അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*
Aslam Kamil saquafi parappanangadi
*എല്ലാം കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പരസ്യമാക്കാമോ?*
ഇമാം ബുഖാരി റ പറയുന്നു
ജനങ്ങളിൽ ചിലർ കാര്യം ഗ്രഹിക്കാതെ വലിയ തിന്മയിൽ സംഭവിക്കുമെങ്കിൽ നല്ല കാര്യങ്ങൾ തന്നെ ഉപേക്ഷിക്കണം എന്ന അദ്ധ്യായം
അൽ അസ് വദ് പറയുന്നു.
ഇബ്നു സുബൈർ എന്നോട് പറഞ്ഞു.
ആഇശാ ബീവി റ നിങ്ങളോട് ധാരാളം രഹസ്യങ്ങൾ പറയാറുണ്ടല്ലോ. കഅബാ ശരീഫിനെ പറ്റി എന്താണ് പറഞ്ഞത് ?
ഞാൻ പറഞ്ഞു.
ആഇശ എന്നോട് പറഞ്ഞു.
തിരുനബി صلى الله عليه وسلم
എന്നോട് പറഞ്ഞു
ആഇശാ .....
നിങ്ങളുടെ ജനത അവിശ്വാസം കൊണ്ട് കാലം പുതുതായവരല്ലങ്കിൽ
കഅബയെ ഞാൻ പൊളിച്ചു രണ്ട് വാതിൽ സ്ഥാപിക്കുമായിരുന്നു
ഒന്ന് പ്രവേശിക്കനും
മറ്റൊന്ന് പുറത്തേക്ക് വരാനും
(സ്വഹീഹുൽ ബുഖാരി)
ഫത്ഹുൽ ബാരി പറയുന്നു.
ഈ ഹദീസിൽ നിന്നും ഹെഡിംഗിൽ പറഞ്ഞ കാര്യം ലഭിക്കുന്നതാണ്.
കാരണം ഖുറൈശികൾ കഅബാ ശരീഫിനെ വളരെ ആധരിച്ചിരുന്നു.
കഅബയുടെ ഇപ്പോഴുള്ള നിർമാണത്തിൽ തിരുനബി മാറ്റം വരുത്തിയാൽ തിരുനബി വലിപ്പത്തരം കാണിക്കാനാണ് കഅബയിൽ മാറ്റം വരുത്തിയതെന്ന് അടുത്ത് മുസ്ലിമായത്തരങ്കിലും തെറ്റിദ്ധരിക്കാനുള്ള സാധ്യതയെ തിരുനബി ഭയപ്പെട്ടതിനു വേണ്ടിയാണ് അത് അങ്ങനെതന്നെ നിലനിർത്തിയത്.
ഇബ്നു ഹജർ റ പറയുന്നു.
ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പോയിന്റ് കൾ
1. കൂടുതൽ അപകടം വരുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചില നന്മകൾ ഉപേക്ഷിക്കണം.
2.വലിയ തിന്മ ഉണ്ടാവുമെന്ന് ഭയന്നൽ ചെറിയ തിന്മയെ തടയാതിരിക്കണം.
3. നേതാവ് അനുയായികൾക്ക് നന്മയായത് പ്രവർത്തിക്കണം
അത് ശ്രേഷ്ടത കുറഞ്ഞതാണങ്കിലും ശരി
അത് കുറ്റകരമല്ലങ്കിൽ മാത്രം. (ഫത്ഹുൽ ബാരി 270 / 1
باب من ترك بعض الاختيار مخافة أن يقصر فهم بعض الناس عنه فيقعوا في أشد منه
126 حدثنا عبيد الله بن موسى عن إسرائيل عن أبي إسحاق عن الأسود قال قال لي ابن الزبير كانت عائشة تسر إليك كثيرا فما حدثتك في الكعبة قلت قالت لي قال النبي صلى الله عليه وسلم يا عائشة لولا قومك حديث عهدهم قال ابن الزبير بكفر لنقضت الكعبة فجعلت لها بابين باب يدخل الناس وباب يخرجون ففعله ابن الزبير صحيح البخاري
وفي الحديث معنى ما ترجم له لأن قريشا كانت تعظم أمر الكعبة جدا ، فخشي - صلى الله عليه وسلم - أن يظنوا لأجل قرب عهدهم بالإسلام أنه غير بناءها لينفرد بالفخر عليهم في ذلك ، ويستفاد منه ترك المصلحة لأمن الوقوع في المفسدة
ومنه ترك إنكار المنكر خشية الوقوع في أنكر منه ، وأن الإمام يسوس رعيته بما فيه إصلاحهم ولو كان مفضولا ما لم يكن محرما . فتح الباري 270/1١
No comments:
Post a Comment