Friday, September 15, 2023

വസന്തം വരവേൽക്കാം* *വിജയം പുൽകാം*

 https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f

*https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f

*വസന്തം വരവേൽക്കാം*

*വിജയം പുൽകാം*

                    അബ്ബാസിയ കാലത്തെ ഭരണാധിപൻ ഹാറൂൻ റഷീദിന്റെ കാലം, ബസ്വറയിൽ ഒരു യുവാവുണ്ടായിരുന്നു,  ജീവിതം ആഢ്യതയുടെ പര്യായമായിരുന്നു, നാട്ടുകാർക്കെല്ലാം അദ്ദേഹത്തെ കാണുമ്പോൾ അസൂയയുടെ നാട്യമായിയിരുന്നു.

ജീവിതം ഇത്തരത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിനൊരു പ്രത്യേകതയുണ്ട്, എല്ലാവർഷവും 'റബീഉൽഅവ്വൽ' ആഗതമായാൽ കുളിച്ചു വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു.

അദ്ദേഹം ലോകത്തോട് വിട പറഞ്ഞ നിമിഷം നാട്ടുകാർ ഒരു അശരീരി കേൾക്കുന്നു, "ബസ്വറയിലെ ജനങ്ങളെ.... ഇന്ന് അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരാൾ മരണപ്പെട്ടിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കുക, അദ്ദേഹം എനിക്ക് പ്രിയപ്പെട്ട ആളാണ്..." നാട്ടുകാർ അപ്രകാരം ചെയ്തു.

പിന്നീടൊരിക്കൽ അദ്ദേഹത്തെ പലരും സ്വപ്നത്തിൽ ദർശിച്ചു, അദ്ദേഹം പട്ടു വസ്ത്രത്താൽ അലംകൃതനായിട്ടാണ് കാണപ്പെട്ടത്, ഇത്രയും വലിയ ഔന്നിത്യത്തിന് നിന്നെ അർഹനാക്കിയത് എന്തായിരുന്നു..?എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.." മുത്ത്നെബി ﷺ യുടെ ജന്മദിനത്തെ ബഹുമാനിച്ചത് കൊണ്ടാണിത്.. "

(ഇആനതുത്ത്വാലിബീൻ -3/572)

                     പുണ്യവസന്തം നമ്മിലേക്ക് ഒരിക്കൽകൂടി ആഗതമായിരിക്കുകയാണ്, ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുടെ പ്രതികൂല സാഹചര്യം നില നിൽക്കുന്നുണ്ടെങ്കിലും പൊതുനിയമങ്ങളൊന്നും ലംഘിക്കാതെ മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നതിലും പറയുന്നതിലും മറ്റു സൽകർമ്മങ്ങളിലുമെല്ലാം സജീവത പുലർത്തുക.

ലോകത്തിനു അനുഗ്രഹീതരായ മുത്ത്നെബി ﷺ യുടെ ജന്മം കൊണ്ട് ഈ മാസം തന്നെ അനുഗ്രഹമാക്കപ്പെട്ടിരിക്കുന്നു, ആ  അനുഗ്രഹത്തിനുള്ള നന്ദി പ്രകടനമാണ് അവിടുത്തെ മദ്ഹുകൾ പാടലും പറയലുമെല്ലാം, കാരണം 'അല്ലാഹു നൽകിയ അനുഗ്രഹം എടുത്തു പറയൽ തന്നെ അവന്ന് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമാണ് '.

(തഫ്സീർ ത്വബ്'രി -24/489. സൂറത്തു ളുഹാ യുടെ 11ാം ആയത്തിന്റെ വിശദീകരണത്തിൽ.)

അത്തരത്തിൽ നന്ദി പ്രകടനം നടത്താനുള്ള മാനസിക താല്പര്യം ഉണ്ടാവുകയെന്നതും അല്ലാഹുവിൽ നിന്ന് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന മറ്റൊരു വലിയ അനുഗ്രഹമാണ്.

              "ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല (നെബിയേ) " എന്ന വിശുദ്ധ ഖുർആനിലെ സൂറത്തുൽ അമ്പിയായിലെ 107ാം വചനത്തെ വിശദീകരിച്ച് ഇബ്നുകസീർ (റ) പറയുന്നു : ' നിശ്ചയം ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്, മുത്ത്നെബി ﷺ യെ സമസ്ത ലോകത്തിനും അനുഗ്രഹമായിയിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത് എന്നാണ്. അതിനാൽ ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നവരാരോ അവർ ഇരുലോകത്തും വിജയിച്ചിരിക്കുന്നു. മറിച്ച്, അല്ലാഹുവിന്റെ ഈ അനുഗ്രഹത്തെ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്താൽ അവന്ന് ഇരുലോകത്തും പരാജയമാണ് '.

(തഫ്സീർ ഇബ്നു കസീർ-3/202)

                     മാത്രമല്ല, മുത്ത്നെബി ﷺ യുടെ ജന്മദിനത്തിൽ സന്തോഷഭരിതനായ പിതൃവ്യൻ അബൂലഹബ് സുവൈബ എന്ന അടിമ സ്ത്രീയെ സ്വതന്ത്രയാക്കിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ചതിനാൽ എല്ലാ തിങ്കളാഴ്ചയും പരലോക ശിക്ഷയിൽ ഇളവ് ലഭിക്കുന്നുണ്ട് എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്,  ഇതിനെ ഉദ്ധരിച്ചുകൊണ്ട് മഹാനായ ഹുസൈൻ ദിയാർ അൽബക്'രി എന്ന മഹാൻ പറയുന്നു : 'തിരു ജന്മത്തിൽ പുളകിതനായ പിതൃവ്യൻ അബൂലഹബ് ഒരു അവിശ്വാസിയായിട്ടു  പോലും ഇത്രയും വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിൽ തിരുജന്മം  കൊണ്ട് സന്തോഷഭരിതരാകുന്ന സത്യവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കും(?)'

(താരീഖുൽ ഖമീസ് -1/222)

                   മുത്ത്നെബി ﷺ യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യമാസം മുഴുവനും അവിടുത്തെ പുകളോതുന്നതിലും മറ്റു സൽകർമങ്ങളിലും വ്യാപൃതരാകുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...

✍️ *ഹൈദർ അലി അമാനി പർളാടം*വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു.

✍️ *ഹൈദർ അലി അമാനി പർളാടം*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....