Sunday, February 12, 2023

അല്ലാഹുവിനെ ഭാഗം ഉണ്ടോഫൈസൽ മൗലവിന്‍റെ തിരുത്ത്

 #ഫൈസൽ_മൗലവിക്ക്_അഭിനന്ദനങ്ങൾ


വിസ്ഡം മുജാഹിദ് (ജിന്ന്) പതിയെ പതിയെ അഹ്ലുസ്സുന്നയോട് അടുത്തു വരുന്നുണ്ട്. അതിന്റെ നേർചിത്രമാണ് ഇന്നലെ ആക്കോട് നടന്ന ഫൈസൽ മൗലവിയുടെ പ്രഭാഷണം. മുതശാബിഹായ ആയത്തുകളുടെയും ഹദീസുകളുടെയും വിഷയത്തിൽ ഇബ്നു തൈമിയ്യ മുതൽ ഇബ്നു ബാസ് അടക്കമുള്ള സർവ സലഫികളും അൽ മനാറുകളും എഴുതുകയും പഠിപ്പിക്കുകയും ചെയ്ത ആശയങ്ങളെയാണ് ഇന്നലെ ഒരു രാത്രിയിൽ ഫൈസൽ മൗലവി തിരുത്തി താൻ സുന്നിസ്സത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് എന്ന് തെളിയിച്ചത്. രണ്ട് മാസത്തെ SYS ആദർശ കാമ്പയിനിന്റെ ഒരു വിജയമായി തന്നെ ഫൈസൽ മൗലവിയുടെ ഈ കൂടുമാറ്റത്തെ നമുക്ക് പരിഗണിക്കാം. അതിന് കാരണക്കാരായ നമ്മുടെ ഉസ്താദുമാർക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ .........


ഇബ്നു തൈമിയ്യ പറയുന്നത് കാണുക:


കരൾ, പ്‌ളീഹ പോലുള്ള അക്‌ല് , ശുർബിന്റെ അവയവങ്ങൾ (തീറ്റ / കുടി) അല്ലാഹുവിന് ഉണ്ടാവില്ല കാരണം ഭക്ഷണം കഴിക്കൽ , വെള്ളം കുടിക്കൽ പോലുള്ള കാര്യങ്ങളെ തൊട്ട് അല്ലാഹു പരിശുദ്ധവാനാണല്ലോ എന്നാൽ കയ്യ് പോലെയുള്ള അവയവങ്ങൾ അങ്ങിനെയല്ല, അല്ലാഹു അമല് , ഫിഅ്ല് (പ്രവർത്തനങ്ങൾ) കൊണ്ട് വിശേഷണം പറയപ്പെട്ടവനാണല്ലോ.....


والكَبِدُ والطِّحالُ ونَحْوُ ذَلِكَ: هِيَ أعْضاءُ الأكْلِ والشُّرْبِ فالغَنِيُّ المُنَزَّهُ عَنْ ذَلِكَ: مُنَزَّهٌ عَنْ آلاتِ ذَلِكَ بِخِلافِ اليَدِ فَإنَّها لِلْعَمَلِ والفِعْلِ وهُوَ سُبْحانَهُ مَوْصُوفٌ بِالعَمَلِ والفِعْلِ؛ إذْ ذاكَ مِن صِفاتِ الكَمالِ؛ فَمَن يَقْدِرُ أنْ يَفْعَلَ أكْمَلُ مِمَّنْ لا يَقْدِرُ عَلى الفِعْلِ. (مجموع الفتاوى لابن تيمية ٣/ ٨٦ )


ബയാനു തൽബീസുജഹ്മിയ്യ എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന് ജിസ്മ് (തടി / ശരീരം) ഉണ്ടാകും എന്ന അഭിപ്രായത്തിനെ സലഫിന്റെ അഭിപ്രായമായാണ്  ഇബ്നു തൈമിയ്യ  പരിചയപ്പെടുത്തുന്നത്. 


وأما وصفه بالحد والنهاية، الذي تقول أنت أنه معنى الجسم، فهم فيه كسائر أهل الإثبات على ثلاثة أقوال: منهم من يثبت ذلك، كما هو المنقول عن السلف والأئمة. (بيان تلبيس الجهمية لابن تيمية ١/ ٢٨٧)


ഇബ്നു ബാസ്


അല്ലാഹുവിന് ജിഹത്ത് ഉണ്ടെന്ന വാദം അഇമത്ത് എതിർത്തിട്ടുണ്ട് എന്ന ഫത്ഹുൽബാരിയുടെ പരാമർശത്തിനെ ഘണ്ഡിച്ച് കൊണ്ട് ഇബ്നു ബാസ് പറയുന്നു:


"സ്വഹാബത്തടക്കമുള്ള സലഫുകൾ അല്ലാഹുവിന് ജിഹത്ത് (ഭാഗം) ഉണ്ട് എന്ന് സ്ഥിരപ്പെടുത്തുന്നവരാണ്" (തഅ്ലീഖാത്തു ഫത്ഹിൽബാരി/ഇബ്നു ബാസ്)

مراده بالجمهور جمهور أهل الكلام، وأما أهل السنة  وهم الصحابة رضي الله عنه ومن تبعهم بإحسان فإنهم يثبتون لله الجهة، وهي جهة العلو ويؤمنون بأنه سبحانه فوق العرش بلا تمثيل ولا تكييف. والأدلة على ذلك من الكتاب والسنة أكثر من أن تحصر، فتنبه واحذر

(تعليقة فتح الباري لابن باز)


2004 ലെ അൽ മനാർ പഠിപ്പിക്കുന്നത് കാണൂ ......


"അല്ലാഹുവിന്റെ ഇരു കൈകളും (ഇരു ഭാഗവും) വലത് ഭാഗമാണ്"

അൽ മനാർ ഡിസംബർ 2004


പൂർവ സൂരികളായ  സലഫി പണ്ഡിതർ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ ഈ ആശയങ്ങളെയാണ് കഴിഞ്ഞ ഒരു രാത്രിയിൽ ഫൈസൽ മൗലവി തിരുത്തി സുന്നി ആശയത്തോടുള്ള തന്റെ അടുപ്പം പരസ്യപ്പെടുത്തിയത്. തിരുത്തിയത് അഭിനന്ദനാർഹം തന്നെയാണെങ്കിലും 2004 ലെ അൽ മനാർ വായിച്ച് അല്ലാഹുവിന് ഭാഗമുണ്ടെന്ന് വിശ്വസിച്ച് മരണപ്പെട്ടുപോയ സാധുക്കളായ മുജാഹിദുകളുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടകരം തന്നെയാണ്.

അൽ മനാർ തിരുത്തിയ ഫൈസൽ മൗലവി വൈകാതെ ഇബ്നു ബാസിനെയും ഇബ്നു തൈമിയ്യയെയും തിരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം


ഏതായാലും അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം പോലും എപ്പോഴും അപ്ഡേഷന് വിധേയമാകാവുന്ന സലഫിസത്തിൽ തുടരുന്ന സലഫികൾക്ക് പുനർവിചിന്തനത്തിനുള്ള ഒരു അവസരമാണ് ഫൈസൽ മൗലവിയുടെ ഈ തിരുത്ത്. തിരുത്തുകൾ ഇനിയും വരാം വിശ്വാസങ്ങൾ ഇനിയും അപ്ഡേഷനുകൾക്ക് വിധേയമാകാം, പ്രിയ സലഫി സുഹൃത്തുക്കളേ .....

നിങ്ങൾക്ക് പുനരാലോചനക്ക് ഇനിയും അവസരമുണ്ട്.


#അഹ്‌ലുസ്സുന്നയുടെ_നിലപാട്


മുതശാബിഹായ ആയത്തുകൾ, ഹദീസുകൾ അഹ് ലുസ്സന്നയുടെ അഇമത്തുകൾ സ്വീകരിച്ച രണ്ട് നിലപാടുകൾ ഇമാം നവവി വിവരിക്കുന്നത് കാണാം


1. മദ്ഹബുത്തഫ്‌വീള്


അധികരിച്ച സലഫുകളും സ്വീകരിച്ച നിലപാടാണ് മദ്ഹബുത്തഫ്‌വീള്. മുതശാബിഹായ ആയത്തുകളുടെയും ഹദീസുകളുടെയും പ്രത്യക്ഷ അർത്ഥം ഉദ്ദേശ്യമില്ല എന്ന ഇജ്മാലിയ്യായ തഅ് വീലിൽ വിശ്വസിച്ച് അവകളുടെ ഉദ്ദേശ്യം നമുക്ക് അറിയില്ല എന്ന് മനസ്സിലാക്കി അവകളെ പരിപൂർണ്ണമായി അല്ലാഹുവിൽ ഏൽപ്പിക്കുന്നു. 


2. മദ്ഹബുത്തഅ്‌വീൽ


അധികരിച്ച ഖലഫിന്റെയും ഇബ്നു അബ്ബാസ് (റ) അടക്കമുള്ള ചില സലഫിന്റെയും നിലപാടാണ് മദ്ഹബുത്തഅ്‌വീൽ.

മുതശാബിഹായ ആയത്തുകളുടെയും ഹദീസുകളുടെയും പ്രത്യക്ഷ അർത്ഥം ഉദ്ദേശ്യമില്ല എന്ന് വിശ്വസിക്കലോട് കൂടെ അനുയോജ്യമായ വ്യാഖ്യാനത്തിന്റെ സാധുതയും പറയാം എന്നതാണ് മദ്ഹബുത്തഅ്‌വീൽ. 

ഇബ്നു അബ്ബാസ് (റ) അടക്കുമുള്ള പല സലഫുകളും ഇങ്ങിനെ തഅ്‌വീൽ ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി (റ) സ്വഹീഹുൽ ബുഖാരിയിൽ തന്നെ പല സ്ഥലങ്ങളിലും ഇങ്ങിനെ തഅ്‌വീൽ ചെയ്തിട്ടുണ്ട്. ബിദ്അത്തുക്കാർ മുതാശാബിഹുകളുടെ പിറകിൽ പോയി ജനങ്ങളെ വസ് വാസിലാക്കിയപ്പോഴാണ് ഈ നിലപാടുകൾ അഇമത്ത് സ്വീകരിച്ചത്


(ശർഹുൽ മുഹദ്ദബ് - ഇമാം നവവി 4/ 47, ശർഹുൽ - ഇമാം നവവി 3/ 19, തുഹ്ഫത്തുൽ മുരീദ് - ഇമാം ബാജൂരി 156)


 وفي شرح المهذب للإمام النووي: هَذا الحَدِيثِ وشَبَهِهِ مِن أحادِيثِ الصِّفاتِ وآياتِها مَذْهَبانِ مَشْهُورانِ أحَدُهُما تَأْوِيلُهُ عَلى ما يَلِيقُ بِصِفاتِ اللَّهِ سبحانه وتعالي وتنزيهه من الِانْتِقالِ وسائِرِ صِفاتِ المُحْدَثِ وهَذا هُوَ الأشْهَرُ عن

المُتَكَلِّمِينَ والثّانِي الإمْساكُ عَنْ تَأْوِيلِها مَعَ اعْتِقادِ تَنْزِيهِ اللَّهِ سُبْحانَهُ عَنْ صِفاتِ المُحْدَثِ لِقَوْلِهِ تعالي ليس كمثله شئ وهَذا مَذْهَبُ السَّلَفِ وجَماعَةٍ مِن المُتَكَلِّمِينَ وحاصِلُهُ أنْ يُقالَ لا نَعْلَمُ المُرادَ بِهَذا ولَكِنْ نُؤْمِنُ بِهِ مَعَ اعْتِقادِنا أنَّ ظاهِرَهُ غَيْرُ مُرادٍ ولَهُ مَعْنًى يَلِيقُ بِاَللَّهِ تَعالى واَللَّهُ أعْلَمُ

(شرح المهذب للإمام النووي ٤/ ٤٧)


അഹ്‌ലുസ്സുന്നക്ക് ഒരി ക്കലും ഇങ്ങിനെ അല്ലാഹുവിലുള്ള വിശ്വാസത്തിൽ മാറ്റതിരുത്തലുകൾ ആവശ്യമായി വന്നിട്ടില്ല. ഇബ്നു അബ്ബാസ് (റ) കാണിച്ച് തന്നതും ഇമാം ബുഖാരി (റ) പഠിപ്പിച്ച് തന്നതും ഇമാം നവവി (റ)  വിശദമാക്കി തന്നതും യഥാവിധി അംഗീകരിച്ച് വിശ്വസിച്ച് പോരുന്നു.


പി.പി. ഉവൈസ് അദനി വെട്ടുപാറ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....