Thursday, June 11, 2026

പാപം പൊറുക്കാൻ എളുപ്പ വഴി

 പാപം പൊറുക്കാൻ എളുപ്പ വഴി

........................


അബൂ ഹുറൈറ ( رضي الله عنه) നിവേദനം ചെയ്യുന്നു: നബി ﷺ അരുളിച്ചെയ്തു:

"ഓരോ നിർബന്ധ നമസ്കാരത്തിന്റെയും ശേഷം

33 പ്രാവശ്യം 

سُبْحَانَ اللَّهِ

33 പ്രാവശ്യം

 الْحَمْدُ لِلَّهِ

33 പ്രാവശ്യം

 اللَّهُ أَكْبَرُ

പറയുക.

അങ്ങനെ ആകെ 99 ആകും. തുടർന്ന് നൂറാമത്തേതായി:

لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير

(അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായ മറ്റാരുമില്ല. അവൻ ഏകനാണ്; അവന് പങ്കാളിയില്ല. രാജാധികാരം അവന്നാണ്, സ്തുതിയും അവന്നാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.)


ഇങ്ങനെ പറയുന്നവന്റെ പാപങ്ങൾ കടലിലെ നുരപോലെ അനേകമായിരുന്നാലും അല്ലാഹു അവ പൊറുത്തുതരും."


റാവി: അബൂ ഹുറൈറ (റദിയല്ലാഹു അൻഹു)

മുഹദ്ദിസ്: Muslim ibn al-Hajjaj

ഗ്രന്ഥം: Sahih Muslim


عَن رَسولِ اللهِ صلَّى اللهُ عليه وسلَّم: مَن سَبَّحَ اللهَ في دُبُرِ كُلِّ صَلاةٍ ثَلاثًا وثَلاثينَ، وحَمِدَ اللهَ ثَلاثًا وثَلاثينَ، وكَبَّرَ اللهَ ثَلاثًا وثَلاثينَ، فتلك تِسعةٌ وتِسعونَ، وقال تَمامَ المِئةِ: لا إلَهَ إلَّا اللهُ وحدَه لا شَريكَ له، له المُلكُ وله الحَمدُ وهو على كُلِّ شيءٍ قديرٌ، غُفِرَت خَطاياه وإن كانَت مِثلَ زَبَدِ البَحرِ.


الراوي : أبو هريرة | المحدث : مسلم | المصدر : صحيح مسلم


Aslam Kamil Saquafi parappanangadi

No comments:

Post a Comment