Monday, August 14, 2023

കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*

 *കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*

ഒഹാബി പുരോഹിതന്മാരുടെ തട്ടിപ്പ

*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎

Aslam Kamil Saquafi parappanangad

ﷺﷺﷺﷺﷺﷺ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0


*കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*


*കറാമത്ത് മറച്ച് വെക്കണ മെന്നും അത് പ്രചരിപ്പിക്കാൻ പാടില്ല  എന്നും ഇമാം നവവി ബുസ്താനുൽ ആരിഫീനിൽ പറഞ്ഞിട്ടുണ്ട് എന്ന് ചില വഹാബി പുരോഹിതന്മാർ എഴുതിയത് കണ്ടു ഇത് ശരിയാണോ?*


ഔലിയാക്കളിൽ നിന്നും ഉണ്ടാകുന്ന കറാമത്തുകൾ അത് ആരോടും പരസ്യപ്പെടുത്താൻ പാടില്ല എന്ന് ഇമാം നവവിയോ മറ്റോ ആരും പറഞ്ഞിട്ടില്ല മറിച്ചു കറാമത്തും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന കൂട്ടത്തിൽ എന്ന ഇബ്നു ഫൂ റക് എന്ന പണ്ഡിതന്റെ ഒരു അഭിപ്രായത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഈ ഒഹാബി പുരോഹിതർ


ഒഹാബി പുരോഹിതൻ എഴുതുന്നത് ഇങ്ങനെയാണ്.

"യഥാർത്ഥ കറാമത്ത് ആണെങ്കിൽ പോലും മറച്ച് വയ്ക്കണമെന്നിരിക്കെ, ഇന്നത്തെ വ്യാജ കറാമത്ത് പ്രചാരകരെക്കുറിച്ച് എന്ത് പറയാൻ❓‼️ "


 ഇബ്നു ഫുറക്ക് കറാമത്തിന്റെ വ്യത്യാസം പറഞ്ഞ സമയത്ത് അമ്പിയാക്കളുടെ മുഅജിസാത്ത് പരസ്യപ്പെടുത്താൻ  വേണ്ടി അവരോട് കൽപ്പിക്കപ്പെട്ടതാണെന്നും വലിയ്യ് അത് മറച്ചു വെക്കേണ്ടതാണ് എന്നും  പറയുകയുണ്ടായി. ഇദ്ദേഹത്തിൻറെ അഭിപ്രായം പറഞ്ഞതിന് ശേഷം


 ഇമാം നവവി  റ ബുസ്താനുൽ ആരിഫീൻ പേ63 എന്ന ഗ്രന്തത്തിൽ ഇമാം ഖുശൈരി റ യിൽ നിന്നും വീണ്ടും ഉദ്ധരിക്കുന്നു.


കാലഘട്ടത്തിലെ ഈ വിഷയത്തിലെ ഏക പണ്ഡിതർ ഇമാം ഖാളി അബൂബക്കറിൽ അശ്അരിرحمه الله ഇങ്ങനെയാണ് പറഞ്ഞത്

മുഅജിസാത് അമ്പിയാക്കൾക്ക് പ്രത്യേകമാണ് കറാമത്ത് ഔലിയാക്കൾക്കും പ്രത്യേകമാണ് മുഅജിസത്തിന്റെ നിബന്ധന അദ്ദേഹത്തിന് പ്രവാചകത്വവാദം ഉണ്ടായിരിക്കും. ചില നിബന്ധനകൾ ഉണ്ടെങ്കിൽ മാത്രമേ അത് മുഅജിസത്താകുകയുള്ളു. അതിൽ പ്രധാനപ്പെട്ട നിബന്ധന അദ്ദേഹം പ്രവാചകത്വ 

വാദിയാ യിരിക്കുമെന്നതാണ്. എന്നാൽ വലിയ്യ് പ്രവാചകത്വ വാദി ആയിരിക്കില്ല. ഇതാണ് മുഅജിസത്തും കറാമത്തും തമ്മിലുള്ള വ്യത്യാസം ഈ അഭിപ്രായത്തെയാണ് നാം പ്രബലപ്പെടുത്തുകയും അവലംബിക്കുകയും ചെയ്യുന്നത് .ഈ അഭിപ്രായമാണ് ഞാൻ പറയുന്നത് നാം മതമായി സ്വീകരിക്കുന്നത്.


وكان رحمه الله يقول: من الفرق بين المعجزات والكرامات: أن الأنبياء عليهم السلام مأمورون بإظهارها والوليّ يجب عليه سترها وإخفاؤها، والنبي صلى الله عليه وسلم يدعى ذلك ويقطع القول به، والولي لا يدعيها ولا يُقطع بكرامته، لجواز أن يكون ذلك مكراً.

وقال أوحد فنه في وقته القاضي أبو بكر الأشعري، رضي الله عنه: إن المعجزات تختص بالأنبياء، والكرامات تكون للأولياء كما تكون للأنبياء ولا تكون للأولياء معجزة، لأن من شرط المعجزة اقتران دعوة النبوة بها، والمعجزة لم تكن معجزة لعينها، وإنما كانت معجزة لحصولها على أوصاف كثيرة، فمتى اختل شرط من تلك الشرائط، لا تكون معجزة. وأحد تلك الشرائط: دعوة النبوة، والولي لا يدعي النبوة، فالذي يظهر عليه لا يكون معجزة..

وهذا القول الذي نعتمده ونقول به، بل ندين به.بستان العارفين٦٣


അപ്പോൾ  മുഅജിസത്തിന്റെ മുഴുവൻ നിബന്ധനകളും അല്ലെങ്കിൽ അധിക നിബന്ധനകളും കറാമത്തിലും ഉണ്ടാകുന്നതാണ്. പ്രവാചകത്വ വാദം എന്ന ഒറ്റ നിബന്ധന ഒഴികെ കറാമത്തിൽ ഉണ്ടാവുകയില്ല  ഇതാണ് കറാമത്തും തമ്മിലുള്ള വ്യത്യാസം 

വലിയ്യിനെ ആദരിച്ചതിന് വേണ്ടിയും ബഹുമാനിച്ചതിന് വേണ്ടിയും ഉണ്ടാകുന്ന അത്ഭുത സംഭവങ്ങൾ ആണ് കറാമത്തുകൾ .അത് അവരുടെ ഇഷ്ടപ്രകാരവും പ്രാർത്ഥന മുഖേനയും ഉണ്ടാകും ചിലപ്പോൾ അത് ഉണ്ടാവാതിരിക്കുകയും ചെയ്യും ചില സമയത്ത് അവരുടെ ഇഷ്ടപ്രകാരം അല്ലാതെയും ഉണ്ടാകും *വലിയ്യ്ന്റെ  കറാമത്ത് അദ്ദേഹം അർഹനായ ആളുകളോട് വെളിവാക്കുന്നത് അനുവദനീയമാണ്*


(ബുസ്താനുൽ ആരിഫീൻ 63 )


ഇതിൻറെ ശറഹിൽ ( ശറഹു റിസാലത്തുൽ ഖുശൈരിയ്യ) ഇമാം ശൈഖുൽ ഇസ്ലാം സക്കറിയൽസാരി എഴുതുന്നു എന്നല്ല വലിയ്യ് അദ്ദേഹത്തിനുണ്ടായ കറാമത്തുകൾ വെളിവാക്കൽ ചിലപ്പോൾ പുണ്യവും ആവും വെളിവാക്കുന്നതിനാൽ ഉണ്ടാകുന്ന ചില നന്മകൾ ഉള്ളതിനുവേണ്ടി . (ശറഹു രിസാലത്തുൽ ഖുശൈരിയ്യ)

فشرائط المعجزات، كلها أو أكثرها، توجد في الكرامة إلا هذا الشرط للواحد. والكرامة فِعْل لا محالة محدث، لأن ما كان قديماً لم يكن له اختصاص بأحد، وهو ناقض للعادة، وتحصل في زمان التكليف وتظهر على عبد تخصيصاً له وتفضيلاً. وقد تحصل باختياره ودعائه، وقد لا تحصل له، وقد تكون بغير اختياره في بعض الأوقات، ولم يؤمر الوليّ بدعاء الخلق إلى نفسه ولو أظهر شيئاً من ذلك على من يكون أهلاً له لجاز. (بستان العارفين٦٣ رسالة القشيرية )


وفي شرح رسالة القشرية 


بل قد يندب لما في ذلك يترتب عليه منا الخيرات


ചുരുക്കത്തിൽ കറാമത്തിന്റെ വിത്യാസം പറഞ്ഞപ്പോൾ വിവിധ അഭിപ്രായങ്ങളിൽ ഒരു അഭിപ്രായം ആദ്യം പറയുകയും പിന്നീട് പ്രബലമായ അഭിപ്രായം മുഅജിസത്തും  കറാമത്തും തമ്മിലുള്ള വ്യത്യാസം മുഅജിസത്ത് പ്രവാചകത്വ വാദത്തോടുകൂടി ആയിരിക്കുമെന്നും കറാമത്തിൽ അത് ഉണ്ടാവുകയില്ലെന്നും അത് കാലഘട്ടത്തിലെ ഈ വിഷയത്തിലെ ഏക പണ്ഡിതർ ഇമാം ഖാളി അബൂബക്കറിൽ അശ്അരി

 വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞതിനുശേഷം


അതാണ് നാം  അംഗീകരിക്കുകയും പറയുകയും ദീനായി കാണുകയും ചെയ്യുന്നശരിയായ വാദം എന്നും പറയുകയും ചെയ്ത ശേഷം  അദ്ദേഹം തുടർന്ന് പറയുന്നു.

*ഒരു വലിയ്യ് അദ്ദേഹത്തിൻറെ കറാമത്ത് വെളിവാക്കിയാൽ അത് അനുവദനീയമാണെന്നും ചിലപ്പോൾ അത് സുന്നത്ത് വരെ ആകുമെന്നും പറഞ്ഞത് മുഴുവനും മറച്ച് വെച്ച് * ഇവിടെ വലിയ്യ് അദ്ദേഹത്തിൽ നിന്നുണ്ടായ കറാമത്ത് അദ്ധേഹം തന്നെ വെളിവാക്കാൻ പറ്റുമോ ഇല്ലയോ എന്ന തർക്കം വലിയ്യിൽ നിന്നുണ്ടായ ഒരു കറാമത്ത് ആരും തന്നെ പ്രചരിപ്പിക്കാൻ പാടില്ല എന്നതിന് തെളിവാക്കിയത് കടുത്ത വഞ്ചന ആയിപ്പോയി എന്ന് അറിയിക്കുകയാണ്. വഹാബി പുരോഹിതന്മാർ ഇത്തരം വഞ്ചനകളിലൂടെയാണ് സാധാരണ ജനങ്ങൾ കബളിപ്പിക്കുന്നത് എന്നുകൂടി എല്ലാവരും മനസ്സിലാക്കുക ഇവരുടെ ഏത് എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാൽ ഗ്രന്ഥങ്ങൾ വായിച്ച് ഇത്തരം വഞ്ചനകൾ ചെയ്യുക എന്നത് ഇവരുടെ പതിവാണ് കളവ് മത്സരം ഇത്തരം വഞ്ചനകൾ കൊണ്ട് കളവുപറയാനുള്ള പരിശീലനം ആയിരുന്നു.. എന്നിട്ട് അതിനെ സമ്മാനമായി ലഭിച്ചത് സോപ്പും പെട്ടിയും ആയിരുന്നു എന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ.


Aslam Kamil Saquafi parappanangadi


❤️❤️❤️❤️❤️❤️


📌📌📌📌📌


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....