https://m.facebook.com/story.php?story_fbid=pfbid0LxgEKqd8UfXDmkT9B5CE3P4zZ36JHHMSs2TZrQVVQvPZXtDMfEvRGmDPgm3cw4jEl&id=100087448557819&mibextid=Nif5oz
*സ്വാലിഹീങ്ങളെ കൊണ്ടും അവരുടെ ഖബറുകൾ കൊണ്ടും ബറക്കത്തെടുക്കൽ*
* നബി സ്വ അല്ലാത്തവരെ കൊണ്ട് ബറക്കത്തടുക്കാൻ പാടില്ല എന്ന് ഇബ്നു ബത്താൽ റ പറഞ്ഞോ ?*
സ്വഹീഹുൽ ബുഖാരിയുടെ ശറ ഹിൽ ഇബ്ൻ ബത്വാൽ റ (വഫാത്ത്44 9 )പറയുന്നു. മുഹല്ലബ് റ പറഞ്ഞു . എല്ലാസ്വാലിഹീങ്ങൾ നിസ്കരിച്ച സ്ഥലം കൊണ്ടും ശ്രേഷ്ടന്മാർ സുജൂദ് ചെയ്ത സ്ഥലം കൊണ്ടു മെല്ലാം ബറക്കെത്തെടുക്കുന്നതിന്ന് ഈ ഹദീസ് തെളിവാണ്. ബറക്കെത്തെടുക്കാൻ വേണ്ടി സ്വാലിഹീങ്ങളെ ക്ഷണിക്കപെട്ടാൽ സ്വീകരിക്കല്നും ഇത് തെളിവാണ് (ശറഹു സ്വഹീഹുൽ ബുഖാരി 2/77
1-«شرح صحيح البخاري» للإمام الكبير أبي الحسن ابن بطال (ت449)، قال (2/77): «قال المهلب: وفيه التبرك بمصلى الصالحين ومساجد الفاضلين. وفيه: أنه من دُعي من الصالحين إلى شيء يتبرك به منه، فله أن يجيب إذا أمن الفتنة من العُجب».
ഇബ്നു ബത്താൽ റ പറയുന്നു. സ്വാലിഹീങ്ങളുടെയും ശേഷ്ടന്മാരുടേയും സ്ഥലങ്ങൾ കൊണ്ട് ബറക്കെത്തെടുക്കൽ പണ്ട് മുതലേ പതിവുള്ളതാണ് (ശറഹുൽ ബുഖാരി 2/126)
وقال (2/126): «ولم يزل الناس يتبركون بمواضع الصالحين وأهل الفضل».
ഇബ്നു ബത്താൽ റ പറയുന്നു.
ഒരാൾ സ്വാലിഹീങ്ങൾ സുജൂദ് ചെയ്ത സ്ഥലത്തിൽ നിസ്കരിക്കാനും അത് കൊണ്ട് സുന്നത്ത് നിസ്കരിച്ചു ബറക്കത്തെടുക്കാനും ഉദേശിച്ചാൽ വാഹനം കെട്ടിയും മറ്റും അതിനെ കരുതൽ പറ്റുന്നതാണ് ഹദീസിൽ യാതൊരു വിരോധവുമില്ല.
ശറഹുൽ ബുഖാരി 3/178
وقال (3/178): «وأما من أراد الصلاة في مساجد الصالحين والتبرك بها متطوعًا بذلك، فمباحٌ له قصدُها بإعمال الـمَطِيّ وغيره، ولا يتوجه إليه النهيُ في هذا الحديث».
ഇബ്നു ബത്താൽ റ പറയുന്നു
ഏത് സ്വാലിഹീങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടും ബറക്കത്തെടുക്കൽ ആവശ്യമാണ് എന്നതിനും അവരുടെ ജീവിതകാലത്തും മരണ ശേഷവും അത് കൊണ്ട് അല്ലാഹുവിലേക്ക തവസ്സുലാക്കണമെന്ന തിന്നും ഈ ഹദീസ് തെളിവാണ് (ശറഹുൽ ബുഖാരി
9/100
وقال (9/100): «وفيه أنه ينبغي التبركُ بثياب الصالحين ويتوسلُ بها إلى الله في الحياة والممات».
അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി
No comments:
Post a Comment