സന്തുഷ്ട കുടുംബം എങ്ങിനെ ?
*ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*
باب حق الزوج على المرأة
*വിരിപ്പിലേക്ക് ക്ഷണിച്ചാൽ*
* ഭർത്താവിനോട് പിണങ്ങരുത്*
1 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ
ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)
മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിൻ്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.
റിപ്പോർട്ടിൽ ഇങ്ങനെ കാണാം അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.
എൻറെ ശരീരം ഏതൊരുവന്റെ അതീനത്തിലാണ് അവൻ തന്നെയാണ് സത്യം.
ഒരു പുരുഷൻ അവന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും
അവൾ വിലങ്ങിനിൽക്കുകയും ചെയ്താൽ ആ ഭർത്താവ് അവളെ തൃപ്തിയാവുന്നത് വരെ ആകാശത്തിൻ അധിപൻ അവൻറെ മേൽ കോപിക്കുക തന്നെ ചെയ്യും.
وعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "إذا دعا الرجل امرأته إلى فراشه فلم تأته فبات غضبان عليها لعنتها الملائكة حتى تصبح" متفق عليه.
وفي رواية لهما: "إذا باتت المرأة هاجرة فراش زوجها لعنتها الملائكة حتى تصبح
وفي رواية قال رسول الله صلى الله عليه وسلم: "والذي نفسي بيده ما من رجل يدعو امرأته إلى فراشه فتأبى عليه إلا كان الذي في السماء ساخطا عليها حتى يرضى عنها
*ഭർത്താവിൻറെ സമ്മതമില്ലാതെ സുന്നത്ത് നോമ്പ് പാടില്ല*
2. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടായിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിൻ്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)
٢- وعن أبي هريرة رضي الله عنه أيضا أن رسول الله صلى الله عليه وسلم قال: "لا يحل لامرأة أن تصوم وزوجها شاهد إلا بإذنه، ولا تأذن في بيته إلا بإذنه" متفق عليه، وهذا لفظ البخاري.
* ഭാര്യയേ ചോദ്യചെയ്യപ്പെടും*
3. അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചെയ്യപ്പെടുന്നതുമാണ്. മുസ്ലിങ്ങളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ *ഭർത്താവിൻ്റെ വീട്ടിലെ ഭരണാധികാരിയും
വീട്ടിലെ കാര്യങ്ങളെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നവളുമാണ്.* ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (മുത്തഫഖുൻ അലൈഹി)
٣/٢٨٣- وعن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال: "كلكم راع، وكلكم مسئول عن رعيته، والأمير راع، والرجل راع على أهل بيته، والمرأة راعية على بيت زوجها وولده، فكلكم راع، وكلكم مسئول عن رعيته" متفق عليه.
ഭർത്താവ് വിളിച്ചാൽ
4.അല്ലാഹുവിൻറെ റസൂൽصلى الله عليه وسلم പറഞ്ഞു.
ഒരു പുരുഷൻ അവന്റെ ഭാര്യയെ അവന്റെ ആവശ്യത്തിന് വേണ്ടി വിളിച്ചാൽ അവൾ അവൻറെ അരികിലേക്ക് പോയി കൊള്ളട്ടെ.
അവൾ അടുപ്പത്ത് ആണെങ്കിലും ശരി.
٤/٢٨٤- وعن أبي علي طلق بن علي رضي الله عنه أن رسول الله صلى الله عليه وسلم قال: "إذا دعا الرجل زوجته لحاجته فلتأته وإن كانت على التنور". رواه الترمذي والنسائي، وقال الترمذي: حديث حسن صحيح.
*സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു*
5. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജുദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കുമായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്‌തത്)
٥/٢٨٥- وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: "لوكنت آمرا أحدا أن يسجد لأحد لأمرت المرأة أن تسجد لزوجها". رواه الترمذي وقال: حديث حسن صحيح.
*ഭർത്താവിൻറെ തൃപ്തിയോടെയുള്ള മരണം*
6.ഉമ്മുസലമ ബീവി رضي الله عنها
പറയുന്നു.
അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.
صلى الله عليه وسلم:
ഭർത്താവിന്റെ പൊരുത്തം ഉണ്ടായിരിക്കെ ഏതൊരു സ്ത്രീയും മരണപ്പെട്ടാൽ അവൾ സ്വർഗ്ഗത്തിൽ കടന്നു.
٦/٢٨٦- وعن أم سلمة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "أيما امرأة ماتت وزوجها عنها راض دخلت الجنة" رواه الترمذي وقال حديث حسن.
*ഭർത്താവിനെ പ്രയാസപ്പെടുത്തരുത്*
ഹൂറികളുടെ സംസാരം
7.മുആദ്رضي الله عنه
പറയുന്നു.
തിരുനബിصلى الله عليه وسلم
പറഞ്ഞു ദുനിയാവിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവിനെ പ്രയാസപ്പെടുത്തിയാൽ ഹോർലിങ്ങളിൽ പെട്ട അയാളുടെ ഭാര്യ അപ്പോൾ തന്നെ പറയുന്നതാണ് നീ അവനെ പ്രയാസപ്പെടുത്തരുത്,
നിനക്ക് നാശം .
അയാൾ നിന്റെ അരികിൽ താൽക്കാലികം കടന്നു വന്ന ആളാണ് .ഞങ്ങളിലേക്ക് അയാൾ പിരിയാൻ അടുത്തിരിക്കുന്നു.
٧/٢٨٧- وعن معاذ بن جبل رضي الله عنه عن النبي صلى الله عليه وسلم قال: "لا تؤذي امرأة زوجها في الدنيا إلا قالت زوجته من الحور العين لا تؤذيه قاتلك الله، فإنما هو عندك دخيل يؤشك أن يفارقك إلينا" رواه الترمذي وقال: حديث حسن.
*പരീക്ഷണം *
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.
പുരുഷന്മാരുടെ മേലിൽ സ്ത്രീകളെക്കാൾ ഏറ്റവും പ്രയാസമുള്ള ഒരു പരീക്ഷണവും എൻറെ ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടില്ല.
٢٨٨- وعن أسامة بن زيد رضي الله عنهما عن النبي صلى الله عليه وسلم قال: "ما تركت بعدي فتنة هي أضر على الرجال: من النساء "متفق عليه.
Aslam Kamil Saquafi parappanangadi
CM AL RASHIDA ONE LINE DARS
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt
No comments:
Post a Comment