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.* 

(وسئل) الإمام ابن حجر الهيتمي رضي الله عنه هل تسن الصلاة عليه - صلى الله عليه وسلم - بين تسليمات التراويح أو هي بدعة ينهى عنها؟

(فأجاب) بقوله الصلاة في هذا المحل بخصوصه. لم نر شيئا في السنة ولا في كلام أصحابنا فهي بدعة ينهى عنها من يأتي بها بقصد كونها سنة في هذا المحل بخصوصه *دون من يأتي بها لا بهذا القصد كأن يقصد أنها في كل وقت سنة من حيث العموم* بل جاء في أحاديث ما يؤيد الخصوص إلا أنه غير كاف في الدلالة لذلك،

❇ *الفتاوى الكبرى/ الإمام ابن حجر الهيتمي 1/ 186*


🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


 *തറാവീഹ് വസ്തുതകളും വിവാദങ്ങളും* എന്ന ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്.


 അഭിപ്രായങ്ങളും നിർദേശങ്ങളും  

http://wa.me/919656424078   എന്ന വാട്സാപ്പിൽ  അറിയുക്കുമല്ലോ.

ദുആ വസ്വിയത്തോടെ 🤲🏻


*പി.പി. ഉവൈസ് അദനി വെട്ടുപാറ*

*9656424078*

Friday, March 19, 2021

ശിർക് . മുഅജിസത്അഭൗതിക പ്രവര്‍ത്തനങ്ങളുടെയും

 *മുഴുവന്‍ അഭൗതിക പ്രവര്‍ത്തനങ്ങളുടെയും കര്‍ത്താവും സ്രഷ്ടാവുമൊക്കെ പടച്ചവന്‍ മാത്രമാകുന്നു.* അതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ നിന്നേ ഉണ്ടാവൂ. അത് അല്ലാഹു അല്ലാത്തവര്‍ക്ക് ഉണ്ടാകും എന്ന് വിശ്വസിച്ചാല്‍ സ്രഷ്ടാവിന് മാത്രമുള്ള കഴിവ് സൃഷ്ടികള്‍ക്ക് കൊടുത്ത കാരണത്താല്‍ ആ വിശ്വാസം ബഹുദൈവാരാധനയായി എന്നാണ് വാദം.


മറുപടി: *മുഅ്ജിസത്തുകള്‍- പ്രവാചകന്മാര്‍ക്കുള്ള അമാനുഷിക സിദ്ധികള്‍ അഭൗതിക കാര്യങ്ങളാണല്ലോ.* അവയില്‍ ധാരാളം കാര്യങ്ങള്‍ പ്രവാചകന്മാര്‍ തന്നെ *നേരിട്ട് ചെയ്യുന്നതാണ്.* ഉദാഹരണം പറയാം. നബി മുഹമ്മദ്(സ) തന്റെ പിറകിലുള്ളത് കാണുന്നു. അഭൗതികമായ കാഴ്ചയല്ലേ? ആരാണ് കണ്ടത്? തിരുനബി! നാളെ ബദ്‌റില്‍, അബൂജഹ്ല്‍ എവിടെയാണ് കൊല്ലപ്പെടുക എന്ന് തിരുനബി ഇന്ന് പറയുന്നു. അഭൗതികമായ അറിവാണിത്. ആരാണ് അറിഞ്ഞത്? തിരുനബി തന്നെ.7 ദിവസമുള്ള യാത്ര ഒരു ദിവസം കൊണ്ട് ഒരു മഹാത്മാവ് സഞ്ചരിക്കുമ്പോള്‍ അവിടെ സഞ്ചരിക്കുന്നത് ആരാണ്? വലിയ്യ് തന്നെ. അല്ലാഹു സഞ്ചരിക്കുകയല്ലല്ലോ. ഇത്തരം കാഴ്ചകളും അറിവുകളും കഴിവുകളും മറ്റും എപ്പോഴെങ്കിലും തിരുനബി മുഹമ്മദ്(സ) അറിയാതെ അവിടുത്തെ മേല്‍ പൊട്ടിവീഴുന്നതൊന്നുമല്ല. *അതവരുടെ കഴിവില്‍ പെട്ട കാര്യങ്ങളാണ്* എന്നതാണ് പണ്ഡിത പക്ഷം. ഇമാം ആമിദി(റ) ഈ പക്ഷമാണ് ശരിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


അടിമകള്‍ ഫര്‍ളുകളും സുന്നത്തുകളും പതിവാക്കി അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ ദൂരെയുള്ളത് കാണാനും കേള്‍ക്കാനും പറ്റും വിധം അവരുടെ അവയവങ്ങള്‍ക്ക് അല്ലാഹു ശക്തി പകരുമെന്ന് ഇമാം റാസി, ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങിയ പണ്ഡിതര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാഴ്ച, കേള്‍വി തുടങ്ങിയ കാര്യങ്ങളില്‍ *പ്രത്യേകമായ സിദ്ധി* തന്നെ പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയതായി ഇമാം ഗസ്സാലിയും(റ) വ്യക്തമാക്കിയിട്ടുണ്ട്. അമാനുഷിക സിദ്ധിയാല്‍ ഒരു മഹാത്മാവ് പറക്കുന്നു എന്ന് സങ്കല്‍പിക്കുക. മനുഷ്യന് പറക്കാന്‍ കഴിയില്ല, അല്ലാഹുവിന് മാത്രമേ അഭൗതിക കാര്യങ്ങള്‍ കഴിയൂ എന്ന് പറഞ്ഞാല്‍ പറക്കുന്നത് അല്ലാഹുവാണ് എന്ന് പറയേണ്ടിവരില്ലേ?

അമാനുഷികമായ സിദ്ധികള്‍ അല്ലാഹുവിന്റെ മാത്രം കഴിവാണെന്നും അല്ലാഹു ഒരോ സന്ദര്‍ഭത്തിലും അവയെ പ്രവാചകന്മാരില്‍ സൃഷ്ടിക്കുകയാണന്നും വാദത്തിന് വേണ്ടി സങ്കല്‍പിക്കുക. എന്നാല്‍ തന്നെയും പ്രവാചകന്മാരോട് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കൊണ്ട് സഹായിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അത് ബഹുദൈവാരാധനയാവുമോ?

ബധിരനായ ഒരാളോട് എന്നെ സഹായിക്കണേ എന്ന് വിളിച്ചാര്‍ത്താല്‍ ശിര്‍ക്കാവുമോ? അയാള്‍ക്ക് കേള്‍ക്കാനുള്ള ശക്തി സാധാരണഗതിയില്‍ നല്‍കിയിട്ടില്ല എന്നത് കൊണ്ട് അല്ലാഹു ഒരിക്കലും നല്‍കില്ല എന്നില്ലല്ലോ. വല്ലപ്പോഴെങ്കിലും നല്‍കാമല്ലോ. നല്‍കിയാല്‍ കേള്‍ക്കാമല്ലോ. ഇനി തീരെ കേട്ടില്ല എന്നത് കൊണ്ട് അയാളെ സഹായം കിട്ടില്ല എന്നല്ലാതെ ശിര്‍ക്കാണെന്ന് എങ്ങനെയാണാവോ വരിക!


*എന്നാല്‍ ചില അമാനുഷിക സിദ്ധികളുണ്ട്. അവയുടെ കര്‍ത്താവ് തന്നെ അല്ലാഹുവാണ്. മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെ. വഴിപിഴച്ചവരെ ഹിദായത്തിലേക്ക് ചേര്‍ക്കുന്നത് പോലെ. രോഗികളെ ഭേദമാക്കുന്നത് പോലെ. ഇവിടെ പ്രവാചകന്മാര്‍ ഇക്കാര്യങ്ങള്‍ നേരിട്ട് ചെയ്യുന്നില്ല.* അതിന് കാരണങ്ങളായി അല്ലാഹു നിശ്ചയിച്ച പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഉദാഹരണം ഈസാ നബി മൃതദേഹത്തോട് ‘ഖും ബി ഇദ്‌നില്ലാഹ്’ എന്നുപറയുമ്പോള്‍ മരിച്ച മനുഷ്യന്‍ എഴുന്നേല്‍ക്കുന്നു. ഇവിടെ പറയുന്നത് ഈസാനബിയും ജീവിപ്പിക്കുന്നത് അല്ലാഹുവുമാണ്. തിരുനബിയെ ഒരാള്‍ സമീപിക്കുന്നു, അവിടുന്ന് അദ്ദേഹത്തോട് മാന്യമായി പെരുമാറുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നു. ഇവിടെ തിരുനബിയുടെ പെരുമാറ്റം കാരണമായി അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ഹിദായത്താക്കുന്നത് അല്ലാഹുവാണ്. ഈസാനബി കുഷ്ഠരോഗിയെ തടവുന്നു. അദ്ദേഹത്തിന്റെ രോഗം സുഖമാവുന്നു.ഇവിടെ തടവുന്നത് ഈസാനബിയും രോഗം മാറ്റുന്നത് അല്ലാഹുവുമാണ്. എങ്കിലും ഈസാ നബി ജീവിപ്പിച്ചു, സുഖപ്പെടുത്തി, തിരുനബി ഹിദായത്താക്കി എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. ഖുര്‍ആനിലും ഹദീസിലും ഇത്തരം പ്രയോഗങ്ങള്‍ എമ്പാടുമുണ്ട്. ഡോക്ടര്‍ രോഗം സുഖപ്പെടുത്തി എന്നു പറയുമ്പോഴും വിഷയം ഇപ്രകാരം തന്നെയാണ്.സാധാരണമായ പ്രയോഗമാണ് അത്.

*അങ്ങനെ പറയുമ്പോള്‍ ഈസാനബി/ തിരുനബി /ഡോക്ടര്‍ എന്നിവര്‍ യഥാക്രമം ജീവന്‍ ലഭിക്കുന്നതിന് / ഹിദായത്ത് ലഭിക്കുന്നതിന് /രോഗം സുഖമാകുന്നതിന് കാരണക്കാരായി എന്നുമാത്രമേ വിശ്വാസികള്‍ മനസിലാക്കുന്നുള്ളൂ.*


 *ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്മാര്‍ക്ക് സ്വേച്ഛ പോലെ(കസ്ബ്) ചെയ്യാനാവില്ല.* എങ്കിലും അതിന്റെ കാരണങ്ങളില്‍ അവര്‍ക്ക് സ്വേച്ഛമാവാം. മാത്രവുമല്ല ആ പ്രവര്‍ത്തനവുമായി ബന്ധപ്പെടുമ്പോള്‍ ആ അത്ഭുതം സംഭവിക്കാന്‍ അവര്‍ക്ക് തേടുകയോ ആഗ്രഹിക്കുകയോ(ത്വലബ്, തമന്നീ) ചെയ്യാം. അപ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാഹു അത് സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. *ഈ വിശാല അര്‍ത്ഥത്തില്‍ പ്രവാചകന്മാര്‍ക്കും മഹാത്മാക്കള്‍ക്കും അമാനുഷിക സിദ്ധികളില്‍(മുഅ്ജിസത്ത്, കറാമത്) ഇഖ്തിയാര്‍ ഉണ്ടെന്ന് പറയാം. ഇമാം നവവിയും ഇബ്‌നുല്‍ ഹജറില്‍ അസ്ഖലാനിയുമൊക്കെ അക്കാര്യം (ഇഖ്തിയാര്‍ ഉണ്ടെന്ന കാര്യം) തുറന്നുപറഞ്ഞിട്ടുമുണ്ടല്ലോ.*

Sunday, March 14, 2021

ഇസ്ലാംഅല്ലാഹുവിന് പൊക്കാൻ കഴിയാത്ത

 🖋️




"അല്ലാഹുവിന് പൊക്കാൻ കഴിയാത്ത 

ഒരു പാറ ഉണ്ടാക്കാൻ അവന് കഴിയുമോ (അഥവാ ബുദ്റത്ത് ഉണ്ടോ )...?"


കുറേക്കാലമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും,ഭൗതികവാദത്തിൻ്റെ കെണിയിൽ അകപ്പെടുത്താനും 

ചിലർ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്...


മറുപടി യിലേക്ക് കടക്കുന്നതിനു മുമ്പ് 

അല്ലാഹുവിൻ്റെ കഴിവുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് എന്തെന്ന് വ്യക്തമാകേണ്ടതുണ്ട്. 




ബുദ്ധിപരമായി സംഭവ്യ ( logically possible /മുമ്കിൻ)മായ 

കാര്യങ്ങൾ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉള്ള അല്ലാഹുവിൻ്റെ ശക്തിയെയാണിവിടെ

ഖുദ്റത്ത് എന്ന് പറയുന്നത്.


ബുദ്ധിപരമായി അസംഭവ്യമായതോ ( logical impossible / محال عقلي  ) നിർബന്ധമായും സംഭവിക്കേണ്ടതോ (nessassery / واجب عقلي ) ആയ 

കാര്യങ്ങൾ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഖുദ്റത്ത് ഉപയോഗിച്ച് സാധ്യമല്ല.(അതായത് അവയോട് ഖുദ്റത്ത് ബന്ധിക്കില്ല.... )


അഥവാ സാധ്യമായിരുന്നെങ്കിൽ 

അവ   ബുദ്ധിപരമായി അസംഭവ്യമായതും (imposible)

നിർബന്ധമായും (nessassery )ആവുകയില്ലായിരുന്നു. 


വിശ്വാസ ശാസ്ത്രത്തിൻറെ 

എല്ലാ പണ്ഡിതരും ഒറ്റക്കെട്ടായി സമ്മതിക്കുന്ന കാര്യമാണിത്... 


ഇനി ചോദ്യത്തിലേക്ക് വരാം...

പൊക്കാൻ കഴിയാത്ത പാറ ഉണ്ടാക്കാൻ ദൈവത്തിന് കഴിയുമോ...? 


 


 _പൊക്കുക_ എന്നത് ബുദ്ധിപരമായി നിർബന്ധമുള്ളതോ (nessassery )

അസംഭവ്യമായതോ ( impossible)അല്ലാതിരുന്നാൽ മാത്രമേ ഈ ചോദ്യം പ്രസക്തമാകൂ...


മറിച്ചെങ്കിൽ (അസംഭവ്യമോ നിർബന്ധമോ ആണ് എങ്കിൽ ) _"കഴിയാത്ത"_ 

എന്ന് പറയുന്നതിന് അർത്ഥമില്ല.

കാരണം സംഭവ്യമായ (Possible / മുമ്കിൻ) കാര്യത്തിനോട് 

ബന്ധിക്കുന്ന ശക്തിയെയാണ് " അല്ലാഹു വിൻ്റെ ഖുദ്റത്ത് ( NB :- ഖുദ്റത്ത് എന്ന സാങ്കേതിക പ്രയോഗത്തിന് കഴിവ് / ശക്തി എന്ന പരിഭാഷ പൂർണ്ണാർത്ഥത്തിൽ ശരിയല്ലെന്നും സൗകര്യത്തിന്ന് വേണ്ടി പ്രയോഗിക്കുന്നതാണെന്നും ഓർക്കുക) എന്ന് പറയൂ  എന്ന് നേരത്തെ പറഞ്ഞല്ലോ...


അപ്പോൾ സംഭവ്യമല്ലാത്തതിനോട് 

എന്തുകൊണ്ട് ഖുദ്റത്ത് ബന്ധിക്കുന്നില്ല എന്ന ചോദ്യം 


നിങ്ങൾക്ക് കണ്ണ് ഉപയോഗിച്ച് 

വെള്ള നിറത്തെ എന്തുകൊണ്ട് കേൾക്കാൻ കഴിയുന്നില്ല...? 

എന്ന് ചോദിക്കും പോലെയാണ്.


അല്ലെങ്കിൽ "നീല നിറത്തിൻ്റെ മണമേത്...? " എന്ന ചോദ്യം പോലെയാണ്.

ഇവ അസംബന്ധമാണെന്നത് 

പ്രത്യേകം പറയേണ്ടതില്ലല്ലോ...


ഏതായാലും വിഷയത്തിലേക്ക് തിരിച്ചു വരാം...


വിശ്വാസികൾ അല്ലാഹുവിനെ സർവ്വശക്തനെന്ന് പറയാറുണ്ട്.

സർവ്വശക്തൻ എന്നതിൻ്റെ വിവക്ഷ _എല്ലാ മുമ്കിനുകളും (Possibleകളും) ദൈവത്തിൻ്റെ മഖ്ദൂർ ആണ്_ എന്നതാണെന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തം.

(NB:- ദൈവത്തിൻ്റെ കഴിവ് ബന്ധപ്പെടുന്ന / ബന്ധപെടേണ്ട കാര്യം ഏതോ അതിനെയാണ് മഖ്ദൂർ എന്ന് പറയുന്നത്.

അഥവാ ഏതൊരു കാര്യത്തിനാണോ അല്ലാഹു കഴിവ് വിനിയോഗിക്കുന്നത് ആ കാര്യം...

 _" അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നു"_ ....

ഇതിൽ  മനുഷ്യനാണ് മഖ്ദൂർ...)




ചോദ്യത്തിലെ _പൊക്കാൻ കഴിയാത്ത പാറ ഉണ്ടാവലിന്_  യുക്തിവാദികളുടെ ഈ ചോദ്യപ്രകാരം 2 സാധ്യത..


1 = സംഭവ്യം (Poടsible)

2 = അസംഭവ്യം (Imposible)





ഒന്നാമത് പറഞ്ഞ സാധ്യതയാണ് (Possible എന്നത് ) ശരി എങ്കിൽ   possible  ആയ കാര്യങ്ങളിൽ (മേലെ വിവരണം മറക്കരുത്) ചിലത് മഖ്ദൂറല്ലാതിരിക്കൽ നിർബന്ധം.  


   _"എല്ലാ മുമ്കിനും (possible) മഖ്ദൂറായിരിക്കെ ചിലത് മഖ്ദൂറല്ലാതിരുന്നുകൂടേ ...? "_ 


 എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഈ സാധ്യത  പ്രകാരം _സർവ്വശക്തനായ അല്ലാഹുവിന് ഉയർത്താൻ കഴിയാത്ത പാറ ഉണ്ടാക്കാമോ...?_ എന്ന ചോദ്യം. 


" എല്ലാ A യും Bആയിരിക്കെ ചില A കൾ B അല്ലാതിരുന്നുകൂടേ " എന്ന് ചോദിക്കും പോലെ... 


ഇവിടെ ചോദിച്ച കാര്യം ഉണ്ടാവൽ അസംഭവ്യമെന്ന് പറയേണ്ടതില്ലല്ലോ...

 അസംഭവ്യമായത് സംഭവിച്ചുകൂടേ എന്ന മഹാ മണ്ടത്തരമായ ചോദ്യമാണ് യുക്തിവാദികളുടെ ഇത്തരം ചോദ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തം.


 _4 വശങ്ങളുള്ള ത്രികോണം വരക്കാമോ...?_ 

 _ചതുരാകൃതിയിലുള്ള വൃത്തം വരക്കാമോ...?_ 

തുടങ്ങിയ ചോദ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അസംഭവ്യതകൾ ഇവിടെയും നമുക്ക് കാണാം...


"അസംഭവ്യമായത് സംഭവിച്ചുകൂടേ "

എന്ന മണ്ടൻ ചോദ്യം തന്നെയാണ് ഇവയിലും ഉള്ളത്.



ഇനി നാം നേരത്തെ പറഞ്ഞ 2 സാധ്യതകളിൽ രണ്ടാമത്തേതെടുക്കാം...

അതായത്

ചോദ്യത്തിലെ *പൊക്കാൻ കഴിയാത്ത പാറ ഉണ്ടാവൽ* അസംഭവ്യം (impossible) എന്ന സാധ്യത...


ഇതു ശരി എങ്കിൽ ചോദ്യം ഇങ്ങനെയായി... " അസംഭവ്യമായത്  സംഭവിച്ചുകൂടേ...?"


(ഒന്നാം സാധ്യത പ്രകാരം ഉണ്ടായതുപോലെ തന്നെ മണ്ടത്തരങ്ങളുടെ ഘോഷയാത്ര ഇവിടെയും വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... )


.....      ......   ......    .....



മറ്റൊരു വിധത്തിലും ഈ ചോദ്യത്തിന് മറുപടി പറയാം...


അല്ലാഹു വിന് പൊങ്ങാത്ത പാറ ഉണ്ടാക്കുക എന്നത് പൂർണ്ണാർത്ഥത്തിൽ വൈരുധ്യമായ കാര്യമാണ് (തനാഖുളാണ് ) .

കാരണം: അല്ലാഹുവിന് ഏതൊരു പാറയും ഉണ്ടാക്കാനാകും.(അതെല്ലാം മുമ് കിനാണല്ലോ.... ) ഉണ്ടാക്കിയതെല്ലാം പൊക്കാനും കഴിയും (പൊക്കൽ മുമ്കിൻ).


അപ്പോൾ യുക്ത ചോദ്യം ഇങ്ങനെയായി.... :

''സർവ്വശക്തൻ സർവ്വശക്തനല്ലാതിരിക്കൽ മുമ്കിനാണോ....?"


ഈ ചോദ്യത്തിൻ്റെ മണ്ടത്തരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ....


..... ...... ...... ...... .....


മറ്റൊരു വിധത്തിൽ ചോദ്യത്തെ ഇപ്രകാരം വായിക്കാം...


തനിക്ക് പൊങ്ങാത്ത പാറയുണ്ടാക്കാൻ അല്ലാഹു വിന് കഴിയുമൊ...?=അല്ലാഹുവിന് അശക്തനാവാൻ കഴിയുമൊ...?


ഇതും മണ്ടത്തരത്തിൻ്റെ അങ്ങേ അറ്റമെന്ന് വ്യക്തം.......










✍🏼 majid.vp

(8136920907)

Monday, March 8, 2021

ഖബർ തൊടലും ചുംബിക്കലും

 


ഖബർ തൊടലും ചുംബിക്കലും


ونقل الطبيب الناشري عن المحب الطبري : أنه يجوز تقبيل القبر ومسه ، وعليه عمل العلماء  وأنشد فيه : لولا بنا لسلمان أثرالسجدنا ألف ألف للأثر ( وقال آخر : امرعلى الديار ديار لیلی الجداراقبل ذا الجداروذا الجدارا وما حب الديار شغفن قلبی ولكن حب من سكن الديار  


 وهذا محمول أيضا على من به استغراق في المحبة وشدة الشوق الذي يحمله على الشغف الذي يحصل للمحب ، قد يستغرقه حتى يكون ما يفعله لا يلام عليه ، فإنه قد تعتريه حالات لا يطيقون دفعها إلا بأن يحدث منهم فعل ذلك  وقول ابن حجر والطبری بالجواز لا يناف الكراهة فإنه يجوز فعل الشيء وهو مكروه ،


 أو يحمل فعلهم ذلك على الاستشفاء ،  کما حكي عن ابن المنكدر - رضي الله عنه- ؛ أنه كان يصيبه الضمان ، فكان يضع خده على قبر النبي -صلي الله  عليه وسلم فعتب عليه في ذلك فقال : إنه يصيبنی خطرة فإذا وجدت ذلك استشفيت بقبر النبي


 أو يحمل على التبرك فإنه حكى عن المنكدر أنه كان يأتي موضعة من المسجد في الصحن فيتمرغ فيه ويضطجع ، فقيل له في ذلك فقال : إني رأيت رسول الله - صلي الله عليه وسلم - في هذا الموضع أراه قال : في النوم والمقصود من ذلك كله الاحترام والتعظيم تحفة الزوار لابن حجر


 ഖബർ തൊടലും ചുംബിക്കലും ചെയ്യാൻ പാടില്ല എന്ന് പ്രസ്താവിച്ച ശേഷം സ്വഹാബത്തും താബിഉകളും ചെയ്ത ചില ചുംബനങ്ങളെയും തൊട്ടു മുത്തലുകളെയും പരാമർശിച്ചു കൊണ്ട് ഇബിൻ ഹജർ പറയുകയാണ്: അവർ ചെയ്തത് തബറുകിന് വേണ്ടിയാണ് / രോഗശമനത്തിന്ന് വേണ്ടിയാണ് എന്ന് മനസ്സിലാക്കണം. അപ്പോൾ തൊടലും ചുംബിക്കലും ഇത്തരം ഉദ്ദേശ്യത്തോടുകൂടെ പറ്റുമെന്ന് സാരം.

തുഹ്ഫത്തു സുവാർ 20 - 27 വരെയുള്ള പേജുകൾ വായിക്കുക.

Friday, February 12, 2021

സെബാസ്റ്റ്യൻ പുന്നക്കലിന്റെ കുർആൻ വിമർശനങ്ങൾക്ക് മറുപടി വിമർശനങ്ങൾക്ക് മറുപടി*

   *സെബാസ്റ്റ്യൻ പുന്നക്കലിന്റെ കുർആൻ വിമർശനങ്ങൾക്ക് മറുപടി  വിമർശനങ്ങൾക്ക് മറുപടി*



* ചോദ്യ*


 അൻആം 19ൽ

അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനാണ്

എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [] പുറത്തു വരുത്തി;


എന്നും പറയുന്നു


* അനുസരിച്ചു വെള്ളം ഇറക്കിയവൻ ഒരാളും മുളയെ പുറത്തെടുത്തവൻ മറ്റൊരാളുമാണോ*?


*മറുപടി*


ഖുർആനിന്റെ   ഭാഷയോ അറബി സാഹിത്യ മോ  ഖുർആനിന്റ ഭാഷാ സൗനര്യമോ അറിയാത്തവൻ മാത്രമെ ഇങ്ങനെയുള്ള വിമർശനങ്ങൾ പറയുകയുള്ളു.


അറബി ഭാഷയും അറബി സാഹിത്യവും അറിയുന്ന ഒരാളും തന്നെ   വിമർശനങ്ങൾ നടത്തിയിട്ടില്ല.


അൻആം സൂറത്തിന്റെ 99  സർ കത്തിയെടുത്തു കൊണ്ടാണ് അറബി ഭാഷയുടെ ബാല പാഠം  പോലും അറിയാത്ത സെബാസ്റ്റ്യൻ പുന്നക്കൽ എന്ന പാതിരി വിമർശനം നടത്തുന്നത് 

അൻആം സൂറത്തിന്റെ 95 മുതലാണ് വിഷയത്തിന്റെ തുടക്കമുള്ളത് . കട്ടു വച്ചുകൊണ്ടാണ് സെബാസ്റ്റ്യൻ വിമർശിച്ചു കൊണ്ടിരിക്കുന്നത്.


അള്ളാഹു ഭൂമിയിലും ആകാശത്തും ചെയ്ത അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും 95 ആയതു മുതൽ വിവരിക്കുകയാണ്.


 അന്‍ആം  - 6:95


۞ إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ


നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്.


നിര്‍ജ്ജീവമായതില്‍നിന്നു അവന്‍ ജീവിയെ പുറത്തു വരുത്തുന്നു; ജീവിയില്‍ നിന്ന് നിര്‍ജ്ജീവമായതിനെ പുറത്തു വരുത്തുന്നവനുമാകുന്നു

(അങ്ങിനെയുള്ള) അവനത്രെ അല്ലാഹു; എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ (അവനെ വിട്ടു) തെറ്റിക്കപ്പെടുന്നത്?!


 അന്‍ആം  - 6:96


فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ


പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍). 

രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്തിരിക്കുന്നു;

സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു).

അതു (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണ്ണയം [വ്യവസ്ഥ] ആകുന്നു.

 അന്‍ആം  - 6:97


وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ


അവനത്രെ, നിങ്ങള്‍ക്കു നക്ഷത്രങ്ങളെ - അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴി കാണുവാന്‍ വേണ്ടി - ഏര്‍പ്പെടുത്തിയവനും.

അറിയുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.

 അന്‍ആം  - 6:98


وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَفْقَهُونَ


അവനത്രെ, ഒരേ ആത്മാവില്‍ (അഥവാ വ്യക്തിയില്‍) നിന്നു നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കിയവനും. അങ്ങനെ, (നിങ്ങള്‍ക്കു) തങ്ങുന്ന സ്ഥാനവും, സൂക്ഷിപ്പുസ്ഥാനവുമുണ്ട്.

ഗ്രഹിക്കുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.


 അന്‍ആം  - 6:99


وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّٰتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَءَايَٰتٍ لِّقَوْمٍ يُؤْمِنُونَ


അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനാണ്

എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [അല്ലാഹു] പുറത്തു വരുത്തി; എന്നിട്ട് അതില്‍നിന്നു നാം പച്ച (ച്ചെടി)കളെ പുറത്ത് വരുത്തി അതില്‍ നിന്ന് പരസ്പരം (മേല്‍ക്കുമേല്‍) തിങ്ങിക്കൊണ്ടിരിക്കുന്ന ധാന്യം നാം പുറപ്പെടുവിക്കുന്നു. 

ഈത്തപ്പനയില്‍ നിന്നു - അതിന്റെ കുലയില്‍ നിന്നു - താണു (തൂങ്ങി) നില്‍ക്കുന്ന കതിര്‍പ്പുകളും (ഉണ്ടായിത്തീരുന്നു).

മുന്തിരികളുടെ തോട്ടങ്ങളും, ഓലീവു വൃക്ഷവും, മാതളച്ചെടിയും (പുറത്തു വരുത്തുന്നു); സാദൃശ്യപ്പെട്ടതും, പരസ്പര സാദൃശ്യമില്ലാത്തതുമായിക്കൊണ്ട്.

അതു കായ്ക്കുമ്പോള്‍ അതിന്റെ കായയിലേക്കും, അതു മൂപ്പെത്തുന്നതിലേക്കും നിങ്ങള്‍ നോക്കുക!

നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുണ്ട്‌.


...

ഇവിടെ നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്.


എന്ന്  പറഞ്ഞുകൊണ്ട് അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും  എണ്ണി പറഞ്ഞുകൊണ്ട്

 തുടങ്ങുകയാണ് .


ഒരു പിതാവ് തൻറെ മകനോട് സംസാരിക്കുമ്പോൾ ഞാൻ നിന്നെ നിനക്ക് ജനനം നൽകുകയും നിന്നെ വളർത്തുകയും ചെയ്തു എന്ന് പറയുന്നതിനു പകരം 


നിന്റെ പിതാവ് നിന്നെ ജനിപ്പിക്കുകയും വളർത്തുകയും അദ്ദേഹം ഭക്ഷണം നൽകുകയും വെള്ളം നൽകുകയും ചെയ്തു. അദ്ദേഹം നിന്നെ ഡോക്ടർ ആകുകയും അദ്ദേഹം നിനക്ക് എല്ലാം വാങ്ങി തരുകയും ചെയ്തു അദ്ദേഹം നിനക്ക് വിവാഹം ചെയ്തു തന്നു.   *ഞാനാണ് നിനക്ക്* നൽകിയത്


 എന്ന് പറഞ്ഞാൽ ഇവിടെ അദ്ദേഹം എന്നതും അവസാനം പറഞ്ഞ ഞാൻ എന്നതും രണ്ടാണെന്ന്ആരും മനസ്സിലാക്കുകയില്ല.



അറബി ഭാഷയിലെ ഇൽതി ഫാത് (ശൈലി  മാറ്റം ] -

: എന്ന ഒരു സാഹിത്യ പ്രയോഗങ്ങളാണ് ഖുർആനിൽ ഇവിടെയുള്ളത്. ഇങ്ങനെ അറബി സാഹിത്യകാരന്മാരുടെ പ്രയോഗത്തിൽ ഇത്തരം ധാരാളം പ്രയോഗങ്ങൾ പ്രയോഗിച്ചതായി അറബി സാഹിത്യം അറിയുന്ന ഏതൊരാൾക്കും അറിയാം.


ഇതുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം . ഉദാഹരണങ്ങളും വിവരണങ്ങളും നൽകാൻ കഴിയും ബുദ്ധിയുള്ളവർക്ക് ഇത്രയും മതിയല്ലോ


അസ് ലം പരപ്പനങ്ങാടി

Sunday, January 24, 2021

ഇസ്തിഗാസ സഖാവി ഇമാം പറഞ്ഞത്

 https://youtu.be/4VWMLr6wGco

والمعجزات وليملأ قلبه من هيبته وتعظيمه وإجلاله ومحبته كأنه يراه ويشاهده محققاً أنع يسمع سلامه وفي الشدائد يساعده وليتجنب الخصام والخوض فيما لا ينبغي من الفعل والكلام.👆

Wednesday, January 20, 2021

നബിയുടെ മേൽ മയ്യത്ത് നിസ്ക്കാരവും തുടർന്ന് നിസ്കരിക്കലും

 ::  ترك الصلاة خلف المبتدع  إماما , وميتا 


   قال ابن حجر الهيتمي :   وَهِيَ – الصلاة - خَلْفَ مُبْتَدِعٍ لَمْ يَكْفُرْ بِبِدْعَتِهِ أَشَدُّ لِأَنَّ اعْتِقَادَهُ لَا يُفَارِقُهُ ( تحفة المحتاج في شرح المنهاج )  



  قال ابن حجر : و بحث الأذرعي حرمة الاقتداء بالمبتدع علي عالم شهير لانه سبب لاغواء العوام ببدعته ( شرح بافضل ) قوله وبحث الاذرعي أقره في الفتح والامداد و هو ظاهر ( كردي علي شرح باقضل ) .



          قال عبد القاهر البغدادي :  وان كانت بدعته من جنس بدع الرافضة الزيدية أو الرافضة الامامية أو من جنس بدع أكثر الخوارج او من جنس بدع المعتزلة أو من جنس بدع النجارية أو الجهمية أو الضرارية أو المجسمة من الامة كان من جملة امة الاسلام في بعض الاحكام وهو ان يدفن في مقابر المسلمين ويدفع اليه سهمه من الغنيمة إن غزا مع المسلمين ولا يمنع من دخول مساجد المسلمين ومن الصلاة فيها ويخرج في بعض الاحكام عن حكم امة الاسلام : وذلك أنه  لا تجوز الصلاة عليه ولا خلفه [ الفرق بين الفرق - عبد القاهر البغدادي ].


:  وَيَحْرُمُ عَلَى أَهْلِ الصَّلَاحِ وَالْخَيْرِ, الصَّلَاةُ خَلْفَ الْفَاسِقِ  وَالْمُبْتَدِعِ وَنَحْوِهِمَا لِأَنَّهُ يَحْمِلُ النَّاسَ عَلَى تَحْسِينِ الظَّنِّ بِهِمْ كَمَا فِي الْبَرْمَاوِيِّ (حاشية البجيرمي – 1 / 311 , والشرواني – 2 / 294 ) .


 وقال أيضا : الميت كالإمام ( بج – 1 / 477 ) .


 فيدخل في قوله "  وَيَحْرُمُ عَلَى أَهْلِ الصَّلَاحِ وَالْخَيْرِ, الصَّلَاةُ خَلْفَ الْفَاسِقِ  وَالْمُبْتَدِعِ " المبتدع الميت , لأنه قال لفظ " خلف " ولم يقل لفظ " الإقتداء , ولفظ " القدوة , ولفظ " الإئتمام " , بل العلة – حمل الناس علي تحصين الظن به - صادقة علي الصلاة عليه .فيحرم علي أهل الصلاح الصلاة علي المبتدع , :



     قال العلامة سعد الدين التفتازاني في شرح العقائد النسفية : ( وتجوز الصلاة خلف كل بر و فاجر ) لقوله عليه السلام " صلوا خلف كل بر وفاجر " لأن علماء الأمة كانوا يصلون خلف الفسقة وأهل الأهواء والمبتدع من غير نكير . وما نقل عن بعض السلف من المنع عن الصلاة خلف الفاسق والمبتدع فمحمول علي الكراهة إذ لا كلام في كراهة الصلاة خلف الفاسق والمبتدع  وهذا إذا لم يؤد الفسق أو البدعة إلي حد الكفر وأما إذا أدي فلا كلام في عدم جواز الصلاة .( شرح العقائد : 142 ) .



قوله :" علماء الأمة كانوا يصلون خلف الفسقة وأهل الأهواء والمبتدع من غير نكير" أي إذا خيفت الفتنة , وذلك لا يدل علي أن الصلاة خلفهم تصح من غير كراهة أو حرمة إن لم تخش الفتنة ,   وقوله :"  فمحمول علي الكراهة " أي بالنظر إلي أصل الحكم وأما بالنظر إلي الخارج وهو حمل  النَّاس عَلَى تَحْسِينِ الظَّنِّ بِهِمْ  . تكون الصلاة خلفهم حراما ,  

:  قوله تجوز الصلاة : أي تصح , وقال ابن حجر الهيتمي :  يطلق الجواز علي الحل وعلي الصحة ( الفتاوي الحديثية : 246)  


 ويدل علي ما ذكرنا قول الأئمة  فقال زين الدين المخدوم :   ( وكره ) اقتداء ( بفاسق ومبتدع ) كرافضي وإن لم يوجد أحد سواهما ما لم يخش فتنة وقيل لا يصح الاقتداء بهما ( فتح المعين : 132 ) .



:  قال السيد البكري : ( قوله: وكره اقتداء إلخ) المناسب لما قبله أن يقول: وصح اقتداء بفاسق ومبتدع، لكن مع الكراهة.


  (وقوله: ومبتدع ) أي لا نكفره ببدعته، كالمعتزلي، وهو القائل بخلق القرآن أو عدم الرؤية. والقدري، وهو القائل بخلق العبد أفعاله الاختيارية.  والجهمي، وهو القائل بمذهب جهم بن صفوان الترمذي، وهو أنه لا قدرة للعبد بالكلية.والمرجئ، وهو القائل بالارجاء، وهو أنه لا يضر مع الايمان معصية.والرافضي، وهو القائل بأن عليا - كرم الله وجهه - أمر إليه النبي صلي الله عليه وسلم  بالخلافة، وأنه أولى من غيره. أما الذي نكفره ببدعته فلا تصح القدوة به أصلا، وذلك كالمجسمة، وهم القائلون بأن الله جسم كالاجسام تعالى الله عن ذلك  وكالفلاسفة، وهم منكروحدوث العالم، وعلمه تعالى بالجزئيات، والبعث للاجسام. وهذه الثلاثة هي أصل كفرهم . 


(قوله: وإن لم يوجد أحد سواهما) أي يكره الاقتداء بهما وإن لم يوجد إلخ، وذلك للخلاف في صحة الاقتداء بهما لعدم أمانتهما، فقد لا يحصل منهما محافظة على بعض الواجبات، ولقوله (ص): إن سركم أن تقبل صلاتكم فليؤمكم خياركم، فإنهم وفدكم فيما بينكم وبين ربكم. وإنما صحت الصلاة خلفهما - على المعتمد - لما روى الشيخان: أن ابن عمر رضي الله عنهما كان يصلي خلف الحجاج. قال الشافعي - رضي الله عنه -: وكفى به فاسقا.

   ( وقوله : ما لم يخش فتنة ) أي ما لم يخش المأموم إن لم يأتم بهما فتنة، كأن يكون الامام الفاسق، أو المبتدع واليا ظالما. (حاشية إعانة الطالبين : 2 / 47 ) .



أبو بكر الأحسني الفارافوري المليباري

മയ്യത്ത് നിസ്കരിക്കുന്നവൻ (മുബ്തദിഇന് ) പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് ശൈഖുനാ ശംസുൽ ഉലമ

 മുബ്തദിഇന് മയ്യത്ത് നിസ്കരിക്കുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ(ന: മ ) യുടെ ഫത്വ്വ


മുബ്തദിഉകളുടെ പേരിലുള്ള മയ്യിത്ത് നിസ്‌കാരം; പണ്ഡിതന്മാരുടെ ഫത്വകൾ

https://swallooalalhabeeb.blogspot.com/2018/10/blog-post_17.html?m=1

Saturday, January 16, 2021

കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും

  .: فقد قال ابن قدامة رحمه الله في كتابه: المغني (11/120): ( فصل: قال بعض أهل العلم: يستحب للوالد ‏أن يؤذن في أذن ابنه حين يولد، لما روى عبد الله بن رافع عن أمه أن النبي صلى الله عليه ‏وسلم أذن في أذن الحسن حين ولدته فاطمة. وعن عمر بن عبد العزيز أنه كان إذا ولد له ‏مولود أخذه في خرقة فأذن في أذنه اليمنى، وأقام في اليسرى وسماه. وروينا أن رجلاً قال ‏لرجل عند الحسن يهنئه بابن له: ليهنئك الفارس. فقال الحسن: وما يدريك أنه فارس هو ‏أو حمار؟! فقال: كيف تقول:؟ قال: قل: بورك في الموهوب، وشكرت الواهب، وبلغ ‏أشده، ورزقت بره.‏

ويستحب أن يحنك بتمرة تمضغ له، لما رواه مسلم عن أنس رضي الله عنه قال:" ودعا رسول الله صلى الله عليه ‏وسلم بعجوة من عجوة المدينة فلاكها في فيه حتى ذابت، ثم قذفها في في (أي: فم ) ‏الصبي يتلمظها. قال: فقال رسول الله صلى الله عليه وسلم: "انظروا إلى حب الأنصار ‏التمر".‏ ولمعرفة المزيد عن أحكام المولود ينظر: كتاب تحفة المودود بأحكام المولود للإمام ابن قيم الجوزية.

والله أعلم.‏


:



 ويستحب لمن ولد له ولد أن يؤذن في أذنه ، لما روى أبو رافع { أن النبي صلى الله عليه وسلم أذن في أذن الحسن رضي الله عنه حين ولدته فاطمة بالصلاة } ويستحب أن يحنك المولود بالتمر لما روى أنس قال { ذهبت بعبد الله بن أبي طلحة إلى رسول الله صلى الله عليه وسلم حين ولد قال : هل معك تمر ؟ قلت نعم ، فناولته تمرات فلاكهن ثم فغر فاه ثم مجه فيه ، فجعل يتلمظ ، فقال رسول الله صلى الله عليه وسلم حب الأنصار التمر ، وسماه عبد الله } ) .شرح المهذب




 .: الأذان في أذن الصبي المولود

جزء/صفحة: 

3

  

25


7

 

( الثالث ) : قال في مختصر المدونة لابن أبي زيد في باب الجامع ، وكره يعني مالكا أن يؤذن في أذن الصبي المولود انتهى . والإقامة مثله وذكره في النوادر في آخر كتاب العقيقة وقال الشيخ يوسف بن عمر : استحب بعض أهل العلم أن يؤذن في أذن الصبي ، ويقيم حين يولد وتقدم في أول الكتاب في باب الأذان الكلام على ذلك فراجعه هناك ، والله سبحانه أعلم .




: وفي فتاوى الأصبحي ، هل ورد في الأذان والإقامة عند إدخال الميت القبر خبر ؟ فالجواب : لا أعلم فيه ورود خبر ولا أثر إلا ما يحكى عن بعض المتأخرين ، ولعله مقيس على استحباب الأذان والإقامة في أذن المولود فإن الولادة أول الخروج إلى الدنيا وهذا أول الخروج منها وهذا فيه ضعف فإن مثل هذا لا يثبت إلا توقيفا انتهى .

[



: مواهب الجليل في شرح مختصر خليل » كتاب الصلاة » فصل الأذان والإقامة » تنبيه الأذان خلف المسافر

جزء/

[

 كشاف القناع عن متن الإقناع » كتاب الصلاة » باب الأذان والإقامة



باب الأذان والإقامة

جزء/صفحة: 

1

  

234

 

( ويسن أذان في أذن مولود اليمنى ، حين يولد ، و ) أن ( يقيم في اليسرى ) من أذنيه بعده لأنه صلى الله عليه وسلم { أذن في أذن الحسن حين ولدته فاطمة } رواه الترمذي وقال حسن صحيح .


ولخبر ابن السني { من ولد له مولود فأذن في أذنه اليمنى وأقام في اليسرى لم تضره أم الصبيان } أي التابعة من الجن وليكون التوحيد أول شيء يقرع سمعه حين خروجه إلى الدنيا ، كما يلقن عند خروجه منها ; ولما فيه من طرد الشيطان عنه فإنه يفر عند سماع الأذان وفي مسند رزين أنه صلى الله عليه وسلم { قرأ في أذن مولود سورة الإخلاص } والمراد أذنه اليمنى قاله في شرح المنتهى

[ تحفة المحتاج في شرح المنهاج » فصل في العقيقة

جزء/صفحة: 

9

  

376

 

( و ) يسن أن ( يؤذن في أذنه اليمنى ) ثم يقام في اليسرى ( حين يولد ) للخبر الحسن { أنه صلى الله عليه وسلم أذن في أذن الحسين حين ولد } وحكمته أن الشيطان ينخسه حينئذ فشرع الأذان والإقامة لأنه يدبر عند سماعهما وروى ابن السني خبر { من ولد له مولود فأذن في أذنه اليمنى وأقام الصلاة في أذنه اليسرى لم تضره أم الصبيان } وهي التابعة من الجن وقيل مرض يلحقهم في الصغر ويسن أن يقرأ في أذنه اليمنى فيما يظهر : { وإنى أعيذها بك وذريتها من الشيطان الرجيم } ويزيد في الذكر التسمية وورد { أنه صلى الله عليه وسلم قرأ في أذن مولود الإخلاص } فيسن ذلك أيضا



........................

...

 شرح منتهى الإرادات » كتاب الصلاة » باب الأذان

جزء/صفحة: 

1

  

130

 


وسن أذان في يمين أذن مولود ) ذكر أو أنثى ( حين يولد .


و ) سن ( إقامة في ) الأذن ( اليسرى ) لخبر ابن السني مرفوعا { من ولد له مولود فأذن في أذنه اليمنى وأقام في أذنه اليسرى لم تضره أم الصبيان } أي التابعة من الجن وروى الترمذي أنه صلى الله عليه وسلم { أذن في أذن الحسن حين ولدته أمه فاطمة } وقال : حسن صحيح . وليكون إعلامه [ ص: 131 ] بالتوحيد أول ما يقرع سمعه عند قدومه إلى الدنيا . كما يلقن عند خروجه منها ، ولأنه يطرد الشيطان عنه ; لأنه يدبر عند سماع الأذان .


وفي مسند رزين { أنه صلى الله عليه وسلم قرأ في أذن مولود سورة الإخلاص } قال في شرحه : والمراد أذنه اليمنى .: نهاية المحتاج



 و ) يسن أن ( يؤذن في أذنه اليمنى ) ويقيم في اليسرى ( حين يولد ) لخبر { أنه صلى الله عليه وسلم أذن في أذن الحسين حين ولد } والحكمة في ذلك أن الشيطان ينخسه حينئذ فشرع الأذان والإقامة لأنه يدبر عند سماعهما .


وروى البيهقي خبر { من ولد له مولود فأذن في أذنه اليمنى وأقام في أذنه اليسرى لم تضره أم الصبيان } وهي التابعة من الجن ، وقيل مرض يلحقهم في الصغر ، ويسن أن يقرأ في أذنه اليمنى كما هو الظاهر { وإني أعيذها بك وذريتها من الشيطان الرجيم } على إرادة النسمة وإن كان ذكرا ويزيد في الذكر التسمية وورد { أنه صلى الله عليه وسلم قرأ في أذن مولود الإخلاص } فيسن ذلك أيضا ( و ) أن ( يحنك بتمر ) ذكرا كان أو أنثى بأن يمضغه ويدلك به حنكه حتى يصل بعضه إلى جوفه فإن فقد تمر فحلو لم تمسه النار ، والأوجه تقديم الرطب على التمر نظير ما مر في الصوم ، وينبغي كون المحنك من أهل الخير والصلاح ليحصل للمولود بركة مخالطة ريقه لجوفه ، ويندب [ ص: 150 ] تهنئة الوالد ونحوه عند الولادة يبارك الله لك في الولد الموهوب وشكرت الواهب وبلغ أشده ورزقت بره ، ويندب الرد عليه بنحو جزاك الله خيرا ، والأوجه امتداد ذلك منها ثلاثا بعد العلم أو القدوم من السفر أخذا مما مر في التعزية .

 https://islamweb.net/ar/library/index.php?page=TreeCategory&ID=2034

Wednesday, January 13, 2021

കടലിന്നടിയിലെ_ഇരുട്ട് : #വിശുദ്ധ_ഖുർആൻ #ബൈബിളിനെ_കോപ്പിയടിച്ചോ?

 #കടലിന്നടിയിലെ_ഇരുട്ട് :

#വിശുദ്ധ_ഖുർആൻ 

#ബൈബിളിനെ_കോപ്പിയടിച്ചോ?


ഇയ്യോബ് 38:17 ലെ അന്ധതമസ്സ് കോപ്പിയടിച്ചാണ് കടലിന്റെ അടിത്തട്ടിലെ അന്ധകാരത്തെ കുറിച്ചു വിശുദ്ധ ഖുർആൻ പറഞ്ഞത് എന്ന് തള്ളുന്ന ഒരു പോസ്റ്റ് കണ്ടു. ആ വാക്യം ഇങ്ങനെ വായിക്കാം: 


നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? (ഇയ്യോബ് 38:16,17).


വാസ്തവത്തിൽ, സമുദ്രത്തിന്റെ അടിയിലുള്ള അന്ധകാരത്തെ കുറിച്ചല്ല, പ്രത്യുത അതേ  വാക്യത്തിലെ തന്നെ മരണത്തെ കുറിച്ചു തന്നെയാണ് ഇവിടെ പറയുന്നത്. മനസ്സിരുത്തി ഈ വാചകം വായിച്ചാൽ തന്നെ അത് മനസ്സിലാകും.  


ഹീബ്രു മൂലത്തിൽ צַלְמָוֶת (tsal-maw'-veth) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. NAS Exhaustive Concordance of the Bible with Hebrew-Aramaic and Greek Dictionaries ഈ പദത്തെ പരിചയപ്പെടുത്തുന്നത്  tsel, maveth എന്നീ പദങ്ങളിൽ നിന്നാണ് ഈ പദം രൂപപ്പെട്ടിട്ടുള്ളത് എന്നാണ്. Brown-Driver-Briggs Hebrew and English Lexicon, Strong's Exhaustive Concordance എന്നിവയും ഇതേ വിശദീകരണം തരുന്നു. Shade of death എന്നാണ് ഇവർ നൽകുന്ന അർഥകൽപന. 


പ്രയോഗങ്ങളിൽ വരെ ഹിബ്രുവിനോടു വളരെയധികം ഒട്ടിച്ചേർന്നു നിൽക്കുന്ന മറ്റൊരു സെമിറ്റിക് ഭാഷയായ അറബിയിലുള്ള ബൈബിളിൽ നൽകിയിട്ടുള്ള പരിഭാഷ ഇങ്ങനെയാണ്:

 هل انكشفت لك ابواب الموت او عاينت ابواب ظل الموت.

ഇവിടെ ഉപയോഗിച്ചിട്ടുള്ള ظل الموت / ളില്ലുൽ മവ്ത് എന്നത് ഹീബ്രുവിലെ צַלְמָוֶת / റ്റ്സൽ മവേത് എന്ന പദത്തിന്റെ പരിഭാഷയാണ് - മരണത്തിന്റെ തണൽ /  Shade of death എന്നാണർത്ഥം. ഇതാണ് മലയാളത്തിൽ അന്ധതമസ് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അത് കണ്ടപ്പോഴേക്കും വിശുദ്ധ ഖുർആൻ ബൈബിളിന്റെ കോപ്പിയടിയാണ് എന്നു പറഞ്ഞ് രംഗത്ത് വന്ന കുഞ്ഞാടുകളുടെ കാര്യം ഹാ, എത്ര കഷ്ടം!


✍🏻 Muhammad Sajeer Bukhari

Tuesday, January 5, 2021

ഇസലാ:മൂന്നു വയസ് പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാമെന്ന് ബൈബിൾ*

 ▪️പീഡോഫീലിയ

 *~മൂന്നു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാമെന്ന് ബൈബിൾ


"ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നു കളവിൻ. പുരുഷനോടു കൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചു കൊൾവിൻ" (സംഖ്യ 31:17 -18)


ബൈബിൾ പഠിപ്പിക്കുന്ന യുദ്ധതന്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ വചനങ്ങളിലെ രണ്ടാം വാക്യമായ "പുരുഷനോടു കൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചു കൊൾവിൻ" എന്നതിനു ബൈബിൾ പണ്ഡിതൻമാർ നൽകിയിട്ടുള്ള വ്യാഖ്യാനമാണ് ഈ കുറിപ്പിൽ ചർച്ചക്കു വിധേയമാക്കുന്നത്.


ഇന്ന് ഉപലബ്ദമായ ബൈബിളിന്റെ ഏറ്റവും പുരാതന കോപ്പികളിലൊന്നായി പറയപ്പെടുന്ന ഹീബ്രുവിലുള്ള Westminster Leningrad Codex ഈ വചനം രേഖപ്പെടുത്തുന്നതു ഇങ്ങനെയാണ്:

וכל הטף בנשים אשר לא־ידעו משכב זכר החיו לכם׃


പ്രധാനമായും രണ്ടു കാര്യങ്ങൾ ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ഒന്ന്.  ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള הַטַּ֣ף (hat·taf) എന്ന പദം പെൺ കുഞ്ഞുങ്ങളെ എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ബൈബിൾ പണ്ഡിതൻമാരുടെ വീക്ഷണത്തിൽ  ഈ പദത്തിന്റെ ശരിയായ അർഥം എന്താണ്?. രണ്ടാമതായി, ഇതിലെ അവസാന പദമായ לכם / ലകേം എന്ന പദം പരിഭാഷയിൽ വിട്ടു കളഞ്ഞിട്ടുണ്ട്. ലെനിൻഗാർഡ് കോഡെക്സിനേക്കാൾ കുറേക്കൂടി പിൽക്കാലത്തേതായി കരുതപ്പെടുന്ന Aleppo Codexലും ഈ പദം അപ്പടി ഉണ്ട്. അറബി ബൈബിളിൽ لكم / ലകും എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ പദം הַטַּ֣ף (hat·taf) എന്നതിന്റെ കൂടെ വരുമ്പോൾ വിനിമയം ചെയ്യുന്ന ഉദ്ധേശ്യാർഥത്തെ ഭയപ്പെടുന്നവരാണ് അതു വെളിക്കളയാൻ വെമ്പൽ കൂട്ടുന്നത്. രണ്ടാമത്തേതിൽ നിന്നു തുടങ്ങാം.


വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ ഈ വാക്യം എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നു നോക്കാം:


New International Version

but save for yourselves every girl who has never slept with a man.


New Living Translation

Only the young girls who are virgins may live; you may keep them for yourselves.


English Standard Version

But all the young girls who have not known man by lying with him keep alive for yourselves.


Berean Study Bible

but spare for yourselves every girl who has never had relations with a man.


New American Standard Bible

"But all the girls who have not known man intimately, spare for yourselves.


King James Bible

But all the women children, that have not known a man by lying with him, keep alive for yourselves.


Holman Christian Standard Bible

but keep alive for yourselves all the young females who have not had sexual relations."


International Standard Version

You are to allow the young women who haven't yet had sexual relations with a man to live for yourselves."


NET Bible

But all the young women who have not had sexual intercourse with a man will be yours.


GOD'S WORD® Translation

But save for yourselves every girl who has never gone to bed with a man.


Jubilee Bible 2000

But all the female children that have not known a man by lying with him keep alive for yourselves.


King James 2000 Bible

But all the young girls, that have not known a man by lying with him, keep alive for yourselves.


American King James Version

But all the women children, that have not known a man by lying with him, keep alive for yourselves.


American Standard Version

But all the women-children, that have not known man by lying with him, keep alive for yourselves.


Douay-Rheims Bible

But the girls, and all the women that are virgins save for yourselves:


Darby Bible Translation

but all the children among the women that have not known lying with a man, keep alive for yourselves.


English Revised Version

But all the women children, that have not known man by lying with him, keep alive for yourselves.


Webster's Bible Translation

But all the female children, that have not known a man by lying with him, keep alive for yourselves.


World English Bible

But all the girls, who have not known man by lying with him, keep alive for yourselves.


Young's Literal Translation

and all the infants among the women, who have not known the lying of a male, ye have kept alive for yourselves.


Living Bible (TLB)

Only the little girls may live; you may keep them for yourselves.


ഇംഗ്ലീഷ് വിവർത്തകരെല്ലാം for yourselves എന്നു പരിഭാഷപ്പെടുത്തിയ ലകേം എന്ന പദം മലയാള വിവർത്തകർ കാണാതിരുന്നത് എന്തുകൊണ്ടാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. സകല ആണുങ്ങളെയും പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളയണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത "പെൺകുട്ടികളെ" മാത്രം "നിങ്ങൾക്കു വേണ്ടി'' ജീവനോടെ വെക്കുക. എന്താണതിന്റെ താത്പര്യം? അവരെ നിങ്ങളുടെ ലൈംഗിക പൂർത്തിക്കു വേണ്ടി ഉപയോഗിക്കാൻ തന്നെ. പുരുഷനോടു കൂടെ ശയിച്ചവരെ ഉപയോഗിച്ചാൽ കാമം അടങ്ങാഞ്ഞിട്ടാണോ? അല്ല, അതു യിസ്രയേല്യന്റെ വംശവിശുദ്ധി തകരുമെന്ന ഭയമുള്ളതു കൊണ്ടാണ്. ചുരുക്കത്തിൽ, യുദ്ധത്തിൽ പിടിച്ചെടുക്കുന്ന പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ബൈബിൾ അനുശാസിക്കുന്നു.


ബൈബിളിന്റെ ആധുനിക ക്രൈസ്തവ വ്യാഖ്യാനങ്ങളിൽ ശ്രദ്ധേയമായ, മുപ്പതു വർഷം കൊണ്ട് നൂറു പേർ ചേർന്നെഴുതിയ Pulpit Commentary ഈ വാക്യത്തിനു നൽകിയിട്ടുള്ള വ്യാഖ്യാനം ഇങ്ങനെയാണ് : Keep alive for yourselves, i.e., for domestic slaves in the first instance. Subsequently no doubt many of them became inferior wives of their masters, or were married to their sons. Infants were probably put to death with their mothers. (ആ ശിശുക്കളെ നിങ്ങൾക്കായി ജീവനോടെ വെക്കുക. അതായത്, പ്രഥമദൃഷ്ട്യാ, സ്വകാര്യാവശ്യങ്ങൾക്കുള്ള ദാസികളായി ഉപയോഗിക്കാൻ. അതേ തുടർന്ന് അവരിൽ പലരും ആ യജമാനന്മാരുടെ വെപ്പാട്ടികളായി തീർന്നു എന്ന കാര്യത്തിൽ സംശയമില്ല. അതല്ലെങ്കിൽ അവരുടെ മക്കൾക്ക് അവരെ വിവാഹം കഴിച്ചു കൊടുത്തു. പലപ്പോഴും ആ ശിശുക്കളെ അമ്മമാർക്കൊപ്പം വധിച്ചു കളഞ്ഞിരുന്നു).


Daniel Whedon ന്റെ Commentary on the Bible രേഖപ്പെടുത്തുന്നത് ഇങ്ങനെ : but they could be lawfully married to their captors - അവരെ സൈനികർക്ക് നിയമപ്രകാരം വിവാഹം ചെയ്തു കൊടുക്കണം.


Dr. Peter Pett BA BD (Hons-London) DD എഴുതിയ Commentary on the Bible ൽ നിന്നു വായിക്കാം :


But all the women-children, who have not known man by lying with him, keep alive for yourselves.’ But the young women children were a different matter. They could be taken in marriage or as servants and would expect to accept the religion of their new husbands or masters. They would gradually be merged into Israel. Compare Deuteronomy 21:10-14. 


"എന്നാൽ, പുരുഷനോടു കൂടെ കിടക്കാത്ത പെൺകുട്ടികളെ നിങ്ങൾക്കായി ജീവനോടെ വെച്ചു കൊൾക" :  (വ്യാഖ്യാനം) എന്നാൽ, ചെറുപ്പക്കാരികളായ പെൺകുട്ടികളുടെ കാര്യം വ്യത്യസ്തമാകുന്നു. അവരെ ഒന്നുകിൽ വിവാഹം ചെയ്യാം അല്ലെങ്കിൽ ദാസികളാക്കാം, ഒപ്പം അവർ അവരുടെ പുതിയ ഭർത്താക്കന്മാരുടെയോ യജമാനന്മാരുടെയോ മതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവ ക്രമേണ യിസ്രായേലിൽ ലയിക്കുകയും ചെയ്യും. ആവർത്തനം 21: 10-14മായി താരതമ്യം ചെയ്യുക".


NIV: The New American Commentary – An Exegetical And Theological Exposition of Holy Scripture ലുള്ള വിവരണം ഇങ്ങനെ വായിക്കാം:


… Only the young girls would be allowed to live so that they may be taken as wives or slaves by Israelite men, according to the principles of holy war (Deut 20:13-14; 21:10-14). By this they could be brought under the umbrella of the covenant community of faith.


"വിശുദ്ധ യുദ്ധത്തിന്റെ തത്ത്വങ്ങൾ അനുസരിച്ച്, ഇസ്രായേൽ പുരുഷന്മാർക്ക് ഭാര്യമാരായി അല്ലെങ്കിൽ അടിമകളായി എടുക്കുന്നതിനായി ചെറുപ്പക്കാരികളായ പെൺകുട്ടികളെ മാത്രമേ ജീവിക്കാൻ അനുവദിക്കാവൂ. (ആവ. 20: 13-14; 21: 10-14). ഇതിലൂടെ അവരെ സമൂഹത്തിന്റെ വിശ്വാസ ഉടമ്പടിയുടെ കുടക്കീഴിൽ കൊണ്ടു വരാൻ കഴിയും".


John Dummelow യുടെ പ്രശസ്തമായ Commentary on the Bible രേഖപ്പെടുത്തുന്നതിങ്ങനെ :


The male children are put to death in order that the race of idolaters may be extirpated. The older women are also slain as having been the prime cause of the apostasy, and likely to lead the people astray at a future time. The women-children, or young females, are spared, and are taken as slaves or wives, being probably adopted into the Hebrew nation as proselytes:


വിഗ്രഹാരാധകരുടെ വംശം ഉന്മൂലനം ചെയ്യപ്പെടേണ്ടതിനായി ആൺകുട്ടികളെയാകം വധിച്ചു കളയപ്പെടും. മതപരിത്യാഗത്തിന്റെ പ്രധാന കാരണമായതിനാലും ഭാവിയിൽ ആളുകളെ വഴിതെറ്റിക്കാൻ സാധ്യതയുള്ളതിനാലും പ്രായമായ സ്ത്രീകളെയും കൊല്ലുന്നതാണ്. പെൺമക്കളെ, അല്ലെങ്കിൽ ചെറുപ്പക്കാരികളായ തരുണികളെ ശിക്ഷയിൽ നിന്നൊഴിവാക്കി, അവരെ അടിമകളോ ഭാര്യമാരോ ആയി എടുക്കുന്നു, ഒരുപക്ഷേ, മാർഗ്ഗം കൂടി എബ്രായ ജനതയിലേക്കു സ്വീകരിക്കപ്പെട്ടേക്കാം.


Proselyte എന്ന പദത്തിന്  The American Heritage Dictionary നൽകുന്ന നിർവചനം "a Gentile converted to Judaism" എന്നാണ്; ജൂതമതത്തിലേക്കു മതപരിവർത്തനം ചെയ്യുന്ന അന്യമതസ്ഥൻ / വിജാതീയൻ എന്നാണ്.


Professor Shaye J. D. Cohen ഈ വാക്യത്തെ കുറിച്ച് പറയുന്നതിങ്ങനെ :


“Moses enjoins upon the returning warriors to kill their Midianite female captives who have lain with a man, but ‘spare for yourselves every young woman who has not had carnal relations with a man’; WE MAY BE SURE THAT ‘FOR YOURSELVES’ MEANS THAT THE WARRIORS MAY ‘USE’ THEIR VIRGIN CAPTIVES SEXUALLY.52 The law in numbers differs from the law in Deuteronomy- perhaps the most significant distinction is that the law in Deuteronomy does not care whether the captive is a virgin or not- but it too permits Israelite warrior to marry (or ‘marry) a foreign woman.”


“പുരുഷനോടൊപ്പം കിടന്നിട്ടുള്ള മിദ്യാന്യരായ സ്ത്രീ ബന്ദികളെ കൊല്ലാൻ മടങ്ങിവരുന്ന യോദ്ധാക്കളോട് മോശെ കൽപ്പിക്കുന്നു, എന്നാൽ ‘പുരുഷനുമായി ശാരീരിക ബന്ധം പുലർത്താത്ത എല്ലാ യുവതികളെയും നിങ്ങൾക്കു വേണ്ടി മോചിപ്പിക്കുക’; "നിങ്ങൾക്കു വേണ്ടി" എന്നു പറഞ്ഞതു കൊണ്ടു യോദ്ധാക്കൾക്കു അവരെ ലൈംഗികമായി 'ഉപയോഗിക്കാം' എന്നാണ് അർത്ഥമാക്കുന്നത് എന്നു നമുക്ക് ഉറപ്പിക്കാവുന്നതാണ് 52. സംഖ്യാ പുസ്തകത്തിലെ നിയമം ആവർത്തന പുസ്തകത്തിലെ നിയമത്തിൽ‌ നിന്നും വ്യത്യസ്‌തമാണ്- ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ബന്ദി കന്യകയാണോ അല്ലയോ എന്നത് ആവർത്തന പുസ്തകത്തിലെ നിയമം പരിഗണിക്കുന്നില്ല എന്നതാണ് - എന്നാൽ ഇസ്രായേൽ യോദ്ധാവിനെ ഒരു വിദേശ സ്ത്രീയെ വിവാഹം കഴിക്കാൻ (അല്ലെങ്കിൽ 'വിവാഹം കഴിക്കാൻ') ഇതും അനുവദിക്കുന്നു.”


ഇതേ പേജിലെ 52-ാം അടിക്കുറിപ്പിൽ അദ്ദേഹം എഴുതിയതു കൂടി വായിക്കാം: “I do not know why the new Jewish version omits ‘for yourselves’; the Hebrew lakhem is unambiguous. That the intent of ‘FOR YOURSELVES’ IS SEXUAL OR MATRIMONIAL IS OBVIOUS; the passage is correctly understood by Rabbi Simeon Yohai in the Sifrei ad loc (177 212H).”


“പുതിയ ജൂത പതിപ്പ് ‘‘for yourselves’’ എന്ന വാക്ക് ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല; എബ്രായയിലുള്ള ലകേം എന്ന പദത്തിന്റെ ഉദ്ദേശ്യം അസന്ദിഗ്ദ്ധമാണ്. അതായത്, ‘‘for yourselves’’എന്നതിന്റെ ഉദ്ദേശ്യം ലൈംഗികപരമോ ദാമ്പത്യത്തെ സംബന്ധിച്ചോ ആണെന്നത് സുതരാം വ്യക്തമാണ് ; ഈ പാഠഭാഗത്തിന്റെ അർഥം അതു തന്നെയാണെന്ന് റബ്ബി ശിമയോൻ യോഹായ് ദി സിഫ്രെയ് അഡ്ലോകിൽ ശരിയായി മനസ്സിലാക്കുന്നു.”


ഇത്രയും പറഞ്ഞതിൽ നിന്ന് പ്രധാനമായും മതപരിവർത്തനത്തിന് നിർബന്ധിതയാക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധത്തിൽ ചെറിയ പെൺകുട്ടികളെ വധിക്കാതെ വിവാഹം ചെയ്യാനോ വെപ്പാട്ടികളായോ അടിമകളായോ എടുക്കാനോ ആണ് യഹോവ അനുശാസിക്കുന്നത് എന്നു വ്യക്തമായിരിക്കുമല്ലോ. എന്നാൽ, അക്കാര്യം മറച്ചുവെക്കാനുള്ള വികൃതികളാണ് ജൂത ക്രൈസ്തവ പണ്ഡിതരിൽ വലിയൊരു വിഭാഗം ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്.


ഇനി, എത്ര വയസ്സുള്ള പെൺകുട്ടികളെയാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത് എന്നു നോക്കാം. הַטַּ֣ף ഹതാഫ് എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ള പദം. ഇംഗ്ലീഷിൽ The എന്നു ഉപയോഗിക്കുന്ന മാതിരി Demonstrative Pronoun ആയാണ്  "ഹ" വന്നിട്ടുള്ളത്. മൂലപദം טַּ֣ף / താഫ് എന്നാണ്. മലയാളത്തിൽ പെൺകുഞ്ഞ് എന്നു വിവർത്തനം ചെയ്തിട്ടുള്ള ഈ പദത്തിന് മുകളിലുദ്ധരിച്ചിട്ടുള്ള ഇംഗ്ലീഷ് പരിഭാഷകളിൽ girl, young girls, virgin, women children, female children, infants among the women, little girls എന്നിങ്ങനെയാണ് അർഥം ചേർത്തിട്ടുള്ളത്. 


Professor Selig Newman ന്റെ An English and Hebrew Lexicon, Karl Feyerabend തയ്യാറാക്കിയ A complete Hebrew-English pocket-dictionary to the Old Testament, Samuel Pike ന്റെ A Compendious Hebrew-Lexicon തുടങ്ങിയ നിഘണ്ടുകളിലെല്ലാം Child, an infant, little ones എന്നെല്ലാമാണ് അർഥകല്പന നടത്തിയിട്ടുള്ളത്. 


താഫ് എന്ന പദത്തിന്റ അർഥം വളരെ ചെറിയ പ്രായത്തിലുള്ള പെൺകുഞ്ഞ് ആണെന്നു പൊതുവായി പറയാമെങ്കിലും മൂന്നു വയസ്സും ഒരു ദിവസവും മാത്രം പ്രായമുള്ള ശിശുവാണ് ശരിയായ ഉദ്ദേശ്യം.  ഇതിനു ഉപോത്ബലകമായി ബൈബിൾ പണ്ഡിതൻമാർ പറയുന്ന ഏതാനും വാക്യങ്ങൾ ഉദ്ധരിക്കാം (ദൈർഘ്യം ഭയന്ന് പ്രധാന ഭാഗവും അതിന്റെ പരിഭാഷയും മാത്രം ചേർക്കുന്നു).


ജൂത മതസംബന്ധിയായി പ്രത്യേകം അകഡമിക് ഗവേഷണം നടത്തിയിട്ടുള്ള അമേരിക്കൻ പണ്ഡിതൻ ജേക്കബ് നൂസ്നെറുടെ The Comparative Hermeneutics of Rabbinic Judaism: Seder Tohorot. Tohorot through Uqsin, Volume 6 [Copyright 2000] പേജ് 152ൽ നിന്നു വായിക്കാം:


A girl three years and one day old is betrothed by intercourse. And if a Levir has had intercourse with her, he has acquired her. And they are laible on her account because of the law [Prohibiting intercourse with] a married woman. മൂന്ന് വയസും ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി വിവാഹം നിശ്ചയിക്കപ്പെടാം. ഒരു ലേവ്യൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, അവൻ അവളെ സ്വന്തമാക്കി. അവളുടെ കാര്യത്തിൽ അവർ നിയമപരമായി അംഗീകാരമുള്ളവരാണ്. കാരണം, വിവാഹിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് 'നിയമം' വിലക്കിയിട്ടുണ്ടല്ലൊ.


ജേക്കബ് നൂസ്നർ തന്നെ എഡിറ്ററായ A history of the Mishnaic Law of Purities. 15. Niddah. Commentary യുടെ പേജ് 83 ലും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്:  


The girl three years and one day old is deemed capable of sexual relations - മൂന്ന് വയസും ഒരു ദിവസവും പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രാപ്തിയുള്ളതായി കണക്കാക്കപ്പെടുന്നു.


ആംഗ്ലിക്കൻ പുരോഹിതനായ ഹെർബർട്ട് ഡാൻബിയുടെ ‘The Mishnah: Translated from the Hebrew with Introduction and Brief Explanatory notes’ രേഖപ്പെടുത്തുന്നു:


A girl three years old and one day may be betrothed by intercourse; her deceased childless husband’s brother can acquire her by intercourse; and by connexion with her a man can be culpable by virtue of the Law of a married woman - “മൂന്ന് വയസും ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി വിവാഹനിശ്ചയം നടത്താം; അവളുടെ മരിച്ചുപോയ മക്കളില്ലാത്ത ഭർത്താവിന്റെ സഹോദരന് അവളെ ലൈംഗിക ബന്ധത്തിലൂടെ സ്വന്തമാക്കാം; അവളുമായി ബന്ധം പുലർത്തുന്നതിലൂടെ ഒരു പുരുഷൻ 'വിവാഹിതയായ സ്ത്രീയുടെ നിയമം' പ്രകാരമുള്ള കുറ്റവാളിയാകാം"


എഡ്വാർഡ് ഹെൻട്രിയുടെ Solving the Mystery of Babylon the Great, പ്രൊഫസർ ജോശുവ എ ഫോഗലിന്റെ Reading Tractate Avodah Zarah of the Babylonian Talmud, റോബിൻ ഗ്രില്ലിയുടെ Parenting for a Peaceful World മേരി ഡി യംങിന്റെ The sexual victimization of children തുടങ്ങി അനേകം ഗ്രന്ഥങ്ങളിൽ മൂന്നു വയസും ഒരു ദിവസവും പ്രായമായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നാണ് ഈ വചനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമം എന്നു വ്യക്തമായി പറയുന്നുണ്ട്.  


ദൈർഘ്യം മൂലം വായനക്ഷമത നഷ്ടപ്പെടുമോ എന്നു ഭയക്കുന്നതു കൊണ്ടു മാത്രം ചുരുക്കുന്നു. ഇസ്‌ലാമിനെ അപഹസിക്കാൻ പീഡോഫീലിയ ദുർവ്യാഖ്യാനിച്ചുണ്ടാക്കുന്ന കുഞ്ഞാടുകൾക്ക് സ്വന്തം ഗ്രന്ഥമോ അതിന്റെ വ്യാഖ്യാനങ്ങളോ  വായിക്കാൻ സമയം കാണില്ലല്ലൊ. മർക്കൊസ് രേഖപ്പെടുത്തുന്ന ഒരു യേശുവചനമെങ്കിലും ഓർത്തു വെച്ചോളൂ: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു... നിങ്ങൾ ദൈവകല്പന വിട്ടും കളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു.''


✍🏻 *Muhammad Sajeer Bukhari*