Saturday, May 18, 2024

സഹോദരിമാരോട് ഗ് മുമ്പ് െ സസ്ൻ മുറിഞ്ഞാൽ

 الفوائد الفضفرية

സഹോദരിമാരോട് ഒരു കാര്യം

-

☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀

സഹോദരിമാർ ശ്രദ്ധിക്കണേ..

സഹോദരിമാർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈ കുറിപ്പിൽ. പുരുഷനില്ലാത്ത പല പ്രത്യേകതകളും സ്ത്രീകളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ആർത്തവം. ഈ സമയത്തെ നിസ്കാരം ഒഴിവാക്കാനാണ് നിർദ്ദേശം. റമളാനിലാണെങ്കിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖളാ വീട്ടണം. ഇവിടെ നിസ്കാരത്തിന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കാനുണ്ട്. പറയാം :

ആർത്തവം അവസാനിക്കുന്നത് അസ്വർ നിസ്കാരത്തിന്റെ സമയത്തായാൽ, കുളിച്ചതിന് ശേഷം അസ്വർ നിസ്കരിക്കണമല്ലോ. കൂട്ടത്തിൽ അന്നത്തെ ളുഹ്റും കൂടി നിസ്കരിക്കണം. ഇതുപോലെ ഇശാഇന്റെ സമയത്താണ് അവസാനിച്ചതെങ്കിൽ ഇശാ നിർവഹിക്കലോടെ അന്നത്തെ മഗ്‌രിബും കൂടെ നിസ്കരിക്കണം. അതായത് ജംആക്കി നിസ്കരിക്കുന്ന നിസ്കാരങ്ങൾ അതിലെ ഒന്ന് നിർബന്ധമാകുന്നതോടെ മറ്റേതും നിർവ്വഹിക്കൽ നിർബന്ധമാണ്. ഇവിടെ ആർത്തവം അവസാനിച്ചതിന് ശേഷം ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം ഉണ്ടായാൽ ആ സമയത്തെ നിസ്കാരം ബാധ്യതയായിക്കഴിഞ്ഞു. ഒന്നു കൂടെ പറയാം, മഗ്‌രിബിന് തൊട്ട് മുമ്പ് - ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം അവശേഷിച്ചിരിക്കെ ഹൈള് അവസാനിച്ചാൽ അവൾക്ക് അന്നത്തെ ളുഹ്റും അസ്വറും നിർബന്ധമായി. സ്വുബ്ഹിക്ക് തൊട്ടുമുമ്പായാൽ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാ വീട്ടിയേ പറ്റൂ. ഇതാണ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഈ വിശദീകരണത്തിൽ നിന്നും ളുഹ്റ്/ മഗ്‌രിബ് സമയങ്ങളിൽ നിന്നും ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം ബാക്കി നിൽക്കേ ഹൈള് നിന്നാൽ ആ ളുഹ്റ്/ മഗ്‌രിബ് നിസ്കരിക്കൽ നിർബന്ധമാണെന്ന് വ്യക്തമായിക്കാണുമല്ലോ.

ഇനി ഹൈള് തുടങ്ങുന്നത് ഏത് നിസ്കാരത്തിന്റെ സമയത്തായാലും ചുരുങ്ങിയ രൂപത്തിൽ ആ നിസ്ക്കാരം നിർവഹിക്കാനുള്ള സമയം കഴിഞ്ഞതിന് ശേഷമാണെങ്കിൽ മാത്രം അത് പിന്നീട് ( ഹൈള് കഴിഞ്ഞ് കുളിച്ചതിന് ശേഷം ) ഖളാ വീട്ടിയാൽ മതി. തുടക്കത്തിൽ തക്ബീറതുൽ ഇഹ്റാമിനുള്ള സമയം മാത്രം ലഭിച്ചത് കൊണ്ട് ആ നിസ്കാരം നിർബന്ധമാവില്ല.

ഭാര്യമാരോട് ഉണർത്തിക്കൊടുക്കാൻ ഇമാം ഗസ്സാലി(റ), ഭർത്താക്കന്മാരോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. കൂട്ടത്തിൽ മേൽപറഞ്ഞവ പ്രത്യേകം പറഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് കാണാം (ഇഹ്‌യാ: 2/48).

ഇങ്ങനെ രണ്ട് നിസ്കാരവും ഖളാ വീട്ടേണ്ടതുണ്ടോ എന്നൊരു ചോദ്യം ഇമാം ശാഫിഈ(റ) നോട് ചോദിക്കുകയും അത് വേണമെന്ന് ഇമാം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആ ചോദ്യത്തിലെ പദപ്രയോഗങ്ങൾ രസകരമായിരുന്നു. വളരെ ഗരീബായ വാക്കുകൾ കൊണ്ടുള്ള ചോദ്യം. അതിങ്ങനെ:

"نسِي أبو دِرَاس درسه قبل غيبته الغزالة بلحظة ماذا يجب..؟"

മഗ്‌രിബിന് തൊട്ടുമുമ്പ് ഹൈള് അവസാനിച്ചാൽ എന്താണ് നിർബന്ധമാവുക - എന്നാണ് ചോദ്യം. ഇതിലെ പദങ്ങളെ ലളിതമാക്കി ഇങ്ങനെ വിശദീകരിക്കാം:

نسِيَ = ترك

أبو دراس = فرج المرأة

درس = حيض

غزالة = شمس

ഇത്തരം പദങ്ങളെ കേട്ടമാത്രയിൽ തന്നെ ശാഫിഈ ഇമാം ഗ്രഹിക്കുകയും അതിന് മറുപടിയായി "ളുഹ്‌റും അസ്വറും ഖളാ വീട്ടണം" എന്ന് പറയുകയും ചെയ്തു:

قال: "قضاء وظيفة العصرين.."

ഇമാം സുയൂത്വീ(റ)ന്റെ 'അൽ മുസ്ഹിർ' (പേ: 489) എന്ന ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിച്ചതാണിത്. ഇമാം ശാഫിഈ(റ)വിന്റെ ഭാഷയിലെ കഴിവ് വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങൾ വേറെയുമുണ്ട്.

ആർത്തവത്തിന് 'ഹൈള്' എന്നതിന് പുറമെ പത്തോളം പദങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ബൈത് ഇമാം ഖൽയൂബി(റ) ഉദ്ധരിച്ചിട്ടുണ്ട്:

حيض نفاس دراس طمس أعصار #

ضحك عراك فراك طمث أكبار .

(حاشية القليوبي: ١/٩٨)

ഇബ്റാഹീം നബി(അ)ന് വാർദ്ധക്യ കാലത്ത് ഇസ്ഹാഖ് എന്നൊരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷ വാർത്ത മലക്കുകൾ മുഖേന അല്ലാഹു അറിയിച്ചു കൊടുത്ത സംഭവം ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ. ഇതുകേട്ട നബിയുടെ പത്‌നി ആശ്ചര്യപ്പെടുന്നതായും അല്ലാഹു പറയുന്നു.

{ وَٱمۡرَأَتُهُۥ قَاۤىِٕمَةࣱ فَضَحِكَتۡ فَبَشَّرۡنَـٰهَا بِإِسۡحَـٰقَ وَمِن وَرَاۤءِ إِسۡحَـٰقَ یَعۡقُوبَ }

[سورة هود-٧١]

ഇവിടെ (فَضَحِكَتۡ) എന്നതിന് ആർത്തവകാരിയായി എന്ന വ്യാഖ്യാനം ഇമാം ഖുർത്വുബി(റ) വിശദീകരിച്ചിട്ടുണ്ട്. വാർധക്യത്താൽ ആർത്തവം നിലച്ചതിന് ശേഷമാണ് ഇതുണ്ടായത്. 

✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 

.

(കേട്ടെഴുത്ത് -

അബൂ ഹസന: ഊരകം)

💫  الفوائد الفضفرية

💫  

No comments:

Post a Comment

മൗലവിമാർ ചെയ്യുന്ന* *ബിദ്അത്തുകൾ -2*

 https://www.facebook.com/share/MQWWgUEdfbGH4mq2/?mibextid=oFDknk 1️⃣3️⃣2️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  *മൗല...