_റമളാൻ മസ്‌അലകൾ 33_
*റമളാൻ രാത്രിയിലെ കുളി?:*
*❓ചോദ്യം:* റമളാനിന്റെ ഓരോ രാത്രിയിലും കുളിക്കൽ സുന്നത്തുണ്ടെന്ന് ഒരു മുസ്ലിയാർ പറഞ്ഞു. ഇതു പള്ളിയിൽ നമസ്കാരത്തിനും മറ്റും പോകാതെ വീട്ടിലിരിക്കുന്നവർക്കും ബാധകമാണോ? പള്ളിയിലെ ജമാഅത്തു നമസ്കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് ഇങ്ങനെ കുളി സുന്നത്തുള്ളൂവെന്നും അല്ലാത്തവർക്ക് സുന്നത്തില്ലെന്നും ഒരു പണ്ഡിതൻ വിശദീകരിക്കുന്നു. ശരിയോ?
*✅ഉത്തരം:* ശരിയല്ല. ജമാഅത്തു നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് കുളി സുന്നത്തുണ്ട്. ഇതു റമളാനിൽ മാത്രം പ്രത്യേകമല്ല. എന്നാൽ, റമളാനിലെ ഓരോ രാത്രിക്കു വേണ്ടി തന്നെ കുളിക്കൽ സുന്നത്തുണ്ട്. ഇതു റമളാനിന്റെ ബഹുമതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജമാഅത്തിൽ പങ്കെടുക്കുന്നവർക്കും അതില്ലാതെ വീട്ടിലിരിക്കുന്നവർക്കുമെല്ലാം ഇതു സുന്നത്താണ്. തുഹ്ഫ: 2-468.
(മൗലാനാ നജീബ് ഉസ്താദിൻ്റെ
പ്രശ്നോത്തരം പംക്തി ബുൽബുൽ മാസിക: 2020 ഡിസംബർ)
`AHIBBAU MOULANA GROUP`
_t
No comments:
Post a Comment