Sunday, September 24, 2023

ഔലിയാക്കൾ േ കം നിയന്ത്രിക്കുമോ അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*


✍️ Aslam saquafi payyoli


മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം. 


മൗലവിയുടെ വരികൾ ശ്രദ്ധിക്കുക:

"ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്. 

എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. "

ശേഷം മാലയിലെ

1- ഭൂമി ഒരുണ്ട ...

2- ഞാനെല്ലാ സിർറിനും

3- എന്നുടെ ഏകൽ

4- എല്ലായിലും മേലെ

ഈ നാലു വരികൾ ചേർക്കുന്നു. 

ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* "


സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്.


ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മൗലവിക്ക് മനസ്സിലായില്ല.


മൗലവി മനസിലാക്കേണ്ട

ഒരു പ്രധാനം കാര്യം ഇതാണ്; 

"ലോകം ഒട്ടാകെ നിയന്ത്രണം ഒരു വലിയ്യിനാണ് " എന്ന കുരു ത്വരീഖതിലെ പിഴച്ച വാദത്തെയാണ് സമസ്ത വിമർശിച്ചത്. 

"ലോകത്ത് നിയന്ത്രണാധികരം ഔലിയാക്കൾക്ക് ഉണ്ട് "

ഇതാണ് ശൈഖുന കാന്തപുരം ഉസ്താദടക്കമുള്ള സമസ്ത പണ്ഡിതർ പറഞ്ഞിട്ടുള്ളത്.  


ഇത് രണ്ടും ഒന്നല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇത് പലയാവർത്തി വായിക്കലേ നിർവ്വാഹമുള്ളൂ.


ഇക്കാര്യം മനസ്സിലായവരുടെയടുക്കൽ നിങ്ങളുടെ ചോദ്യം നിരർത്ഥകം തന്നെയാണ്.


എന്നാൽ ഔലിയാക്കൾക്ക് മാലയിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് അവരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തലാണോ ? ഒരിക്കലും അല്ല.  


മുജാഹിദ് സ്ഥാപക നേതാക്കളായ  വക്കം മൗലവിയും കെഎം മൗലവിയും ഇക്കാര്യം പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. ഇത് മനസ്സിരുത്തി വായിക്കുന്നതോടെ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും.


വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി യുവത പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും  കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട്  രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനും സാധിക്കുന്നതാണ്. അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151 )

ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്. 


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )


സലഫീ...,

ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും *ഒരു മലക്കിൽ നിന്നാണ്* എന്ന് പറയുന്നതും *മലക്കുകളിൽ നിന്നാണ്* എന്ന് പറയുന്നതും രണ്ടും ശരിയാണോ? താങ്കൾ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. കുവരട്ടൂരികൾ ചർദ്ദിക്കുന്നത് വാരിവിഴുങ്ങാതിരിക്കുക.


മേൽപറഞ്ഞ കാര്യങ്ങൾക്കപ്പുറം മാലയിൽ വല്ലതും പറഞ്ഞോ ?


ഇനിയുള്ള കാലം 

വക്കം മൗലവിയുടെയും കെഎം മൗലവിയുടെയും അൽമനാറിന്റെയും മേലുദ്ദരണികൾ വിശദീകരിക്കാതെ മുന്നോട്ടുപോകാൻ മൗലവിമാർക്ക് കഴിയില്ല.

➖🔹➖🔹➖🔹➖🔹➖🔹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....