*സ്ത്രീകൾ മുഖം മറക്കുന്നത്* *നിർബന്ധമാണെന്നതിന്റെ*
*തെളിവുകൾ.*
👇👇👇
Part 2️⃣
തെളിവ്: 2
*അവരുടെ മുഖമക്കനകൾ അവർ മാറിടങ്ങളിലൂടെ താഴ്ത്തിയിട്ടു കൊള്ളട്ടെ*
ക്വുർആൻ 24:31
തെളിവ്: 3
*(നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്)*
തെളിവ്: 4
*(നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക)*
ക്വുർആൻ 33:59
(ഇബ്നു അബ്ബാസ് (رضي الله عنه)വിൽ നിന്ന് നിവേദനം: സത്യവിശ്വാസികളായ സ്ത്രീകളോട് അവർ വല്ല ആവശ്യത്തിനും പുറത്തിറങ്ങുമ്പോൾ ജിൽബാബുകൾ കൊണ്ട് തലയുടെ മുകൾഭാഗത്തു നിന്ന് അവരുടെ മുഖം മൂടണമെന്നും ഒരു കണ്ണ് അവർക്ക് വെളിപ്പെടുത്താം എന്നുമാണ് അല്ലാഹു കൽപിച്ചത്. (ഇബ്നു അബീഹാതിമിൽ നിന്ന് ഇബ്നു കഥീർ തന്റെ തഫ്സീറിൽ ഉദ്ധരിച്ചത്).
മുഹമ്മദ് ബ്നു സീരീൻ പറഞ്ഞു.
അല്ലാഹുവിന്റെ يدينين عليهنّ എന്ന വാക്യത്തെ സംബന്ധിച്ച് ഞാൻ ഉബൈദത്തുസ്സൽമാനിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: *“തന്റെ മുഖവും തലയും മൂടുകയും ഇടതു കണ്ണു മാത്രം വെളിപ്പെടുത്തുകയും ചെയ്തു”*
തെളിവ്: 5
*(വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ച് സൗന്ദര്യം പ്രകടിപ്പിക്കാത്തവരായി തങ്ങളുടെ വസ്ത്രങ്ങൾ മാറ്റി വെക്കുന്നതിൽ അവർക്ക് കുറ്റമില്ല. അവർ പരിശുദ്ധി പാലിക്കലാണ് അവർക്ക് കൂടുതൽ നല്ലത്. അല്ലാഹു എല്ലാം*
*കേൾക്കുന്നവനും* *അറിയുന്നവനുമാകുന്നു.)*
വസ്ത്രം മുഴുവനായി അഴിച്ചു വെക്കുന്നതല്ല, മറിച്ച് മുഖവും മുൻകൈയും പ്രദർശിപ്പിക്കുന്നതിന്ന് ഇത്തരക്കാർക്ക് വിരോധമില്ലന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സൗന്ദര്യപ്രകടനം ഉണ്ടാവരുതെന്ന നിബന്ധനയുമുണ്ട്. ഏതായാലും ഹിജാബ് പൂർണമായി സ്വീകരിക്കലാണ്, അതായത് മുഖവും മുൻകൈയും ഉൾപ്പെടുന്ന വിധം വസ്ത്രം ധരിക്കലാണ് അവരുടെ ഇഫ്ഫത്തിന് (വിശുദ്ധിക്ക്) നല്ലത് എന്നും പറയുന്നു. ഓരോ വയോവൃദ്ധ പോലും പൂർണ്ണമായി മറക്കുന്ന വസ്ത്രം ധരിക്കുന്നതാണ് ഉത്തമമെങ്കിൽ യുവതികളുടെ കാര്യം പറയാനുണ്ടോ?!
തുടരും..إن شاء الله
No comments:
Post a Comment