Saturday, June 15, 2024

മുജാഹിദ് സംസ്കാരവും* *ഖുബൂരി പ്രയോഗവും*

 https://www.facebook.com/share/88suGVG4E9ycNnq4/?mibextid=oFDknk

1️⃣2️⃣3️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് സംസ്കാരവും*

*ഖുബൂരി പ്രയോഗവും*

➖➖➖➖➖➖➖➖➖➖➖➖


സുന്നി ഉലമാക്കളെയും പ്രവർത്തകരെയും ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ഗൗരവതരമായ ശിർക്ക് കുഫ്റ് ആരോപണങ്ങൾ നടത്തി മുഅ്മിനീങ്ങളുടെ മനസ്സിൽ നിന്നും അകറ്റി നിർത്തുക മൗലവിമാരുടെ പ്രധാന അജണ്ടയാണ്. അതിനുവേണ്ടി എന്തു നുണയും പടച്ചുണ്ടാക്കാൻ അവർക്ക് ഒരു മടിയുമുണ്ടാവില്ല. 


ഇസ്‌ലാമിക പ്രവർത്തനത്തിന്റെ പേരിൽ നുണ മത്സരം നടത്തിയ ഒരേയൊരു സംഘടന കേരള നദ്‌വതുൽ മുജാഹിദീൻ മാത്രമാണ്. സുന്നികളെ പരിഹസിക്കാൻ ആവശ്യമായ എല്ലാ കോച്ചിംഗും ഇവരുടെ രഹസ്യ കേന്ദ്രങ്ങളിൽ നടക്കാറുണ്ടത്രെ! മുജാഹിദ് പഠനക്യാമ്പുളിലാണത്രെ ഇത്തരം പരിപാടികളുണ്ടാവുക.


"1996 ഡിസംബറിൽ മേപ്പയ്യൂർ സ്കൂളിൽ അസ്ഗറലി, പി.ടി ബീരാൻകുട്ടി, അലി പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി (മുജാഹിദ് രഹസ്യ സംഘടന) പ്രവർത്തകൻമാരുടെ രഹസ്യയോഗം നടന്നു. അതിൽ എടത്തനാട്ടുകര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ(അബ്ദുറഹ്മാൻ മൗലവി). പ്രച്ഛന്നവേഷം, മിമിക്രി, കയറിൽ തൂങ്ങിയുള്ള കയറ്റം, നുണ പറയൽ മത്സരം , മുതലായവ ആ ക്യാമ്പിൽ വെച്ച് നടന്നു."

(ഇസ്‌ലാഹ് - സമ്മേളന പതിപ്പ് 

2003 ജനുവരി )


ഖബർ സിയാറത്ത് ചെയ്യുന്നതിനാൽ സുന്നികളെ ഖുബൂരികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതും സിയാറത്തിനെ ഖബർ പൂജയെന്ന് പരിചയപ്പെടുത്തുന്നതും സുന്നി വിശ്വാസത്തോട് ജനങ്ങൾക്ക് വെറുപ്പും അറപ്പുണ്ടാക്കാൻ വേണ്ടിയാണത്രെ.

ഒരു മൗലവി എഴുതുന്നു:


"നാം സുന്നി എന്ന് എങ്ങനെ വിളിക്കും? അവരെ ഖുബൂരി, അഹ്‌ലുൽ ബിദ്അതി വൽ ഖുറാഫാത്ത് എന്നോ വിളിക്കുന്നത് ന്യായം മാത്രമാണ്. അഥവാ ഖബറുകളെ പൂജിക്കുന്നവർ എന്നോ പുത്തൻ വാദങ്ങളുടെയും കെട്ടുകഥകളുടെയും ആളുകൾ എന്നോ പറയുന്നതിൽ യാതൊരു അന്യായവും ഇല്ല. അർഹിക്കുന്ന നാമങ്ങളിൽ മാത്രം എല്ലാവരെയും പരിചയപ്പെടുത്തുന്നത് അവർക്ക് പൊതുജനമനസ്സുകളിൽ മതിപ്പും ബഹുമാനവും ഇല്ലാതാക്കാനുദ്ദേശിച്ചു തന്നെയാണ് "

(ഇസ്‌ലാഹ് മാസിക 2018 

നവംബർ പേജ് 12)


ഹജ്ജിനു പോകുന്നവർ ബദ്ർ,ഉഹ്ദ് ശുഹദാക്കളെയും സ്വഹാബികളെയും നബി (സ) തങ്ങളുടെ റൗളാ ശരീഫിനെയും സിയാറത്ത് ചെയ്യുന്നു എന്ന കാരണത്താൽ അത്തരം ഹാജിമാരുടെ ഹജ്ജ് പലർക്കുമുള്ള പൂജയാണെന്നുവരെ മൗലവിമാർ വിശേഷിപ്പിച്ചു കളഞ്ഞു.


"അവരുടെ ഹജ്ജ് ആർക്കെല്ലാമോ പൂജ"

(അൽമനാർ 2024 ജൂൺ 40)


പ്രഭാഷണത്തിൽ സുന്നികളെ ചീത്ത വിളിക്കുന്ന വെട്ടത്തുകാരൻ ഒരു മൗലവിയുണ്ടായിരുന്നു. വെട്ടം അബ്ദുല്ല ഹാജി. കൂട്ടായി ഹാജി എന്നും പറയാറുണ്ട്. ഒരിക്കൽ തെറികൾ കേട്ട് സഹിക്കവയ്യാതായപ്പോൾ അണികളിൽ പെട്ടയൊരാൾ പറഞ്ഞത്രേ മൗലവീ... നിങ്ങൾ ശൈലിയിൽ ഒന്ന് മാറ്റം വരുത്തണമെന്ന്. അപ്പോൾ മൗലവി കൊടുത്ത മറുപടി രസാവഹമാണ്.


"ഹാജി പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പലിശമായി സംസാരിക്കാറുണ്ടായിരുന്നു. 'മരമണ്ടത്തലയാ' എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പലിശമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. പ്രസംഗത്തിൻ്റെ മഹത്വം വർദ്ധിക്കും. ഹാജി അത് കേട്ട് പറഞ്ഞു: ശരി, ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും? ഉമർകുട്ടി ഹാജി ; ഹാജിക്ക് എന്താണ് വേണ്ടത്?. പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല. അങ്ങനെ അന്നത്തെ പ്രസംഗം നടക്കുകയായിരുന്നു. സംസാരിച്ച് ഒരു വിഷയമെത്തിയപ്പോൾ ഹാജി കയ്യിൽ രണ്ടുതവണ ശക്തിയായി തട്ടിക്കൊണ്ടു പറഞ്ഞു. ഇപ്പോൾ അല്ലേ ഇവരെ ചീത്ത പറയേണ്ടത് പക്ഷേ ഇന്ന് ഞാൻ ഒരാളോട് ചീത്ത പറയില്ലെന്ന് ഏറ്റിട്ടുണ്ട്. അതുകൊണ്ട് പറയുന്നില്ല. ആ നിലക്കുള്ള സംസാരം അന്ന് മാത്രമേ ഉണ്ടായുള്ളൂ. പിറ്റേന്ന് മുതൽ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ തുടരുകയും ചെയ്തു. "

(വെട്ടം അബ്ദുല്ല ഹാജി

പേജ് 76, 77)


സുന്നികൾ നടത്തുന്ന ആത്മാർത്ഥമായ ദുആഇനെപോലും പരിഹസിച്ചുകൊണ്ട് മൗലവിമാർ പുസ്തകം രചിച്ചിട്ടുണ്ട്. 

ഐഎസ്എം രണ്ടത്താണി ശാഖ ഇറക്കിയ ആധുനിക മൗലിദിന്റെ ദുആ ഇങ്ങനെയാണ്.


"കൊള്ളാവുന്ന പുള്ളികളാണ് മമ്മദും വയലാചാലിക്കയ്യടിയൻ കുഞ്ഞമ്മദും. അവരുടെ അടിയന്തരത്തിന് വരട്ടിയതും പൊരിച്ചതുമായ - ഹാമീൻ. എന്ത് രസമുണ്ടായിരുന്നു. അപ്രകാരം തന്നെ ചക്കപ്പറമ്പൻ കോയിസൻ ആജ്യാരെ മൗലൂദിന്ന് മാംസം മുതലായ കറികൾക്കും പുറമേ വറവിട്ടിരുന്ന - ഹാമീൻ. എത്ര വലുതും നെയ്പശയുള്ളതുമായിരുന്നു. ആ മാതിരി നല്ല നല്ല എണ്ണങ്ങൾ ഇടയ്ക്കിടക്കു വീഴുകയും അടിയന്തരം ജോറായി നടത്തുകയും ചെയ്യാതിരുന്നാൽ നൊമ്പരാണേ -ഹാമീൻ. ഇമ്മാതിരി പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്കുള്ള കൂലി സവാബ് പറഞ്ഞാൽ അവസാനിക്കാത്തതാണേ -ഹാമീൻ. "

(തൗഹീദിന് വേണ്ടി

ഒരു ധന്യ ജീവിതം - 97)


നോക്കൂ, ആത്മീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗ്ഗം. ദുആ പോലും പരിഹസിച്ചു കളയുന്ന ഒരു വല്ലാത്ത വൃത്തികെട്ട സംസ്കാരമാണ് കേരള മുജാഹിദുകൾ സ്വീകരിച്ചിരിക്കുന്നത്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....