ഭാര്യ ഭർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫത്ഹുൽ മുഈനിൽ പറയുന്നു.
പിദ്വാരത്തിൽ ബന്ധപ്പെടൽ ഒഴികയുള്ള
എല്ലാ സുഗാസ്വാദനങ്ങളുംഭാര്യയിൽ നിന്നും ഭർത്താവിന് അനുവദനീയമാണ്.
അത് അവളുടെ കൈകൊണ്ട് സ്ഖലനം ഉണ്ടാക്കൽ ആണെങ്കിലും അനുവദനീയമാണ്.
ഒരു പുരുഷൻ അയാളുടെ കൈകൊണ്ട് സ്ഖലനം ഉണ്ടാക്കൽ അനുവദനീയമല്ല.
എന്നാൽ വ്യഭിചാരം ഭയപ്പെട്ടാൽ അനുവദനീയമാണെന്ന് ഇമാം അഹ്മദ് റ പറഞ്ഞിട്ടുണ്ട്.
ഒരു സ്ത്രീയുടെ കന്യകത്വം വിരൽ കൊണ്ട് പൊട്ടിക്കൽ ഹറാമാണ്.
ഭർത്താവിൻറെ മേലിൽ സുന്നത്തുള്ള കാര്യങ്ങൾ
നേരം പോക്കിന് വേണ്ടി ഭാര്യയുമായി ഭർത്താവ് തമാശ കളിക്കൽ സുന്നത്താണ് .
കാരണമില്ലാതെ എല്ലാ നാല് രാത്രിയിലും ഒരു തവണ സംയോഗത്തെ തൊട്ട് ഒഴിവാവാതിരിക്കൽ സുന്നത്താണ്
അത്തായ സമയത്ത് സംയോഗം ചെയ്യലിനെ പരിഗണിക്കൽ സുന്നത്താണ്
അവൻറെ സ്ഖലനം ആദ്യം സംഭവിച്ചാൽ അവൾ സ്കലിക്കുന്നത് വരെ സാവകാശം നൽകൽ സുന്നത്താണ്
ബന്ധപ്പെടുന്നതിനു മുമ്പ് രണ്ടുപേരും സുഗന്ധം പൂശൽ
സുന്നത്താണ്
കുട്ടിയെ തൊട്ട് നിരാശ ആണെങ്കിൽ പോലും രണ്ടുപേരും താഴെപ്പറയുന്ന ദിക്റ് ചൊല്ലൽ സുന്നത്താണ്
بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا
അർത്ഥം അല്ലാഹുവിൻറെ നാമം കൊണ്ട് അല്ലാഹുവേ ഞങ്ങളെ പിശാചിനെ തൊട്ട് അകറ്റണേ
ഞങ്ങൾക്ക് നീ നൽകുന്നതിനും പിശാചിനെ അകറ്റണേ
സന്താനോല്പാദനം ചാരിത്രശുദ്ധി തുടങ്ങിയ നല്ല കരുത്തോടെ ഹലാലായ മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് ശക്തി ഉണ്ടാക്കാൻ നല്ലതിലേക്കുള്ള മാധ്യമമാണ്.
നല്ലതിലേക്കുള്ള മാധ്യമം നല്ലതാണ്.
അനുവദനീയമായ ആസ്വാദനത്തെ തൊട്ട് ഭാര്യ ഭർത്താവിനെ തടയൽ ഹറാമാണ്.
ആവശ്യമില്ലാതെ ഒരു സ്ത്രീ ഭർത്താവിനോടോ മറ്റോ മറ്റൊരു സ്ത്രീയുടെ വർണ്ണനങ്ങൾ പറയൽ കറാഹത്താണ് .
നമസ്കാരത്തിന്റെ സമയമായെന്നും ആ സമയം നഷ്ടപ്പെടുമെന്നും അറിയുന്നവനും
ഭാര്യ ബന്ധപ്പെട്ടതിനുശേഷം കുളിക്കുകയില്ലെന്നും നിസ്കാരം നഷ്ടപ്പെടുത്തുമെന്നും അറിഞ്ഞാൽ പോലും
സംയോഗം ചെയ്യൽ ഭർത്താവിന് അനുവദനീയമാണ്.
يجوز للزوج كل تمتع منها بما سوى حلقة دبرها ولو بمص بظرها أو استمناء بيدها لا بيده وإن خاف الزنا خلافا لأحمد ولا افتضاض بأصبع ويسن ملاعبة الزوجة إيناسا وأن لا يخليها عن الجماع كل أربع ليال مرة بلا عذر وأن يتحرى بالجماع وقت السحر وأن يمهل لتنزل إذا تقدم إنزاله وأن يجامعها عند القدوم من سفره وأن يتطيبا للغشيان وأن يقول كل ولو مع اليأس من الولد بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا وأن يناما في فراش واحد والتقوي له بأدوية مباحة بقصد صالح: كعفة ونسل وسيلة لمحبوب فليكن محبوبا فيما يظهر قاله شيخنا.
ويحرم عليها منعه من استمتاع جائز.
ويكره لها أن تصف لزوجها أو غيره امرأة أخرى لغير حاجة.
وله الوطء في زمن يعلم دخول وقت المكتوبة فيه وخروجه قبل وجود الماء وأنها لا تغتسل عقبه وتفوت الصلاة.فتح المعين
CM AL RASHIDA ONLINE DARS
No comments:
Post a Comment