https://www.facebook.com/100024345712315/posts/pfbid02iZbqhsL4KFMo1AE4ZtuYPhvhs4XPjCyLmpPXgfp4UE22cFs2Q3eAf5GuF4MgCvuzl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 25/313
➖➖➖➖➖➖➖➖➖➖➖
നബിദിനാഘോഷം:
മുജാഹിദ് വൈരുദ്ധ്യങ്ങൾ (പത്ത്)
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*നബിദിനം ഖുറാഫികളുടെ ആഘോഷമാസമാണെന്ന് !*
സുന്നികളെ പരിഹസിച്ചുകൊണ്ട് വഹാബികൾ വിളിക്കുന്ന പേരാണ് കുറാഫികൾ.
നബിദിനാഘോഷം കേരളത്തിലെ സുന്നികളുടേത് മാത്രമാണ് എന്നു പറഞ്ഞു ചെറുതാക്കാനാണ് മൗലവിമാരുടെ ശ്രമം.
"റബീഉൽ അവ്വൽ കുറാഫികളുടെ ആഘോഷമാസമാണല്ലോ"
(അൽ മനാർ 2015
ജനുവരി പേ: 4 )
സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം.
മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവായി അവർ പരിചയപ്പെടുത്താറുള്ള വക്കം മൗലവി എഴുതിയത് കാണുക:
"റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിൽ ദൈവത്തിൻെറ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിൻെറ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്. " (മുസ്‌ലിം മാസിക (1914) 1089 മകരം വാല്യം 6)
വക്കം മൗലവിയുടെ ഈ ഉദ്ദരണി മുന്നിൽ വെച്ച് കൊണ്ട് ഡോ: ടി കെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം :
"നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."
(വക്കം മൗലവി :
ചിന്തകൾ രചനകൾ പേ: 147- യുവത )
വക്കം മൗലവിയുടെ മുസ്ലിം മാസിക പുന:പ്രസിദ്ധീകരണം നടന്ന് റബീഉൽ അവ്വൽ ആഘോഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ശുഭ സൂചകമായി വക്കം മൗലവി കണ്ടത്രെ.
ഡോ: ടി കെ ജാബിർ എഴുതുന്നു:
"മുസ്ലിം മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചു പോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു. ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന: പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട്. "
(വക്കം മൗലവി
ചിന്തകൾ രചനകൾ പേജ് 147 )
മുജാഹിദ് പണ്ഡിതസഭയുടെ പ്രസിദ്ധീകരണമായ അൽമുർഷിദിന്റെ വരികൾ കൂടി വായിക്കുക:
" റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ് അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തു വരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ്(സ) എന്നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് "
(അൽ മുർശിദ് 1935
ജൂൺ പേ: 1)
നബിദിനാഘോഷം നാല് ഖുറാഫികൾ മാത്രം നടത്തുന്ന ആചാരമാണെന്ന ആധുനിക മൗലവിമാരുടെ കണ്ടെത്തൽ മുജാഹിദ് സ്ഥാപക നേതാവ് വക്കം മൗലവിയടക്കമുള്ളവരുടെയും അവരുടെ പണ്ഡിത സഭയുടെയും നിലപാടിനു കടകവിരുദ്ധമാണ്.
No comments:
Post a Comment