Monday, May 10, 2021

മാസപ്പിറവി ദർശിച്ച് നോമ്പും പെരുന്നാളും ?

 


https://chat.whatsapp.com/ERFeJytUEL

ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOO

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  

 ഗ്ലോബൽ വ

ോയ്സ് ബ്ലോഗ്





മാസപ്പിറവി ദർശിച്ച് നോമ്പും പെരുന്നാളും കണക്കാക്കണം എന്നതിനെതിരെ

ഗോള ശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ 

നോമ്പും പെരുന്നാളും നടത്തണം എന്ന് വാദിക്കുന്നവരോട്


എന്റെ ചോദ്യം


ശാസ്ത്രം പുരോഗമിക്കുമെന്ന് അല്ലാഹുവിന്നറിയില്ലേ. 



കണക്ക് കൂട്ടി മാസമുറപ്പിക്കരുത് എന്നും മാസം കണ്ട തടിസ്ഥാനപ്പെടുത്തണമെന്നും പറഞ്ഞ നബി,. صلى الله عليه وسلم

പറയുന്നു.


എന്തുകൊണ്ട് ശാസ്ത്രം പുരോഗമിച്ചാൽ കണക്ക് കൂട്ടി മാസമുറപ്പിക്കു എന്ന് പറഞ്ഞില്ല.


ഒരു കണക്ക് നോക്കിയുടെ മറുപടി


നിഴൽ നോക്കി നബി(സ) നമസ്ക്കരിച്ചത് ഇപ്പോൾ കണക്കല്ലെ?

സൂര്യനും, ചന്ദ്രനും ഒരു കണക്ക് അനുസരിച്ച് സഞ്ചരിക്കുന്നു സൂറ: റഹ് മാൻ 5

ഇതിൽ പറഞ്ഞ പ്രകാരം രണ്ടും കണക്ക് കൂട്ടിയാൽ എന്താണ് തെറ്റ്.

അല്ലെങ്കിൽ രണ്ടും നബി(സ) ചെയ്തത് പോലെ തുടരൂ.


എന്റെ മറുപടി


പെരുന്നാളും നോമ്പും കണക്കാക്കുന്നിടത്ത് കണക്ക് കൂട്ടരുത് എന്ന് നബി വെക്തമായി പഠിപിച്ചതാണ് 

എല്ലാ ഭാവിയും ശാസത്രവും അറിയുന്ന അല്ലാഹു വിന്റെ നിയമമാണത്


നിസ്കാര സമയം കണക്ക് കൂട്ടരുത് എന്ന് നബി സ്വ പറഞ്ഞിട്ടില്ല 


സൂര്യനെ നേരിൽ കാണണമെന്നും പറഞ്ഞിട്ടില്ല. 


പെരുന്നാളും നോമ്പും കണക്കാക്കുന്നിടത്ത് കണക്ക് കൂട്ടരുത് എന്ന് നബി

صلي الله عليه وسلم

 വെക്തമായി പഠിപിച്ചതാണ്

മാസപ്പിറവി കാണണമെന്നും

മേഘം മൂടിയിട്ട് കാണാൻ കഴിഞ്ഞില്ലങ്കിൽ 30 പൂർത്തിയാക്കണമെന്നും പറഞ്ഞു


മതം സ്വയം നിർമിക്കരുത് അല്ലാഹുവും നബി സ്വ യും പഠിപ്പിച്ചത് തുടരുക കഴിഞ്ഞകാല ലോക മുസ്ലിംപണ്ഡിത കൂട്ടായ്മയേയും തുടരുക


കണക്ക് നോക്കി മാസപിറവി കണക്കാക്കണം എന്ന് പറയുന്നവരുടെ തെളിവ്



 യൂനുസ്  - 10:5

അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ്‌.


മറുപടി

'

ഇതിൽ എവിടെയാണ് കണക്ക് നോക്കി മാസപ്പിറവി നക്ഷയിച്ചു നോമ്പും പെരുന്നാളും കണക്കാക്കണമെന്ന്


സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നത്


 നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി.യാണ്

എന്ന് പറഞ്ഞതിൽ നിന്ന് ഒരിക്കലും കണക്ക് നോക്കി മാസമുറപ്പിച്ച് നോമ്പും പെരുന്നാളുമാക്കണമെന്ന് ഒരിക്കലും ലഭിക്കുകയില്ല.


അങ്ങനെ ഒരാശയം പ്രവാചകനോ 

സ്വഹാബികളൊ മുൻ കാമികളായ മുസ്ലിം പണ്ഡിതരോ മനസ്സിലാക്കി പഠിപ്പിച്ചിട്ടുമില്ല.


മറിച്ച് മേഘം മൂടിയാൽ പോലും മാസ പിറവി (കണക്കടിസ്ഥാനത്തിൽ മാസപിറവി ഉണ്ടായാൽ പോലും) ദർശിച്ചിട്ടില്ലങ്കിൽ 30 പൂർത്തിയാക്കണമെന്നാണ് നബി صلى الله عليه وسلم

പഠിപ്പിച്ചത് 'അത് തന്നെയാണ് മുസ്ലിം ലോകാ പണ്ഡിതന്മാരും വിവരിച്ചത്

നബി സ്വ പറയുന്നു 


നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."

(ബുഖാരി മുസ്ലിം)



حدثنا آدم حدثنا شعبة حدثنا الأسود بن قيس حدثنا سعيد بن عمرو أنه سمع ابن عمر رضي الله عنهما عن النبي صلى الله عليه وسلم أنه قال إنا أمة أمية لا نكتب ولا نحسب الشهر هكذا وهكذا يعني مرة تسعة وعشرين ومرة ثلاثين


والمراد بالحساب هنا حساب النجوم وتسييرها ، ولم يكونوا يعرفون من ذلك أيضا إلا النزر اليسير ، فعلق الحكم بالصوم وغيره بالرؤية لرفع الحرج عنهم في معاناة حساب التسيير واستمر الحكم في الصوم ولو حدث بعدهم من يعرف ذلك ، بل ظاهر السياق يشعر بنفي تعليق الحكم بالحساب أصلا ، ويوضحه قوله في الحديث الماضي : فإن غم عليكم فأكملوا العدة ثلاثين ولم يقل : فسلوا أهل الحساب ، والحكمة فيه كون العدد عند [ ص: 152 ] الإغماء يستوي فيه المكلفون فيرتفع الاختلاف والنزاع عنهم ، وقد ذهب قوم إلى الرجوع إلى أهل التسيير في ذلك وهم الروافض ، ونقل عن بعض الفقهاء موافقتهم . قال الباجي : وإجماع السلف الصالح حجة عليهم . وقال ابن بزيزة : وهو مذهب باطل فقد نهت الشريعة عن الخوض في علم النجوم لأنها حدس وتخمين ليس فيها قطع ولا ظن غالب ، مع أنه لو ارتبط الأمر بها لضاق ، إذ لا يعرفها إلا القليل . فتح الباري


ഫത്ഹുൽ ബാരിയിൽ അസ്ഖലാനി പറയുന്നു

കണക്ക് നോക്കി മാസമുറപ്പിക്കൽ ഹദീസിന്ന് എതിരാണ് 'മേഘം മൂടിയാൽ നിങ്ങൾ കണക്കൻമാരേട് ചേദിക്കു എന്ന് പറഞ്ഞിട്ടില്ല.30 പൂർത്തിയാക്കു എന്നാണ് പറഞ്ഞത്

നാം കണക്ക് നോക്കി നോമ്പും പെരുന്നാളും അനുഷ്ഠിക്കരുത് എന്നാണ് നബി സ്വ പറഞ്ഞത്


കണക്ക് നോക്കി മാസമുറപ്പിക്കൽ ഇജ്മാ ഇന്ന് വിരുദ്ധമാണ് .അത് ബാത്വിലായ അഭിപ്രായമാണ് 'ഫത്ഹുൽ ബാരി


ഇതേ വിശയം ഇബ്നു തൈമിയ്യ ഫതാവയിലും പറഞ്ഞു.


ഇമാം നവവി റ ശറഹുൽ മുഹദ്ധബിലും ശറഹു മുസ്ലിമിലും  പറഞ്ഞു.

മറ്റു എല്ലാ പണ്ഡിതരും പറഞ്ഞു.



*കണക്ക് വാദികളുടെ മറ്റൊരു തെളിവ്*


കണ്ടു തുടങ്ങണം എന്നാണ് താല്പര്യം എങ്കിൽ 6 മാസക്കാലം സൂര്യൻ അസ്തമിക്കാത്ത പ്രദേശത്ത് എങ്ങനെ മാസ നിർണ്ണയം സാധ്യമാകും ? 


മറുപടി


കാണൽ അസാധ്യമായ സ്ഥലത്തുള്ള നിയമം കാണാൻ സാധ്യമാകുന്ന സ്ഥലത്തേക്കും ബാധകമാക്കുന്നത് ശരിയല്ല.


വെള്ളം കൊണ്ട് വുളു ചെയ്യണമെന്ന് പറഞ്ഞാൽ 

വെള്ളം ഇല്ലങ്കിൽ തയമ്മം ചെയ്യുന്നത് കൊണ്ട് എല്ലാ സ്ഥലത്തും തമ്മം ചെയ്യണമെന്ന് ആരങ്കിലും പറയുമോ?


*കണക്ക് വാദികളുടെ മറ്റൊരു തെളിവ്*


22മത്തെ ദിവസം ഇനി എത്ര ദിവസം ബാക്കിയുണ്ടെന്ന് സഹാബാക്കളോടു ചോദിക്കുകയും 8എന്ന് മറുപടി പറഞ്ഞപ്പോൾ അല്ല ഇനി 7 ദിവസം ബാക്കി എന്ന് പ്രവാചകൻ തിരുത്തണമെങ്കിൽ അത് കണക്കാക്കിയിട്ടായിരിക്കണമല്ലോ. 


മറുപടി


ഈ ഹദീസ് എവിടെയാണന്ന് പറഞ്ഞില്ല


ഈ മാസം 29 ആണന്ന് നബിصلي الله عليه وسلم

ഏതങ്കിലും മാസത്തെപറ്റി പറഞ്ഞിട്ടുണ്ടങ്കിൽ അത് കണക്ക് കൂട്ടിയോ ഗോള ശാസ്ത്രം നോക്കിയോ ആക്കന്ന് എവിടന്ന് കിട്ടി

ആ മാസത്തെ പറ്റി വഹ്യ് മുഖേനെ അറിയിച്ചതാവാമല്ലോ

അത് കൊണ്ട് വിവിധ സാധ്യതകളുള്ള ഒരു സംഭവം ഒരിക്കലും അവിടത്തെ വാക്കിൽ നാം ഗോള ശാസ്ത്രം കണക്ക് കൂട്ടരുത് എന്നും 

നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ പോലും ( മാസം മുപ്പത് ) കണക്കാക്കുക."

(ബുഖാരി മുസ്ലിം)

എന്നും പറഞ്ഞിനെതിരെ കൊണ്ട് വരാൻ പറ്റിയ തെളിവല്ല.


റഅ എന്നതിന്ന് ലോക പണ്ഡിതന്മാർ മുഴുവനും അർഥം പറഞ്ഞത് കണ്ടു എന്നാണ് 

മേഘം മൂടിയാൽ 30 പൂർത്തിയാക്കു എന്ന വചകത്തിൽ നിന്ന് തന്നെ വളരെ വെക്തമാണ് റഅ എന്നതിന്നർഥം മാസപിറവി ദർശനം എന്നാണന്ന്


ഇമാം മുസ്ലിം റ ഹെഡിംഗ് നൽകുന്നത് തെന്നെ

പിറവി കണ്ടാൽ നോമ്പ് നിർബന്ധം 

പിറവി കണ്ടാൽ പെരുന്നാൽ നിർബന്ധം 

റമളാനിൽ ആദ്യമോ അവസാനമോ മേഘം മൂടിയാൽ  30 പൂർത്തിയാക്കുക


ശേഷം ഹദീസുകൾ ഉദ്ധരിക്കുന്നു.


باب وجوب صوم رمضان لرؤية الهلال والفطر لرؤية الهلال وأنه إذا غم في أوله أو آخره أكملت عدة الشهر ثلاثين يوما


1080 حدثنا يحيى بن يحيى قال قرأت على مالك عن نافع عن ابن عمر رضي الله عنهما عن النبي صلى الله عليه وسلم أنه ذكر رمضان فقال لا تصوموا حتى تروا الهلال ولا تفطروا حتى تروه فإن أغمي عليكم فاقدروا له


ധാരാളം പണ്ഡിതന്മാരും ഇബ്നുതൈമിയ്യ (ഫതാവ) അടക്കം ഇതേ അർഥമാണ് പറഞ്ഞിരിക്കുന്നത്


കണ്ടു എന്ന് അർഥം പറഞ്ഞാൽ ഈ ഹദീസുകൾ ഖുർആനിന്ന് വിരുദ്ധമാകൽ ഏങ്ങനെ എന്ന് മനസ്സിലാവുന്നില്ല. കാരണം ഖുർആനിൽ ഗോള ശാസ്ത്രം നോക്കിയോ കണക്ക് കൂട്ടിയോ നോമ്പും പെരുന്നാളും കണക്കാക്കു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

ച്ചന്ദ്രന് മൻസിലകൾ നിക്ഷയിച്ചത് വർശങ്ങളുടെ എണ്ണവും മറ്റു കണക്കുകളും അറിയാൻ വേണ്ടിയാണ് എന്നാണ് പറഞ്ഞത്


റഅൽ ഹിലാല എന്നതിന്ന് ലോക പണ്ഡിതർ മുഴുവനും മാസം കണ്ടു എന്ന അർഥം പറഞ്ഞത് തള്ളി ഒരു വിവരവുമില്ലാത്തവർ സ്വയം ദുർവ്യാഖ്യാനിക്കുന്നത് സ്വീകരിക്കണമെന്ന് പറഞ്ഞാൽ അത് സ്വീകരിക്കാൻ മാത്രം പൊട്ടൻമാരല്ല മുസ്ലിമീങ്ങൾ

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...