Wednesday, January 4, 2023

കസേര നിസ്കാരത്തിൽ എങ്ങനെ സുജൂദ് ചെയ്യൽ* *എവിടെയാണ് കസേര വെക്കേണ്ടത്.*

 *കസേര നിസ്കാരത്തിൽ എങ്ങനെ സുജൂദ് ചെയ്യൽ*


*എവിടെയാണ് കസേര വെക്കേണ്ടത്.*


മറുപടി


നിന്ന് നിസ്കരിക്കാൻ സാധ്യമായവൻ ഇരിക്കാൻ പാടില്ല. ഇനി അൽപ സമയം നിന്ന് ബാക്കി ഇരിക്കേണ്ടി വന്നാൽ കഴിയുന്നത്ര സമയം നിൽക്കുകയും ബാക്കി പ്രയാസം വന്നാൽ ഇരിക്ക്കാവുന്നതാണ്


ഇരുന്ന് നിസ്കരിക്കുന്നവനും സുജൂദിന് വേണ്ടി ഇരിക്കുന്നവനും ഇൻഇ കാസിന്  (ഊര യേക്കാൾ തല താഴ്ത്താൻ ) കഴിയുമെങ്കിൽ മുന്നിൽ സ്റ്റൂൾ പോലോത്തത് വെച്ച് അതിൻമേൽ സുജൂദ് ചെയ്യേണ്ടതാണ്.


ഇൻഇ കാസിന്  (ഊര യേക്കാൾ തല താഴ്ത്താൻ ) കഴിയില്ലങ്കിൽ നെറ്റി സ്റ്റൂൾ പോലോത്തതിൽ വെക്കൽ നിർബന്ധമില്ല. കഴിയുമെങ്കിൽ

റുകൂഇനേക്കാൾ കൂടുതൽ കുനിയേണ്ടതാണ്.

അപ്പോൾ 

 നിന്ന് കൊണ്ട് റുകൂഅ് ചെയ്യുകയും നിന്ന് കൊണ്ട് തന്നെ റുകൂഇനേക്കാൾ കൂടുതലായി കുനിഞ്ഞാൽ സുജൂദ് ലഭിക്കുന്നതാണ്.


കസേര നിസ്കാരം നിസ്കരിക്കുന്നവൻ ജമാഅത്തായി നിർവഹിക്കുമ്പോൾ എവിടെയാണ് കസേര വെക്കേണ്ടത്.



നിന്ന് നിസ്കരിക്കുന്നവൻ അത്തഹിയ്യാത്തിനോ മറ്റോ കസേര വെച്ചിട്ടുണ്ടങ്കിൽ സ്വഫിൽ മടമ്പൊപ്പിച്ചു നിൽക്കുകയും കസേര പിന്നിലേക്ക് സ്വഫിനെ തൊട്ട് പിന്നിൽ വെക്കേണ്ടതാണ്.


തുടക്കം മുതലേ ഇരുന്നാണ് നിസ്കരിക്കുന്നത് എങ്കിൽ സ്വഫിനൊപ്പിച്ച് കസേര വെക്കേണ്ടതാണ്



അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....