Sunday, March 14, 2021

ഇസ്ലാംഅല്ലാഹുവിന് പൊക്കാൻ കഴിയാത്ത

 🖋️




"അല്ലാഹുവിന് പൊക്കാൻ കഴിയാത്ത 

ഒരു പാറ ഉണ്ടാക്കാൻ അവന് കഴിയുമോ (അഥവാ ബുദ്റത്ത് ഉണ്ടോ )...?"


കുറേക്കാലമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും,ഭൗതികവാദത്തിൻ്റെ കെണിയിൽ അകപ്പെടുത്താനും 

ചിലർ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്...


മറുപടി യിലേക്ക് കടക്കുന്നതിനു മുമ്പ് 

അല്ലാഹുവിൻ്റെ കഴിവുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് എന്തെന്ന് വ്യക്തമാകേണ്ടതുണ്ട്. 




ബുദ്ധിപരമായി സംഭവ്യ ( logically possible /മുമ്കിൻ)മായ 

കാര്യങ്ങൾ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉള്ള അല്ലാഹുവിൻ്റെ ശക്തിയെയാണിവിടെ

ഖുദ്റത്ത് എന്ന് പറയുന്നത്.


ബുദ്ധിപരമായി അസംഭവ്യമായതോ ( logical impossible / محال عقلي  ) നിർബന്ധമായും സംഭവിക്കേണ്ടതോ (nessassery / واجب عقلي ) ആയ 

കാര്യങ്ങൾ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഖുദ്റത്ത് ഉപയോഗിച്ച് സാധ്യമല്ല.(അതായത് അവയോട് ഖുദ്റത്ത് ബന്ധിക്കില്ല.... )


അഥവാ സാധ്യമായിരുന്നെങ്കിൽ 

അവ   ബുദ്ധിപരമായി അസംഭവ്യമായതും (imposible)

നിർബന്ധമായും (nessassery )ആവുകയില്ലായിരുന്നു. 


വിശ്വാസ ശാസ്ത്രത്തിൻറെ 

എല്ലാ പണ്ഡിതരും ഒറ്റക്കെട്ടായി സമ്മതിക്കുന്ന കാര്യമാണിത്... 


ഇനി ചോദ്യത്തിലേക്ക് വരാം...

പൊക്കാൻ കഴിയാത്ത പാറ ഉണ്ടാക്കാൻ ദൈവത്തിന് കഴിയുമോ...? 


 


 _പൊക്കുക_ എന്നത് ബുദ്ധിപരമായി നിർബന്ധമുള്ളതോ (nessassery )

അസംഭവ്യമായതോ ( impossible)അല്ലാതിരുന്നാൽ മാത്രമേ ഈ ചോദ്യം പ്രസക്തമാകൂ...


മറിച്ചെങ്കിൽ (അസംഭവ്യമോ നിർബന്ധമോ ആണ് എങ്കിൽ ) _"കഴിയാത്ത"_ 

എന്ന് പറയുന്നതിന് അർത്ഥമില്ല.

കാരണം സംഭവ്യമായ (Possible / മുമ്കിൻ) കാര്യത്തിനോട് 

ബന്ധിക്കുന്ന ശക്തിയെയാണ് " അല്ലാഹു വിൻ്റെ ഖുദ്റത്ത് ( NB :- ഖുദ്റത്ത് എന്ന സാങ്കേതിക പ്രയോഗത്തിന് കഴിവ് / ശക്തി എന്ന പരിഭാഷ പൂർണ്ണാർത്ഥത്തിൽ ശരിയല്ലെന്നും സൗകര്യത്തിന്ന് വേണ്ടി പ്രയോഗിക്കുന്നതാണെന്നും ഓർക്കുക) എന്ന് പറയൂ  എന്ന് നേരത്തെ പറഞ്ഞല്ലോ...


അപ്പോൾ സംഭവ്യമല്ലാത്തതിനോട് 

എന്തുകൊണ്ട് ഖുദ്റത്ത് ബന്ധിക്കുന്നില്ല എന്ന ചോദ്യം 


നിങ്ങൾക്ക് കണ്ണ് ഉപയോഗിച്ച് 

വെള്ള നിറത്തെ എന്തുകൊണ്ട് കേൾക്കാൻ കഴിയുന്നില്ല...? 

എന്ന് ചോദിക്കും പോലെയാണ്.


അല്ലെങ്കിൽ "നീല നിറത്തിൻ്റെ മണമേത്...? " എന്ന ചോദ്യം പോലെയാണ്.

ഇവ അസംബന്ധമാണെന്നത് 

പ്രത്യേകം പറയേണ്ടതില്ലല്ലോ...


ഏതായാലും വിഷയത്തിലേക്ക് തിരിച്ചു വരാം...


വിശ്വാസികൾ അല്ലാഹുവിനെ സർവ്വശക്തനെന്ന് പറയാറുണ്ട്.

സർവ്വശക്തൻ എന്നതിൻ്റെ വിവക്ഷ _എല്ലാ മുമ്കിനുകളും (Possibleകളും) ദൈവത്തിൻ്റെ മഖ്ദൂർ ആണ്_ എന്നതാണെന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തം.

(NB:- ദൈവത്തിൻ്റെ കഴിവ് ബന്ധപ്പെടുന്ന / ബന്ധപെടേണ്ട കാര്യം ഏതോ അതിനെയാണ് മഖ്ദൂർ എന്ന് പറയുന്നത്.

അഥവാ ഏതൊരു കാര്യത്തിനാണോ അല്ലാഹു കഴിവ് വിനിയോഗിക്കുന്നത് ആ കാര്യം...

 _" അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നു"_ ....

ഇതിൽ  മനുഷ്യനാണ് മഖ്ദൂർ...)




ചോദ്യത്തിലെ _പൊക്കാൻ കഴിയാത്ത പാറ ഉണ്ടാവലിന്_  യുക്തിവാദികളുടെ ഈ ചോദ്യപ്രകാരം 2 സാധ്യത..


1 = സംഭവ്യം (Poടsible)

2 = അസംഭവ്യം (Imposible)





ഒന്നാമത് പറഞ്ഞ സാധ്യതയാണ് (Possible എന്നത് ) ശരി എങ്കിൽ   possible  ആയ കാര്യങ്ങളിൽ (മേലെ വിവരണം മറക്കരുത്) ചിലത് മഖ്ദൂറല്ലാതിരിക്കൽ നിർബന്ധം.  


   _"എല്ലാ മുമ്കിനും (possible) മഖ്ദൂറായിരിക്കെ ചിലത് മഖ്ദൂറല്ലാതിരുന്നുകൂടേ ...? "_ 


 എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഈ സാധ്യത  പ്രകാരം _സർവ്വശക്തനായ അല്ലാഹുവിന് ഉയർത്താൻ കഴിയാത്ത പാറ ഉണ്ടാക്കാമോ...?_ എന്ന ചോദ്യം. 


" എല്ലാ A യും Bആയിരിക്കെ ചില A കൾ B അല്ലാതിരുന്നുകൂടേ " എന്ന് ചോദിക്കും പോലെ... 


ഇവിടെ ചോദിച്ച കാര്യം ഉണ്ടാവൽ അസംഭവ്യമെന്ന് പറയേണ്ടതില്ലല്ലോ...

 അസംഭവ്യമായത് സംഭവിച്ചുകൂടേ എന്ന മഹാ മണ്ടത്തരമായ ചോദ്യമാണ് യുക്തിവാദികളുടെ ഇത്തരം ചോദ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തം.


 _4 വശങ്ങളുള്ള ത്രികോണം വരക്കാമോ...?_ 

 _ചതുരാകൃതിയിലുള്ള വൃത്തം വരക്കാമോ...?_ 

തുടങ്ങിയ ചോദ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അസംഭവ്യതകൾ ഇവിടെയും നമുക്ക് കാണാം...


"അസംഭവ്യമായത് സംഭവിച്ചുകൂടേ "

എന്ന മണ്ടൻ ചോദ്യം തന്നെയാണ് ഇവയിലും ഉള്ളത്.



ഇനി നാം നേരത്തെ പറഞ്ഞ 2 സാധ്യതകളിൽ രണ്ടാമത്തേതെടുക്കാം...

അതായത്

ചോദ്യത്തിലെ *പൊക്കാൻ കഴിയാത്ത പാറ ഉണ്ടാവൽ* അസംഭവ്യം (impossible) എന്ന സാധ്യത...


ഇതു ശരി എങ്കിൽ ചോദ്യം ഇങ്ങനെയായി... " അസംഭവ്യമായത്  സംഭവിച്ചുകൂടേ...?"


(ഒന്നാം സാധ്യത പ്രകാരം ഉണ്ടായതുപോലെ തന്നെ മണ്ടത്തരങ്ങളുടെ ഘോഷയാത്ര ഇവിടെയും വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... )


.....      ......   ......    .....



മറ്റൊരു വിധത്തിലും ഈ ചോദ്യത്തിന് മറുപടി പറയാം...


അല്ലാഹു വിന് പൊങ്ങാത്ത പാറ ഉണ്ടാക്കുക എന്നത് പൂർണ്ണാർത്ഥത്തിൽ വൈരുധ്യമായ കാര്യമാണ് (തനാഖുളാണ് ) .

കാരണം: അല്ലാഹുവിന് ഏതൊരു പാറയും ഉണ്ടാക്കാനാകും.(അതെല്ലാം മുമ് കിനാണല്ലോ.... ) ഉണ്ടാക്കിയതെല്ലാം പൊക്കാനും കഴിയും (പൊക്കൽ മുമ്കിൻ).


അപ്പോൾ യുക്ത ചോദ്യം ഇങ്ങനെയായി.... :

''സർവ്വശക്തൻ സർവ്വശക്തനല്ലാതിരിക്കൽ മുമ്കിനാണോ....?"


ഈ ചോദ്യത്തിൻ്റെ മണ്ടത്തരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ....


..... ...... ...... ...... .....


മറ്റൊരു വിധത്തിൽ ചോദ്യത്തെ ഇപ്രകാരം വായിക്കാം...


തനിക്ക് പൊങ്ങാത്ത പാറയുണ്ടാക്കാൻ അല്ലാഹു വിന് കഴിയുമൊ...?=അല്ലാഹുവിന് അശക്തനാവാൻ കഴിയുമൊ...?


ഇതും മണ്ടത്തരത്തിൻ്റെ അങ്ങേ അറ്റമെന്ന് വ്യക്തം.......










✍🏼 majid.vp

(8136920907)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....