*ഇൽമുൽ കലാം വിമർശകർക്ക് മറുപടി*
⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
صلى الله عليه وسلم
Aslam Kamil Saquafi parappanangadi
https://islamicglobalvoice.blogspot.in/?m=0
ഇൽ മുൽ കലാം എന്നാൽ എന്ത് ?
ഇൽ മുൽ കലാമിനെ ചില പണ്ഡിതന്മാർ എത്രിത്തിട്ടുണ്ടോ ?
അത് ഏത് ഇൽമുൽ കലാമാണ് റ
മറുപടി
സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ ഇൽ മുൽകലാമിനെ ആക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇമാം മഹല്ലി رحمه الله
പറയുന്നു
ഇൽമുൽ കലാമിന്റെ പണ്ഡിതന്മാരുടെ റൂട്ടിന്റെ മേലിൽപ്രമാണങ്ങൾ സ്ഥിരീകരിച്ചു കൊണ്ടും തെളിവുകൾ സ്ഥിരപ്പെടുത്തിക്കൊണ്ടും സംശയങ്ങൾ നീക്കിക്കൊണ്ടുംആയത്തിലുള്ള പഠനം അർഹതയുള്ളവർക്ക് ഫർള് കിഫായ ആണ്
അതിന് അർഹത ഇല്ലാത്തവരാണെങ്കിൽ അത്തരം ചിന്തകളെ കൊണ്ട് കൂടുതൽ സംശയങ്ങളിലേക്ക് നീങ്ങുന്നവർ ആണെങ്കിൽ അവരുടെ വിശ്വാസം നഷ്ടപ്പെടാൻ വരെ കാരണമാകുന്നുണ്ടെങ്കിൽ അവർക്ക് ആയത്തിലുള്ള പഠനംപാടില്ലാത്തതാകുന്നു.ഇങ്ങനെയുള്ള അർഹതയില്ലാത്തവരുടെ ആയത്തുള്ള പഠനത്തെ സംബന്ധിച്ചാണ് സലഫുകളിൽ പെട്ട ഇമാം ശാഫിയും മറ്റും വിരോധിച്ച ഇൽ മുൽകലാം
കാരണം മതപരമായ വിശ്വാസ കാര്യങ്ങൾ ഉറപ്പായ ഖണ്ഡിതമായ പ്രമാണങ്ങളെ കൊണ്ട് അറിയുന്നതിനാണ് ഇൽ മുൽ കലാം ശറഹു ജംഉൽ ജവാമി 2/421
اما النظر على طريق المتكلمين من تحرير الادلة وتدقيقها و دفع الشكوك والشبه ههنا ففرضُ أن هـذ كفاية في حق المتأهلين لم يكن فى قيام بعضهم به و اما غيرهم ممن يخشى عليه من الخوض فيه الوقوع فى الشبه النظر على والضلال فليس له الخوض فيه وهذا تحمل نهى الشافعى وغيره من السلف رضى الله عنهم عن الاشتغال أيضا لان الكلام و هو العلم بالعقائد الدينية عن الأدلة اليقينية شرح جمع الحوامع2/421
ഇതിൽ നിന്നും ഇൽമുൽ കലാമ് എന്നാൽ വിശ്വാസ ശാസ്ത്ര വിജ്ഞാനത്തിന്റെ പേരാണെന്നും
അത് ആയത്തിലുള്ള പഠനമാണെന്നും മനസ്സിലാക്കാം അത് പഠിക്കൽ അർഹതയുള്ള വർക്ക് സാമൂഹിക ബാധ്യതയാണ്. ഫർള് കിഫായയാണ്
സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ എതിർത്തത് അർഹതയില്ലാത്തവർ ആയത്തിലുള്ള പഠനത്തിലേക്ക് നീങ്ങിയാൽ പൂർണമായ സംശയദൂരീകരണം സാധ്യമാവാതെ വിശ്വാസത്തിന് ഭംഗം വരെ പറ്റിയാണ് മനസ്സിലാക്കാം
ഇമാം തഫ്താസാനി റ വിവരിക്കുന്നു.
വിശ്വാസശാസ്ത്രം
അതിൻറെ പ്രമാണങ്ങളെ കൊണ്ട് അറിയുന്നതിനാണ് ഇൽമുൽ കലാം എന്ന് പറയുന്നത്.
മൊത്തത്തിൽ പറഞ്ഞാൽ അത് വിജ്ഞാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ്.
കാരണം അത് ശറഇയായ വിധികളുടെ അടിത്തറയാണ്. മതപരമായ വിജ്ഞാനത്തിന് നേതാവാണ് അതിന്റെ അറിവുകൾ ഇസ്ലാമിക വിശ്വാസമാണ്
മതപരവും ഭൗതികവുമായ വിജയങ്ങളാണ് അതിൻറെ ലക്ഷ്യം . അതിൻറെ പ്രമാണങ്ങൾ ഘണ്ഡിതമായ തെളിവുകളാണ്
ആ തെളിവുകൾ ഖുർആൻ സുന്നത്ത് കൊണ്ട് ശക്തിയാക്കപ്പെട്ട ആണ് .
സലഫുകളിൽ ചിലർ അതിനെ ആക്ഷേപിച്ചതായും
വിലങ്ങിയതായും
റിപ്പോർട്ട് ചെയ്യപ്പെട്ടത് ഘണ്ഡിതമായ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരെ പറ്റിയും
പക്ഷപാതികൾക്കും
മുസ്ലിമീങ്ങളുടെ വിശ്വാസം നശിപ്പിക്കാൻ കരുതുന്നവരെ പറ്റിയും ഫിലോസഫിക്കാരുടെ ആവശ്യമില്ലാത്ത ചർച്ചകളിൽ ആണ്ടിറങ്ങുന്നവരെ പറ്റിയുമാണ്. അവരെ അല്ലാത്തവരെ പറ്റിയില്ല.ഇതല്ലാത്ത വാദം ശരിയല്ല കാരണം ഈ വിജ്ഞാനം നിർബന്ധമായ വിജ്ഞാനങ്ങളുടെ അടിത്തറയാണ് ശറഇയ്യായ തത്വങ്ങളുടെ അടിസ്ഥാനമാണ്. (ശറഹുൽ അഖാഇദ് 7 )
وسموا معرفة العقاءد عن ادلتها با الكلام
.... وبالجملة : هو أشراف العلوم ، لكونه أساس الأحكام الشرعية ، ورئيس العلوم الدينية، وكون معلوماته العقائد الاسلامية، وغايه الفوز بالسعادات الدينية والدنيوية، وبراهينه الحجج القطعية، المؤيد أكثرها بالأدلة السمعية، وما نقل عن بعض السلف من الطعن فيه، والمنع عنه، فانما هو للمتعصب في الدين والقاصر عن تحصيل اليقين والقاصد إلى إفساد عقائد المسلمين والخائض فيما لا يفتقر إليه من غوامض المتفلسفين ، وإلا فكيف يتصور المنع عما هو أصل الواجبات وأساس المشروعات،
ഇൽമുൽ കലാമിനെ ഷാഫി ഈ ഇമാം رحمه اللهഅടക്കമുള്ള ധാരാളം പണ്ഡിതന്മാർ വിമർശിച്ച ഉദ്ധരണികൾ കൊണ്ടുവന്നതിനു ശേഷം
ഇമാം ഇബ്നു ഹജറുൽ ഹൈതമി റ മിഷ്കാത്തിന്റെ ഷറഹ് ഫത്ഹുൽ ഇലാഹ് 565 എന്ന ഗ്രന്ഥത്തിൽ പറയുന്നു.
فتح الإله في شرح المشكاة/ الجزء الأول 566
(تنبيه): محل هذا الذم البليغ والزجر الأكيد ما إذا كان الخوض فيه يؤدي إلى زيغ أو ارتكاب في شبهة لا مخلص له منها، أو إلى غير ذلك من المفاسد التي كانت من أهله في زمن أولئك الأئمة، وأما بعد تلك الأزمنة فقد تميز أهل السنة من أهل البدع، وحرروا كتبهم فيه ومخضوا زيد محاسنه ودونوها، وكشفوا ساعد الجد عن جميع البدع وأهلها، وزيفوها وأيدوا ذلك بالكتاب والسنة وإجماع الأمة الذين يعول عليهم، فلا مساغ في ذمه بل هو آكد فروض الكفايات وأجلها وأقومها وأنفعها بل هو
فرض عين إذا و ذا وقع بالناس شبهة وتوقف حلها عليه. ومن ثم قال إمام الحرمين: لو بقي الناس على ما كانوا عليه في الصدر الأول
لنهينا عن علم الكلام كما نهى السلف عنه ، ، وأما الآن فقد كثر أهل الأهواء، فلا سبيل إلى ترك أمواج البدع تتلاطم أي توجب السعي في إقامة حجج الدين وتسفيه المارقين، ولا يتم ذلك إلا باتفاق هذا الكلام الذي بأيدي أهل السنة اليوم.
فتح الإله في شرح المشكاة/ الجزء الأول 566
ആ പണ്ഡിതന്മാരുടെ കാലഘട്ടത്തിൽ ഇൽ മുൽകലാമിന്റെ ആളുകളിൽനിന്ന് ഉണ്ടായിരുന്ന ധാരാളം നാശങ്ങളും
രക്ഷപ്പെടാൻ സാധിക്കാത്ത വിധം സംശയങ്ങളിലേക്കും പിഴവുകളിലേക്കും കൂട്ടിക്കളയുന്നവിധത്തിലുള്ള ഇൽമുൽ കലാമില്‍ ആഴത്തിലിറങ്ങുന്നതിനെ പറ്റിയുമാണ് മുൻഗാമികളായ ഈ പണ്ഡിതന്മാർ
ഇൽമുൽ കലാമിനെതിരെയുള്ള ശക്തമായ
എതിർപ്പുകളും ആക്ഷേപങ്ങളും ഉണ്ടായത്.
എന്നാൽ ആ കാലഘട്ടത്തിനുശേഷം പുത്തൻ വാദികളെ തൊട്ട് അഹ്ലുസ്സുന്ന വേർതിരിക്കുകയും ഇൽമുൽകലാമിലുള്ള അവരുടെ ഗ്രന്ഥങ്ങളെ എഡിറ്റ് ചെയ്യുകയും അതിലെ നന്മകൾ മാത്രം എടുത്ത് ക്രോഡീകരിക്കുകയും പുത്തൻ വാദങ്ങളെയും പുത്തൻ വാദികളുടെയും വാദങ്ങളെ തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്.
ഖുർആനുകൊണ്ടും സുന്നത്തുകൊണ്ടും അംഗീകരിക്കപ്പെടുന്ന പണ്ഡിതന്മാരുടെ ഏകോപനങ്ങളെ കൊണ്ടും അതിനെ ശക്തിയാക്കുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ ഇൽ മുൽ കലാമിനെ ആക്ഷേപിക്കുന്നതിന് യാതൊരു വകുപ്പും ഇല്ല .
എന്നല്ല കലാം ഫർള് കിഫായ യിൽ ഏറ്റവും ശക്തമായതും ഏറ്റവും ശ്രേഷ്ഠമായതും ഏറ്റവും ഏറ്റവും ഉപകാരപ്രദമായതുമാണ്.
എന്നല്ല ജനങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടാകുമ്പോൾ അതിന് പരിഹാരം ഇൽമുൽ കലാം കൊണ്ട് മാത്രം സാധിക്കു മെങ്കിൽ അത് ഫർള് ഐനാണ്.
അതുകൊണ്ടാണ് ഇമാമുൽ ഹറമൈൻ ഇങ്ങനെ പറഞ്ഞത്
ജനങ്ങൾ ആദ്യ കാലഘട്ടത്തിൽ ഉള്ളതുപോലെയായി നിലനിൽക്കുന്നുണ്ടെങ്കിൽ
സലഫുകൾ (അന്നത്തെ) ഇൽമുൽകലാമിനെ ആക്ഷേപിച്ചത് പോലെ നാമും അതിന് ഒഴിവാക്കുന്നതാണ്.
എന്നാൽ ഇന്ന് പുത്തൻ വാദികൾ വർദ്ധിച്ചിരിക്കുന്നു.
തിരമാലകൾ പോലെ അടിച്ചു വീശുന്ന പുത്തൻ വാദങ്ങളെ വെറുതെ വിടാൻ സാധ്യമല്ല.
അതായത് അവരുടെ വാദങ്ങളെ തെളിവുകൾ കൊണ്ട് ഗണ്ണിക്കലും അവരുടെ പോയത്തരങ്ങൾ വ്യക്തമാക്കലും ആവശ്യമാണ്.ഇന്ന് അഹ്ലുസ്സുന്നയുടെ കൈവശമുള്ള ഇൽമുൽ കലാമിലൂടെ അല്ലാതെ അത് സാധ്യമല്ല
ഫത്ഹുൽ ഇലാഹ് ശറഹുൽ മിശ്കാത്ത് 566
ചുരുക്കത്തിൽ ആദ്യകാലത്ത് ഇൽമുൽ കലാം പുത്തൻ വാദികളുടെ പുത്തൻ വാദങ്ങൾ ചേർത്തിക്കൊണ്ടുള്ളതും അതിൽ ആണ്ടിറങ്ങുന്നത് കൊണ്ട് പലരും അപകടത്തിൽ ആവുകയും ചെയ്തപ്പോൾ അവർ അതിനെയാണ് എതിർത്തത്
എന്നാൽ പിന്നീട് പുത്തൻ വാദികളുടെ പുത്തൻ വാദങ്ങളെ തൊട്ടെല്ലാം സംശുദ്ധമാക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തുകൊണ്ട് കലാമിന് നന്നാക്കിയെടുക്കുകയും ഇസ്ലാമിലെ വിശ്വാസകാര്യങ്ങൾ പ്രമാണബദ്ധമായി തെളിയിക്കുന്ന വിജ്ഞാന ശാഖയുടെ പേരായി ഇൽ മുൽകലാം മാറുകയും ചെയ്തു. ആ ഇൽമുൽ കലാമിനെ പണ്ഡിതന്മാർ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇമാം ഇബ്നു ഹജർ റ ഫതാവൽ ഹദീസിയ്യ പേ 206ൽ
പറയുന്നു.
കലാമിയായ പ്രമാണങ്ങൾ പഠിക്കലും അതുകൊണ്ട് നിന്നു പോരലും ഫർള് കിഫായയാണ്.
എന്നാൽ ഒരു സംഭവം ഉണ്ടാവുകയും അതിനെ മറുപടി പറയൽ ഇൽമുൽകലാമും
അതിന് ആവശ്യമായ വിജ്ഞാനവും പഠിക്കേണ്ടതിലേക്ക് അത്യാവശ്യമായാൽ അത് പഠിക്കൽ ഫർള് ഐനാണ്.
وفي فتاوي الحديثية 206
وأما تعليم الحجج الكلامية والقيام بها للرد على المخالفين فهو فرض كفاية، اللهم إلا إن وقعت حادثة وتوقف دفع المخالف فيها على تعلم ما يتعلق بها من علم الكلام أو آلاته فيجب عينا على من تأهل لذلك تعلمه للرد على المخالفين
ഇബ്നു ഖുവൈസ് മിൻദാദ് ഇൽമുൽ കലാമിനെ എതിർത്തിട്ടുണ്ടല്ലോ എന്ന് നീ ചോദിക്കുകയാണെങ്കിൽ
എനിക്ക് പറയാനുള്ള മറുപടി
. فإن قلت: كيف هذا مع قول ابن خويز منداد كتب الكلام لا يجوز تملكها والإجارة فيها باطلة، ومتى وجدت وجب إتلافها بالغسل والحرق، ومثله كتب الأغاني واللهو وشعر السخفاء من المتأخرين وكتب الفلاسفة والعزائم ثم عدى ذلك إلى كتب اللغة والنحو، وبين ما فيهما من خوض أهلهما فيهما في أمور لا يعلمون صحتها. ثم قال: وكتب الكلام فيها الضلالة والبدع والإلحاد في أسماء الله وصفاته، والكفر بتأويل القرآن وتحريفه عن موضعه فلا يجوز بقاؤها في ديار المسلمين لئلا تضل الجاهل. فإن قيل: بعضها حق لأنكم لا بد لاحقون ببعض أقسام أهل الكلام؟ فجوابه: إن هذا خطأ علينا لأنا لا ننسب إلى الكلام ولا إلى أهله ونحن منهم براء، ولو تشاغل سني بالكلام لكان مبتدعا، والسني هو المنتسب للسلف الصالح، وكلهم زجروا عن الخوض في مثل هذا، والخائضون في هذا من سائر أهل البدع، ويكفي في الخروج إلى البدعة مسألة واحدة فكيف وقد أوقروا ظهورهم وأجمعوا نفوسهم انتهى كلام ابن خويز منداد
ഇമാമുൽ ഹറമൈനി റ യുടെ ഇർഷാദ് എന്ന ഗ്രന്ഥത്തിൻറെ വ്യാഖ്യാതാവ് ഇബ്നു ബർസ പറയുന്നു.
ഇബ്നു ഖുവൈസ് മിൻദാദ് എന്നയാളിൽ
നിന്നുള്ള ആ റിപ്പോർട്ട് ശരിയല്ല. (അദ്ദേഹം അങ്ങനെ പറഞ്ഞതായുള്ള ആ റിപ്പോർട്ട് ഉള്ളതല്ല.)
ഇനി അദ്ദേഹത്തിന് അത് ശരിയാണെന്ന് സങ്കൽപ്പിച്ചാലും സത്യ അദ്ദേഹത്തിന് എതിരെ പ്രമാണം ഉണ്ട് എന്നതാണ് .
അശ്അരിയത്തിന്റെ തത്വങ്ങളും അവരുടെ മദ്ഹബുകളും നീ ശരിയായ നിലക്ക് പരിശോധിച്ചാൽ
ഇല്‍മുല്‍ കലാമിനെ അംഗീകരിച്ചതായി കാണാം
അതിനെനിഷേധിക്കൽ ഖുർആനിനെ നിഷേധിക്കലാണ് .അത് പരാജയമാണ്.
സഹാബത്തും ശേഷമുള്ള വരും ഉൾപ്പെടുന്ന
ഈ ഉമ്മത്തിലെ ശ്രേഷ്ഠന്മാരായ പണ്ഡിതന്മാരുടേയും
ഈ മില്ലത്തിന്റെ ഉലമാഇന്റെ വാക്കിനേയും ഉപേക്ഷിക്കുകയും ഇബ്നു ഖുവൈസ്
മിൻദാദിന്റെവാക്ക് സ്വീകരിക്കുകയും ചെയ്യൽ എങ്ങനെ ?
ആപണ്ഡിതന്മാരെ കൂട്ടത്തിൽ ഇമാം അശ്അരി ഇമാം ബാഹിലി
ഇമാം ഖലാനിസി ഇമാം മുഹാസബി ഇമാം ഇബ്നു ഫുറക് ഇമാം ഇസ്ഫറായിനി ഇമാം ബാഖില്ലാനി رحمهم الله മറ്റു അഹ് ലു സുന്നത്തിന്റെ ധാരാളം പണ്ഡിതന്മാർ ഉണ്ട് .
قلت: قال ابن برزة شارح إرشاد إمام الحرمين: هذا النقل عنه باطل، فإن صح عنه فالحق حجة عليه، وإذا تصفحت قواعد الأشعرية ومذاهبهم (ومباني) أدلتهم وجدتها راجعة لعلم الكلام بل من أنكر علم التوحيد أنكر القرآن وذلك عين الكفران والخسران، وكيف يرجع لابن خويز منداد ويترك أقاويل أفاضل الأمة وعلماء الملة من الصحابة ومن بعدهم
كالأشعري والباهلي والقلانسي والمحاسبي وابن فورك والإسفرايني والباقلاني وغيرهم من أهل السنة،
ഇൽമുൽ കലാമിന്റെ മഹത്വത്തിൽ പണ്ഡിതന്മാർ ഇങ്ങനെ പാടി
ഏതൊരു വിജ്ഞാനവും തേടാൻ വേണ്ടി പുറപ്പെട്ടവനേ, എല്ലാ വിജ്ഞാനവും ഇൽമുൽ കലാമിന്റെ അടിമയാണ്.
ഇമാം ഖാളി അബു ത്വയ്യിബ് റ നേട് കലാമിനെ ചിലർ ആക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം
ഇങ്ങനെ പറഞ്ഞു,
വിഹിതം ഇല്ലാത്ത ചിലർ ഇൽമിൽ കലാമിനെ ആക്ഷേപിച്ചു .ആക്ഷേപിച്ചത് കൊണ്ട് കലാമിന് ഒരു കുഴപ്പവുമില്ല.കാഴ്ചയില്ലാത്തവൻ ചക്രവാളത്തിൽ കുതിച്ചുയർന്ന സൂര്യപ്രകാശത്തെ കാണാത്തതുകൊണ്ട് സൂര്യപ്രകാശത്തിന് യാതൊരു കുഴപ്പവും വന്നിട്ടില്ല.
*സലഫുകളിൽ ചിലർ അത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ
അതിൻറെ മറുപടി ഇങ്ങനെയാണ് നിശ്ചയം സലഫുകളിൽ പലരും അതിൽ ചിന്ത നടത്തിയിട്ടുണ്ട്*.
ഖലീഫ ഉമർ . അവരുടെ മകൻ അലി - ഇബ്നു അബ്ബാസ്
رضي الله عنهم
എന്നിവർ അവരിൽ പെട്ടവരാണ്.
وأنشدوا في تفضيله: أيها المقتدي ليطلب علما كل علم عبد لعلم الكلام وقيل للقاضي أبي الطيب: إن قوما يذمون علم الكلام، فأنشد: عاب الكلام أناس لا خلاق لهم وما عليه إذا عابوه من ضرر ما عاب شمس الضحى في الأفق طالعة أن لا يرى ضوءها من ليس ذا بصر وما قيل إنه بدعة لأنه لم ينظر فيه السلف مع أنه يورث المراء والجدال والشبهات رد بأنه نظر فيه السلف قطعا منهم عمر وابنه وعلي وابن عباس رضي الله عنهم
താബിഉകളിൽ
ഉമറുബ്നു അബദുൽ അസീസ്, റബീഅ - ഇബ്ൻ ഹുർ മുസ് :മാലിക് . ശാഫി ഇ
رضي الله عنهم
അതിൽ പെട്ടവരാണ്.
ഇമാം മാലിക് റ ശാഫി ഇമാം ജനിക്കുന്നതിന് മുമ്പ് അതിൽ രജന നടത്തിയിട്ടുണ്ട്.
، ومن التابعين عمر بن عبد العزيز وربيعة وابن هرمز ومالك
والشافعي رضي الله عنهم، وألف مالك رضي الله عنه فيه رسالة قبل أن يولد الشافعي رضي الله عنه،
കലാമിനെ ഇമാം അശ്അരിയിലേക്ക് ചേർക്കപ്പെട്ടത് അദ്ദേഹം മുൻഗാമികളുടെ വഴികളെ വ്യക്തമാക്കുകയും പ്രമാണങ്ങളെ സംസ്കരിക്കുകയും ചെയ്തത് കൊണ്ടാണ്.
സലഫുകൾക്ക് ശേഷം ചില സാങ്കേതിക പ്രയോഗങ്ങൾ അല്ലാതെ പുതുതായി ഉണ്ടായിട്ടില്ല.
അങ്ങനെയുള്ള സാങ്കേതിക പ്രയോഗങ്ങൾ വിജ്ഞാനത്തിന്റെ എല്ലാ ഫന്നുകളിലും പുതുതായിട്ടുണ്ടല്ലോ.
وإنما نسب للأشعري لأنه بين مناهج الأولين ولخص موارد البراهين، ولم يحدث فيه بعد السلف إلا مجرد الألقاب والاصطلاحات، وقد حدث مثل ذلك في كل فن من فنون العلم،
*കലാമിൽ ചിന്തിക്കൽ സലഫുകൾ വിരോധിച്ചു എന്ന് പറയുന്നതിന് മറുപടി
അവർ വിരോധിച്ചത് പുത്തൻ വാദികളായ ജഹ്മിയ്യ ഖദരിയ്യ തുടങ്ങിയ വിഭാഗങ്ങളുടെ വിജ്ഞാനത്തെ പറ്റിയാണ്.
ഇമാം ഷാഫിയും മറ്റു സലഫുകളും വിരോധിച്ചത് അതാണ്* .
والقول بأن السلف نهوا عن النظر فيه باطل، وإنما الذي نهوا عنه علم الجهمية والقدرية وغيرهم من أهل البدع وهم الذين ذمهم الشافعي وغيره من السلف
നീ അറിയുക .നിശ്ചയം ഇൽമിൽ കലാമിന്റെ വഴി ഒരുവിധി പറയുമ്പോൾ അതിനെ എതിർക്കുന്നവർക്കെതിരെ പ്രമാണവും കൂടി പറയലാണ്.
അത് രണ്ട് ഇനമാണ്.
മൻത്വിഖി . ജദലി
ആദ്യത്തത്
ഉറപ്പായ ഖണ്ഡിതമായ തെളിവുകളായിരിക്കും രണ്ടാമത്തെ ഭാവനാപരമായ തെളിവുകളായിരിക്കും.
واعلم أن المذهب الكلامي أن يورد مع الحكم ردا لمنكره حجة مسلمة الاستلزام. وينقسم إلى منطقي وجدلي؛ فالأول ما كان برهانا يقيني التأليف قطعي الاستلزام، والثاني ما كانت حجته أمارة ظنية لا يفيد إلا الرجحان. وزعم الجاحظ أنه ليس في القرآن من ذلك شيء يعني من المنطقي، وأما الجدلي فهو كثير فيه كقوله: {وهو أهون عليه} [الروم: ٢٧] أي والأهون أدخل في الإمكان من بدء الخلق، ومنه: {ما اتخذ الله من ولد} [المؤمنون: ٩١] الآية، وقول إبراهيم: {أتحاجونى فى الله وقد هدانى} [الأنعام: ٨٠] ومنه أيضا عند بعض المحققين: {لو كان فيهمآ آلهة إلا الله لفسدتا} [الأنبياء: ٢٢]
والقول بأن هذا كفر مردود كما هو مبسوط في محله من مبادىء كتب الكلام قال بعض المحققين: وكذب الجاحظ فيما ادعى بل أكثر حجج أهل الكلام مستنبطة من القرآن العظيم، وفقنا الله لفهم ذلك آمين.
ഇൽമൽ കലാം കുഫ്റാണന്ന വാദം അത് തള്ളപ്പെട്ട വാദമാണ് '
കലാമിന്റെ അധിക പ്രമാണ പ്രമാണവും ഖുർആനിൽ നിന്നും ഗവേഷണം ചെയ്തതാണ് ,ഇത് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
(ഫതാവൽ ഹദീസിയ്യ206)
ഇമാം മസ്സാലി യുടെ ഇഹ് യാഉലൂമുദ്ദീനിൽ പല ഭാഗങ്ങളും കട്ട് വച്ച് ചില വഹാബി പുരോഹിതന്മാർ ഇൽ മുൽകലാമിനെ നിരുപാധികം ഇമാം ഗസ്സാലി എതിർത്തിട്ടുണ്ട് എന്ന് പറയാറുണ്ട് .
എന്നാൽ ഇമാം ഗസ്സാലി റ ഇൽമുൽകലാം രണ്ട് ഇനം ആക്കുകയും എതിർക്കപ്പെടേണ്ടതും എതിർ അംഗീകരിക്കപ്പെടേണ്ടതും ഉണ്ട് എന്ന് വിവരിക്കുകയാണ് ചെയ്തിട്ടുള്ളത് ,
ഇമാമിന്റെ വാചകത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും
وفي احيا علوم الدين 1/38
فإن قلت فلم لم تورد في أقسام العلوم: الكلام والفلسفة، وتبين أنهما مذمومان أو محمودان.
فاعلم أن حاصل ما يشتمل عليه علم الكلام من الأدلة التي ينتفع بها فالقرآن والأخبار مشتملة عليه وما خرج عنهما فهو إما مجادلة مذمومة وهي من البدع كما سيأتي بيانه
إما مشاغبة بالتعلق بمناقضات الفرق لها،و تطويل بنقل المقالات التي أكثرها ترّهات و هذيانات تزدريها الطباع ،و تمجها الأسماع،و بعضها خوض فيما لا يتعلق بالدين و لم يكن شيء منه مألوفا في العصر الأول،و كان الخوض فيه بالكلية من البدع ،و لكن تغير الآن حكمه إذ حدثت البدع الصارفة عن مقتضى القرءان و السنة،و نبغت جماعة لفقوا لها شبها و رتبوا فيها كلاما مؤلفا.
فصار ذلك المحذور بحكم الضرورة مأذونا فيه،بل صار من فروض الكفايات،و هو القدر الذي يقابل به المبتدع إذا قصد الدعوة إلى البدعة ،و ذلك إلى حد محدود سنذكره في الباب الذي يلي هذا،إن شاء اللّٰه تعالى.احيا علوم الدين
ഇമാം മസ്സാലി പറയുന്നു. എന്തുകൊണ്ട് മേൽ വിജ്ഞാനത്തിന്റെവിഭാഗത്തിൽ ഇൽമുൽ കലാമിനേയും ഇൽ മുൽ ഫൽസഫ യേയും കൊണ്ടുവന്നില്ല ,അവ രണ്ടും ആക്ഷേപാർഹവും നല്ലതും ഉണ്ട് എന്ന് എന്തുകൊണ്ട് പറയുന്നു എന്ന് നീ ചോദിച്ചാൽ
അതിനുള്ള മറുപടി
ഇൽമുൽകലാം ഉൾപ്പെട്ട തെളിവുകൾ വിശുദ്ധ ഖുർആനിലും ഹദീസിലും ഉൾക്കൊണ്ടത് തന്നെയാണ്. അത് അല്ലാത്തത് മോശമായ തർക്കം ആയിരിക്കാം അത് ബിദ്അത്തിൽ പെടുന്നതാണ്.
മറ്റു പല ഇനങ്ങളും അതിൽ ഉണ്ട് .
പക്ഷേ ഇന്ന് പുത്തൻ വാദികൾ പലവിധേനയും വർധിച്ചത് കൊണ്ട് അത് പഠിക്കൽ അത്യാവശ്യമായിരിക്കുന്നു.അനുമതി നൽകപ്പെട്ടത് ആയിരിക്കുന്നു .എന്നല്ല. അത് ഫർള് കിഫായിരിക്കുന്നു (. ഇഹ് യാഉലൂമുദീൻ1/38)
ഇമാം ഗസ്സാലി ഖവാഇദുൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ ഇൽമുൽകലാമിനെ എതിർത്തിട്ടുണ്ട് എന്ന് ചില വഹാബി പുരോഹിതന്മാർ പറയുന്നു ശരിയാണോ ?
മറുപടി
ഇമാം ഗസ്സാലി ഖവാഇദുൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ
പറയുന്നു.
وفي قواءد العقاءد الغزالي
فإن قلت تعلم الجدل والكلام مذموم كتعلم النجوم أو هو مباح أو مندوب إليه
فاعلم أن للناس في هذا غلوا وإسرافا في أطراف فمن قائل إنه بدعة وحرام وأن العبد إن لقي الله عز وجل بكل ذنب سوى الشرك خير له من أن يلقاه بالكلام
ومن قائل أنه واجب وفرض إما على الكفاية أو على الأعيان وأنه أفضل الأعمال وأعلى القربات فإنه تحقيق لعلم التوحيد ونضال عن دين الله تعالى ::
ഇൽമുൽ കലാം പടിക്കൽ മോശമാണോ അല്ലെങ്കിൽ ഹലാലാണോ അല്ലെങ്കിൽ സുന്നത്താണോ എന്ന് നീ ചോദിച്ചാൽ
എന്റെ മറുപടി
നീ അറിയുക ജനങ്ങൾ പലർക്കും ഇതിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ട് .
ചിലർ പാടില്ല എന്നും ചിലർ നിർബന്ധമാണെന്നും ചിലർ ഫർള് അയിനാണെന്നും ചിലർ ഫർള് കിഫായ ആണെന്നും പറഞ്ഞു.
فإن قلت فما المختار عندك فيه فأعلم أن الحق فيه أن إطلاق القول بذمه في كل حال أو بحمده في كل حال خطأ بل لا بد فيه من تفصيل...........
എന്താണ് നിങ്ങളുടെ അടുക്കൽ തെരഞ്ഞെടുത്തത് എന്ന് നീ ചോദിച്ചാൽ നീ അറിയുക ഇല്മുൽ കലാമിനെ നിരുപാധികം മോശമാണെന്ന് പറയലും നിരുപാധികം നല്ലതാണെന്ന് പറയലും ശരിയല്ല
അതിൽ ചില വിവരണങ്ങൾ അത്യാവശ്യമാണ്.
ഇൽമുൽ കലാമിനെ പറ്റി പറയുകയാണെങ്കിൽ അതിൽ ചില ഉപകാരങ്ങളും ഉപദ്രവങ്ങളും ഉണ്ട് ഉപകാരം പരിഗണിച്ച് ഉപകാരത്തിന്റെ സമയത്ത് അത് ഹലാലോ പുണ്യകർമ്മമോ നിർബന്ധമോ ആയിത്തീരും എന്നാൽ ഉപദ്രവം പരിഗണിച്ച് ഉപദ്രവ സമയത്ത് അത് ഹറാമായി തീരും.
فنعود إلى علم الكلام ونقول إن فيه منفعة وفي مضرة فهو بإعتبار منفعته في وقت الإنتفاع حلال أو مندوب إليه أو واجب كما يقتضيه الحال وهو بإعتبار مضرته في وقت الإستضرار ومحله حرام
അതിന്റെ ഉപദ്രവവും ഉപകാരവും അറിഞ്ഞാൽ അപകടമുള്ള മരുന്ന് ഉപയോഗിക്കുന്ന ഒരു നിപുണനായ ഡോക്ടറെ പോലെയാണ് അതിന്റേതായ സ്ഥാനത്ത് ആവശ്യ സന്ദർഭത്തിൽ ആവശ്യത്തിന് അളവിൽ അത് വെക്കേണ്ടതാണ്.
وإذا وقعت الإحاطة بضرره ومنفعته فينبغي أن يكون كالطبيب الحاذق في إستعمال الدواء الخطر إذ لا يضعه إلا في موضعه وذلك في وقت الحاجة وعلى قدر الحاجة.......
എന്നാൽ താർക്കിതനായ ഒരാൾ വന്നാൽ അവനോട് തർക്കിച്ചു കൊണ്ടല്ലാതെ അവർക്ക് സത്യം ബോധ്യപ്പെടുത്തി കൊടുക്കാൻ അസാധ്യമായാൽ അവനോട് ഇത്തരം തർക്കങ്ങൾ അനുവദനീയമാണ്.
وإستقصاء الجدل إنما ينفع في موضع واحد وهو أن يفرض عامي إعتقد البدعة بنوع جدل سمعه فيقابل ذلك الجدل بمثله فيعود إلى إعتقاد الحق وذلك فيمن ظهر له من الأنس بالمجادلة ما يمنعه عن القناعة بالمواعظ والتحذيرات العامية فقد انتهى هذا إلى حالة لا يشفيه منها إلا دواء الجدل
فجاز أن يلقى إليه
എന്നാൽ പുത്തൻ വാദികൾ വർധിച്ചത് കൊണ്ട് അത്യാവശ്യമല്ലേ അത് ഫർള് കിഫായ അല്ലേ സഹാബത്തിന്റെ കാലം അങ്ങനെയല്ലല്ലോ
എന്ന് നീ ചോദിച്ചാൽ
നീ മനസ്സിലാക്കേണ്ടത്
فإن قلت مهما اعترفت بالحاجة إليه في دفع المبتدعة والآن قد ثارت البدع وعمت البلوى وأرهقت الحاجة فلا بد أن يصير القيام بهذا العلم من فروض الكفايات كالقيام بحراسة الأموال وسائر الحقوق كالقضاء والولاية وغيرهما وما لم يشتغل العلماء بنشر ذلك والتدريس فيه والبحث عنه لا يدوم ولو ترك بالكلية لا ندرس وليس في مجرد الطباع كفاية لحل شبه المبتدعة ما لم يتعلم فينبغي أن يكون التدريس فيه والبحث عنه أيضا من فروض الكفايات بخلاف زمن الصحابة رضي الله عنهم فإن الحاجة ما كانت ماسة إليه
പുത്തൻ വാദികളെ ഗണ്ണിക്കാൻ കഴിവുള്ള ഈ വിജ്ഞാനം അറിയുന്ന ആളുകൾ ഓരോ രാജ്യത്തും ഉണ്ടാവൽ അത്യാവശ്യം ആണ്
അതുകൊണ്ടുതന്നെ അത് പഠിപ്പിക്കാൻപക്ഷേ മറ്റു വിജ്ഞാനങ്ങളെ പോലെ എല്ലാവർക്കും വ്യാപകമാക്കേണ്ടതില്ല.
.........
فاعلم أن الحق أنه لا بد في كل بلد من قائم بهذا العلم مستقل بدفع شبه المبتدعة التي ثارت في تلك البلدة وذلك يدوم بالتعليم ولكن ليس من الصواب تدريسه على العموم كتدريس الفقه والتفسير فإن هذا مثل الدواء والفقه مثل
الغذاء وضرر الغذاء لا يحذر وضرر الدواء محذور لما ذكرنا فيه من أنواع الضرر
ഇമാം ഗസാലി റ വീണ്ടും പറയുന്നു.
നി അറിയുക
ഇമാം ശാഫിഇയും മറ്റു സലഫുകളും തടഞ്ഞത്
ഇൽ മുൽ കലാമിൽ ആണ്ടിറങ്ങുന്നതിനാലും അതിൽ മാത്രം തനിക്കൽ നാലും നാം മുമ്പ് പറഞ്ഞ അപകടം ഉള്ളത് കൊണ്ട് അങ്ങനെയുള്ള
ആണ്ടിറങ്ങുന്നതും അതിൽ മാത്രം തനിക്കലും മാത്രമാണ്.
എന്നാൽ ഇബ്നു അബ്ബാസ് റ ഖവാരിജി കളോട് സംവാദം നടത്തിയതും അലി റ ഖദറി കളുമായി സംവാദം നടത്തിയത് അത് വെക്തമായ കലാമ് കൊണ്ടും ആവശ്യഘട്ടത്തിലും ആയിരുന്നു. അത് കൊണ്ട് ആ കലാം നല്ലതാണ്.
ഓരോ കാലഘട്ടത്തിലും ആവശ്യങ്ങൾ വർധിക്കുമ്പോൾ ഇൽ മുൽ കലാമിന്റെ വിധിയും വിത്യാസമാവും ( അനുവധനീയമാവും)
وعرفت أن الشافعي وكافة السلف إنما منعوا عن الخوض فيه
والتجرد له لما فيه من الضرر الذي نبهنا عليه وأن ما نقل عن ابن عباس رضي الله عنهما من مناظرة الخوارج وما نقل عن علي رضي الله عنه من المناظرة في القدر وغيره كان من الكلام الجلي الظاهر وفي محل الحاجة وذلك محمود في كل حال
نعم قد تختلف الأعصار في كثرة الحاجة وقلتها فلا يبعد أن يختلف الحكم لذلك
ഇത്തറയും വിവരിച്ചതിൽ നിന്ന് ഇൽ മുൽ കലാമിൽ നിന്നും പാടില്ലാത്തഅളവും അവസ്ഥയും വ്യക്തിയും മനസ്സിലാക്കാം അപ്രകാരം കലാമിൽ നിന്നും സുത്യർഹമായ അളവുംഅവസ്ഥയും വ്യക്തിയും മനസ്സിലാക്കാം
فقد عرفت بهذا القدر المذموم والقدر المحمود من الكلام والحال التي يذم فيها والحال التي يحمد فيها والشخص الذي ينتفع به والشخص الذي لا ينتفع به
ഖവാഇദുൽ അഖാഇദ്
اسلم الثقافي الكاملي المليباري الهندي
Aslam Kamil Saquafi parappanangadi
No comments:
Post a Comment