Sunday, October 17, 2021

നബിദിനം .റഫീഖ് സലഫിയുടെ ജൽപ്പനങ്ങളിലെ നിരർത്ഥകത!!

 15 കാരണങ്ങൾ കൊണ്ട് നബിദിനം ആഘോഷിക്കില്ല!!

റഫീഖ് സലഫിയുടെ ജൽപ്പനങ്ങളിലെ നിരർത്ഥകത!!

🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️

✍️ റഈസ് ചാവട്ട്


1️⃣ ഖുർആൻ പരിജയപ്പെടുത്തിയ പവിത്ര നാല് മാസങ്ങളിൽ റബീഉൽ അവ്വൽ മാസം ഇല്ല.


🟣 ഹോ ന്റെ സലഫീ.. നിങ്ങൾ പറയാറുണ്ടല്ലോ ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളൂ എന്ന് അതിൽ ഒന്നാമത്തെ ആഘോഷമായ ചെറിയ പെരുന്നാൾ ശവ്വാലിൽ അല്ലെ ആ മാസം ഖുർആൻ പരിജയപ്പെടുത്തിയ നാല് മാസത്തിൽ ഉണ്ടോ. ഒന്ന് പോയെ ചൽപീ വിഡ്ഢിത്തം പറയാതെ.


2️⃣ പ്രവാചകന്മാരുടെ ചരിത്രങ്ങളിൽ ജന്മദിനവും ചരമദിനവും പരാമർശമില്ല.


🟣 ആണോ സൽഫീ.. എന്നാ ഒന്ന് കേൾക്കണേ.. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»

(സ്വഹീഹ് മുസ്ലിം)

വെള്ളിയാഴ്ച ദിവസത്തിന്റെ പ്രതേകത  അന്ന്  ആദം നബിയുടെ ജന്മദിനം  ആണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്


3️⃣ സ്വഹീഹായ ഹദീസ് പരിശോധിച്ചാൽ  നബിദിനാഘോഷത്തെ കുറിച്ച് പരാമർശമില്ല.


🟣 എന്തിനാ സലഫീ ഹദീസ് ഖുർആൻ തന്നെയാകുന്നു ഞങ്ങളെ തെളിവ്.  قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും നിങ്ങൾ സന്തോഷിക്കുക. ആദ്യത്തെ വിഷയം ഈ ആയത്തിൽ പ്രസ്ഥാവിച്ച റഹ്മത്തിന്റെ വിവക്ഷയിൽ നബി ഉൾപ്പെട്ടോ ഇല്ലയോ എന്നതാണ്.  ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി വര്യൻ ഇബ്നു അബ്ബാസ് തങ്ങൾ പറയുന്നു ഈ റഹ്മത്തിൽ നബി ഉൾപെട്ടിട്ടുണ്ട്. ഈ തഫ്സീർ മുഖാന്തരം ആയത്തിന്റ അർത്ഥം മനസ്സിലാക്കുമ്പോൾ നബിയെകൊണ്ട് നിങ്ങൾ സന്തോഷിക്കുക എന്നായല്ലോ , നബിയെകൊണ്ട് സന്തോഷിക്കുക എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവിടുത്തെ ജനനവുമാണല്ലോ. ഈ ഖുർആനിക വചനം നബിദിനത്തിന് പ്രമാണമാണെന്നത് വളരെ സുവ്യക്തമാണ്.


4️⃣ ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളിലെ സുന്നത്തുക്കളെ പോലെ നബിദിനത്തിന് പഠിപ്പിക്കപ്പെട്ടില്ല.


🟣 വളരെ ശരിയാണ് നബിദിനം ഖൽബിൽ ഇഷ്‌ഖ് ഉള്ളവർക്കാണ് കഴിക്കാൻ സാധിക്കുക.  വഹാബികൾക്ക് സാധിച്ചെന്നു വരില്ല. പിന്നെ,മുജാഹിദിന്റെ സംസ്ഥാന സമ്മേളനത്തിലെ സുന്നത്തുകളുടെ ഉറവിടം ഒന്ന് പറയുമോ സലഫീ... സുന്നത്തുകൾ പഠിപ്പിക്കപ്പെടാത്ത ദിവസം ഒരു സുന്നത്തും ചെയ്യരുതെന്ന ജഹാലത്ത് പറയുകയാണോ?


5️⃣ നബിയുടെ 23 പ്രവാചകവർഷങ്ങളിൽ ജന്മദിനം ആഘോഷിച്ചില്ല.


🟣 എല്ലാ തിങ്കളാഴ്ചയും നബി സ്വ നോമ്പനഷ്ടിച്ച് നബിദിനം കഴിച്ചു. നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബി സ്വ പറഞ്ഞത് അന്ന് ഞാൻ ജനിച്ചു എന്നാണ്. 

 

6️⃣ നബി ( സ ) മുമ്പുള്ള പ്രവാചകന്മാരുടെ ജന്മദിനം ആഘോഷിച്ചില്ല.


🔴 അതല്ലേ ചൽപീ നേരത്തെ പറഞ്ഞത്.


7️⃣ ഇസ്ലാമിലെ നാല് ഖലീഫമാർ ആഘോഷിച്ചില്ല


🔴 അവർ കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല. 


8️⃣ നബിയുടെ പത്നിമാർ ആഘോഷിച്ചിട്ടില്ല.


🟣 അവരും കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല


9️⃣  ഏറ്റവും നല്ല തലമുറയായ ആദ്യത്തെ മൂന്നുതലമുറക്കാർ നബിദിനം ആഘോഷിച്ചില്ല.


🔴 അവരും കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല


1️⃣0️⃣മദ്ഹബിന്റെ ഇമാമുമാർ ആഘോഷിച്ചില്ല.


🔴 അവരും കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല


1️⃣1️⃣ മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ എന്ന് പാടിയത് തഴവ ആണ്.


🟣 മദ്രസ നടത്തൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്‌റ ആയിരത്തി മുന്നൂറിന്ന് ശേഷം വന്നതാ.... ട്ടോ വഹാബീസ്. പിന്നെ തഴവ ഉസ്താദ് സുന്നിപണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് "മൗലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ

മാസം റബീഉൽ അവ്വലെന്താഘോഷമാ " "നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ അതിനാൽമുസ്വീബത്തൊക്കയും നീങ്ങുന്നതാ" എന്നൊക്ക പാടിയത് 


1️⃣2️⃣ സ്വർഗത്തിലെക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് വിദൂരമാക്കുന്നതും എല്ലാം നബി പഠിപ്പിച്ചു അതിൽ നബിദിനം ഇല്ല.


🔴 മുജാഹിദ് പ്രസ്ഥാനം സ്വർഗത്തിലേക്ക് നയിക്കുന്നത് ആണോ ആണെങ്കിൽ അത് നബിയുടെ കാലത്ത് ഉണ്ടോ? 


1️⃣3️⃣ മതത്തിൽ പുതുതായി ഉണ്ടാക്കുന്നതെല്ലാം തള്ളപ്പെടണം അതിനാൽ നബിദിനം തള്ളപ്പെടണം.


🔴 മുജാഹിദ് പ്രസ്ഥാനം എല്ലാവരും നാളെ പോയി തള്ളി ഇടുക.


1️⃣4️⃣ നബി (സ) വഫാത്തായത് റബീഉൽ അവ്വൽ 12 നാണ് അന്ന് ഒരു മുസ്ലിമിന് ആഘോഷിക്കാൻ പറ്റുമോ? 


🟣 നബിയുടെ വഫാത്ത് റബീഉൽ അവ്വൽ 12 നാണെന്ന് കരുതി എല്ലാ വർഷവും ദുഖചാരണം നടത്തണമെന്നോ?  ഒരു വ്യക്തി മരണപ്പെട്ടാൽ മൂന്നുദിവസത്തിൽ കൂടുതൽ ദുഖചാരണം നടത്തൽനിഷിദ്ധമാണെന്ന ശറഇന്റെ നിയമം പോലും അറിയാത്തവരാണ് വഹാബികൾ എന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. എന്നാൽ ജനനത്തിൽ സന്തോഷം അത് പോലെ ആണെങ്കിൽ മുത്തുനബി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചത് എന്തിനായിരുന്നു?  റബീഉൽ അവ്വലിൽ സന്തോഷിക്കുന്നത് നബിയുടെ ജനനത്തിന്റെ പേരിലാണ്. വഫാത്തിന്റെ പേരിലല്ല. കർമ്മങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് ഉദ്ദേശശുദ്ധിയോടാണ്.


1️⃣5️⃣ ജന്മദിനവും ചരമദിനവുമൊന്നും ഇസ്ലാമിന്റെ സംസ്കാരമല്ല, മറിച് ഹിർബൽ രാജാവ് മുളഫർ കൊണ്ടുവന്നതാണ്!


🟣 ഇന്ന് കാണുന്ന രൂപത്തിലുള്ളതാണ് മുളഫ്ഫർ രാജാവ് കൊണ്ടുവന്നത് അടിസ്ഥാന പരമായിട്ട് നബിയുടെ കാലത്ത് തന്നെ ഉള്ളതാണെന്ന് വിസ്മരിക്കരുത്, അറിവ് പഠിക്കൽ ആ കാലത്തും ഉണ്ട് എന്നാൽ ഇന്ന് കാണുന്ന പോലെ മദ്രസ ഇല്ലല്ലോ .പിന്നെ ഏതോ രാജാവ് കൊണ്ടുവന്നു എന്ന് പറഞ്ഞു തെറ്റിധരിപ്പിക്കണ്ട. ആരാ മുളഫർ നിങ്ങൾ അംഗീകരിക്കുന്ന ഇമാം ഇബ്നു കസീർ റഹിമഹുല്ലാഹ്. പറയുന്നു: 

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

  അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിതചിട്ടകളാൽ  പ്രശംസിക്കപെട്ട ആളും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....