Friday, September 15, 2023

നബിദിനം സവിശേഷ ദിനം തന്നെ -

 നബിദിനം സവിശേഷ ദിനം തന്നെ 

------------/-------------/--

      തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ചു മുത്ത് നബി പറഞ്ഞത് അന്ന് ഞാൻ ജനിച്ച ദിവസമാണ് എന്നാണ് .ഈ ഒരൊറ്റ പരാമർശം തന്നെ തിരു ജന്മദിനത്തിന്റെ പ്രധാന്യം അറിയിക്കുന്നുണ്ട് .എന്നാൽ വഹാബികൾ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയുന്നവരാണ് .

2011 ഫെബ്രുവരിയിലെ അൽമനാറിൽ അവര്‍ എഴുതിയത് ഇങ്ങനെ വായിക്കാം "റബീഉൽ അവ്വൽമാസം റസൂൽ (صلى الله عليه وسلم)യുടെ ജന്മ മാസമാണ് .ആ മാസത്തിന് അല്ലെങ്കിൽ ആ മാസത്തിലെ തിരുമേനി ജനിച്ച ദിവസത്തിന് എന്തെങ്കിലും ഒരു പ്രാധാന്യം ഇസ്‌ലാം കല്പിച്ചതായി ഒരു രേഖയുമില്ല "

 സ്വഹീഹ് മുസ്‌ലിമിലെ മുകളിൽ ഉദ്ധരിച്ച ഹദീസിൽ വളരെ വ്യക്തമായി നോമ്പ് സുന്നത്താകാൻ പറഞ്ഞ കാരണം ഞാൻ ജനിച്ച ദിവസം എന്നാണ് .പക്ഷെ വഹാബികൾക് ഇപ്പോഴും രേഖ കിട്ടിയിട്ടില്ല .

 സ്വഹാബികൾ തിരുനബി ജന്മദിനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്ന് പല സംഭവങ്ങൾ കൊണ്ടും വ്യക്തമകുന്നുണ്ട് .ഒരു സംഭവം ഇവിടെ എഴുതാം .

"ഉമർ തങ്ങളുടെ കാലത്ത് ഇസ്‌ലാമിക് കലണ്ടറിന്റെ അനിവാര്യത ഉയർന്നു വന്നപ്പോൾ സ്വഹാബത്തുമായി അദ്ദേഹം കൂടിയാലോചന നടത്തി.വർഷം തുടങ്ങേണ്ടത് എന്ത് അടിസ്ഥാനമാക്കണം എന്നതിൽ വന്ന പ്രധാന ഒരു അഭിപ്രായം തിരുനബി ജന്മദിനം മുതൽ തുടങാം എന്നായിരുന്നു ."ഫത്ഹുൽ ബാരി അടക്കമുള്ള പല കിതബുകളിലും ഈ സംഭവം കാണാം .

  ഇനി നാം ചിന്തിക്കേണ്ടത് ഈ സംഭവം നടക്കുന്ന കാലമാണ് .നബി തങ്ങളുടെ വഫാത്തും സിദ്ധീഖ് തങ്ങളുടെ വഫാത്തും കഴിഞിരിക്കുന്നു.എന്നിട്ട് പോലും സ്വഹാബത്ത് ജന്മദിനം മറന്നിട്ടില്ല എന്നതാണ് .ഒരു പ്രാധാന്യവും ആ ദിവസത്തിന് ഇല്ലയിരുന്നു വെങ്കിൽ പിന്നെ എന്തിന് സ്വഹാബത്‌ ജനമ ദിനത്തെ പറഞ്ഞു.ഈ സംഭവം നമ്മെ പഠിപ്പികുന്നത് സ്വഹാബത് നബിദിനത്തെ സവിശേഷ ദിനമയി കണ്ടിരുന്നു എന്നാണ് .

✍🏻അബ്ദുൽ ഹക്കീം അഹ്സനി അൽ അർശദി തൊഴിയൂർ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....