Wednesday, May 29, 2024

മുജാഹിദ് എന്ന പേര്* *അരീക്കോട്ട് നിന്ന്*

 https://m.facebook.com/story.php?story_fbid=pfbid0ZNA82viF1t2YGG81c5Gujin4jY2zN374CKksi4QdPVkjJZic7YuzMzA96q9pa53Pl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 94/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദ് എന്ന പേര്*

*അരീക്കോട്ട് നിന്ന്*


1930 ൽ സുന്നികളിൽ നിന്നും പിടിച്ചെടുത്ത ഒരു നിസ്കാര പള്ളിയിലാണ് മൗലവിമാർ അരീക്കോട്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പലയിടത്തും പല പേരുകളിലായിരുന്നു മുജാഹിദ് പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിൽ മുജാഹിദ് എന്ന പേര് അരീക്കോട് നിന്നാണ് വന്നത്.


1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്നൊരു സംഘടന അരീക്കോട് രൂപീകരിച്ചു. പിന്നീട് മുജാഹിദ് എന്ന ഈ പേര് അറിയപ്പെടുകയും,  പ്രസ്ഥാനത്തിന് ഔദ്യോഗിക സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ ഈ നാമം  സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.


"ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിൻെറ പ്രവർത്തനങ്ങൾ അരീക്കോടിന്റെ പരിസരത്തു മാത്രമല്ല കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും എത്താൻ തുടങ്ങി. മുജാഹിദീൻ എന്ന പേരിൽ പല സ്ഥലങ്ങളിലും ഇസ്‌ലാഹി പ്രവർത്തനം ആരംഭിച്ചു. 1950ൽ രൂപം കൊണ്ട കേരള നദ് വതുൽ മുജാഹിദീൻ സംഘടനയുടെ മുജാഹിദ് എന്ന പദം അരീക്കോട് ജംഇയ്യത്തുൽ മുജാഹിദിന്റെ സംഭാവനയാണ്. "

(ജംഇയ്യത്തുൽ

മുജാഹിദീൻ അമ്പതാം വാർഷികം - പേ: 10)


1930 - 40 കാലയളവിലാണ് സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടാണ് വഹാബിസത്തിന്റെ വളർച്ചയുണ്ടായത്. ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാര ബലം ഉപയോഗിച്ചും നിരവധി സ്ഥലങ്ങളിൽ പള്ളികൾ പിടിച്ചടക്കപ്പെട്ടിട്ടുണ്ട്.


*കടലുണ്ടി പള്ളി* *പിടിച്ചെടുത്ത കഥ*


കോഴിക്കോട് ജില്ലയിലെ കടലുണ്ടി സയ്യിദന്മാരുടെ നാട്. ഈ പ്രദേശത്തെ പഴയ പള്ളി വഹാബികൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പിടിച്ചെടുത്തതാണ്.


അറബിയിൽ ഖുതുബ നിർവഹിക്കുന്ന സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വന്ന കടലുണ്ടി പള്ളി പിടിച്ചെടുത്ത കഥ മൗലവിമാർ വിശദീകരിക്കുന്നു :


"ഒരു വെള്ളിയാഴ്ച മഹല്ലിൽ വിശിഷ്യാ പള്ളിയിൽ എന്തും സംഭവിച്ചേക്കാവുന്ന ഭീകരാന്തരീക്ഷം! ഒരു കുറിയ മനുഷ്യൻ ശാന്ത ഗംഭീരനായി പള്ളിയിലെ മിമ്പറിൽ കയറുന്നു. മആശിറയുടെ വിളിയാളമില്ലാതെ വാളെടുക്കാതെ നബാതിയ ഖുതുബയുടെ പഴകി ദ്രവിച്ച ഏടില്ലാതെ ആ ഖത്തീബ് പ്രസംഗം ആരംഭിച്ചു. പള്ളിയിൽ ജനങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്... രണ്ടാം ഖുതുബയിൽ നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന ബിദ്അത്താണെന്ന് ആ ഖത്തീബ് സമർത്ഥിച്ചു. അന്ന് ആദ്യമായി ആ മഹല്ലിൽ  ഇമാം മിഹ്റാബിൽ നിന്ന് കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകാതെ സ്ഥലംവിട്ടു...ഈ മഹല്ല് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ ആയിരുന്നു. മഹല്ലിലെ ശ്രദ്ധേയമായ മാറ്റപ്രക്രിയക്ക് വീര്യം പകർന്നുകൊണ്ട് അത്യാകർഷകമായ ഖുതുബ നിർവഹിച്ചതോ? പണ്ഡിതവര്യൻ മർഹൂം എം ശൈഖ് മുഹമ്മദ് മൗലവിയും. ഇതുപോലെ കേരളത്തിലെ ഖുറാഫാത്തിന്റെ തിമിരം ബാധിച്ച നിരവധി മഹല്ലുകളെ യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുന്നതിൽ മൗലവി വഹിച്ച പങ്ക് കേരളത്തിന് നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.

(ജംഇയ്യത്തുൽ

 മുജാഹിദീൻ 

അമ്പതാം വാർഷിക സുവനീർ പേ: 119)

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...