സക്കാത്ത് കമ്മിറ്റി
ശറഹുൽ മുഹദ്ദബിൽ
അംഗീകരിച്ചോ?
അൽബയാനിൽ
സക്കാത്ത് കമ്മറ്റിയോ ?
Aslam Kamil Saquafi parappanangadi
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
htps://islamicglobalvoice.blogspot.in/?m
https://youtu.be/abc3K7QeDEg?si=oUpjbwOOjPlKmQMZ
സക്കാത്ത് കമ്മിറ്റി
ശറഹുൽ മുഹദ്ദബിൽ
അംഗീകരിച്ചോ
റഫീഖ് സലഫി കാന്തപുരം ഉസ്താദിനെ പഠിപ്പിക്കുന്നു.
സകാത്ത് വിതരണത്തിന് മൂന്ന് രീതി ഉണ്ടന്നും അതിൽ കമ്മറ്റിക്ക് നൽകുന്നത് ഒരു രീതിയാണന്ന് ഇമാം നവവി റ
ശറഹു മുഹദ്ധബിലും ഹാശിയത്തുൽ ജമലിലും പറഞ്ഞു എന്ന് ഒരു വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ?
മറുപടി
പച്ചക്കളവാണ്.
മൂന്ന് രീതിയിൽ സകാത്ത് വിതരണം ചെയ്യാവുന്നതാണ്
അത് വിവരിച്ച് ഇമാ ശീറാസി പറയുന്ന വാചകമാണ് മൗലവി ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത്
ഇമാം നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്ന വാജകം നമുക്ക് പരിശോധിക്കാം
ഇമാം ശീറാസി റ പറയുന്നു.
പ്രത്യക്ഷമല്ലാത്ത സമ്പത്ത് - അതായത് സ്വർണം - വെള്ളി കച്ചവട ചരക്ക്- നിധി എന്നിവ - സമ്പത്തുള്ളവൻ സ്വന്തമായി വിതരണം ചെയ്യൽ അനുവധനീയമാണ്
(ഇതാണ് വിതരണത്തിന്റെ ഒരു രീതി)
( രണ്ടാമത്തെ രീതി)
വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കുക -
മായുള്ള മറ്റു ബാധ്യതകൾ മറ്റൊരാളെ വക്കാലത്താക്കും പോലെ ഇതും വക്കാലത്താക്കാവുന്നതാണ് കാരണം ഇതെല്ലാം ധനപരമായ ബാധ്യതകൾ ആണല്ലോ
(മൂന്നാമത്തെ രീതി) ഭരണാധികാരികളിലേക്ക് ഏൽപ്പിക്കുക കാരണം അവർ ദരിദ്രന്മാരുടെ പകരക്കാരാണ് അവരിലേക്ക് നൽകലും അനുവദനീയമാണ് -
(അൽ മജ്മൂഅ്)
قال المصنف رحمه الله تعالى: يجوز لرب المال أن يفرق زكاة الأموال الباطنة بنفسه ...
وهي الذهب والفضة وعروض التجارة والركاز؛
ويجوز أن يوكل من يفرق؛ لأنه حق مال فجاز أن يوكل في أدائه كديون الأدميين.
ويجوز أن يدفع إلى الإمام؛ لأنه نائب عن الفقراء، فجاز الدفع إليه كولى اليتيم.
ഇവിടെ രണ്ടാമത് പറഞ്ഞ രൂപത്തെയാണ് ഒഹാബി പുരോഹിതൻമാർ ദുർവ്യാഖ്യാനം ചെയ്തത്
സകാത്ത് വിതരണം ചെയ്യുന്ന യോഗ്യനായ വെക്തിയെ വകാലത്താക്കാമെന്ന് പറഞ്ഞാൽ കമ്മറ്റിയെ ഏൽപിക്കാമെന്നല്ല -
കൃത്യമായ ഒരു വെക്തിയെ വിതരണം ചെയ്യാൻ ഏൽപ്പിക്കാമെന്നാണ്.
വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കണം എന്ന് പറഞ്ഞ കിതാബിലെ വാചകത്ത
ويجوز أن يوكل من يفرق؛
സംവിദാനത്തെ എന്നും കമ്മറ്റി എന്നുമാക്കി ദുർവ്യാഖ്യാനിക്കുകയാണ് ദുർവ്യാഖ്യാനവീരന്മാരായ ഒഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്.
വകാലത്താക്കപ്പെടുന്ന വകീൽ കൃത്യമായിക്കണമെന്നും പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.
ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.
(وشرط الوكيل) تعيينه تحفة المحتاج 5/298
വകീലിന്റെ നിബന്ധന അവൻ നിശ്ചിത വ്യക്തിയായിരിക്കണം എന്നതാണ് തുഹ്ഫ 5/398
ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്തമായ മുഗ്നിയി പറയുന്നു.
تنبيه: يشترط في الوكيل أيضا تعيينه، فلو قال لاثنين: وكلت أحدكما في بيع داري مثلا، أو قال: أذنت لكل من أراد أن يبيع داري، أن يبيعها لم يصح مغني المحتاج
വകീൽ അവൻ നിശ്ചിത വ്യക്തിയായിരിക്കൽ നിബന്ധനയാണ്.
അപ്പോൾ നിങ്ങളിൽ രണ്ട് പേരിൽ ഒരാളേ ഞാൻ വകാലത്താക്കി എന്നോ ഉദേശിക്കുന്ന എല്ലാ ഓരോർത്തരേയും ഞാൻ വകാലത്താക്കി എന്നോ പറഞ്ഞാൽ സ്വഹീഹാവില്ല. (മുഗ്നി)
ഇതിൽ നിന്നും ഷാഫി മദ്ഹബ് അനുസരിച്ച് കമ്മറ്റിയെ ഏൽപ്പിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം
ഇനി ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണോ ഒരു വ്യക്തിയെ വക്കാലത്താക്കൽ ആണോ എന്ന് ചോദിച്ചാൽ അതേ സ ശറഹുൽ മുഹദ്ധ ബിൽ മൗലവിമാർ ഉദ്ധരിച്ച ബാക്കി ഭാഗത്ത് തന്നെ പറയുന്നു.
ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണ് .ഇമാം ഷാഫി അത് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. കാരണം വിശ്വസ്തത അതിനാണല്ലോ ഉള്ളത് ,
ഏൽപ്പിക്കപ്പെട്ട വ്യക്തി വീട്ടി എന്ന് ഉറപ്പ് ലഭിക്കണമെന്നില്ല.
പ്രത്യേകിച്ച് ഒരാളെ വക്കാലത്ത് ആക്കുമ്പോൾ
വക്കീല് കൃത്യമായി ഏൽപ്പിച്ച കാര്യം ചെയ്യാതെ അതിന് അവകാശികൾക്ക് എത്തിച്ചു കൊടുക്കാതെ ചതി ചെയ്താൽ സമ്പത്തിന്റെ ഉടമസ്ഥൻ ഒരിക്കലും ബാധ്യതയിൽ നിന്നും ഒഴിവകുകയില്ല.അപ്പോൾ അവകാശികളിലേക്ക് സമ്പത്ത് എത്തിയിട്ടില്ലെങ്കിൽ ഒരിക്കലും തന്നെ ഉടമസ്ഥൻ ബാധ്യത വീട്ടിയവൻ ആവുകയില്ല. (ശറഹുൽ മുഹദ്ധബ് )
الرابعة) في بيان الأفضل قال أصحابنا تفريقه بنفسه أفضل من التوكيل بلا خلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقدير خيانة الوكيل لا يسقط الفرض عن المالك لأن يده كيده فما لم يصل المال إلى المستحقين لا تبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط الزكاة عن المالك قال الماوردي وغيره وكذا الدفع إلى الإمام أفضل من التوكيل لما ذكرناه شرح المهذب-
അതോടുകൂടി ഇന്ന് വഹാബി മൗദൂദികൾ നടത്തുന്ന സക്കാത്ത് കമ്മിറ്റി ധാരാളം തട്ടിപ്പുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അവകാശികളിലേക്ക് സക്കാത്ത് എത്തിക്കാതെ അവരുടെ ശിർക്കാരോപിച്ചു കൊണ്ടുള്ള മഹാന്മാരായ ഔലിയാക്കളെയും മഹാന്മാരെയും ഇകഴ്ത്തുന്ന അവരുടെ പത്രങ്ങൾക്കും മാസികകൾക്കും വേണ്ടി വരെ സക്കാത്ത് വിഹിതം മാറ്റിക്കൊണ്ടിരിക്കുന്നു. അവകാശികളിൽ ഒരിക്കലും തന്നെ പത്രം മാസികകൾ ഉൾപ്പെടുകയില്ല ,
അപ്രകാരം അവരുടെ സ്ഥാപനങ്ങൾ നടത്താനും കമ്മിറ്റി അംഗങ്ങൾ എന്ന പേരിൽ സ്വന്തം കീശയിലേക്കും സക്കാത്ത് ഫണ്ട് അടിച്ചു മാറ്റുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.
അപ്രകാരം സുന്നികളെ ശിർക്കാരോപിക്കുന്ന അവരുടെ കവല പ്രസംഗത്തിനും ഓഫീസ് വർക്കിനും മറ്റു സ്വന്തം വ്യക്തി താൽപര്യങ്ങൾക്കും വേണ്ടി സക്കാത്ത് സ്വത്തിനെ ദുർ വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നു.
അതോടുകൂടി അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്ത് ബാങ്കിലിട്ട് പലിശ വാങ്ങി അതിൻറെ കണക്കുകൾ വരെപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്തിന്റെ ബാലൻസ് എന്ന് പറഞ്ഞ് അടുത്ത വർഷത്തേക്കും അത് ശരിയായ അവകാശികൾക്ക് എത്തിക്കാതെ നീട്ടിവെച്ച രേഖയും നമുക്ക് കാണാം
സക്കാത്ത് നൽകിയ വ്യക്തിയുടെ അതേപണം അവർക്ക് വല്ല പ്രയാസങ്ങളും രോഗങ്ങളും വന്നാൽ അവനിലേക്ക് തന്നെ തിരിച്ചു മടങ്ങപ്പെടുക എന്ന അവസ്ഥയും ഉണ്ടാകുന്നു ഇതൊന്നും സക്കാത്ത് വീട്ടിയതായി കണക്കാക്കപ്പെടുകയില്ല.
ധാരാളം അപകടങ്ങൾ ഇവരുടെ സക്കാത്ത് കമ്മിറ്റിയിൽ ഉണ്ട് എന്നത് വ്യക്തമാണ്
ഇനി സക്കാത്തിന്റെ അവകാശികൾ ആരെല്ലാം നാട്ടിലുണ്ട് എന്നും കൊടുക്കേണ്ടവർ ആരെല്ലാം എന്നും അറിയാനും സക്കാത്ത് നൽകേണ്ടവരെ ബോധവൽക്കരിക്കാൻ വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും
വകാലത്തിന്റെ ശർതുകൾ പ്രകാരം കൃത്യമായ ഒരു വ്യക്തിയെ ഏൽപ്പിക്കാൻ വേണ്ടി അവർക്ക് അറിവ് നൽകുകയും ചെയ്താൽ അതനുസരിച്ച് നിബന്ധനകൾ പാലിച്ച ഒരു വക്കീലിനെ സക്കാത്ത് നൽകേണ്ടവർ ഏൽപ്പിക്കുകയാണെങ്കിൽ അതിൽ തെറ്റുണ്ടാവുകയില്ല.
ഇങ്ങനെ പറഞ്ഞ നിബന്ധനകൾ പാലിച്ചഅവസ്ഥയെ വിവരിച്ചുകൊണ്ട്അൽബയാൻ പത്രത്തിൽ വന്ന ഒരു ലേഖനം ഉദ്ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു
അതിലൊരിക്കലും ഇന്ന് നടക്കുന്നതുപോലെ കമ്മിറ്റിയെ സക്കാത്ത് ഏൽപിക്കാമെന്ന് പറഞ്ഞിട്ടേയില്ല .
ഇസ്ലാം നിർദ്ദേശിക്കുന്ന അതേ രൂപത്തിൽ അവകാശികൾക്ക് വിതരണം ചെയ്യണമെന്ന് മാത്രമാണ് പറഞ്ഞത് അല്ലാതെ കമ്മിറ്റിക്ക് നൽകി കമ്മറ്റിയ വക്കാലത്താക്കണം എന്ന് പറഞ്ഞിട്ട് ഇല്ല .
ഇനി വകാലത്ത് ആക്കിയവന്റെ സമ്മതത്തോടെ മറ്റൊരാളെ വകാലത്ത് ആക്കാം എന്ന് ന്യായപ്രകാരവും ഇന്ന് ഇവർ നടത്തുന്ന സക്കാത്ത് കമ്മിറ്റിയെ വെള്ളപൂശാൻ സാധ്യമല്ല .കാരണം നിലവിലുള്ള സകാത്ത് കമ്മിറ്റി ഒരിക്കലും വകീലിന്റെ വകീൽ ആവാനുള്ള നിബന്ധനകൾ പാലിക്കുകയോ അതിൻറെ നിയമങ്ങൾക്ക് അനുസരിച്ചോ അല്ല നടക്കുന്നത്
അതോടുകൂടെ മേൽപ്പറഞ്ഞ ധാരാളം തട്ടിപ്പുകൾ അതിലുണ്ട് താനും
Aslam Kamil Saquafi parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment