Wednesday, May 29, 2024

മുഹിയുദ്ധീൻ പള്ളിയുടെ* *റാത്തീബ് ഖാന*

 https://www.facebook.com/100024345712315/posts/pfbid0Rw7HastbTNwHnGT65zAdsb4dMHZfRM4pbvXag9kWEsk8nPoCXLeZrx5mHS843yJsl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 95/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*മുഹിയുദ്ധീൻ പള്ളിയുടെ*

*റാത്തീബ് ഖാന*


കോഴിക്കോട്ടും പരിസരങ്ങളിലുമായി പത്തോളം സുന്നി പള്ളികൾ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്. 

പട്ടാള പള്ളി , മൊയ്തീൻ പള്ളി, ഖലീഫ മസ്ജിദ്, ശാദുലി പള്ളി, എളയന്റെപള്ളി, കടപ്പുറം പള്ളി, കുണ്ടുങ്ങൽ മൊയ്തീൻ പള്ളി, നടക്കാവ് പള്ളി.


കോഴിക്കോട് ടൗണിനും പരിസരത്തുമുള്ള പള്ളികളൊക്കെയും സുന്നികൾ നിർമ്മിച്ചതാണ്.  അവിടങ്ങളിലൊക്കെ സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വരികയും ചെയ്തിരുന്നു. നിഷ്കളങ്കരായ വിശ്വാസികളെ വഞ്ചിച്ചും അധികാര ബലമുപയോഗിച്ചുകൊണ്ടുമാണ് മുഹിയുദ്ധീൻ ശൈഖിന്റെ പേരിലും ശാദുലി തങ്ങളുടെ പേരിലും നിർമ്മിക്കപ്പെട്ട പള്ളികൾ പോലും മൗലവിമാർ തട്ടിയെടുത്തത്. 


*പട്ടാള പള്ളി*

കോഴിക്കോട് ക്യാമ്പടിച്ചിരുന്ന മുസ്‌ലിംകളായ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പട്ടാള പള്ളി. അവിടെ മുതവല്ലിയെ കബളിപ്പിച്ച് പള്ളി പിടിച്ചെടുക്കുകയും അറബിയിൽ നടന്നുവരുന്ന ഖുതുബ മലയാളികരിക്കുകയും ചെയ്ത കഥ മൗലവിമാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


"1940 കളുടെ ആരംഭം. പട്ടാള പള്ളിയിലെ ഖത്തീബ് ഒരു മൊയ്തീൻ മുസ്‌ലിയാർ ആയിരുന്നു. ഡൽഹിയിൽ നിന്നും കോഴിക്കോട് വന്ന് താമസമാക്കിയ ഒരു പട്ടാണി കുടുംബത്തിലെ പിന്തുടർച്ച ക്കാരനായിരുന്നു അദ്ദേഹം. പാരമ്പര്യ പ്രകാരം അദ്ദേഹം തന്നെ പള്ളിയുടെ മുതവല്ലിയുമായി. പട്ടാള പള്ളിയുടെ അവസാനത്തെ മുതവല്ലിയാണ് മൊയ്തീൻ മുസ്‌ലിയാർ.(ഇദ്ദേഹത്തെ ചൂഷണം ചെയ്തു കൊണ്ടാണ് മുതവല്ലി സ്ഥാനം മൗലവിമാർ കൈവശപ്പെടുത്തിയത്. പിന്നീട് അവർ അറബി ഖുത്ബ മലയാളത്തിൽ ആക്കി മാറ്റി) സ്ഥാന മോഹത്തിൽ നിന്നും മുക്തനായ നല്ല മനസ്സിന്റെ ഉടമയായിരുന്നു മൊയ്തീൻ മുസ്‌ലിയാർ. തന്നിൽ നിലനിന്നിരുന്ന മുതവല്ലിയുടെ പാരമ്പര്യ അവകാശം അദ്ദേഹം പ്രഗൽഭരായ വ്യക്തികൾ അടങ്ങുന്ന ഒരു കമ്മിറ്റിക്ക് കൈമാറി.  പുതിയ കമ്മിറ്റിക്ക് ഒരാഗ്രഹം എഴുതി വായിക്കുന്ന സമ്പ്രദായത്തിൽ നിന്നും ഖുതുബക്ക് ഒരു മാറ്റം വേണം. സദസ്യരുടെ മുഖത്തുനോക്കി സ്വതന്ത്രമായി പ്രസംഗിക്കണം. അന്ന് മലബാറിലെ വിരലിൽ ഒതുങ്ങാൻ മാത്രം സ്ഥലങ്ങളിലെ ഇത്തരം (മലയാള) ഖുതുബകൾ നിലവിലുള്ളൂ. തങ്ങൾക്ക് (മൗലവിമാർക്ക്) സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. തിരൂരങ്ങാടി, പുളിക്കൽ, എടവണ്ണ, ഒതായി തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ മലയാളത്തിൽ ഖുത്ബ നടക്കുന്നുണ്ടായിരുന്നു. പട്ടാളപള്ളി കമ്മിറ്റിക്കാർ അന്വേഷണം തുടങ്ങി. അപ്പോൾ അവർക്ക് ഒരു വിവരം കിട്ടി. കെഎം മൗലവിയുടെ ശിക്ഷണത്തിൽ പഠിച്ച് ഖുതുബ ശീലിച്ച് നടത്തിപ്പോരുന്ന ഒരു ചെറുപ്പക്കാരനുണ്ട്. വിനീതനായ എന്നെ (ഉമർ മൗലവി)ക്കുറിച്ചാണ് അവർ കേട്ടറിഞ്ഞത്. അങ്ങനെ ഈയുള്ളവൻ ഖത്തീബ് ആയി നിയോഗിക്കപ്പെട്ടു. 1944 ഒരു ശഅബാൻ മാസത്തിലാണ് ഞാൻ ചാർജെടുത്തത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം.

2012 പേജ് : 326)


*മുഹിയുദ്ദീൻ പള്ളി*


പാളയം ബസ്സ്റ്റാന്റിന് സമീപം മുഹ് യുദ്ദീൻ ശൈഖിന്റെ പേരിലുള്ള പള്ളിയാണ് മുഹ്‌യുദ്ദീൻ പള്ളി.  സുന്നി ആചാരങ്ങൾ കൃത്യമായി ഈ പള്ളിയിൽ നടന്നു വന്നിരുന്നു. പള്ളിയോട് ചേർന്ന് റാത്തീബ് ഖാന വരെ നിർമ്മിക്കപ്പെട്ടിരുന്നു. അതെല്ലാം പിന്നീട് മൗലവിമാർ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. 


"മാല മൗലിദ് റാത്തീബ് ദിക്റ് ഹൽഖ തുടങ്ങിയ ശിർക്ക് ബിദ്അത്തുകളുടെ കോലങ്ങൾ അവിടെ (മുഹിയുദ്ദീൻ പള്ളിയിൽ)നിലനിന്നിരുന്നു. പള്ളിയുടെ തെക്ക് ഭാഗത്ത് ഇന്ന് മസ്ജിദ് ബസാർ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു റാത്തീബ്ഖാന ഉണ്ടായിരുന്നത്. പള്ളി പൊളിച്ച് ഇന്നത്തെ പ്രൗഢഗംഭീരമായ നിലയിൽ പുനർനിർമാണം ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. അതിനുമുമ്പ് തന്നെ (പുതിയ)കമ്മിറ്റിയുടെ ഏക കണ്ഠമായ തീരുമാനപ്രകാരം നിയമപരമായി തന്നെ ശിർക്ക് പരമായ എല്ലാ അനാചാര കർമ്മങ്ങളും ഒഴിവാക്കി സലഫി ആദർശ പ്രകാരം കർമ്മങ്ങൾ നടപ്പിലാക്കുകയും ചെയ്തു അറുപതുകളുടെ ആരംഭത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം

2012 പേജ് : 327)


കെ. ഉമർ മൗലവി ഓർമ്മകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ഈ ചരിത്രം സുന്നികളെ പരിഹസിച്ചുകൊണ്ട്  രേഖപ്പെടുത്തുന്നുണ്ട്.


"മുഹിയുദ്ധീൻ പള്ളിയുടെ കാര്യത്തിൽ സുന്നികൾ വളരെ അസംതൃപ്തരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന റാത്തീബ് ഖാന എന്ന ശിർക്കിന്റെ കൊത്തളം നശിച്ചു പോയതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. കഷ്ടം ! മുഹിയുദീൻ പള്ളി തങ്ങളുടെതാണെന്നും അത് തിരിച്ചു പിടിക്കണം എന്നും ആഘോഷിച്ചു കൊണ്ട് കാന്തപുരം ഗ്രൂപ്പുകൾ അടുത്തകാലത്ത് പോലും ചില ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. വെള്ളത്തിൽ വരച്ച വര തന്നെ.

(ഓർമ്മകളുടെ തീരത്ത് 108 )


പട്ടാള പള്ളിയിൽ ആദ്യമായി ഖുത്ബ മാതൃഭാഷയിൽ നിർവഹിച്ചത് എം അബ്ദുള്ളക്കുട്ടി മൗലവിയും മൊയ്തീൻ പള്ളിയിൽ ആദ്യമായി ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചത് കെ ഉമർ മൗലവിയുമാണ്.

സുന്നി പള്ളികളിൽ അതിക്രമിച്ച് കയറിവന്ന് ഖുതുബ മാതൃഭാഷയിൽ നിർവഹിക്കുമ്പോൾ അത് തടയാൻ വരുന്ന സുന്നികളെ നേരിടാൻ മൗലവിമാർ  ഗുണ്ടകളെ ഏർപ്പാട് ചെയ്യുമായിരുന്നു. ഉണ്ട മൊയ്തീൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണത്രെ കോഴിക്കോട്ടെ ചില പള്ളികൾ അവർ പിടിച്ചെടുത്തത്. 


"കോഴിക്കോട് പ്രദേശത്തെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മെയ്കരുത്തും ആവേശവും ആയിരുന്നു ഉണ്ടക്കാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൊയ്തീൻ കോയ സാഹിബ്. ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്നതിനാൽ 23 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ ജയിച്ചതിന്റെ ആഹ്ലാദത്തിൽ അവരുടെ ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി തടവുകാരെ നിരുപാധികം വിട്ടേക്കുകയുണ്ടായി. അങ്ങനെ വിട്ടയക്കപ്പെട്ടവരിൽ മൊയ്തീൻ കോയ സാഹിബും ഉണ്ടായിരുന്നു. 


1940 ന്റെ ആദ്യ പാദത്തിൽ തന്നെ മുജാഹിദുകളുടെ അധീനത്തിലായിരുന്ന പട്ടാള പള്ളിയിൽ ജുമാ ഖുതുബ നടത്തുകയായിരുന്ന കുറ്റ്യാടി എം അബ്ദുള്ളക്കുട്ടി മൗലവിയെ ഒരു യാഥാസ്ഥിതിക ഗുണ്ട ഊരിപ്പിടിച്ച കഠാരയുമായി ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ശത്രുവിന് അദ്ദേഹത്തിൻറെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. മൊയ്തീൻ കോയ സാഹിബിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വളണ്ടിയർമാർ അയാളെ തടയുകയായിരുന്നു."

(വെളിച്ചം പകർന്നവർ 

പേജ് 187 - കെ എൻ എം )


" കോഴിക്കോട് പട്ടാളപള്ളിയിൽ ആദ്യമായി മലയാളത്തിൽ സ്വതന്ത്ര ഖുതുബ നിർവഹിച്ചത് ഉമർ മൗലവി ആയിരുന്നു. 1944 ശഅബാനിലായിരുന്നു ഇത്. കേരളത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ അന്ന് മലയാളത്തിൽ ജുമാ ഖുതുബ നടന്നിരുന്നുള്ളൂ. "

(വെളിച്ചം പകർന്നവർ 

പേജ് : 91 കെ എൻ എം)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....