Tuesday, December 19, 2023

ഇസ്തിഗാസ പ്രാർത്ഥനയല്ലേ

 *ഇസ്തിഗാസ*


بسم الله الرحمن الرحيم الحمدلله والصلوة والسلام على سيدنا محمد واله وصحبه واتباعه أجمعين أما بعد


മുത്തുനബിയെ രക്ഷിക്കണേ മുഹിയുദ്ദീൻ ശൈഖ് രക്ഷിക്കണേ എന്നിങ്ങനെയുള്ള തേട്ടം പ്രാർത്ഥനയാണോ ?


അങ്ങനെയുള്ള തേട്ടം ശിർക്ക് അല്ലേ



മറുപടി


മുത്തുനബിയെ രക്ഷിക്കണേ മുഹിയുദ്ദീൻ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെയുള്ള തേട്ടം സാങ്കേതികമായി പ്രാർത്ഥനയല്ല അത് വെറും സഹായ തേട്ടം (ഇസ്തിഗാസ )മാത്രമാണ്.


 പ്രാർത്ഥന എന്ന് പറയുന്നത് ദൈവമാണെന്നോ ദിവ്യത്വം ഉണ്ടന്നോ വിശ്വാസത്തിലോ ആകുമ്പോൾ ആണ് .


മേൽ  വിശ്വാസമില്ലാതെ

പ്രവാചകനാണെന്നോ വലിയ്യ് ആണെന്നോ വിശ്വസിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം കിട്ടുമെന്ന് പ്രതീക്ഷയിൽ സഹായം ചോദിക്കൽ ശിർക്ക് ആണെന്നോ അത് പ്രാർത്ഥനയാണെന്ന് ഖുർആനിലെ ഹദീസിലോ വന്നിട്ടില്ല.



ബഹുദൈവ വിശ്വാസികൾ അവരുടെ വിഗ്രഹങ്ങൾക്കും മറ്റും ദിവ്യത്വം നൽകിക്കൊണ്ട് ആരാധിച്ചു വിളിച്ചു തേടിയ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് വഹാബി പുരോഹിതന്മാർ മേൽ ഇസ്തിഗാസക്ക് തെളിവുകൊണ്ടു വരാറുള്ളത് - - പക്ഷേ അത് ഒരിക്കലും മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരുടെ സഹായം തേടൽ ശിർക്കാണ് എന്നതിന് തെളിവാകുകയില്ല



മഹാന്മാരോട് ഇസ്തിഗാസ ചെയ്യുന്നത് അല്ലാഹു പോരാത്തത് കൊണ്ടാണോ എന്ന് ചിലർ ചോദിക്കാറുണ്ട്


നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ അരികിൽ സഹാബികൾ അവിടത്തെ കൊണ്ട് സഹായം കിട്ടുമെന്ന് പ്രതീക്ഷയിൽ വലിയ വലിയ രോഗങ്ങൾ വരുമ്പോൾ  ഇസ്തിഗാസ ചെയ്യാറുണ്ട് .അതൊന്നും അല്ലാഹു പോരാത്തതുകൊണ്ട് അല്ല . മറിച്ച് അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്ന നിലക്ക് ആണ്

സഹായം കിട്ടാൻ ഭൗതിക കാരണങ്ങൾ നിശ്ചയിച്ചത് പോലെ തന്നെ അഭൗതിക കാരണങ്ങളും അല്ലാഹു നിക്ഷയിച്ചിട്ടുണ്ട് 


Aslam Kamil Saquafi parappanangadi

اسلم الثقافي الكاملي المليباري الهندي


No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...