Saturday, October 10, 2020

ഇസ്ലാംഇഖറഉമായി തന്നെ സമീപിച്ചത് ജിബ്രീൽ ( അ ) ആണെന്ന് നബി തിരിച്ചറിഞ്ഞിരുന്നുവോ ?..

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



 ഇഖറഉമായി തന്നെ സമീപിച്ചത് ജിബ്രീൽ ( അ )  ആണെന്ന് നബി തിരിച്ചറിഞ്ഞിരുന്നുവോ ?..



മറുപടി


 

തീർച്ചയായും അറിഞ്ഞിരുന്നു . കാരണം  ആദ്യ വഹ്യ് യ് ഒരപ്രതീക്ഷിതമായിരുന്നില്ല . പ്ര ത്യുത മഹതിയായ ആഇഷാബീവി ( റ ) പറഞ്ഞതുപോലെ പകൽ വെളിച്ചം പോലെ പുലർന്ന സ്വപ്നങ്ങൾ ഈ വഹ്യിന്റെ മുന്നോടിയായി ഉണ്ടായിരുന്നു .

(ബുഖാരി നമ്പർ 3 )ഇതിനു പുറമെ നബി (സ്വ ) മക്കയുടെ തെരുവുകളിലൂടെ നടക്കു മ്പോൾ കല്ലുകളും മരങ്ങളും നബിയേ എന്നു വിളിച്ച് സലാം പറയുമായിരുന്നുവെന്ന്  ഹദീസുകളിൽ കാണാം . ഇതിനു പുറമെ ന ബി  ജിബ്രീലി ( അ ) നെ തന്നെ സ്വപ്നത്തിൽ  കണ്ടിരുന്നതായി ചില റിപ്പോർട്ടുകളിൽ  കാണാം . ഹാഫിള് ഇബ്നുഹജർ അസ്ഖലാനി

 ( റ ) എഴുതുന്നു : മ

ووقع في مراسيل عبد الله بن أبي بكر بن حزم عند الدولابي ما يدل على أن الذي كان يراه - صلى الله عليه وسلم - هو جبريل ولفظه أنه قال لخديجة بعد أن أقرأه جبريل اقرأ باسم ربك : أرأيتك الذي كنت أحدثك أني رأيته في المنام فإنه جبريل استعلن .


 നബി ( s ) കണ്ടിരുന്ന സ്വപ്നം ജിബ്രീലിനെയായിരുന്നുവെന്ന് ദുലാബി ( റ ) യുടെ റിപ്പോർട്ടനുസരിച്ച് അബ്ദുല്ലാഹിബ്നു അബൂബക്ർബ്നു ഹസ്മി ( റ ) ന്റെ മറാസീലിൽ കാണാം . അതിലെ പരാമർശം ഇപ്രകാരം മൊഴിമാറ്റം ചെയ്യാം : ജിബ്രീൽ ( അ ) വന്ന് ഇഖ്റഅ്  ഓതിക്കൊടുത്തശേഷം നബി ( സ്വ ) ഖദീജാബീവി ( റ ) യോട് പറഞ്ഞു : “ സ്വപ്നത്തിൽ  കണ്ടുവെന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്ന  ആ വ്യക്തി ജിബ്രീലാണ് . അദ്ദേഹം പരസ്യമായി വന്നിരിക്കുന്നു " . ( ഫത്ഹുൽബാരി : 1 / 130 )


  നബി (സ്വ ) യെ അപേക്ഷിച്ച് ജിബ്രീൽ  ( അ ) അദ്യശ്യമാണ് . അദ്യശ്യമായ ജിബ്രീലിനെ  കാണാനും അദ്ദേഹം പറയുന്നത് കേ  

 ൾക്കാനും ഗ്രഹിക്കാനും നബി (സ്വ )  യുമെന്ന് പ്രമാണബദ്ധമായി സ്ഥിരപ്പെട്ട കാര്യമാണ് . എന്നിരുന്നാലും ആദ്യമായി അദ്ദേഹം നബി ( സ്വ) യെ സമീപിക്കുമ്പോൾ വന്നത്  ജിബ്രീലാണെന്ന് അറിയണമെല്ലോ . അതിന്നായി ആദ്യമായി അദ്ദേഹത്തെ സ്വപ്നത്തിലൂടെ കാണിച്ചുകൊടുത്തുവെന്നും അത് ജിബ്രീലാണെന്ന വിവരം നബി സ്വ യുടെ ഹൃദ യത്തിലിട്ടുകൊടുത്തുവെന്നും മേൽ ഉദ്ധരണി യിൽ നിന്നു മ

നസ്സിലാക്കാം . 


അസ് ലം പരപ്പങ്ങാടി


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....