Sunday, August 15, 2021

ഇസ്‌ലാം:തിരുനബിയുടെ വേര് തേടുന്ന പിതൃശൂന്യൻ അറിയാൻ

 *തിരുനബിയുടെ വേര് തേടുന്ന പിതൃശൂന്യൻ അറിയാൻ* 


https://m.facebook.com/story.php?story_fbid=298054645217224&id=100050380724734


*തിരുനബിയുടെ വേര് തേടുന്ന പിതൃശൂന്യൻ അറിയാൻ* 


തിരുനബിയുടെ പിതാവിനെ തിരെ സംശയങ്ങൾ ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്ന തന്തയില്ലത്ത പോസ്റ്റ് കുറേ നാളായി കറങ്ങി നടക്കുന്നു. ആദ്യം അവഗണിച്ചു. വീണ്ടും വന്നു. വിഷയം ഒന്ന് പഠിച്ചു. അറബിയിൽ നല്ലൊരു മറുപടിയൊക്കെ  സെറ്റ് ചെയ്തു വെച്ചു. പബ്ലിഷ് ചെയ്തില്ല. പിന്നെയീ റമളാനിൽ വീണ്ടും ദേ വരുന്നു;ശല്യം..എൻ്റെ ക്ഷമകെട്ടു.  പോസ്റ്റ്മാനെക്കുറിച്ച് അന്വേഷിച്ചപ്പോൾ നബി വിരോധം പതിവാക്കിയ ഒരു കൃസ്ത്യൻ ഐഡിയിലാണ് എത്തിയത്. ഫേക്കാണോ എന്നറിയില്ല. സ്വന്തം ദൈവത്തിൻ്റെ 

ജന്മത്തിൽ തന്നെ ദിവ്യ ഗർഭ തത്വം സ്വീകരിക്കുന്നവർ മറ്റുള്ളവരുടെ പ്രവാചകരിൽ ആ ജാതിയൊന്നും ആരോപിച്ച് വഷളകളാകേണ്ടതില്ലല്ലോ.

ഏതായാലും പാടി പതിഞ്ഞ ഇസ് ലാം വിമർശനങ്ങൾ ക്കൊക്കെ നല്ല കിടു മറുപടി കിട്ടിയതുകൊണ്ടായിരിക്കണം അച്ചായൻ തന്തയില്ലായ്മ പ്രകടിപ്പിക്കാൻ തീരുമാനിച്ചത്.


പോസ്റ്റിൽ പറഞ്ഞ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാം.


ഒന്ന്: തിരുനബി(സ)യുടെ പിതാവ് അബ്ദുല്ലാഹ് എന്നവർ തൻ്റെ പത്നി ആമിനാ ബീവിയെ വിവാഹം കഴിച്ചത്, തൻ്റെ പിതാമഹൻ അബ്ദുൽ മുത്തലിബ് ഹാലയെ വിവാഹം കഴിച്ച അതേ ദിവസമായിരുന്നു എന്നത് ഒരു കഥ മാത്രമാണ്, ചരിത്രപരമായി തെളിയിക്കപ്പെട്ട ഒരു യഥാർത്ഥ്യമല്ല. കാരണം ഈ വിവരണം ഉദ്ധരിക്കപ്പെടുന്നത് വാഖിദിയിൽ നിന്നാണ്.അദ്ദേഹത്തിൻ്റെ വിവരണങ്ങൾ ഇസ് ലാമിക നിരൂപക ലോകം തള്ളിക്കളഞ്ഞതാണ്. അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങൾ നിറയെ നുണകളാണന്ന് പറയുന്നത് ഇമാം ശാഫിഈ (റ) ആണ്. അദ്ദേഹം ഹദീസുകൾ നിർമ്മിച്ചുണ്ടാക്കുന്നയാളാണ് എന്ന് ഇസ്ഹാഖ് ബിൻ റാഹവൈഹി പറയുന്നു. അദ്ദേഹത്തിൻ്റെ ഒരക്ഷരം പോലും എടുക്കാൻ കൊള്ളില്ലന്ന് ഇമാം ബുഖാരി (റ).  നിരൂപകന്മാർ ഒന്നടങ്കം തള്ളിക്കളയുന്നയാളുടെ ഒരു വാറോലയാണോ നബിനിന്ദകൻ്റെ   ഇമ്മിണി ബല്യ തെളിവ്?


രണ്ട്: ഇനി അന്ന് തന്നെ രണ്ട് വിവാഹവും നടന്നിട്ടുണ്ടെന്ന് വാദത്തിന് വേണ്ടി സങ്കൽപ്പിച്ചാൽ തന്നെ, വിവാഹം നടന്നു എന്നത് കൊണ്ട് അവർ തമ്മിൽ വീട് കൂടി എന്ന് അർത്ഥമില്ല, ശൈശവ വിവാഹം നിലനിന്നിരുന്ന കാലമായിരുന്നു അത്. കൊച്ചു കുട്ടികളാകുമ്പോൾ തന്നെ വിവാഹം നടക്കും.എന്നാൽ വീട് കൂടലും ലൈംഗിക ബന്ധവുമൊക്കെ അതിനുള്ള ശാരീരിക വളർച്ച നടന്ന് കഴിഞ്ഞതിന് ശേഷമാണ് ഉണ്ടാവുക. ഈ രണ്ട് വിവാഹങ്ങളെ പരാമർശിക്കുന്ന വിവരണത്തിൽ തന്നെ ആമിന നന്നേ ചെറുതായിരുന്നു എന്ന് വ്യക്തമാണ്, കാരണം അബ്ദുൽ മുത്തലിബ് അബ്ദുല്ലായെയും കൂട്ടി അവരുടെ വീട്ടിലെത്തുമ്പോൾ *ആമിന തൻ്റെ പിതൃവ്യൻ്റെ മടിത്തട്ടിലായിരുന്നു* എന്ന് പറയുന്നുണ്ട്. അന്ന് വീട് കൂടാൻ പരുവത്തിലുള്ള ഒരു മുതിർന്ന പെൺകുട്ടിയായിരുന്നില്ല എന്നർത്ഥം. ആ രിവായ: ശരിയാണന്ന് സങ്കൽപിക്കുകയാണങ്കിൽ രണ്ട് വിവാഹവും അന്ന് നടന്നിരിക്കണം. എന്നാൽ അബ്ദുൽ മുത്തലിബ് ഹാലയുമായി വീട് കൂടി അതിൽ അബ്ദുൽ മുത്തലിബിന് ഹംസ എന്ന കുഞ്ഞ് പിറന്നു. അബ്ദുല്ല ആമിനയുമായി വീട് കൂടാൻ വീണ്ടും വർഷങ്ങളെടുത്തു. വർഷങ്ങൾക്ക് ശേഷം അബ്ദുൽ മുത്തലിബ് അബ്ദുല്ലയും കൂട്ടി വീണ്ടും ഈ വീട്ടിലെത്തി. അന്ന് ആമിനാ കുഞ്ഞുകുട്ടിയല്ല, രാജകുമാരിയാണ്, അന്നാണ് അവർ വീട് കൂടിയത്.ആദ്യ രിവായ ശരിയല്ലങ്കിൽ വിവാഹം തന്നെ ഈ രണ്ടാം വരവിലാണ് കഴിച്ചത് എന്ന് മനസ്സിലാക്കാം.


മൂന്ന്: ആമിന ബീവിയുമായി വിവാഹം നടന്നത് ഹാലയുമായി വിവാഹം നടന്ന ദിവസമല്ല എന്ന് തെളിയിക്കുന്ന സംഭവം ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്നുണ്ട്.

അബ്ദുല്ലയേയും കൂട്ടി ആമിനയുടെ വീട്ടിലേക്ക് പോകുമ്പോൾ ഉമ്മു ഖനാൽ എന്ന സ്ത്രീ വഴിയിൽ വെച്ച് അബ്ദുല്ലയെ പ്രലോഭിപ്പിക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ അത് അബ്ദുല്ല നിരാകരിക്കുകയാണ്. അങ്ങനെ ആമിന ബീവി യുടെ പിതാവ് വഹബിനെ സമീപിക്കുയും വിവാഹം നടത്തുകയും ചെയ്തു. *അന്ന് ആമിനാ പ്രായം കൊണ്ടും മഹിമ കൊണ്ടും അവരുടെ ഗോത്രത്തിലെ രാജ്ഞിയായിരുന്നു* എന്ന് ആ രിവായതിൽ കാണാം. (മടിത്തട്ടിൽ കിടക്കുന്ന കുട്ടിയല്ല എന്നർത്ഥം) *അബ്ദുൽ മുത്തലിബിൻ്റെ വിവാഹത്തെ കുറിച്ച് ഈ രിവായത്തിൽ ഒന്നും തന്നെ പറയുന്നുമില്ല*. വീട് കൂടി തിരിച്ച് വരുമ്പോൾ വഴിൽ ഉമ്മു ഖനാൽ എന്ന യുവതിയെ വീണ്ടും കണ്ടു. പക്ഷേ,അവർ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. കാരണം അന്വേഷിച്ചപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ഇന്നലെ താങ്കളെ കണ്ടപ്പോൾ ഒരു പ്രത്യേക പ്രകാശമുണ്ടായിരുന്നു, ഇന്നത് കാണുന്നില്ല. എനിക്ക് നിങ്ങളെ ആവശ്യമില്ല. *പ്രവാചകത്വത്തിൻ്റെ പ്രകാശം ആമിന ബീവിയുടെ ഉദരത്തിലെത്തി എന്നർത്ഥം*. തിരു നബി 

യെ ഗർഭം ചുമന്ന് രണ്ട് മാസമായപ്പോഴേക്കും അബ്ദുല്ല മരണപ്പെടുകയും ചെയ്തു. പിതാമഹനാണ് മുത്ത് നബിയെ പോറ്റിയത്. നബി ജനിക്കുമ്പോൾ ഹാലയിൽ അബദുൽ മുത്തലിബിന് 4 വയസ്സുള്ള പുത്രനുണ്ടായിരുന്നു.! ഇതിന് ആർക്കാണ്, എന്തിനാണ് ചൊറിയുന്നത്?


നാല്: ഹാഫിള് അബൂ നുഐം ദലാഇലുന്നബുവ്വ:യിൽ ഉദ്ധരിച്ച ഒരു സംഭവം ഇങ്ങനെ: ശൈത്യകാലത്തെ യമൻ യാത്രയിൽ അബ്ദുൽ മുത്തലിബ് ഒരു ജൂതപുരോഹിതനെ കണ്ടു. അദ്ദേഹം തൻ്റെ മൂക്കിലേക്ക് നോക്കിയിട്ട് പറഞ്ഞു:

നിങ്ങളുടെ ഒരു കയ്യിൽ അധികാരവും മറു കയ്യിൽ നുബുവ്വതും ഞാൻ കാണുന്നു. ബനൂ സഹ്റ ഗോത്രത്തിൽ നിന്നാണന്നാണ് കാണുന്നത്. താങ്കൾ കല്യാണം കഴിച്ചിട്ടുണ്ടോ? ഇല്ലന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയാൽ ആ ഗോത്രത്തിൽ നിന്ന് വിവാഹം കഴിക്കണമെന്ന് പുരോഹിതൻ നിർദ്ദേശിച്ചു. അങ്ങനെ വുഹൈബ് ബിൻ അബ്ദി മനാഫിൻ്റെ മകൾ ഹാലയെ വിവാഹിച്ചു. അതിൽ ഹംസയും സ്വഫിയ്യയും പിറന്നു. *പിന്നീട് അബ്ദുൽ മുത്തലിബിൻ്റെ മകൻ അബ്ദുല്ലാഹ് വഹബിൻ്റെ മകൾ ആമിനാ യെ വിവാഹം കഴിച്ചു. അതിൽ തിരുനബി പിറന്നു:* ഈ വിവാഹം നടന്നപ്പോൾ ഖുറൈശികൾ പറഞ്ഞു:  അബ്ദുല്ലാഹ് അതിജയിച്ചുവല്ലോ.!


അഞ്ച്: ഇനി അബ്ദുൽ മുത്തലിബ് ഹാല യുമായി വീട് കൂടിയ അന്ന് തന്നെയാണ് അബ്ദുല്ല ആമിനയുമായും വീട് കൂടിയത് എന്ന് ക്രിസ്ത്യൻ മിഷണറി മാർക്ക് വേണ്ടി അങ്ങ് സമ്മതിച്ചു കൊടുത്താൽ എന്ത് തേങ്ങയാണ് വരാനുള്ളത്?  രണ്ട് പേരും ഒരേ സമയം ഗർഭിണികളായിട്ടുണ്ടാകും.

ഹംസ (റ) ന് തിരുനബിയേക്കാൾ 4 വയസ്സുണ്ട് എന്നത് ശരിയുമാണങ്കിൽ (അത് ഖണ്ഡിതമായി തെളിഞ്ഞ ചരിത്രമൊന്നുമല്ല) ഹംസ (റ) ജനിച്ച് 4 വർഷം കഴിഞ്ഞായിരിക്കും മുഹമ്മദ് നബിയുടെ ജനനം. അതയത് 4 വർഷം ഉമ്മയുടെ ഗർഭത്തിൽ കിടന്നിട്ടുണ്ടാകും. ജനിച്ച് വീഴുന്നതിൻ്റെ എത്രയോ വർഷങ്ങൾക്ക് മുമ്പേ മുൻ പ്രവാചകരുടെ പ്രവചനങ്ങളിലൂടെയും അശരീരി കളിലൂടെയും സ്വപ്നദർശങ്ങളിലൂടെയും അൽഭുതമായി മാറിയ, ഗർഭത്തിലായിരിക്കെ മാതാവിന് ഒട്ടേറെ വിസ്മയങ്ങൾ ഉണ്ടായതായി ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷീകരിക്കുന്ന, *ജനിച്ച ഉടനെയും അതിനു പിറകെയെയും ഒട്ടേറെ അൽഭുതങ്ങൾക്ക് കാരണമായ ഒരു കുഞ്ഞിൻ്റെ ഗർഭകാലം മാത്രം എന്തിന് അൽഭുതമാകാതിരിക്കണം?*


അല്ലെങ്കിലും ഈ ചെറിയ അൽഭുതത്തിൽ കൃസ്ത്യാനികൾക്ക് കൃമികടിക്കുന്നതെന്തിനാണ്? അവരുടെ ദൈവവും ദൈവപുത്രനും പൂർണമനുഷ്യനുമായ യേശു ജനിച്ചതെങ്ങനെയാണ്? (ഈസാ നബിയെക്കുറിച്ചല്ല പറയുന്നത് )

യൂസുഫ് എന്നൊരാൾ മറിയയെ വിവാഹാലോചന നടത്തിയതും  തന്നോടൊപ്പം വീട് കൂടുന്നതിന് മുമ്പേ ഗർഭിണിയാകുന്നതുമാണ് ബൈബിളിൽ നാം വായിക്കുന്നത്. 

" അവൻ്റെ അമ്മയായ മർയം, യോസേഫിന് പ്രതിശ്രുത വധുവായിരിക്കെ, അവർ സഹവസിക്കും മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നു അവളെ അപഹാസയാക്കാൻ അയാൾക്ക് മനസ്സ് വന്നതുമില്ല.തന്മൂലം അവളെ രഹസ്യമായി ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചു. " (മത്തായി 1:18- 19 )

*ഭർത്താവുമായി  വീട് കൂടുന്നതിന് മുമ്പ് ഗർഭിണിയാകുന്നതാണോ വീട് കൂടിയ ശേഷം നാല് കൊല്ലം വരെ ഗർഭം പ്രസവിക്കാതിരിക്കുന്നതാണോ എറ്റവും വലിയ അൽഭുതം?* 


ആറ്: തിരുനബിയുടെ വേര് തേടുന്ന ഈ അഭിശപ്തനായ നസ്രാണിയുടെ തന്തയുടെ തന്തയുടെ തന്ത ആരാണ്?

വല്ല രേഖ കൊണ്ടും തെളിയിക്കാമോ?

ആ നാട്ടുകാരുടെ വല്ല ചരിത്രവും ഉദ്ധരിക്കാമോ? എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് ചരിത്രത്തിൽ ജീവിച്ച മുഹമ്മദ് നബിയുടെ ഉപ്പ അബ്ദുല്ലയാണ് എന്നതിന് അവിടുത്തെ ശത്രുക്കൾ തന്നെ പറഞ്ഞ ഒട്ടേറെ സുശക്തമായ രേഖകൾ ഹാജരാക്കാം. അവിടുത്തെ 25 ഉപ്പാപ്പമാരുടെ ചരിത്രവും  പറഞ്ഞ് തരാം.


ആറ് : 'കുന്നിൻ ചെരുവിലെ ഈത്തപ്പന ' എന്ന് *ഖുറൈശികൾ ആക്ഷേപിച്ചത് നസബിനെ കുറിച്ചല്ല; ഹസബിനെ കുറിച്ചാണ്*, അറബി അറിയാത്ത പടുജാഹിലുകളായ നബിനിന്ദകർക്ക് എന്ത് ഹസബ് എന്ത് നസബ് ? മുഹമ്മദ് (സ) അറബിക്ക് ക്ക് സുപ്രിയമായ ഈന്തപ്പപോലെ  ആദരണീയനാണന്ന് അവർക്കറിയാം, എന്നാൽ അവിടുത്തെ വംശമായ ഹാശിം അത്ര തന്നെ മികച്ചതായില്ല എന്നാണ് ആക്ഷേപം. അത് ഹദീസിൻ്റെ മറ്റാരു രിവായത്തിൽ വ്യക്തമായി പറയുന്നുമുണ്ട്. മാത്രവുമല്ല; അതിന് ആ ഹദീസിൽ തന്നെ തിരുനബി നല്ല മറുപടിയും പറഞ്ഞിട്ടുണ്ട്. 


 *ഡോ ഫൈസൽ അഹ്സനി രണ്ടത്താണി*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....