Tuesday, February 14, 2023

ജിന്നൂരികൾക്ക് വിനയാകുന്നു

 *കടപ്പുറം സമ്മേളനം:*

*ജിന്നൂരികൾക്ക് വിനയാകുന്നു.*

➖️➖️➖️➖️➖️➖️➖️➖️➖️

*ഇനിയെങ്കിലും ഞങ്ങളെ ജിന്നൂരികളെ എന്ന് വിളിക്കരുതേ...* ഈ അപേക്ഷ ഫൈസൽ മൗലവിയുടെതാണ്.


ജിന്നിന്റെ കഴിവിൽ പെട്ട സഹായം ജിന്നിനോട് തേടൽ ശിർക്കല്ല എന്ന് വാദിച്ചതിന്റെ പേരിലാണ് ഫൈസൽ മൗലവിക്കും കൂട്ടർക്കും ജിന്നൂരികൾ എന്ന പേര് വന്നത്.


ഇപ്പോൾ ഈ പേര് മാറി കിട്ടാൻ ജിന്ന് മൗലവിമാർ തൗഹീദ് ചുരുട്ടി കെട്ടാനാണ് ശ്രമിക്കുന്നത്. 


*ജിന്നിനോടും മലക്കിനോടും സഹായം തേടുന്നത് എല്ലാം ശിർക്കാണ്*  എന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. 


അപ്പോൾ പിന്നെ,

രണ്ട് സംവാദങ്ങൾ ഇതിനകം ഈ വിഷയത്തിൽ തന്നെ നടന്നിട്ടുണ്ടല്ലോ. അതെന്തിനായിരുന്നു.?


അതിന്റെ വ്യവസ്ഥ ഇങ്ങനെയാണ്.


"കോഴിച്ചെന സംവാദ വ്യവസ്ഥ.

വിഷയം : ജിന്നിനോടുള്ള സഹായ തേട്ടം.

വാദം ഒന്ന് :

ഫൈസൽ മൗലവി:

മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യർ നടത്തുന്ന സഹയാർഥനകളിൽ ശിർക്ക് ആയതും വസീലത്ത് ശിർക്കായതും ഉണ്ട്."


ജിന്നിനോട് സഹായം തേടൽ ശിർക്കല്ലാത്തതും ഉണ്ടെന്ന് അര മണിക്കൂർ കൊണ്ട് ഫൈസൽ മൗലവി സംവാദത്തിൽ തെളിയിച്ചത്രേ..

👇

"ജിന്നിനോടുള്ള സഹായത്തിന് ശിർക്ക് ആകുന്നതും അല്ലാത്തതുമുണ്ട് എന്നും ശിർക്കില്ലാത്ത എല്ലാം തന്നെ ശിർക്കിലേക്കുള്ള മാർഗ്ഗം എന്ന നിലയിൽ നിഷിദ്ധമാണ് എന്ന അഹ്ലുസ്സുന്നയുടെ വാദം അരമണിക്കൂറിനുള്ളിൽ തെളിവുകൾ നിരത്തി സമർത്ഥിക്കാൻ അദ്ദേഹത്തിനായി."


അപ്പോൾ ആ തെളിവുകൾ

ഇപ്പോൾ എന്തായി...?!!


*✍️aboohabeeb payyoli*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....