അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=
Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpTء
ടെലിഗ്രാം ലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
*ആരാണ് തങ്ങൻമാർ?*
ഒരു വിവരമില്ലാത്തവൻ എഴുതുന്നത് കാണുക
സത്യത്തിൽ മുഹമ്മദ് നബിയെ നബി തങ്ങൾ എന്ന് വിളിക്കാൻ പാടില്ലാത്തതാണ് . കാരണം അറേബ്യയിലോ, പേർഷ്യയിലോ തങ്ങൾ എന്ന് പേരിൽ അറിയപ്പെടുന്ന ഒരാളോ അല്ലെങ്കിൽ ഒരു ഗോത്രമോ പോലുമില്ല എന്നതാന്ന് വസ്തുത. അതിന് കാരണം അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്നതാണ് സത്യം. പിന്നെ പ്രവാചകൻ മുഹമ്മദ് എങ്ങനെയാണ് നബി തങ്ങളാകുന്നത് ?
മറുപടി
അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്ന് സമ്മതിച്ചാൽ തന്നെ ആ പേര് മലയാളികൾ പറയാൻ പാടില്ലത്ര. ഇമ്മിണി വലിയ കണ്ടുപിടുത്തം തന്നെ
തങ്ങൾ എന്നത് ഒരു മലയാള വാക്കാണ് എന്ന് വന്നാൽ മലയാളികൾ അത് ഉപയോഗിക്കുന്നത് എങ്ങനെ തെറ്റാവും . ബഹുമാനമുള്ളയാൾ എന്ന ഉദ്ധേശത്തിൽ മലയാളി അതിനെ ഉപയോഗിച്ചാൽ അത് ഖുർആനിനോ സുന്നത്തിനോ വിരുദ്ധമാകുമോ?
സാങ്കേതികമായി ഒരു പദം ഒരു അർഥത്തിന് ഉപയോഗിച്ചാൽ ആ പദം അങ്ങനെ ഖുർആനിൽ ഉപയോഗിച്ചു കാണണമെന്ന് ആരാണ് പഠിപ്പിച്ചത്
لكل ان يصطلح
ഏതൊരാൾക്കും ഏതൊരു സമൂഹത്തിനും സാങ്കേതിക പദങ്ങൾ ഉണ്ടാക്കാമെന്ന് പണ്ഡിത ലോകം അംഗീകരിച്ച നിയമമാണ് .ഇതൊന്നുമറിയില്ലങ്കിൽ പഠിക്കാൻ ശ്രമിക്കുക.
അയാൾ വീണ്ടും എഴുതുന്നു.
കേരളത്തിലെ നമ്പൂതിരി കുലത്തിൽ പെട്ട ചില വിഭാഗക്കാരെയാണ് നൂറ്റാണ്ടുകളായിട്ട് അവരുടെ പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നത്.
മറുപടി
നമ്പൂതിരിമാർക്ക് അവർ ബഹുമാനിച്ചു കൊണ്ടു തങ്ങൾ എന്ന് പറയുന്നുണ്ടങ്കിൽ
ആദരിക്കപെട്ടുകൊണ്ട് മറ്റൊരാൾക്കും അത് ഉപയോഗിക്കാൻ പാടില്ല എന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ടോ ?
നബി കുടുംബത്തിൽ പെട്ടവർക്ക് മുസ്ലിംങ്ങൾ അവരെ ബഹുമാനിച്ചുകൊണ്ട് തങ്ങൾ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തെറ്റാണെന്ന് പറയാൻ നമ്പൂതിരിമാർക്ക് ആ പേര് പറയുന്നുണ്ട് എന്നത് ഒരിക്കലും കാരണമല്ല. കാരണം ഒരു പദം സാങ്കേതികമായി ആയി ഒരു വിഭാഗം ഒരു അർത്ഥത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഒരു രേഖയിലും കാണിക്കാൻ സാധ്യമല്ല. ഏതൊരു ജനതയും ഏതൊരു പദവും സാങ്കേതികമായി ഉപയോഗിക്കാമെന്ന് പണ്ഡിതലോകം പറഞ്ഞത് ഞാൻ നേരത്തെ ഉദ്ധരിച്ചു
അയാൾ വീണ്ടും എഴുതുന്നു.
നമ്പൂതിരിമാർ ഇസ്ലാം മതം സ്വീകരിച്ചു വന്നാലും അവരുടെ പേരിനോടൊപ്പം കുല നാമം ചേർത്ത് കൊണ്ടാണ് അവർ അറിയപ്പെടുന്നത്. അങ്ങനെയാണ് ഇസ്ലാം മതത്തിൽ തങ്ങൻ മാരുണ്ടായത്.
മറുപടി
ഒരു വിഭാഗത്തിൽപ്പെട്ട അമുസ്സീംങ്ങൾ ഇസ്ലാമിലേക്ക് കടന്നുവരുമ്പോൾ അവർക്ക് ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് വിളിച്ചിരുന്നു സ്ഥാനപ്പേരുകൾ ഇസ്ലാമിൽ വന്നതിനുശേഷവും വിളിച്ചു എന്നതുകൊണ്ട് ആ പദം ബഹുമാനത്തോടു കൂടെ മുസ്ലീങ്ങളിൽ നിന്നും ബഹുമാനിക്കപ്പെടുന്ന ആളുകൾക്ക് സാങ്കേതികമായി വിളിച്ചാൽ അത് വലിയ കുറ്റകരമാണെന്ന കണ്ടുപിടുത്തം മഹാത്ഭുതം തന്നെയാണ്.
അയാൾ വീണ്ടും എഴുതുന്നു..
മമ്പുറം തങ്ങൾ വന്നതും കണ്ണൂർ ജില്ലയിലെ ആയിത്തറ മമ്പുറത്ത് നിന്നാണ് അയ്യുഹന്നാസുകൾക്കറിയില്ല എന്നതാണ് സത്യം.
മറുപടി
മമ്പുറം തങ്ങൾ നബി കുടുംബത്തിൽ പെട്ട ആളല്ല എന്ന് വരുത്താനാണ് ഈ പുരോഹിതൻ ഇങ്ങനെ എഴുതുന്നത് .
എന്നാൽ അദ്ദേഹം നബി കുടുംബത്തിൽ പെട്ടവരല്ല എന്നതിന് യാതൊരു തെളിവും ഇയാൾ കൊണ്ടുവന്നിട്ടില്ല. മറിച്ച് തങ്ങളുടെ ചരിത്രം അതുപോലെ ഇന്നിവിടെ ജീവിക്കുന്ന അഹ് ലു ബൈതിന്റെചരിത്രം പരിശോധിച്ചാൽ അവർ നബി കുടുംബത്തിൽ പെട്ടവരാണ് എന്ന് വ്യക്തമായി തെളിയുന്നതാണ്.
നബികുടുംബം അന്ത്യ നാൾ വരെ ഉണ്ടാകും എന്ന് തിരുവചനങ്ങളിൽ വ്യക്തമായി പഠിപ്പിക്കപ്പെട്ടത്
അയാൾ വീണ്ടും എഴുതുന്നു..
എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ടോഅല്ലെങ്കിൽ അദ്ദേഹത്തിന്റെ ജനിതക പരമ്പരയിൽ പെട്ടവനാണെന്നോ അവകാശപ്പെട്ടു കൊണ്ട് ലോകാവസാനം വരെ ഒരു പുരുഷനും രംഗത്ത് വരാൻ പാടില്ല എന്ന് അർത്ഥശങ്കക്ക് ഇടമില്ലാത്ത വിധം അല്ലാഹു സൂറ അഹ്സാബിന്റെ 40ാം വചനത്തിൽ വ്യക്തമാക്കിയിട്ടും അതൊന്നും ഗൗനിക്കാതെ മമ്പുറം തങ്ങളെ കുറിച്ച് ഈ അയ്യുഹനാസുകൾ പ്രചരിപ്പിക്കുന്നത് മമ്പുറം തങ്ങൾ നബിയുടെ മുപ്പത്തിരണ്ടാമത്തേയോ മുപ്പത്തിമൂന്നാമത്തേയോ പേരക്കിടാവാണ് എന്നാണ് .
മറുപടി:
പ്രവാചകരുടെ പേര് പറഞ്ഞിട്ട് ഒരു സ്വലാത്ത് പോലും പറയാതെയാണ് ഈ പുരോഹിതൻ ഇവിടെ കള്ളത്തരം എഴുതിവിടുന്നത്. നബി കുടുംബത്തിൽ പെട്ടവർ ഒരിക്കലും ഉണ്ടാവുകയില്ല എന്ന് അഹ്സാബ് സൂറത്തിൽ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത്
മുഹമ്മദ് നബി (സ) നിങ്ങളിൽ ഒരു പുരുഷനിൽ ഒരാളുടെ പിതാവായിട്ടില്ല. എന്ന ആയത്ത് വിവരിച്ചു . ഇമാം ഖുർത്വുബി പറയുന്നു.
യഥാർത്ഥത്തിൽ മുഹമ്മദ് നബി നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ കാലഘട്ടത്തിൽ ഉള്ള ഒരു പുരുഷന്റെയുംപിതാവ് ആയിട്ടില്ല.
അവിടുത്തേക്ക് സന്താനം ഉണ്ടാവുകയില്ല എന്ന് ഈ ആയത്തിന്റെ ഉദ്ദേശമല്ല.
ഇബ്റാഹിം ,കാസിം തയ്യിബ് മുത ഹർ എന്നീ ആൺകുട്ടികൾ അവിടുത്തേക്ക് ഉണ്ടായിട്ടുണ്ട് . പക്ഷേ പ്രായപൂർത്തിയായ പുരുഷൻ ആവുന്നതുവരെ അവർ ജീവിച്ചിട്ടില്ല. ഹസൻ ഹുസൈൻ എന്നിവർ ചെറിയ കുട്ടിയായിരുന്നു :അവിടത്തെ ജീവിതകാലത്ത് അവർ പ്രായപൂർത്തിയായ പുരുഷന്മാരിൽ ആയിരുന്നില്ല. [ഖുർത്വുബി. ]
وأعلم أن محمدا لم يكن أبا أحد من الرجال المعاصرين له في الحقيقة. ولم يقصد بهذه الآية أن النبي صلى الله عليه وسلم لم يكن له ولد، فقد ولد له ذكور. إبراهيم، والقاسم، والطيب، والمطهر، ولكن لم يعش له ابن حتى يصير رجلا. وأما الحسن والحسين فكانا طفلين، ولم يكونا رجلين معاصرين له. الثانية: نفسير القرطبي
ഇമാം റാസി വിവരിക്കുന്നു
പുരുഷൻ എന്നതിൻറെ ഉപയോഗം വലിയ വരും പ്രായപൂർത്തിയായ വരുമാണ് .
തിരുനബിക്ക് വലിയ സന്താനം ഉണ്ടായിട്ടില്ല.വലിയ സന്താനം ഉണ്ടെങ്കിലേ പുരുഷൻ എന്ന പദം പറയാറുള്ളൂ ...
ഇവിടെ നിങ്ങളിൽ പുരുഷന്മാരിൽ നിന്നും ഒരാളുടെയും പിതാവ് ആയിട്ടില്ല എന്ന് പറഞ്ഞത് മേൽ സംഭാഷണം നടക്കുന്ന സമയത്ത് (നബി സ്വ യുടെ ജീവിത കാലത്ത് ) അവിടത്തേക്ക് പുരുഷന്മാരായ സന്താനം ഉണ്ടായിട്ടില്ല എന്നാണ് അർത്ഥം (തഫ്സൂറു റാസി)
فنقول الجواب عنه من وجهين أحدهما: أن الرجل في الاستعمال يدخل في مفهومه الكبر والبلوغ ولم يكن للنبي عليه السلام ابن كبير يقال إنه رجل والثاني: هو أنه تعالى قال: * (من رجالكم) * ووقت الخطاب لم يكن له ولد ذكر تفسير الرازي
സൂറത്തുൽ കൗസറിലെ അങ്ങേക്ക് നാം അൽ കൗസർ നൽകി എന്ന വചനം വിവരിച്ച് ഇമാം റാസി രേഖപ്പെടുത്തുന്നു.
അൽ കൗസർ കൊണ്ട് ഉദ്ദേശം അവിടത്തെ സന്താനങ്ങൾ ആണ് . കാരണം അവിടുത്തെ സന്താനം ഇല്ലാത്തവനാണ് എന്ന് ആക്ഷേപിച്ചവനെതിരെ ഗണ്ഡിച്ചു കൊണ്ട് ഇറങ്ങിയ സൂറത്താണിത് .
അപ്പോൾ അർത്ഥം കാലഘട്ടം എത്ര സഞ്ചരിച്ചാലും നിലനിൽക്കുന്ന സന്താനങ്ങളെ അവിടുത്തേക്ക് അല്ലാഹു നൽകുമെന്നാണ് .ഒന്ന് ചിന്തിച്ചു നോക്കൂ അഹ് ലു ബൈതിൽ പെട്ട എത്ര പേർ കൊല്ലപ്പെട്ടു എന്നിട്ടും ലോകം അവരാൽ നിറഞ്ഞിരിക്കുന്നു.
ആക്ഷേപം പറഞ്ഞ ഉമയ്യ ഗോത്രത്തിൽ നിലവാരമുള്ള ഒരാളും ബാക്കിയില്ല .
എന്നാൽ അഹ് ലു ബൈതിൽ എത്ര പണ്ഡിതന്മാരും മഹത്തുക്കളുമാണ് ഉള്ളത്.
ഇമാം ബാഖിർ ഇമാം സ്വാദിഖ് അ ഇമാം കാളും ഇമാം അറിള ഇവരെപ്പോലെയുള്ളവർധരാളം തഫ്സീർ റാസി 16. 254
والقول الثالث: الكوثر أولاده قالوا: لأن هذه السورة إنما نزلت ردا على من عابه عليه السلام بعدم الأولاد، فالمعنى أنه يعطيه نسلا يبقون على مر الزمان، فانظر كم قتل من أهل البيت، ثم العالم ممتلئ منهم، ولم يبق من بني أمية في الدنيا أحد يعبأ به، ثم أنظر كم كان فيهم من الأكابر من العلماء كالباقر والصادق والكاظم والرضا عليهم السلام والنفس الزكية وأمثالهم تفسير الرازي 12/354
നബികുടുംബം അന്ത്യ
നാൾ വരെ നിലനിൽക്കുമെന്നതിന്റെ പ്രമാണം
ധാരാളം ഹദീസുകളിലും പണ്ഡിത വചനങ്ങളിലും ഉദ്ധരിക്കപ്പെട്ടതാണ് .
ഇപ്പോൾ അതെല്ലാം പറയാൻ ഉദ്ദേശിക്കുന്നില്ല
പുരോഹിതൻ വീണ്ടും എഴുതുന്നു
അതേ പോലെ മുസ്ലിം ലീഗ് നേതാക്കളായിരുന്ന അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ പാണക്കാട് തങ്ങൻമാർ തുടങ്ങിയവരെല്ലാം പറയാറ് ഞങ്ങൾ അറേബ്യയിൽ നിന്നും വന്നവരാണ് അല്ലെങ്കിൽ ഞങ്ങൾ യമനിൽ നിന്നും വന്നവരാണ് എന്നൊക്കെയാണ്. എന്നാൽ ഇത് സത്യമാണെങ്കിൽ ഇവരുടെ അനന്തിരവൻമാരിൽ പെട്ട തും, പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നതുമായ ആരെയെങ്കിലും അറേബ്യയിലും, യമനിലും, പേർഷ്യയിലുമൊക്കെ ഇപ്പോഴും കാണേണ്ടതല്ലേ ?
മറുപടി
മലയാളത്തിലെ തങ്ങൾ എന്ന പദം യമനിലും അറേബ്യയിലും ഒക്കെ ഉണ്ടാവണം എന്ന് പറയുന്നത് വിഡ്ഢിത്തരം മാത്രമാണ് എന്നതിൽ സംശയം ഇല്ല .ശരിയായ ചിന്തയോ
മതഗ്രന്ഥങ്ങളോ വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ വ്യാഖ്യാനമോ അറിയാതെഎന്തൊക്കെയോ പുലമ്പുകയാണ് പുരോഹിതൻ
ഇനിയും ചില വാചകക്കസർത്തുകൾ ഈ പുരോഹിതൻ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും മറുപടി അർഹിക്കുന്നില്ല ആവശ്യമായ മറുപടി മുകളിൽ പറഞ്ഞു കഴിഞ്ഞു
*അസ്ലം സഖാഫി പരപ്പനങ്ങാടി*
*
No comments:
Post a Comment