Wednesday, March 22, 2023

തറാവീഹ് : പതിനൊന്നിനെ ദുർബലപ്പെടുത്തുന്നു.!!* .സകരിയാ സ്വലാഹി

 4️⃣

തറാവീഹ്:

മുജാഹിദ് ആദർശ പരിണാമം 

▪️▪️▪️▪️▪️▪️▪️▪️▪️

✍️aslamsquafi payyoli 

*വർഷങ്ങൾക്കുശേഷം പതിനൊന്നിനെ ദുർബലപ്പെടുത്തുന്നു.!!*

➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനത്തിലെ അറിയപ്പെട്ട പ്രഭാഷകനും പണ്ഡിതനും ആയിരുന്നു സക്കരിയ സ്വലാഹി. ധാരാളം ഖണ്ഡന പ്രസംഗങ്ങൾക്കും സംവാദങ്ങൾക്കും നേതൃത്വം കൊടുത്ത അദ്ദേഹം മുജാഹിദുകളുടെ തറാവീഹ് വിഷയത്തിലുള്ള നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 


30 വർഷത്തെ അദ്ദേഹത്തിൻ്റെ  പ്രസംഗവും തറാവീഹ് സംബന്ധമായി എഴുതിയതുമെല്ലാം അദ്ദേഹത്തിന് തന്നെ ദുർബലപ്പെടുത്തുകയും പിൻവലിക്കുകയും ചെയ്യേണ്ടിവന്നു എന്നത് മുജാഹിദ് ആദർശ പരിണാമത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്.


സകരിയ സ്വലാഹി എഴുതുന്നു:

"മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യ എന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ആളാണ് ഈ ലേഖകൻ (സക്കരിയ സ്വലാഹി). മുജാഹിദ് കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ 11ൽ അധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ. എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നുവരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവ് ഉണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്.

അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്... ഈ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ മുജാഹിദ് സംഘടനയിൽ ഉണ്ടായിരുന്ന സമയത്ത് സംഘടനയുടെ ആദർശമായി എഴുതിയതായിരുന്നു. കൂടുതൽ പഠിച്ചപ്പോൾ അതിൽ പല തെറ്റുകളും ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട് അതിനാൽ ആ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ ഇതിനാൽ പിൻവലിക്കുകയാണ്."

(അൽ ഇസ്ലാഹ് മാസിക 

2018 ജൂൺ പേജ് 36)


*israj da-awa wing*

*sirajulhudaalumni*

🔘🔘🔘🔘🔘🔘🔘🔘🔘

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....