Wednesday, May 25, 2022

അഹ് ലുബൈത്ത്.*

 ⛱️⛱️⛱️⛱️⛱️⛱️⛱️⛱️

🄰🅁🄸🅅 ✍🏻🄰🅁🄾🄶🅈🄰🄼

*

🌋🌋🌋🌋🌋🌋🌋



❤️💚🤍🤎🧡💛

*❤️അഹ് ലുബൈത്ത്.* 

*തങ്ങളും ബീവിയും❤️*

¢$€¢$€¢$€



*അഹ്‌ലു ബൈത്ത്.തങ്ങളും ബീവിയും*


*അഹ് ല്ബൈത്തിനോടുള്ള ബഹുമാനം   മനസ്സിലാക്കുന്നതു നമ്മുടെ ജീവിത വിജയത്തിന് വളരെ നല്ലതാണ്.  ഇമാം ശഅ്റാനി (റ) എഴുതുന്നു: 'അല്ലാഹു എനിക്കു നൽകിയ അനുഗ്രഹത്തിൽപ്പെട്ടതാണ് അഹ് ലു  ബൈത്തിനോടുള്ള പ്രിയം.  മാതാവിന്റെ ഭാഗത്തിലൂടെ മാത്രം അഹ് ല് ബൈത്തായവരണെങ്കിലും മതപരമായ "ചിട്ടയില്ലെങ്കിലും" ഞാനവരെ പ്രിയം വെക്കുന്നു ' ശൈഖ് മുഹ്‌യിദ്ദീനുബ്നിൽ അറബി (റ) പറഞ്ഞു: 'അവർ നമ്മെ ബുദ്ധിമുട്ടിച്ചാലും അവരോടു നമ്മൾ അദബ് പാലിക്കൽ നിർബന്ധമാണ്. അവർ നമ്മുടെ സമ്പത്ത് പിടിച്ചെടുത്താലും പിടിച്ചെടുത്തതു നമുക്ക് തന്നിട്ടില്ലെങ്കിലും അവരെ തടഞ്ഞുവെക്കലോ അവർക്കെതിരിൽ കേസ് കൊടുക്കലോ നമുക്ക് യോജിച്ചതല്ല. കാരണം അവർ നബി (സ) യുടെ ഭാഗമാണ് ' അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞിരുന്നു: ' എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം! എന്റെ കുടുംബത്തോടുള്ള ബന്ധത്തേക്കാൾ നബി (സ) യുടെ കുടംബത്തോടുള്ള ബന്ധത്തിനു പരിഗണന നൽകാനാണ് എനിക്കിഷ്ടം* 


*അഹ് ല്ബൈത്തിൽപ്പെട്ട അബ്ദുല്ല (റ) ഖലീഫയായ ഉമറുബ്നു അബ്ദുൽ അസീസ് (റ) വിന്റെ അടുക്കൽ എന്തോ ആവശ്യത്തിന് ചെന്നപ്പോൾ ഖലീഫ പറഞ്ഞു: 'നിങ്ങൾക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആളെ അയക്കുകയോ എഴുത്തു വിടുകയോ ചെയ്താൽ മതി ഞാനവിടെ എത്തിക്കൊള്ളാം കാരണം എന്റെ കവാടത്തിൽ താങ്കളെ കാണുന്നതിൽ എനിക്കു ലജ്ജയുണ്ട് ' (മിനനുൽ കുബ്റാ: 415) പൂർവികർ അഹ്ലുബൈത്തിനോടു കാണിച്ച അദബ് എത്രത്തോളമായിരുന്നെന്ന് ഇതിൽനിന്നു മനസ്സിലാക്കാം* 

 

*ഇന്നു പലർക്കും അഹ് ല്ബൈത്തിനോടുള്ള അദബും സ്നേഹവും സ്വന്തം സംഘടനയിലും ഗ്രൂപ്പിലും പെട്ടവരോടുമാത്രമായി ഒതുങ്ങിപ്പോവുന്നുണ്ട്. ഇത് അപകടമാണ് നാം ഓർക്കണം ബിദ്അത്തുകാരും ഇക്കാര്യം ശ്രദ്ധിക്കണം സ്വന്തം നേതാവായി അവർ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ എഴുതുന്നു: അലി (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എന്റെ സമുദായത്തിൽ എന്റെ അഹ് ല്ബൈത്തിനെ സ്നേഹിച്ചവർക്ക് എന്റെ ശഫാത്തുണ്ട് (ഫള്ലുഅഹ്ലിൽബയ്ത്ത്: 128)*


*ഇമാം ഇബ്നു ഹജറുൽ ഹൈത്തമി (റ) രേഖപ്പെടുത്തുന്നു: ജരീറുബ്നു അബ്ദുല്ലാഹിൽ ബജ്ലി (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'അറിയണം , ആരെങ്കിലും മുഹമ്മദിന്റെ (صلّی الله عليه وسلّم) കുടുംബത്തോടു ദേഷ്യം പിടിച്ചാൽ അവൻ കാഫിറായി മരണപ്പെടേണ്ടി വരും' (അസ്വവാഇഖുൽമുഹ് രിഖഃ :232)*


*വന്ദൃരായ യൂസുഫുൽ ഖാദിരിയുടെ അടുക്കൽ ഇജാസത്തുകളും മറ്റും വാങ്ങാൻ സാദാത്തീങ്ങൾ വരാറുണ്ട്.അപ്പോഴെല്ലാം അവരെ ആദരരവും സ്നേഹവും നൽകുന്നത് കാണുമ്പോൾ അവരുടെ പരസ്പരമുള്ള ആദരവ് കാണുമ്പോൾ അതൊക്കെ നമുക്ക് ജീവിത പാഠമായി.അഹ് ലുബൈത്തിനെ മന്തിരിക്കുമ്പോൾ നാമിരുന്നു കൊണ്ടാവരുത് എന്ന് കല്പ്പിച്ചു.അന്ന്   മുറുക്കാൻ  തങ്ങൾ എന്നൊരു മഹാനുണ്ടായിരുന്നു.അവർക്ക് നാം                        ഹദ് യഃകൊടുത്തു കഴിഞ്ഞാൽ പിന്നീട് നമുക്ക് പൈസ വരുന്ന വഴി അൽഭുതാണ്.*  

 

*നമുക്ക് വിഗ്നങ്ങൾ,പ്രയാസങ്ങൾ, രോഗങ്ങൾ, പ്രതിസന്ധികൾ, ശത്രുത, കെടുതികൾ    നേരിടേണ്ടി വരുമ്പോൾ നാം അവരെ സഹായിക്കുക.     നാം അഹ് ലുബൈത്തിനെ സഹായിച്ചു രണ്ടു വീട്ടിലും  രക്ഷപ്പെടാൻ നോക്കണം.നമ്മുടെ ശൈഖന്മാരുടെ ശൈലി അതാണ്.അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ യാറബ്ബൽ*


🏮🏮🏮🏮🏮🏮🏮

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....