ക്രിസ്ത്യാനികൾ കണ്ടുപിടിച്ച മുക്കൂട്ട് ദേവനായ ഇസ്രായേൽ ഗോത്രദേവൻ ബാൽ അടക്കമുള്ള ഒരു കൂട്ടം *ദേവന്മാരിൽ ഒരു ദേവൻ* മാത്രമാണെന്നും , വെറും ഒരു *അഗ്നിദേവൻ* ആണെന്നും , *കെരൂബുകളുടെ പുറത്തേറി പാറി* നടക്കുന്നവനാണെന്നും , വളരേ *പ്രായം ചെന്ന കിളവനാണെന്നും* ,ആ ദേവൻ ഉണ്ടാവുന്നതിനു മുന്നേയും ആ ദേവനു ശേഷവും *കാലം ഉണ്ടായിരുന്നെന്നും* , ബൈബിൾ തന്നെ തുറന്ന് സമ്മദിക്കുന്നല്ലോ???
ഇതാ ഇത് വായിക്കൂ.
1 രാജാ18 ൽ 21 അപ്പോൾ ഏലീയാവു അടുത്തുചെന്നു *സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു;* എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
പുറപ്പാട് 18: 11 യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ.
സങ്കീർത്തനം 96:4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; *അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.*
പുറപ്പാട് 15: 11 *യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?* വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ
ന്യായാധിപന്മാർ 2: 11 എന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു, 12 തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു. 13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
യെശയ്യവ് 43:10 നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: *എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.*
എന്ത് കുന്തമാ ഈ പറയുന്നത്???ദൈവത്തിനു മുമ്പും ശേഷവും ആയ കാലം ഉണ്ടുപോലും
സങ്കീർത്തനം 18ൽ 6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി. 8 *അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.* 9-10 *അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.*
ദാനിയേൽ 7ൽ 9 ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. *വയോധികനായ ഒരുത്തൻ ഇരുന്നു.* അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും *അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.*
യെശയ്യാവ് 66ൽ 15 യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ *അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും.*
1 കൊറിന്ത്യർ 8 ൽ. പറയുന്നു. ധാരാളം ദേവന്മരിൽ ക്രിസ്റ്റ്യാനികൾ ഒരെണ്ണത്തെ തെരഞ്ഞെടുത്തു എന്ന്. 5 എന്നാൽ *ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു;*
-ഇസ്രായേൽ എന്നത് ഗോത്രമാണെന്നും ,, ഇസ്രായേൽഗോത്രം പൂജിച്ചിരുന്ന ആളായിരുന്നു യഹോവ എന്നതിലും തർക്കമില്ലല്ലോ???
യഹോവ ഒരു ഗോത്രദേവനാണെന്ന് ക്രിസ്റ്റ്യൻ പ്രമാണം തന്നെ തുറന്ന് സമ്മദിക്കുന്നു.
ആവർത്തനം 6:4 യിസ്രായേലേ, കേൾക്ക; #യഹോവ #നമ്മുടെ #ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. മാർക്കോസ് 12:29 എല്ലാറ്റിലും മുഖ്യകല്പനയോ: #“യിസ്രായേലേ, കേൾക്ക; #നമ്മുടെ #ദൈവമായ #കർത്താവു ഏക കർത്താവു.ججج
No comments:
Post a Comment