Sunday, January 22, 2023

നിസ്കാരത്തിെ റഫർളുകൾ വഹാബി പരിണാമം

 









*നിസ്കാരത്തിന്റെ ഫർളുകൾ

ഒഹാബീ പരിണാമങ്ങൾ* 



*1923 ൽ 14 ഫർളുകൾ*

هرب

കേരള വഹാബികളുടെ നേതാക്കളായ എം.സി.സി. മൗലവി, ഇ കെ  മൗലവി, ടി.കെ. മൗലവി എന്നിവരാൽ വഹാബി മദ്രസാ വിദ്യാർത്ഥികൾക്ക് തയ്യാർ ചെയ്തതും 1923 മാർച്ച് 13ന് തിരൂരങ്ങാടിയിൽ അടിച്ചതുമായ 'കിതാബുൻ അവലു ഫിൽ അലിയ്യാ ത്തി എന്ന പുസ്തകത്തിന്റെ 15-ാം പേജിൽ എഴുതുന്നു. "നിസ്കാരത്തിനു 14 ഫർളുകളുണ്ട്. 

തുടർന്നുള്ള 8 പേജുകളിലായി മുസ്ലിം പണ്ഡിതലോകം അംഗീകരിച്ച നിസ്കാരത്തിന്റെ 14 ഫർളുകളും വിശദീകരിച്ചു തന്നെ എഴുതിയിട്ടുണ്ട്.


*1983 ൽ 14 ൽ നിന്നും പത്തരയായി*


 വഹാബി മദ്രസകളിലെ അഞ്ചാം ക്ലാസിലേക്ക് വേണ്ടി കേരള നദ് വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വിഭാഗം അംഗീകരിച്ച ഇസ്ലാമിക കർമശാസ്ത്രം (*1983*) എന്ന പുസ്തകത്തിൽ ഇങ്ങനെ കാണാം. ഇന്ന നിസ്കാരം നിർവ്വഹിക്കുന്നു എന്ന ഉദ്ദേശം, അല്ലാഹു അക്ബർ എന്ന് പറഞ്ഞുകൊണ്ട് തക്ബീത്തുൽ ഇഹ്റാം ഫാത്തിഹ റുകൂഹ്, ഇഅ്തിദാല്, സൂജൂദ്, രണ്ടു സുജൂ കൾക്കിടയിലെ ഇരുത്തം, അത്തഹിയ്യാത്ത്, സലാം ചൊല്ലൽ  തുടങ്ങിയവ അടക്കത്തോടും ക്രമത്തോടും കൂടി നിർവ്വഹിക്കൽ നിസാരത്തിന്റെ ഫർളുകൾ ആകുന്നു. പേജ് 33)


നോക്കുക നിസ്കാരത്തിന്റെ ഫർളുകൾ പതിനാലിൽ നിന്നും പത്തരയായി ചുരുക്കപ്പെട്ടിരിക്കുന്നു. കാരണം നിയ്യത്ത് പറഞ്ഞിട്ടുണ്ടങ്കിലും   ഇന്നനിസ്കാരം എന്ന് കരുതുക എന്ന് മാത്രമാണ്  ഇവിടെ പറഞ്ഞിരിക്കുന്നത് ഫർളാണെങ്കിൽ ഫർളാണെന്നും, നിസ്കരിക്കുന്നു  എന്നും കൂടി കരുതിയാൽ മാത്രമാണല്ലോ നിയ്യത്ത് പൂർത്തിയാവുക

അത്കൊണ്ടുതന്നെ നിയ്യത്തിനെ “അരയായിട്ടേ ഇവിടെ കണക്കാക്കേണ്ടതുള്ളൂ.

 നിയ്യത്തിൽ നിന്നും മേൽ ഭാഗവും ? ക നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലൽ എന്ന പുണ്യമേറിയ ഫർളടക്കം. നിൽക്കാൻ കഴിവുള്ളവൻ ഫർളു നിസ്കാരത്തിൽ നിൽക്കൽ, അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കൽ എന്നീ ഫർളുകളാണ് നിസ് കാരത്തിൽ ന്നും ആധുനിക വഹാബികൾ കട്ടെടുത്തിരിക്കുന്നത്


നബി സ്വയെ കേവലം സാധാരണ മനുഷ്യനായി തീരുമാനിച്ചതായിരിക്കാം നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് എടുത്ത് കളഞ്ഞത്തിന് കാരണം. ബാക്കിയുള്ളത് തന്ത്രവും . ഇനിയും മുന്നോട്ട് നീങ്ങിയാൽ നിസ്കാരത്തിൽ വഹാബികൾ നടത്തിയ കവർച്ച അതി ഭീകരമാണെന്ന് നമുക്കു മനസ്സിലാക്കാം.


1985 ൽ നമസ്കാരത്തിന്റെ ഫർളുകൾ 9



1985ൽ ആധുനിക വഹാബികളുടെ പാഠശാലയിലെ മൂന്നാം ക്ലാ സിലേക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതും കേരള നദ് വത്തുൽ മുജാ ഹിദീൻ വിദ്യാഭ്യാസ വിഭാഗം പ്രസിദ്ധീകരിച്ചതുമായ ഇസ്ലാമിക കർമ ശാസ്ത്രം എന്ന പുസ്തകത്തിൽ പറയുന്നത് കാണുക.


തക്ബീറത്തുൽ ഇഹ്റാം. ഫാത്തിഹ, റുകൂഅ്. ഇ അതി ദാല്, സുജൂദ്. ഇടയിലെ ഇരുത്തം, അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം ചൊല്ലൽ എന്നീ നിസ്കാരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് നിസ്കാരത്തിന്റെ ഫർളുകൾ എന്ന് പറയുന്നു. കർമശാസ്ത്രം ഒന്നാം ഭാഗം പേജ് 28)


നിസ്കാരത്തിന്റെ ഫർളുകൾ വീണ്ടുമിതാ ഒമ്പതായി ചുരുക്ക പ്പെട്ടിരിക്കുന്നു. നിസ്കാരത്തിന്റെ മർമ്മപ്രധാന ഘടകമായ നിയ്യത്തടക്കം നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കൽ അടങ്ങിത്താമസിക്കൽ, അ ഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കൽ ക്രമപ്രകാരം അനുഷ്ടിക്കൽ തർതീബ് എന്നീ അഞ്ച് ഫർളുകളാണ് 1985 ആയപ്പോഴേക്കും നിസ്കാരത്തിൽ നിന്നും ആധുനികവഹാബികൾ കട്ടെടുത്തത് ഏതെങ്കിലും ഒരു ഫർള് നഷ്ടപ്പെട്ടാൽ നിസ്കാരം സ്വീകാര്യമല്ലെന്ന വസ്തുത പണ്ഡിതലോകം അംഗീ കരിച്ചതാണല്ലോ. വഹാബികൾ പോലും. ഈ കാര്യം സമ്മതിച്ചിട്ടു എങ്കിൽ അഞ്ചു ഫർളുകൾ കട്ട് ആധുനിക വഹാബികളുടെ നിസ്കാരത്തിന്റെ സ്ഥിതി എന്ത് അവരെ തുടർന്ന് നിസ്കരിക്കു നിന്റെ ഹാലെന്ത്.ആധുനിക വഹാബികളും സ്വന്തം നേതാ ക്കളും തമ്മിലെ ബന്ധമെന്ത് സ്വന്തം നേതാക്കളുടെ നാലയലത്ത് പോലും ആധുനിക വഹാബികൾക്ക് സ്ഥാനമുണ്ടോ? 


അൽഭുതമെന്ന് പറയട്ടെ ഈ തോന്നിവാസത്തിനെതിരെ സുന്നി പണ്ഡിതന്മാരുടെ ഗർജനം മുഴങ്ങിയപ്പോൾ ചില വഹാബികൾ ആ പ്രസ്ഥാനത്തിൽ നിന്നുതന്നെ രാജിവച്ചു. മറ്റു ചിലർ രാജി ഭീഷണിയുമായി വഹാബി കേന്ദ്രത്തെ സമീപിച്ചു. ഉടനെ വഹാബികൾ യോഗം ചേർന്ന് ഫർളുകൾ കൂട്ടാൻ തീരുമാനിച്ചു. അടുത്ത പതിപ്പിൽ അത് ചേർത്തിക്കൊടുക്കാമെന്ന് പറഞ്ഞു രാജിക്കൊരുങ്ങിയവരെ പിന്തിരിപ്പിച്ചു.


*1987 ൽ വീണ്ടും 14*


പിന്നീട് മൂന്നാം ക്ലാസിലേക്കുള്ള മേൽ പുസ്തകം 1987ൽ പ്രസി സീകരിച്ചപ്പോൾ അതിൽ ഇപ്രകാരം ചേർത്തു. 'തക്ബീറത്തുൽ ഇഹ്റാം

ഫാതിഹ അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം ചൊല്ലൽ തുടങ്ങിയ നിസകാരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് നിസ്കാരത്തിന്റെ ഫർള് എന്ന് പറയുന്നു. നിയ്യത്ത്. കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കുക. അത്തഹിയ്യാത്ത്, സ്വലാത്ത് എന്നിവ ഇരുന്ന് നിർവ പിക്കുക. ഓരോ പ്രവൃത്തിയിലും അടങ്ങിത്താമസിക്കുക. നിസ്കാരരൂപത്തിന്റെ ക്രമം തെറ്റാതെ ചെയ്യുക എന്നിവയും ഫർളുകളായി ഗണിക്കപ്പെടുന്നു. കർമ  ശാസ്ത്രം പേജ് 29)


ഇവിടെ നിസ്കാരത്തിന്റെ ഫർളുകൾ പതിനാലായി എഴുതിയിട്ടാണങ്കിലും ഈ പുസ്തകത്തിൽ നിന്നും നിസ്കാരം മനസ്സിലാക്കിയ വഹാബികളുടെ അടുത്ത തലമുറയിൽ നിന്ന് രസകരവും അത്ഭുതകരവുമായ ഒരു നിസ്കാരമായിരിക്കും ലോകം കാണേണ വരിക അഥവാ 1987ൽ ഒമ്പതിൽ നിന്നും പതിനാലിലേക്ക് കുതിച്ചു കയറിയ വഹാബിഫർളുകളിൽ തർത്തീബ് വേണമെന്ന് വഹാബികൾ സമ്മതിക്കുന്നു. എങ്കിൽ മേൽ പുസ്തകം പഠിച്ച വഹാബികൾ സലാം വീട്ടിയതിനുശേഷം നിയ്യത്ത്, നിൽക്കുക അടങ്ങിത്താമസിക്കുക അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ  നിർവഹിക്കേണ്ടിവരും. കാരണം മറ്റൊരു രൂപവും പ്രസ്തുത പുസ്തകത്തിലില്ല.


ചുരുക്കത്തിൽ പതിനാല് ഫർളുകൾ എഴുതിയിട്ടുണ്ടെങ്കിലും അത് തലതിരിഞ്ഞതാണെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ 1993 ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിൽ 14 ഫർളുകളും യഥാക്രമം എഴുതിയിട്ടുണ്ട്. എന്നിരുന്നാലും അഞ്ചാം ക്ലാസി ലേക്കുള്ള പുസ്തകത്തിൽ 93 വരെ മുമ്പ് പറഞ്ഞ പത്തര ഫർള് തന്നെയായിരുന്നു എഴുതിയിരിക്കുന്നത്.


എന്നാലിതാ പ്രസ്തുത പുസ്തകം 1993ൽ പ്രസിദ്ധീകരിക്കപ്പെട്ട . അതിൽ നിസ്കാരത്തിന്റെ ഫർളുകൾ പതിനൊന്നരയായി ഉയർത്തപ്പെട്ടിരിക്കുന്നു. സ്വലാത്ത് എന്ന ഫർളാണ് വഹാബികൾ ഇവിടെ പുതുതായി ചേർത്തിരിക്കുന്നത്. ആരുടെ നിർബന്ധത്തിന് വഴങ്ങിയാണാവോ വഹാബികൾക്ക് ഇതെഴുതേണ്ടി വന്നത്. 1983ൽ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള പത്ത് പതിനൊന്നാക്കി ഉയർത്താൻ 10 കൊല്ലം വേണ്ടിവന്നു. അപ്പോൾ ഇത് 14 തന്നെ ആവാൻ എത്രകാലം വേണ്ടിവരുമെന്ന് വായനക്കാർ ചിന്തിക്കുക.


എന്നാൽ തിസ്കാരത്തിന്റെ ഫർള് മുഴുവനും പാലിച്ചെങ്കിലെ നമസ്കാരം സാധുവാകുകയുള്ളൂ എന്നും ഈ പുസ്തകത്തിൽ വഹാബി സമ്മതിക്കുന്നുണ്ട്. സമ്മതിക്കുന്നുണ്ട്. അടിസ്ഥാനത്തിൽ 14 ഫർളെന്ന്  പഠിക്കുന്ന .മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ പതിനൊന്നര ഫർള് എന്ന് പഠിക്കുന്ന അഞ്ചാം ക്ലാസിലെ ക്ലാസിലെ വിദ്യാർത്ഥികളുടെ നിസ്കാരം സ്വഹീഹല്ലെന്ന് പറയേണ്ടിവരുന്നു ആകയാൽ വല്ല വഹാബികളുടെ നിസ്കാരത്തിൻറെ ഫർളുകൾ പല കൊല്ലങ്ങളിൽ പല ക്ലാസുകളിൽ ജനങ്ങളുടെ ആക്ഷേപത്തിന് അനുസരിച്ച് വ്യത്യസ്തമാണെന്ന് സാരം പോരെ പൂരം .


സത്യം ഇതായിരിക്കെ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി മുന്നോട്ട് എന്ന മട്ടിലാണ് വഹാബികൾ നീങ്ങുന്നത് .വഹാബികൾ നിസ്കാരത്തിൽ നിന്നും സ്വലാത്ത് അടക്കം പല ഫർളുകളും കട്ടെടുത്തതും ആക്ഷേപത്തിനും അനുസരിച്ച് പലതും കൂട്ടി ചേർത്തതും എല്ലാം മുകളിൽ കൊടുത്ത ഉദ്ധരണികളിൽ നിന്നെല്ലാം വളരെ വ്യക്തമായി നാം മനസ്സിലാക്കിയത് ആണല്ലോ .ബുദ്ധിയുള്ള ഒരാൾക്കും നിഷേധിക്കാനാകാത്ത ഈ നഗ്ന സത്യത്തിനെതിരെ ഒരു ആധുനിക വഹാബി കൊഞ്ഞനം കാട്ടുന്നത് കാണുക നമസ്കാരത്തിൽ അത്തഹിയാത്തിന് ശേഷമുള്ള സ്വലാത്ത് മുജാഹിദ് പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടില്ല തല്പരകക്ഷികൾ പ്രചരിപ്പിക്കുന്ന നുണകളിൽ ഒന്നാണ് ഈ ആരോപണം സംശയനിവാരണത്തിന് കേരള നദ് വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ചതും മുജാഹിദ് മദ്റസകളിൽ പഠിപ്പിക്കപ്പെട്ടു വരുന്നതുമായ മൂന്നാം തരത്തിലേക്കുള്ള ഇസ്ലാമിക കർമ്മശാസ്ത്രം എന്ന പുസ്തകം 26 പേജ് പരിശോധിച്ചു നോക്കുക 1989 ഡിസംബർ വാല്യം 35 നമ്പർ 7 പേജ് 41


 വായനക്കാരെ വഹാബി സ്വലാത്ത് കട്ടു എന്ന് പറയുന്നത്  തല്പരകക്ഷിയുടെ  നുണയാണത്ര .  ഈ വർഗ്ഗം ഇത്രകണ്ട് നശിച്ചുപോയതി സഹദപ്പിക്കുക. അവസാനകാലം പച്ചക്കള്ളം പറയുന്ന ഒരു വിഭാഗം ദജ്ജാലുകൾ വരാനുണ്ട് എന്ന തിരുവചനം യാഥാർത്ഥ്യമായിരിക്കുന്നു


*അസ്‌ലം സഖാഫി പരപ്പനങ്ങാടി*

*

 

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...