ചപ്പാരപ്പടവ് മാനന്തേരി ത്വരീഖത്ത്കാരെ കരുതിയിരിക്കുക......
മഹാ അബദ്ധത്തിൽ ചെന്ന് പെടാതിരിക്കുക.......
കേരളത്തിലെ സുന്നി പണ്ഡിതർക്കിടയിൽ ജീവിച്ചു മരിച്ചു പോയ രണ്ട് പണ്ഡിത സഹോദരങ്ങളായ മഹത്തുക്കളാണ് കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരിയും, പിഎ അബ്ദുൽ ഖാദർ മുസ്ലിയാർ അൽ ഖാദിരി പള്ളിപ്പുറവും, ഈ രണ്ടു പണ്ഡിതരും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ അഖീദയിൽ അടിയുറച്ചു നിൽക്കുകയും അഹ്ലുസ്സുന്നയുടെ യഥാർത്ഥ പാതയിൽ പ്രവർത്തിക്കുകയും, പ്രബോധന രംഗത്ത് അതുല്യമായ സേവനങ്ങൾ നടത്തുകയും ചെയ്ത പ്രതിഭാശാലികളായ മഹാന്മാരാണ്. പ്രത്യേകിച്ചും നമ്മുടെ കൊച്ചു ഗ്രാമമായ പള്ളിപ്രവും പരിസരവുമുള്ള മുഅ്മിനീങ്ങൾ ശൈഖുനാ പി എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്നും യഥാർത്ഥ സുന്നി ആശയങ്ങൾ മുറുകെ പിടിക്കുകയും സുന്നി ആചാരങ്ങൾ കൊണ്ട് നടക്കുകയും സുന്നി വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്നത്.
ദുൽഖഅദ് മാസത്തിലാണ് ശൈഖുനാ പി എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ ആണ്ട് നടക്കുന്നത്......
മഹാനവർകളുടെ പേരിൽ അവിടുന്ന് പരിപാലിക്കുകയും പ്രബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത പള്ളിപ്രം മഹല്ല് കേന്ദ്രീകരിച്ചു ആണ്ട് അനുസ്മരണ പരിപാടി നടത്തുന്നതായി അറിയാൻ കഴിഞ്ഞു.....
അൽഹംദുലില്ലാ വളരെ സന്തോഷം തന്നെയാണ്....
അനുസ്മരിക്കുകയും ആണ്ട് പരിപാടി നടത്തുകയും ചെയ്യുക എന്നത് അവിടത്തോട് കാക്കുന്ന ബഹുമാനമാണ്/അത് അവരോടുള്ള പ്രതിബദ്ധതയുടെ ഭാഗവുമാണ്....
എന്നാൽ അത്തരം ആണ്ട് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മഹാൻ അടിയുറച്ചു വിശ്വസിച്ചിരുന്ന യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിൽ നിന്നു കൊണ്ടായിരിക്കണം, അല്ലാതെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാരും സുന്നി വിഭാഗങ്ങളും തള്ളിപ്പറഞ്ഞ അഖീദ പരമായി നിരവധി പിഴവുകൾ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യാജത്വരീഖത്തുകാരുടെ വക്താക്കളെ കൊണ്ടു വന്നാവരുത്.....
പ്രചരണ നോട്ടീസിൽ കണ്ട വ്യക്തികൾ പട്ടിക്കാട് ത്വരീഖത്തിന്റെ ശൃംഖലയിൽ പെട്ടയാളാണെന്നും ചപ്പാരപ്പടവ് മാനന്തേരി ശൈഖിന്റെ പ്രചാരകനുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.....
ഇവരുടെ ത്വരീഖത്തിന്റെ ശൃംഖല ചെന്നെത്തുന്നത് പട്ടിക്കാട് ത്വരീഖത്തിലേക്കാണ്, കണ്യാല മൗല എന്നറിയപ്പെടുന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ഈ ത്വരീഖത്ത് പിഴച്ച വാദങ്ങൾ ഉള്ളവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്......
2003 ജൂലൈ 24 ന് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന മുശാവറ ഇതേക്കുറിച്ച് പഠിക്കാൻ ഇന്നത്തെ സമസ്ത പ്രസിഡണ്ട് ശൈഖുന ഇ സുലൈമാൻ ഉസ്താദിനേയും ശൈഖുന പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരെയും നിയോഗിച്ചു, തുടർന്ന് പല പ്രശ്നങ്ങളും കണ്ടെത്തി....
1) ശൈഖ് മുരീദുമാർക്ക് നൽകുന്ന ദിക്റുകൾ ഹദീസിൽ വന്ന ദിക്റുകളേക്കാൾ ശ്രേഷ്ടമാണ്
2) ഇമാമീങ്ങൾ പഠിപ്പിച്ചു തന്ന വാരിദായ നിസ്കാരത്തിന് ശേഷമുള്ള ദിക്റുകൾ ഒഴിവാക്കി ശൈഖ് തന്ന ദിക്റുകൾ ചൊല്ലണം
3) ശൈഖ് ദിക്റുകൾ തന്നാൽ അത് നിർബന്ധമായി, പിന്നെ മറ്റുള്ളതൊക്കെ ഒഴിവാക്കണം
4) ഈ ദിക്റുകൾ ചൊല്ലിത്തീർക്കാൻ ജമാഅത്ത് വരെ ഒഴിവാക്കാവുന്നതാണ്
5) ഇന്നത്തെ പണ്ഡിതന്മാർ ഇബ്ലീസിനേക്കാൾ വഴി പിഴച്ചവരാണ്
6)ആയത്തുൽ കുർസിയ്യ് ഓതിയാൽ ഇബ്‌ലീസിന്റെ ശർറ് നീങ്ങും പക്ഷെ പണ്ഡിതരുടെ ശർറ് നീങ്ങൂല
7) കറുപ്പ് വസ്ത്രമാണ് ഏറ്റവും ഉത്തമം (ശറഇൽ മുത്ത് നബി പഠിപ്പിച്ചത് വെള്ള വസ്ത്രമാണ്)
8) കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ അടക്കം സമസ്തയുടെ ആലിമീങ്ങൾ വിട്ട് നിൽക്കണമെന്ന് പറഞ്ഞ ചേറ്റൂർ ശൈഖ് മഹാനാണെന്ന് പ്രഖ്യാപിച്ചു
9) ദിക്റ് ചൊല്ലലാണ് ഇൽമ് പഠിക്കലും പഠിപ്പിക്കലിനേക്കാളും മഹത്വമുള്ള കാര്യം എന്ന് പറഞ്ഞു, ഒരുപാട് മുതഅല്ലിമുകളെയും മുദരിസ്മാരേയും തദ്രീസ് രംഗത്ത് നിന്നും അകറ്റി നിർത്തി.......
ഇങ്ങനെ തുടങ്ങി മുൻകാലങ്ങളിൽ ഉലമാക്കൾ പഠിപ്പിച്ചിട്ടില്ലാത്ത വാദഗതികൾ കൊണ്ട് വന്നു.....
എന്നാൽ കണ്ണ്യാല മൗലയുടെ ശൃംഖലയിൽ പെട്ട ചപ്പാരപ്പടവ്/ മാനന്തേരി ശൈഖ് ഇതിനേക്കാൾ കഷ്ടമാണ്....
ഇവരുടെയൊക്കെ വിചിത്രമായ വാദങ്ങൾ കേട്ട് എങ്ങനെയാണ് ആളുകൾ കൂടെ കൂടുന്നത് എന്നാണ് മനഹ്സ്സിലാവാത്തത്, ഇസ്ലാമിന്റെ ബാലപാഠങ്ങൾ വരെ അറിയാത്ത ശൈഖും മുരീദുകളും.....
എന്തൊക്കെയാണ് പിഴവുകൾ.....
1) ഹൈന്ദവ മതത്തിലെ ഭജന വാചകമായ " ഓം നമഃ ശിവായ " എന്നത് അല്ലാഹു അക്ബർ എന്ന് പറയുന്നുതിന് തുല്ല്യമാണ്, അത് നമുക്കും ചൊല്ലാവുന്നതാണ് എന്ന് പച്ചയായി വളച്ച് കെട്ടില്ലാതെ പ്രസംഗിച്ചു.....
മറ്റൊരു മതത്തിന്റെ മന്ത്രങ്ങളും വാചകങ്ങളും ചൊല്ലി ആത്മീയത ചമയുന്നുണ്ടെങ്കിൽ അത് ഇബ്‌ലീസ് (ലഅനത്തുല്ലാഹി അലൈഹി)യുടെ കെണി വലയിൽ പെട്ടുപോയി എന്നാണ് അർഥം. അത് ചൊല്ലുന്നവരുടെ വിശ്വാസത്തിന്റെ കാര്യം ആർക്ക് പറയാൻ കഴിയും...
2)സുൽത്താനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ധീനുൽ ചിശ്തി അൽ അജ്മീരി(റ) തങ്ങൾ ഇന്ത്യയുടെ നബിയും റസൂലുമാണെന്ന് പ്രസംഗിച്ചു.
ഖാദിയാനികൾ ഇസ്ലാമിൽ നിന്നും പുറത്തു പോകുന്നത് മുത്ത് മുഹമ്മദ് മുസാത്വഫാ നബിക്ക് ശേഷം മിർസ ഗുലാം അഹമദ് ഖാദിയാനി പ്രവാചകനാണെന്ന് വാദിച്ചത് കൊണ്ടാണല്ലോ, لا نبي بعدي (എന്റെ ശേഷം ഒരു പ്രവാചകൻ ഇല്ല) എന്ന തിരുവചനത്തെ വരെ അവർ ദുർവ്യാഖ്യാനം ചെയ്തു, അതേ പണിയാണ് ഈ ത്വരീഖത്ത് കാരും ചെയ്ത് കൊണ്ടിരിക്കുന്നത്.....
ഹഖീഖിയ്യായ മഅന ഉദ്ധേശിച്ചാണ് പറഞ്ഞതെങ്കിൽ മുർത്തദ്ധാവും എന്നതിൽ ഒരു തർക്കവുമില്ല, നേരെ മറിച്ച് മജാസിയ്യായ മഅനക്കാണെങ്കിൽ ഇത് കേൾക്കുന്നവരെ വഴികേടിലാക്കുകയും ചെയ്യുലാണ്.......
3) അല്ലാഹുവിന്റെ സാത്ത് (ذات) ഞാൻ അറിഞ്ഞിട്ടുണ്ട്.....
എനിക്ക് സ്വിഫാത്തുകൾ അറിയേണ്ടതില്ല.....
അല്ലാഹുവിന്റെ സാത്ത് അറിയുക എന്നത് അസാധ്യമാണ്, സ്വിഫത്തുകൾ കൊണ്ടാണ് അല്ലാഹുവിനെ നാം മനസ്സിലാക്കുന്നത്, ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം.....
മഹാനായ അബൂബക്കർ സ്വിദ്ധീഖ് (റ) തന്നെ പറഞ്ഞത് :
العجز عن درك الإدراك إدراك والبحث عن ذاته كفر وإشراك
അല്ലാഹുവിന്റെ സാത്ത് എന്തെന്ന് അറിയാൻ കഴിയില്ല എന്നതാണ് അതിനെ കുറിച്ചുള്ള അറിവ്......
അല്ലാഹുവിന്റെ സാത്തിനെ കുറിച്ച് അന്വേഷിക്കൽ(അത് ഞാൻ അറിഞ്ഞു എന്നൊക്കെയുള്ള വാദങ്ങൾ) ശിർക്കോ കുഫ്റോ ആയിത്തീരും...
നിരന്തരം ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്ന ആളാണ് ഈ ചപ്പാരപ്പടവ് ശൈഖ്......
4)1985ൽ ഹജ്ജിന് പോയപ്പോൾ മസ്ജിദുൽ ഖുബായുടെ അടുത്ത് വെച്ച് മഹ്ദി ഇമാമിന്റെ ഉസ്താദായ മിളാഉദ്ധീൻ ഖുറാസാനി എന്ന മഹാനെ കണ്ട്മുട്ടി മുസ്വാഫഹത്ത് ചെയ്തു എന്ന വിചിത്ര വാദം ഉന്നയിച്ചു .....
ഒന്നാമത് മഹ്ദി ഇമാം ആഗമനം ആകണമെങ്കിൽ ഇമാമീങ്ങൾ പഠിപ്പിച്ച പലതും ഇവിടെ വരാനുണ്ട്,
മറ്റൊന്ന് 1985 ൽ ഹജ്ജിന് പോയപ്പോഴാണ് കണ്ടത് എന്ന് പറഞ്ഞു, അങ്ങനെയെങ്കിൽ ഇദ്ദേഹം കണ്ട് മുട്ടുമ്പോൾ എത്ര വയസ്സായിട്ടുണ്ടാകും , മുത്ത് നബി പഠിപ്പിച്ചത് മഹ്ദി ഇമാം നാൽപത് വയസ്സിലാണ് പ്രത്യക്ഷപ്പെടുക എന്നാണ്..
عن قتادة عَنْ عَبْدِ اللَّهِ بْنِ الْحَارِثِ رضي الله عنه ، قَالَ : " يَخْرُجُ الْمَهْدِيُّ وَهُوَ ابْنُ أَرْبَعِينَ سَنَةً ، كَأَنَّهُ رَجُلٌ مِنْ بَنِي إِسْرَائِيلَ ".
ഇങ്ങനെ തുടങ്ങിയ വികലമായ വാദങ്ങളും വിശ്വാസങ്ങളും സുന്നി സമൂഹത്തിൽ വിളമ്പാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യാജ ത്വരീഖത്ത് വക്താക്കളെ കൊണ്ടുവന്നിട്ടുള്ള ആണ്ട് അനുസ്മരണ പരിപാടി തീർത്തും അപലപനീയമാണ്.... മഹല്ല് നിവാസികൾ ഇത്തരം ചെയ്തികൾ കണ്ട് മൗനാനുവാദം നൽകുന്നത് ഒട്ടും ഭൂഷണമല്ല.....
കാരണം മഹാനായ പി അബ്ദുൽഖാദർ മുസ്ലിയാർ ഒരിക്കലും അത്തരം വ്യാജത്വത്തികളെയോ പുത്തൻ വാദികളെയോ പ്രമോട്ട് ചെയ്യുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അത്തരം അവാന്തര വിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിക്കുകയും അഹ്ലുസ്സുന്നയുടെ വിശ്വാസങ്ങൾ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കുകയുമാണ് ചെയ്തത്. സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയും , ചേളാരി സംഘടനയുടെ പണ്ഡിതരും മേൽപ്പറയപ്പെട്ട വ്യാജ ത്വരീഖത്തുകൾക്കെതിരെ നിരന്തരം സംസാരിച്ച സംഭവങ്ങൾ നമുക്ക് അറിയാൻ കഴിയും , നന്തി ദാറുസ്സലാം പ്രിൻസിപ്പൾ മൂസക്കുട്ടി ഹസ്രത്ത് ജാമിയിൽ നടന്ന അജ്മീർ ഖാജാ പരിപാടിയിൽ വച്ച് ശക്തമായി വിമർശിച്ച് പ്രസംഗിച്ച ഒരു വ്യാജത്വരീഖത്താണ് ചപ്പാരപ്പടവ് മാനന്തേരി ത്വരീഖത്ത് എന്നത്.....
അതിൻറെ അഖീദയിലൊക്കെ വൈകല്യമുള്ള വിശ്വാസങ്ങളാണ് എന്നും ശക്തമായ ഭാഷയിൽ പറയുന്നുണ്ട് ......
എന്നാൽ സാധുക്കളായ പല മഹല്ല് നിവാസികളെ ഇത്തരം ആളുകൾ ആത്മീയ ആചാരന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവരികയും അദ്ദേഹത്തിൻറെ മുരീദുകളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്......
ഈ പ്രവണത നമ്മുടെ മഹല്ല് നിവാസികളും തിരിച്ചറിയേണ്ടതുണ്ട്...
അല്ലാഹു നമ്മെ കാക്കട്ടെ......
ശൈഖുന പിഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ അൽ ഖാദിരിയുടെ വസതിയായ പള്ളിപ്രം ഖാദിരിയ്യയിൽ വെച്ച് മെയ് 19 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് സിയാറത്തോട് കൂടി തുടങ്ങി ബുർദ മജ്‌ലിസ്, മൗലിദ്, യാസീൻ പാരായണം, തഹ്‌ലീൽ , അനുസ്മരണ പ്രഭാഷണം, ദുആ മജ്‌ലിസ് തുടങ്ങിയ പരിപാടികളോടെ സമാപിക്കന്ന ആണ്ട് അനുസ്മരണ മജ്ലിസിലേക്ക്.....
എല്ലാവരേയും ക്ഷണിക്കുന്നു.....
അല്ലാഹു എല്ലാം ഖൈറിൽ ആക്കി തരുമാറാകട്ടെ ആമീൻ
🖊️ മുഹമ്മദ് റഊഫ് അമാനി അൽ അർശദി നെല്ലിക്കപ്പാലം
No comments:
Post a Comment