Sunday, September 24, 2023

നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*

 


-*നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*


⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

നബി(ﷺ) പിറന്നത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണെന്നതാണ് പ്രബലാഭിപ്രായം. അല്ലാമ ഇബ്നുകസീർ എഴുതുന്നു



‎‫وقيل لاثنتي عشرة خَلَتْ منهُ ، نَصْ عَلَيْهِ


 ابْنُ إِسْحَقَ، وَرَوَاهُ‬‎ ‎‫ابْنُ 

 أبي شيبة في مصنفه عن عفان عنسعيد ابن ميناء عن جابر وابن

‬‎ 

‫عَبَّاسِ أَنْهُما قَالا: وَلِدَ رَسُولُ اللَّهِ عَامَ الْفِيلِ عَامَ الْفِيلِ‬‎ ‎‫يَوْمَ الْإِثِنينَ وفيه بعث، وفيه عرج‬‎ ‎‫به إلى السماء، وفيه هَاجَرَ ، وَفِيهِ مَاتَ، وَهَذَا هُوَ الْمَشْهُورُ‬‎

‎‫عند الجمهور. (السيرة النبوية لابن كثير: ١٩٨/١)‬


 നബിﷺ

 ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് ഇബ്നു ഇസ്ഹാഖ്(റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അഫ്ഫാ ൻ(റ), സഈദുബ്നുമീനാഅ്(റ) ജാബിർ (റ), ഇബ്നുഅബ്ബാസ്(റ) എന്നിവരിൽ നിന്ന് ഇബ്നു അബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു: “ആനക്കലഹം നടന്ന വർഷത്തിൽ റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച നബി) ഭൂജാതരായി. തിങ്ക ളാഴ്ച ദിവസം നബിയായി നിയോഗിക്ക പ്പെട്ടു. തിങ്കളാഴ്ച ദിവസം ആകാശാരോഹണം നടന്നു. തിങ്കളാഴ്ച ദിവസം ഹിജ്റ പോയി. തിങ്കളാഴ്ച ദിവസം വഫാത്തായി.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയടെ അടുക്കൽ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.


(അസ്സീറത്തുന്നബവിയ്യ: 1/198) 



നബി( ﷺ) ജനിച്ചത് റമളാനിലയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അല്ലാമ ഇബ്നുകസീറും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.


 ‎‫وَالْقَوْلُ الثَّانِي: أَنَّهُ وُلِدَ فِي رَمَضَانَ، نَقَلَهُ‬‎ ‎‫ابْنُ عبدِ الْبَرْ عَنْ الزبير بن

كبار وهو قل غريب جدا

 وَكَانَ‬‎ ‎‫مُستنده انه عليه الصَّلَوةُ وَالسَّلامُ أُوحِيَ إِلَيْهِ فِي رَمَضَانَ  بلا خلاف وذلك علي رءس اربعين


‬‎  سنة من عمره، فيكون مولده في رمضان، وهذا‬‎

فيه نظر

നബി( ﷺ

) ജനിച്ചത് റമളാനിലാണെന്നാ ണ് രണ്ടാം അഭിപ്രായം. സുബൈറുബ്നു ബക്കാറി(റ)നെ ഉദ്ധരിച്ച് ഇബ്നുഅബ്ദിൽ ബർറ്(റ) അതുദ്ധരിച്ചിട്ടുണ്ട്. അത് വളരെ ഗരീബായ അഭിപ്രായമാണ്. അദ്ദേഹ ത്തിന്റെ അവലംബം ഇതാവാം: “നബി(ﷺ

) ക്ക് ദിവ്യസന്ദേശം ലഭിച്ചത് റമളാനിലാണ ന്നതിൽ വീക്ഷണാന്തരമില്ല. നബിﷺ

ക്ക് 40 വയസ്സ് പൂർത്തിയായപ്പോഴാണല്ലോ ദിവ്യസന്ദേശം ലഭിച്ചത്. അതിനാൽ നബി (ﷺ

)യുടെ ജനനം റമളാനിലാവണം. എന്നാൽ അപ്പറഞ്ഞതിൽ ചിന്തിക്കാനുണ്ട്. (അസ്സീറത്തുന്നബവിയ്യ: 1/199).

Aslam Kamil Saquafi parappanangadi


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....