_റമളാൻ മസ്‌അലകൾ 34_
*വിക്സും നോമ്പും(2):*
❓ *ചോദ്യം:* ജലദോഷം, തലവേദന പോലുള്ള അസുഖങ്ങൾക്ക് വിക്സ്, ടൈഗർബാം പോലോത്തതു വാസനിച്ചു കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയുമോ?, അവകൾ ചൂടുവെള്ളത്തിലിട്ട് ആവി കൊള്ളൽ കൊണ്ട് നോമ്പു മുറിയുമോ?, സുന്നത്തു നോമ്പിനോടു കൂടെ നേർച്ച നോമ്പും ഫർളു നോമ്പും ഒന്നിച്ചു ഖളാവീട്ടാമോ?, അതുപോലെ നേർച്ച നോമ്പിനോട് കൂടെ ഫർളു നോമ്പ് ഖളാഅ് വീട്ടാമോ?, പറ്റുമെങ്കിൽ ഇവയ്ക്ക് എങ്ങനെ നിയ്യത്തു ചെയ്യും?, വ്യാഴാഴ്ച്ച സുന്നത്തു നോമ്പും അറഫ നോമ്പും (അല്ലെങ്കിൽ മറ്റു സുന്നത്തു നോമ്പ്) ഒന്നിച്ചു വന്നാൽ ഇവയോടു കുടെ ഫർളു ഖളാഉ വീട്ടുന്നുവെങ്കിൽ അല്ലെങ്കിൽ നേർച്ചനോമ്പ് വിട്ടുന്നുവെങ്കിൽ എങ്ങനെ നിയ്യത്തു ചെയ്യണം?, കക്കുസിൽ വച്ച് അല്ലെങ്കിൽ മറ്റു ജോലികൾക്കിടയിലാണു നിയ്യത്തു ചെയ്യുന്നതെങ്കിൽ നിയ്യത്തു സ്വഹീഹാകുമോ?
✅ *ഉത്തരം:* വിക്സ് പോലുള്ളതിന്റെ വാസന മാത്രം കയറ്റുന്നതുകൊണ്ടോ അതിന്റെ ആവി കൊള്ളൽ കൊണ്ടോ നോമ്പു മുറിയുകയില്ല. ആവിയും വാസനയും സാധാരണ തടിയുള്ള വസ്തുവായി എണ്ണപ്പെടുന്നതല്ലല്ലോ. തുഹ്ഫ 3-401.
നേർച്ച നോമ്പും മറ്റു ഫർളു നോമ്പുകളും ഖളാഉ വീട്ടുമ്പോൾ അതിനെ പ്രത്യേകം നിജമായിത്തന്നെ കരുതൽ നിർബന്ധമാണ്. എന്നാൽ, ആ ദിനത്തിൽ ഒരു നോമ്പുണ്ടായാൽ മതി എന്ന വിധം സുന്നത്തായ നോമ്പുകളെ ഫർളോടൊപ്പം കുരുതിക്കൊണ്ട് ഒരേദിവസം നിർവ്വഹിക്കാവുന്നതാണ്. പ്രത്യേകം കരുതിയില്ലെങ്കിലും ഇവ അടിസ്ഥാനപരമായി സംഭവിക്കുമെങ്കിലും അതിന്റെ പ്രത്യേക പ്രതിഫലം കിട്ടാൻ പ്രത്യേകമായി തന്നെ കരുതേണ്ടതാണ്, തുഹ്ഫ: 3-390; ഇങ്ങനെ ഒന്നിച്ചു കരുതുമ്പോൾ 'നേർച്ചയുടെ ഫർളു നോമ്പും വ്യാഴാഴ്ചയുടെ സുന്നത്തു നോമ്പും ഞാൻ നാളെ നിർവ്വഹിക്കുന്നു'വെന്നിങ്ങനെയാണു നിയ്യത്തു ചെയ്യേണ്ടത്.
നേർച്ച നോമ്പിനോടു കൂടെ മറ്റു ഫർളു നോമ്പു ഖളാഉ വീട്ടാവതല്ല. കാരണം, നേർച്ച നോമ്പും ഫർളാണല്ലോ. ഓരോ ഫർളു നോമ്പും പ്രത്യേകം നിജമായി കരുതിത്തന്നെ നിർവ്വഹിക്കൽ നിർബന്ധമാണ്, അങ്ങനെയുള്ള രണ്ടെണ്ണം ഒന്നിച്ചു കരുതി നിർവ്വഹിക്കാവതല്ല. തുഹ്ഫ: 3-390.
തണ്ടാസിൽ വച്ചോ മറ്റു ജോലിക്കിടയിലോ നോമ്പിനെ കരുതിയാൽ അതു സാധുവാകുന്നതാണ്. പക്ഷേ, 'നിയ്യത്തു വയ്ക്കുക' എന്നതുകൊണ്ടുദ്ദേശ്യം നിയ്യത്തു മൊഴിയലാണെങ്കിൽ അതു തണ്ടാസിൽ വച്ചു വർജ്ജിക്കേണ്ടതാണ്. അവിടെ ദിക്റുകൾ വർജ്ജിക്കണ്ട സ്ഥലമാണല്ലോ.
(മൗലാനാ നജീബ് ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ പ്രശ്നോത്തരം 3/137)
*📢അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്📢*
+91 8281430730
`AHIBBAU MOULANA GROUP`
https://chat.whatsapp.com/K3NN1hTIInL3YIpIEL08y6?mode
No comments:
Post a Comment