*ഖബർ തട്ടിനിരപ്പാക്കുകയോ*
ഖബർ തസ് വിയത്ത് ചെയ്യണം എന്ന ഹദീസ് വിവരിച്ചു ചില വഹാബി പുരോഹിതന്മാർ ഖബറുകൾ തട്ടി നിരപ്പാക്കണംഎന്ന് അർത്ഥം പറയാറുണ്ട്.എന്നാൽ ഇത്തരം ഹദീസുകൾക്ക് പണ്ഡിതന്മാർ നൽകിയ അർത്ഥം ഖബർ ഉയർത്തപ്പെട്ടതിനുശേഷം കൂർപ്പിക്കരുത് എന്നും അൽപം പരത്തണം എന്നുമാണ്.
ഖബർ തസ് വിയത് ചെയ്യണം എന്ന ഹദീസ് വിവരിച്ചു സ്വഹീഹുൽ ബുഖാരി യുടെ വിവരണത്തിൽ ഇർശാദു സ്സാരിയിൽ പറയുന്നു.
ഇവിടെ ഭൂമിയോട് സമനിരപ്പാക്കണം എന്ന് അർത്ഥമില്ല മറിച്ച് ഖബർ (കൂർപ്പിക്കാതെ ഉയർത്തിയതിന് ശേഷം ) പരത്തണം എന്നാണ് ഉദ്ദേശ്യം
ഇമാം നവവി റ മജ്മൂഇൽ ഇത് പറഞ്ഞു
(ഇർശാദുസ്സാരി ശറഹു സ്വഹീഹുൽ ബുഖാരി 477/2)
ولا يخالف ذلك قول علي، رضي الله عنه: أمرني رسول الله -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- أن لا أدع قبرًا مشرفًا إلا سويته، لأنه لم يرد تسويته بالأرض، وإنما أراد تسطيحه جمعًا بين الأخبار. نقله في المجموع عن الأصحاب
.ارشاد الساري شرح صحيح البخاري
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment