ചോദ്യം
ക്രിസ്ത്യൻ പക്ഷം
പരിഛേദനം ചെയ്യണം എന്ന് അല്ലാഹു മലക്ക് വഴി മുഹമ്മദിനോട് പറഞ്ഞത് ഖുറാൻ ആയത്ത് കൊണ്ട് തെളിയിക്കൂ
ഉത്തരം
തെളിവ്
ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).
പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി)
: പ്രവാചകൻ അല്ലാഹു വിന്റെ വഹ് യ് ഇല്ലാതെ സംസാരിക്കില്ല
ഖുർആൻ അന്നജം
പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി).
പ്രവാചക ശിഷ്യന്മാർ പരിഛേദന ചെയ്തു
ഹദീസ്സ്വഹീഹുൽ ബുഖാരി
5941 حدثنا محمد بن عبد الرحيم أخبرنا عباد بن موسى حدثنا إسماعيل بن جعفر عن إسرائيل عن أبي إسحاق عن سعيد بن جبير قال سئل ابن عباس مثل من أنت حين قبض النبي صلى الله عليه وسلم قال أنا يومئذ مختون قال وكانوا لا يختنون الرجل حتى يدرك وقال ابن إدريس عن أبيه عن أبي إسحاق عن سعيد بن جبير عن ابن
ഇബ്രാഹിം നബി ചെയതു
സ്വഹീഹുൽ ബുഖാരി
5940 حدثنا أبو اليمان أخبرنا شعيب بن أبي حمزة حدثنا أبو الزناد عن الأعرج عن أبي هريرة أن رسول الله صلى الله عليه وسلم قال اختتن إبراهيم بعد ثمانين سنة واختتن بالقدوم مخففة
പ്രാവാചകർ പരിഛേദനം ചെയ്യപെട്ടു ഹദീസുകൾ അനിഷ്യാധ്യമാണ്
മുസ്തദ്റക്
قال الحاكم في المستدرك: تواترت الأخبار أنه - عليه السلام - وُلد مختونًا، انتهى
*ബൈബിളിൽ പരിഛേദന*
ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
മോശെയുടെ കാലം
മോശയുടെ കാലത്ത് നിയമം ആവര്‍ത്തിച്ചു. ലേവ്യാ12/3 ല്‍ ഇങ്ങനെ വായിക്കാം:
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം.3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.4 പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
പുതിയ നിയമത്തില്‍
എന്നാല്‍ ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന സ്നാപക യോഹന്നാനും ഈശോയും പരിച്ഛേദന ചെയ്യപ്പെട്ടിരുന്നു. അവരുടെ പേരിടല്‍ കര്മ്മത്തോടനുബന്ധിചായിരുന്നു ഇത്. ലൂക്കാ 2/11 ല്‍ ഇങ്ങനെ വായിക്കാം:” പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു”. പൗലോസും തിമോത്തിയും അവരുടെ പരിച്ഛേദനാനുഭവം അയവിറക്കുന്നുണ്ട്. പൌലോസ് പറയുന്നു: “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ” (ഫിലി 3/5). തിമോത്തിയുടെ കഥ അപ്പോസ്തല പ്രവൃത്തികള്‍ 16/ 3 ല്‍ ഇങ്ങ്പേ വായിക്കാം: “അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.3 അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.”
ആദ്യ കാല ക്രിസ്തീയ സമൂഹത്തില്‍ പരിഛേദനം അനവരതം നടന്നു. അവിടത്തെ യഹൂദന്മാര്‍= ആദ്യകാല ക്രിസ്തീയര്‍ പരിഛേദന ചെയതവരെന്നു സ്വയം അഭിമാന പൂര്‍വ്വം പറഞ്ഞുപോന്നു.” പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (അപ്പൊ 10/45). “പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു: 3 നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.” (അപ്പൊ 11/2).
ചോ
പരിഛേദനം ഇനി മുതൽ പാടില്ല എന്ന് ഏശു പറഞ്ഞത് തെളിയിക്കൂ
പൗലോസിന്റെ മതം വേണ്ട
പാതിരി
അപ്പോൾ യേശു പറഞ്ഞതു കൊണ്ടാണ് നിങ്ങൾ അത് ചെയ്യന്നത് അല്ലെ
മുസ്ലിം
അപ്പോൾ ഏശുനിർത്തലാക്കിയതിന്ന് തെളിവ് ലഭിക്കില്ല. എന്ന് മനസ്സിലായി
പാതിരി
മൗനം മാത്രം
തെളിവ് ഇല്ല
അസ് ലം പരപ്പനങ്ങാടി
ക്രൈസ്തവ മതം
പഠനം '
ഇസ് ലാം
വിമർശനത്തിന് മറുപടി
Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5
ടെലിഗ്രാം
https://t.me/joinchat/AAAAAFD_nOlhUIum3DwH8w
No comments:
Post a Comment